LIFEMovie

“രാജ്യത്തെ അഭിമാനത്തിന്റെ നെറുകയിൽ എത്തിച്ചവരെ മറ്റു ലോക രാജ്യങ്ങൾക്ക് മുന്നിൽ അപമാനിക്കുന്നത് ഭൂഷണമല്ല”; ​ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി സുരാജ് വെഞ്ഞാറമൂട്

ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരെ ​ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിൽ പിന്തുണയുമായി സുരാജ് വെഞ്ഞാറമൂട്. നമ്മുടെ രാജ്യത്തെ അഭിമാനത്തിന്റെ നെറുകയിൽ എത്തിച്ചവരെ മറ്റു ലോക രാജ്യങ്ങൾക്ക് മുന്നിൽ അപമാനിക്കുന്നത് ഭൂഷണമല്ലെന്ന് സുരാജ് പറയുന്നു. “നമ്മുടെ രാജ്യത്തെ അഭിമാനത്തിന്റെ നെറുകയിൽ എത്തിച്ചവരെ മറ്റു ലോക രാജ്യങ്ങൾക്ക് മുന്നിൽ അപമാനിക്കുന്നത് ഭൂഷണമല്ല….അവരുടെ നീതിയ്ക്ക് വേണ്ടി ശബ്ദം ഉയർത്തുക…. നീതിയുടെ സാക്ഷികൾ ആകുക…”, എന്നാണ് സുരാജ് കുറിച്ചത്.

അതേസമയം ലൈംഗികാതിക്രമ കേസിൽ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് ദില്ലി പൊലീസ്. തെളിവ് ലഭിക്കാതെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാനാകില്ലെന്നും ദില്ലി പൊലീസ് നിലപാടെടുത്തു. ബ്രിജ് ഭൂഷൻ തെളിവ് നശിപ്പിക്കാനോ പരാതിക്കാരെ സ്വാധീനിക്കാനോ ശ്രമിച്ചിട്ടില്ല. കേസിൽ 15 ദിവസത്തിനുള്ളിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും ദില്ലി പൊലീസ് വ്യക്തമാക്കി. കേസിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകാൻ ഗുസ്തി താരങ്ങളും ഇവരെ പിന്തുണക്കുന്ന കർഷക സംഘടനകളും തീരുമാനിച്ചതിന് പിന്നാലെയാണ് ദില്ലി പൊലീസ് ഇക്കാര്യത്തിൽ പ്രതിയെ ന്യായീകരിച്ച് രംഗത്ത് വന്നിരിക്കുന്നത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: