IndiaNEWS

മഅദനി സ്ഥിരം കുറ്റവാളി, ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുത്: എതിര്‍പ്പുമായി കര്‍ണാടക

ന്യൂഡല്‍ഹി: ബംഗളൂരു സ്‌ഫോടന കേസിലെ പ്രതിയായ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍. മഅദനി സ്ഥിരം കുറ്റവാളിയെന്നും ഇളവ് നല്‍കി കേരളത്തില്‍ പോകാന്‍ അനുവദിക്കരുതെന്നും സുപ്രീംകോടതിയില്‍ കര്‍ണാടക സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി.

സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് കേസുണ്ടെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ളതിനാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും കര്‍ണാടക സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കര്‍ണാടക ഭീകരവിരുദ്ധ സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ഡോ. സുമീത് ആണ് മഅദനിക്കെതിരെ സത്യവാങ്മൂലം നല്‍കിയത്. കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നും ആയുര്‍വേദ ചികില്‍ അനിവാര്യമാണെന്നുമാണ് മഅദനിയുടെ അപേക്ഷ

Signature-ad

കേസില്‍ വിചാരണ പൂര്‍ത്തിയായെങ്കില്‍ പ്രതിയായ മഅദനിയെ കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കിക്കൂടെയെന്ന് സുപ്രീംകോടതി നേരത്തെ ആരാഞ്ഞിരുന്നു. തുടര്‍ന്നാണ് കര്‍ണാടക സര്‍ക്കാര്‍ ഇതിനെതിരെ സത്യവാങ്മൂലം സമര്‍പ്പിച്ചത്. കേസില്‍ ഇനിയും ആറ് പ്രതികളെ പിടിക്കാനുണ്ട്. മഅദനിക്ക് ജാമ്യ ഇളവ് നല്‍കിയാല്‍ ഇയാള്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ട്. കൂടാതെ ഒളിവിലുള്ള പ്രതികളുമായി ബന്ധപ്പെടുകയും വിവരങ്ങള്‍ ശേഖരിക്കുകയും സാക്ഷികളെ ഭീഷണിപ്പെടുത്തുകയും ചെയ്യുമെന്നും സര്‍ക്കാര്‍ പറഞ്ഞു. മഅദനിയുടെ ആവശ്യം സുപ്രീംകോടതി ഇന്നു പരിഗണിക്കും.

 

 

Back to top button
error: