Month: April 2023
-
Careers
ഒമാൻ, യു.എ.ഇ. എന്നിവിടങ്ങളിലേക്ക് എൻജിനീയർ, ഹൗസ് മെയ്ഡ്, ഡ്രൈവർ തുടങ്ങി വിവിധ തസ്തികകളിലേക്ക് സൗജന്യ റിക്രൂട്ട്മെന്‍റ്
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഒമാൻ, യു.എ.ഇ. എന്നിവിടങ്ങളിലേക്ക് എൻജിനീയർ, ഹൗസ് മെയ്ഡ്, ഡ്രൈവർ തുടങ്ങി വിവിധ തസ്തികകളിലേക്ക് സൗജന്യ റിക്രൂട്ട്മെൻറ്. ഒമാനിലെ പ്രമുഖ ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്‍മെൻറ് കമ്പനിയിലേക്കുള്ള ഒഴിവുകൾ (പുരുഷൻമാർ മാത്രം) പ്രായപരിധി 45 വയസ്. ശമ്പളത്തിനു പുറമേ താമസം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, പാസ്പോർട്ട്, യോഗ്യതാ സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം 2023 ഏപ്രിൽ 20-ാം തീയതിക്കുമുൻപ് [email protected] എന്ന ഇ-മെയിലിലേക്ക് അയക്കണം. ഒഴിവുകൾ ചുവടെ മെയിൻറനൻസ് എൻജീനിയർ (ശമ്പളം OMR 400 – 600) ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ബിരുദവും 7-8 വർഷത്തെ പ്രവൃത്തിപരിചയവും. ക്വാളിറ്റി കൺട്രോളർ ഇൻ ചാർജ് (ശമ്പളം OMR 300 – 500) പ്ലാസ്റ്റിക് എഞ്ചിനീയറിംഗിൽ ഡിപ്ലോമയും 4-5 വർഷത്തെ പ്രവൃത്തിപരിചയവും. സീനിയർ പ്രൊഡക്ഷൻ സൂപ്പർവൈസർ (ശമ്പളം OMR 300 – 500) മെക്കാനിക്കൽ/ഇലക്ട്രി ക്കൽ/ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ഡിപ്ലോമയും 7-8 വർഷത്തെ പ്രവൃത്തിപരിചയവും. മെഷീൻ…
Read More » -
Kerala
140 കിലോമീറ്ററിന് മുകളിലുള്ള ടേക്ക് ഓവർ റൂട്ടുകളിൽ 30% നിരക്ക് ഇളവ് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി
തിരുവനന്തപുരം: മുപ്പത് ശതമാനം നിരക്ക് ഇളവ് പ്രഖ്യാപിച്ച് കെഎസ്ആർടിസി. ടേക്ക് ഓവർ റൂട്ടുകളിലാണ് നിരക്ക് ഇളവ് പ്രഖ്യാപിച്ചത്. 140 കിലോമീറ്ററിന് മുകളിലായി പുതുതായി ആരംഭിച്ച ടേക്ക് ഓവർ ബസുകൾക്ക് നിരക്ക് ഇളവ് ബാധകമായിരിക്കും. കെ.എസ്.എസ്.ആർ.ടി.സി. ഓപ്പറേറ്റ് ചെയ്തു വരുന്ന പുതിയ ദീർഘ ദൂര സർവ്വീസുകൾക്ക് ഒപ്പം സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നതായി പരാതികൾ ലഭിച്ചിരുന്നു. ഇത്തരം സർവ്വീസുകൾ കെ.എസ്.എസ്.ആർ.ടി. ബസുകൾക്ക് മുൻപായി സർവ്വീസ് നടത്തി കനത്ത നഷ്ടമാണ് വരുത്തുന്നത്. ഈ സാഹചര്യത്തിലാണ്, പുതിയതായി ആരംഭിച്ച 223 ടേക്ക് ഓവർ സർവീസുകൾക്ക്, നിലവിലെ സർക്കാർ ഉത്തരവ് പ്രകാരം 30% നിരക്ക് ഇളവ് പ്രഖ്യാപിച്ചതെന്ന് കെഎസ്ആർടിസി അറിയിച്ചു ഈ മാസം പതിനെട്ടിനകം വിരമിച്ച കെ എസ് ആർ ടി സി ജീവനക്കാർക്ക് പെൻഷൻ നൽകുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ചീഫ് സെക്രട്ടറിതന്നെ ഓൺലൈൻ വഴി ഹാജരായാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി 140 കോടി രൂപ കെ എസ് ആർ ടിസിക്ക് അനുവദിച്ചിട്ടുണ്ട്. കോടതി…
Read More » -
LIFE
സാരിയിൽ ‘അണ്ടര്‍ വാട്ടര്‍’ ഫോട്ടോഷൂട്ടുമായി ആരാധകരെ ഞെട്ടിച്ച് താപ്സി പന്നു- വീഡിയോ
സെലിബ്രിറ്റികളുടെ ഫോട്ടോഷൂട്ടുകൾ ചിലപ്പോഴെങ്കിലും വ്യത്യസ്തതകൾ കൊണ്ടോ പുതുമകൾ കൊണ്ടോ ഏറെ ശ്രദ്ധേയമാകാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ശ്രദ്ധേയമാവുകയാണ് പ്രിയ താരം താപ്സി പന്നുവിൻറെ ഒരു ഫോട്ടോഷൂട്ട് വീഡിയോ. വെള്ളത്തിനടിയിൽ വച്ചാണ് തപ്സിയുടെ ഫോട്ടോഷൂട്ട്. ഇത്തരത്തിൽ ‘അണ്ടർ വാട്ടർ’ ഫോട്ടോഷൂട്ട് പല താരങ്ങളും മുമ്പും നടത്തിയിട്ടുള്ളതാണ്. എന്നാൽ താപ്സിയുടെ ഫോട്ടോഷൂട്ടിനൊരു പ്രത്യേകതയുണ്ട്. വെള്ളത്തിനടിയിൽ സ്വിം സ്യൂട്ടോ, ബിക്കിനിയോ ഒന്നും ധരിച്ചല്ല തപ്സി പോസ് ചെയ്യുന്നത്. സാരിയാണ് തപ്സിയുടെ വേഷം. അണ്ടർ വാട്ടർ ഫോട്ടോഷൂട്ടിൽ സാധാരണഗതിയിൽ അങ്ങനെ ആരും തെരഞ്ഞെടുക്കുന്ന വേഷമല്ല സാരി. മറ്റൊന്നുമല്ല, കാറ്റിലും വെള്ളത്തിലുമെല്ലാം സാരി നമ്മുടെ സൗകര്യത്തിന് ഒതുങ്ങിക്കിട്ടില്ല എന്നതിനാലാണ് ആരുമിത് ഈ ഉപയോഗത്തിന് തെരഞ്ഞെടുക്കാത്തത്. വെള്ളത്തിനടിയിൽ ചെറുതായി ഒന്ന് നീന്താൻ തന്നെ സാരി ഒട്ടും സൗകര്യപ്രദമായ വേഷമല്ല. ഇത് കൈകാര്യം ചെയ്യുകയെന്നതും ചെറിയ കാര്യമല്ല. View this post on Instagram A post shared by Taapsee Pannu (@taapsee) എന്നാൽ ഏറെ രസകരമായി, ഭംഗിയായാണ്…
Read More » -
Kerala
കണ്ണൂരിൽ പെട്രോൾ പമ്പ് തൊഴിലാളികൾ നടത്തി വന്ന അനിശ്ചിതകാല പണിമുടക്ക് അവസാനിപ്പിച്ചു
കണ്ണൂർ: കണ്ണൂരിൽ പെട്രോൾ പമ്പ് തൊഴിലാളികൾ നടത്തി വന്ന അനിശ്ചിതകാല പണിമുടക്ക് അവസാനിപ്പിച്ചു. തൊഴിലാളികൾ ആവശ്യപ്പെട്ട പതിനേഴ് ശതമാനം ബോണസ് എന്ന ആവശ്യം പമ്പ് ഉടമകൾ അംഗീകരിക്കുകയായിരുന്നു. കലക്ടറുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയിലാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് പെട്രോൾ പമ്പ് തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് അവസാനിപ്പിച്ചത്. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ് തുടങ്ങിയ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സമരം. പമ്പ് ഉടമകളുമായി യൂണിയൻ നേതാക്കൾ ആറു തവണ ചർച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്നായിരുന്നു സമരം.
Read More » -
Crime
എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്: ഷാറൂഖ് സെയ്ഫിക്കായി ജാമ്യാപേക്ഷ; 18ന് പരിഗണിക്കും
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിക്കായി ജാമ്യാപേക്ഷ സമർപ്പിച്ചു. ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസലിലെ ചീഫ് ഡിഫൻസ് കൗൺസിൽ അഡ്വ പീതാംബരനാണ് മൂന്നാം ക്ലാസ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ജാമ്യാപേക്ഷ ഈ മാസം 18 ന് പരിഗണിക്കാനായി മാറ്റി. അതേസമയം പൊലീസ് കസ്റ്റഡിയിലുള്ള ഷാറൂഖുമായി തെളിവെടുപ്പ് അടക്കമുള്ള നടപടികൾ പുരോഗമിക്കുകയാണ്. കേസിൽ കൂടുതൽ തെളിവ് കണ്ടെത്താനാണ് ശ്രമം. പ്രതിക്ക് കേരളത്തിൽ എവിടെയെങ്കിലും ആരെങ്കിലുമായി ബന്ധമുണ്ടോയെന്നടക്കം കാര്യങ്ങളിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
Read More » -
Kerala
വെന്തുരികി കേരളം; പാലക്കാട് 45 ഡിഗ്രി കടന്നു, പൊതുജനങ്ങൾക്ക് ജാഗ്രതാനിർദേശം
തിരുവനന്തപുരം: 45 ഡിഗ്രി കടന്ന് സംസ്ഥാനത്തെ താപനില. പാലക്കാട് എരിമയൂരിലാണ് ഇന്ന് താപനില 45.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. തൃശ്ശൂരിൽ വെള്ളാനിക്കരയിലും പീച്ചിയിലും ചൂട് 42 ഡിഗ്രി കടന്നു. പാലക്കാട് മലമ്പുഴയിൽ 42.3 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. കാലാവസ്ഥാ കേന്ദ്രത്തിന്റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിലാണ് ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. 14 ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു. സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പാണ് നിലനിൽക്കുന്നത്. ഇന്നും നാളെയും അഞ്ച് ജില്ലകളിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കടുത്ത ചൂടിൽ, അതീവ ജാഗ്രത പാലിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. പൊതുജനങ്ങൾ പകൽ 11 മുതൽ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് പ്രധാന നിർദ്ദേശം. പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ പൊതുജനങ്ങൾ പകൽ 11 am മുതൽ 3 pm വരെയുള്ള…
Read More » -
Kerala
ഓർത്തഡോക്സ് സഭയ്ക്ക് ഏതെങ്കിലും രാഷ്ട്രീയപാർട്ടികളോട് അടുപ്പമോ വിരോധമോ ഇല്ല: പരിശുദ്ധ കാതോലിക്കാ ബാവാ
കോട്ടയം: ഓർത്തഡോക്സ് സഭയ്ക്ക് ഏതെങ്കിലും രാഷ്ട്രീയപാർട്ടികളോട് അടുപ്പമോ വിരോധമോ ഇല്ലെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യുസ് തൃതിയൻ കാതോലിക്കാബാവാ. മതേതരത്വത്തിൽ പ്രവർത്തിക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും സഭയുടെ സുഹൃത്തുക്കളാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ മതേതരത്വത്തിനു ഏത് രാഷ്ട്രീയ പാർട്ടിയിൽ നിന്നും ഭീഷണി ഉണ്ടായാലും അതിനെ സഭ എതിർക്കുമെന്നും കാതോലിക്കാബാവ പറഞ്ഞു. കുന്നംകുളം മെത്രാപ്പോലീത്ത ഗീവർഗീസ് മാർ യൂറിലോസിന്റെ ബിജെപി അനുകൂല പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ഓർത്തഡോക്സ് സഭ അധ്യക്ഷന്റെ പ്രതികരണം.
Read More » -
India
കർണാടകത്തിൽ മുസ്ലീം വിഭാഗത്തിനുള്ള സംവരണം ഒഴിവാക്കിയ നടപടി: തീരുമാനം തെറ്റായ അനുമാനത്തിന്റെ അടിസ്ഥാനത്തിൽ; വിമർശിച്ച് സുപ്രീം കോടതി
ദില്ലി: കർണാടകത്തിൽ മുസ്ലീം വിഭാഗത്തിനുള്ള നാല് ശതമാനം സംവരണം ഒഴിവാക്കിയ നടപടിയെ വിമർശിച്ചു സുപ്രീം കോടതി. തീരുമാനം തെറ്റായ അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. അനുമാനം നിലനിൽക്കാത്തതാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഹർജി ഈ മാസം പതിനെട്ടിന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ മന്ത്രിസഭാ യോഗ തീരുമാനപ്രകാരം ബസവരാജ് ബൊമ്മെ സര്‍ക്കാര്‍ മുസ്ലീങ്ങള്‍ക്കുള്ള നാല് ശതമാനം പിന്‍വലിച്ച് വീര ശൈവ ലിംഗായത്, വൊക്കലിഗ സമുദായങ്ങള്‍ക്ക് വീതിച്ചു നല്‍കിയിരുന്നു. ഇതിനെതിരെ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. എന്നാൽ അധികാരത്തിലെത്തിയാൽ പിൻവലിച്ച സംവരണം പുന:സ്ഥാപിക്കുമെന്നാണ് കോൺഗ്രസിന്റെ വാദം. മുസ്ലിം വിഭാഗത്തിനുള്ള നാല് ശതമാനം സം വരണം പുന:സ്ഥാപിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ പറഞ്ഞു.
Read More » -
Kerala
കുറുക്കന്‍ കോഴിയുടെ സുഖാന്വേഷണം നടത്താന്‍ വരുന്നതുപോലെയാണ് തെരഞ്ഞെടുപ്പ് കാലത്ത് ക്രിസ്ത്യന്‍-മുസ്ലീം വീടുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ കയറിയിറങ്ങുന്നത്: കെ. സുധാകരന്‍
തിരുവനന്തപുരം: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കുറുക്കന്‍ കോഴിയുടെ സുഖാന്വേഷണം നടത്താന്‍ വരുന്നതുപോലെയാണ് തെരഞ്ഞെടുപ്പ് കാലത്ത് ക്രിസ്ത്യന്‍-മുസ്ലീം വീടുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ കയറിയിറങ്ങുന്നതെന്നാണ് കെ സുധാകരന്‍റെ വിമര്‍ശനം. ഈസ്റ്ററിന് ക്രിസ്ത്യന്‍ വീടുകളില്‍ കയറുകയും ബിഷപ്പുമാരെ സന്ദര്‍ശിക്കുകയും ചെയ്തതിന് പിന്നാലെ ഇപ്പോള്‍ ഈദുല്‍ ഫിത്തറിന് മുസ്ലീംഭവനങ്ങള്‍ സന്ദര്‍ശിക്കാനാണ് ബിജെപിയുടെ തീരുമാനം. ഇക്കാലമത്രയും മുസ്ലീംങ്ങളെ ശത്രുക്കളായി കരുതുകയും അവരോട് എണ്ണിയാലൊടുങ്ങാത്ത പാതകങ്ങള്‍ കാട്ടുകയും ചെയ്തതിനു പിന്നാലെ ഇത്തരം പ്രചാരണ പരിപാടികള്‍ കാണുമ്പോള്‍, പുള്ളിപ്പുലിയുടെ പുള്ളി എത്ര മറച്ചാലും മായില്ലെന്ന സത്യമാണ് ഓര്‍മവരുന്നതെന്ന് കെ സുധാകരന്‍ വിമര്‍ശിച്ചു. മുസ്ലീംകള്‍ക്കെതിരെ കടുത്ത വിവേചനത്തോടെ 2019ല്‍ പാസാക്കിയ പൗരത്വനിയമഭേദഗതി നിയമം നടപ്പാക്കില്ല എന്നൊരു ഉറപ്പ് പോലും നല്‍കാതെയാണ് ഭവന സന്ദര്‍ശനത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. എന്‍ആര്‍സി നടപ്പാക്കല്‍, കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍, ഗുജറാത്ത് കലാപം, അയോധയില്‍ രാമക്ഷേത്രനിര്‍മാണം, ഏകീകൃത സിവില്‍ നിയമം, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, രാജ്യത്തുണ്ടായ നിരവധി കലാപങ്ങള്‍ തുടങ്ങി മുസ്ലീം സമുദായത്തെ ഏറെ…
Read More » -
Kerala
മണിമല വാഹനാപകടം: വിവാദങ്ങൾക്കിടെ ജോസ് കെ മാണി മരിച്ച യുവാക്കളുടെ വീട്ടിലെത്തി
കോട്ടയം: മണിമല വാഹനാപകടത്തിൽ മരിച്ച യുവാക്കളുടെ വീട്ടിൽ ജോസ് കെ മാണി എം.പി എത്തി. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ജോസ് കെ മാണി മണിമലയിലെ ജിൻസിന്റെയും ജീസിന്റെയും വീട്ടിൽ എത്തിയത്. അരമണിക്കൂറോളം വീട്ടിൽ ചിലവഴിച്ചാണ് ജോസ് കെ മാണി മടങ്ങിയത്. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കു ചേരുന്നെന്ന് എംപി കുടുംബാംഗങ്ങളെ അറിയിച്ചു. കുടുംബത്തിന് എല്ലാവിധ പിന്തുണയും ജോസ് കെ മാണി അറിയിച്ചിട്ടുണ്ട്. മകൻ സഞ്ചരിച്ച കാർ ഇത്തരത്തിൽ അപകടം ഉണ്ടാക്കിയിട്ടും ജോസ് കെ മാണി ഇതുവരെ ആ കുടുംബത്തെ ബന്ധപ്പെട്ടിരുന്നില്ല. ഇത് പാർട്ടി പ്രവർത്തകരിൽ നിന്നും വിമർശനത്തിന് വഴിവെച്ചിരുന്നു. അതിനിടെയാണ് പ്രവർത്തകർക്കൊപ്പം വീട്ടിലെത്തിയത്. എല്ലാവിധ പിന്തുണയും എം പി വാഗ്ദാനം ചെയ്തുവെന്നാണ് അറിയുന്നത്. ജോസ് കെ മാണിയുടെ മകനോട് വിദ്വേഷമൊന്നുമില്ലെന്ന്, മണിമല അപകടത്തിൽ മരിച്ച സഹോദരങ്ങളുടെ പിതാവ് ജോളി നേരത്തെ പറഞ്ഞിരുന്നു. എംപിയുടെ മകനോട് മനസിൽ വിദ്വേഷമൊന്നുമില്ല, പക്ഷേ തൻ്റെ കുടുംബത്തിന് നീതി നിഷേധിക്കരുതെന്ന് ജോളി ആവശ്യപ്പെട്ടു. മരിച്ച ജിസിൻ്റെ ഗർഭിണിയായ ഭാര്യയ്ക്ക്…
Read More »