Month: April 2023

  • India

    അമിത് ഷായ്ക്കെതിരെ ലേഖനം എഴുതി;ജോൺ ബ്രിട്ടാസിന് രാജാദ്രോഹ കുറ്റം

    ന്യൂഡൽഹി:കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ലേഖനം എഴുതിയതിന് ജോണ്‍ ബ്രിട്ടാസ് എംപിക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ബിജെപി കേരള ഘടകം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജ്യസഭാ ചെയര്‍മാന്‍ നോട്ടീസ് നല്‍കിയത്. ലേഖനത്തിലെ പരാമര്‍ശം രാജ്യദ്രോഹമാണെന്നാണ് ബിജെപിയുടെ പരാതി. ഫെബ്രുവരി 20ന് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തില്‍ ജോണ്‍ ബ്രിട്ടാസ് എംപി എഴുതിയ ലേഖനത്തിന്മേലാണ് നടപടി.ബിജെപി കേരള ഘടകം ജനറല്‍ സെക്രട്ടറി പി സുധീര്‍ ആണ് പരാതി നല്‍കിയത്.

    Read More »
  • India

    അണ്ണാമലൈക്കെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് ഡി.എം.കെ എംപി കനിമൊഴിയുടെ വക്കീൽ നോട്ടീസ്

    ചെന്നൈ:.ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ. അണ്ണാമലൈക്കെതിരെ ഒരു കോടി രൂപ നഷ്ട പരിഹാരമാവശ്യപ്പെട്ട് ഡി.എം.കെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയും എം.പിയുമായ കനിമൊഴിയുടെ വക്കീല്‍ നോട്ടീസ്. ഡി.എം.കെയിലെ മുതിര്‍ന്ന നേതാക്കളുടെ അവിഹിത സ്വത്ത് സമ്ബാദ്യം സംബന്ധിച്ച്‌ ‘ഡി.എം.കെ ഫയലുകള്‍’ എന്ന പേരില്‍ അണ്ണാമലൈ പത്തുപേജുള്ള റിപ്പോര്‍ട്ട് ഈയിടെ പുറത്തിറക്കിയിരുന്നു.ഡി.എം.കെയുടെ ഔദ്യോഗിക ചാനലായ ‘കലൈജ്ഞര്‍ ടി.വി’യില്‍ കനിമൊഴിക്ക് ഷെയറുണ്ടെന്നാണ് ഇതില്‍ ആരോപിച്ചിരുന്നത്. എന്നാല്‍ തനിക്ക് കലൈജ്ഞര്‍ ടി.വിയില്‍ ഷെയറില്ലായെന്നും തന്‍റെ പേരിന് കളങ്കമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മനപ്പൂര്‍വം അപവാദം പ്രചരിപ്പിക്കുകയാണെന്നും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും കാട്ടിയാണ് കനിമൊഴി വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.   മന്ത്രി ഉദയ്നിധി സ്റ്റാലിന്‍ ഉള്‍പ്പെടെ മറ്റു ഡി.എം.കെ നേതാക്കൾക്കെതിരെയും നേരത്തെ അണ്ണാമലൈ ഇതേപോലെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.ഉദയനിധി സ്റ്റാലിൻ പത്തു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അണ്ണാമലൈയ്ക്കെതിരെ നോട്ടീസ് അയച്ചിരിക്കുന്നത്.

    Read More »
  • Kerala

    ഏഴു വയസുളള മകളോട് ലൈംഗികാതിക്രമം കാട്ടിയ പിതാവിന്  66 വര്‍ഷം കഠിന തടവും 1.60 ലക്ഷം രൂപ പിഴയും

    പത്തനംതിട്ട: ഏഴു വയസുളള മകളോട് ലൈംഗികാതിക്രമം കാട്ടിയ പിതാവിന്  66 വര്‍ഷം കഠിന തടവും 1.60 ലക്ഷം പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി.പിഴയൊടുക്കാതിരുന്നാല്‍ മൂന്ന് വര്‍ഷം അധിക കഠിന തടവും ശിക്ഷ വിധിച്ചിട്ടുണ്ട്.  പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ജഡ്ജ് ജയകുമാര്‍ ജോണാണ് വിധിപ്രസ്താവം നടത്തിയത്.പോക്‌സോ ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് 75-ാം വകുപ്പുപ്രകാരവുമാണ് ശിക്ഷ.പത്തനംതിട്ട പ്രക്കാനം സ്വദേശിയായ പിതാവിനാണ് ശിക്ഷ. 2021ലാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ മറ്റുള്ളവര്‍ ഉറങ്ങി കഴിയുമ്ബോള്‍ മകളെ എടുത്തു അടുക്കളയില്‍ കൊണ്ടുപോയാണ് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയിരുന്നത്. പെണ്‍കുട്ടിയുടെ മാതാവ് സ്‌കൂളിലെ അദ്ധ്യാപകരെ വിവരം ധരിപ്പിക്കുകയും ഇവര്‍ കുട്ടിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞശേഷം പൊലീസിനെ അറിയിക്കുകയുമായിരുന്നു. ഇലവുംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍മാരായ എം.രാജേഷ്, അയൂബ് ഖാന്‍ എന്നിവരാണ് അന്വേഷണം നടത്തിയത്.

    Read More »
  • NEWS

    സൗദി അറേബ്യയില്‍ 2000 വര്‍ഷം പഴക്കമുള്ള മിലിട്ടറി ക്യാമ്ബുകള്‍ കണ്ടെത്തി 

    റിയാദ്:സൗദി അറേബ്യയില്‍ 2000 വര്‍ഷം പഴക്കമുള്ള മിലിട്ടറി ക്യാമ്ബുകള്‍ കണ്ടെത്തിയതായി റിപ്പോർട്ട്.റോമന്‍ കാലഘട്ടത്തിലുള്ള മിലിട്ടറി ക്യാമ്ബുകളാണ് കണ്ടെത്തിയിരിക്കുന്നത്. ക്രിസ്തുവിന്റെ കാലത്ത് ഇപ്പോഴത്തെ സൗദി ഉൾപ്പെട്ട പ്രദേശങ്ങൾ റോമൻ ഭരണത്തിന് കീഴിലായിരുന്നുവെന്ന് നേരത്തെയും ചില പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഗവേഷകരാണ് ഗൂഗിള്‍ എര്‍ത്ത് ഉപയോഗിച്ച്‌ ക്യാമ്ബുകള്‍ കണ്ടെത്തിയത്.   ഓരോ വശത്തും എതിര്‍ പ്രവേശന കവാടങ്ങളോട് കൂടിയുള്ള ആകൃതിയിലാണ് ക്യാമ്ബുകള്‍ നിര്‍മിച്ചതെന്നും ഇവ നിര്‍മിച്ചത് റോമന്‍ സൈന്യമാണെന്ന് ഉറപ്പുണ്ടെന്നും ഗവേഷകനായ ഡോ. മൈക്കല്‍ ഫ്രാഡ്‌ലി പറഞ്ഞതായി സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.പരസ്പരം അകന്ന് 37-44 കി.മീ അകലെയാണ് ക്യാമ്ബുകള്‍ സ്ഥിതി ചെയ്യുന്നത്.അതായത് നടന്ന് കൊണ്ട് ഒരു ദിവസം മറികടക്കാന്‍ കഴിയാത്ത ദൂരമാണിതെന്നും അതിനാല്‍ ഒട്ടകങ്ങളെ ഉപയോഗിച്ചാവാം പട്ടാളക്കാര്‍ സഞ്ചരിച്ചതെന്നും ഗവേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്.

    Read More »
  • Local

    റാന്നി പഞ്ചായത്ത് ആഫീസിലേക്ക് കാര്‍ ഇടിച്ചു കയറി രണ്ട് പേര്‍ക്ക് പരിക്കേറ്റു

    റാന്നി:പഞ്ചായത്ത് ആഫീസിലേക്ക് കാര്‍ ഇടിച്ചു കയറി രണ്ട് പേര്‍ക്ക് പരിക്ക്.വയലത്തല മനാട്ട് ‍ തടത്തിൽ ഫിലിപ്പോസ്, തറയത്ത് കുര്യച്ചന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയിൽ ബ്ലോക്കുപടി ഭാഗത്ത് നിന്ന് വന്ന കാറായിരുന്നു നിയന്ത്രണം വിട്ട് പഞ്ചായത്ത് ആഫീസിലേക്ക് ഇടിച്ചുകയറിയത്.ഉച്ചമുതൽ ഈ‌ ഭാഗത്ത് നല്ല മഴയായിരുന്നു.മഴയിൽ നിയന്ത്രണം വിട്ടതാണെന്നാണ് സൂചന.

    Read More »
  • 15 മിനുട്ടില്‍ എടിഎം കൊള്ളയടിക്കാനുള്ള വിദ്യ പഠിപ്പിക്കുന്ന ‘എടിഎം ബാബ’; തൊഴില്‍ രഹിതരായ യുവാക്കളെ അണിനിരത്തി എടിഎമ്മുകള്‍ കൊള്ളയടിക്കുന്ന സംഘത്തെക്കുറിച്ച് സൂചന

    ലഖ്നൌ: തൊഴില്‍ രഹിതരായ യുവാക്കളെ അണിനിരത്തി രാജ്യമെങ്ങും എടിഎമ്മുകള്‍ കൊള്ളയടിക്കുന്ന സംഘത്തെ കണ്ടെത്തിയതായി ഉത്തര്‍പ്രദേശ് പൊലീസ്. ബീഹാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സംഘത്തിന്‍റെ സൂചന ലഭിച്ചത് അടുത്തിടെ ലഖ്നൌവില്‍ നടന്ന എടിഎം കവര്‍ച്ചയില്‍ പിടിയിലായ നാല് യുവാക്കളില്‍ നിന്നാണ്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പ്രകാരം, ബിഹാറിലെ ചാപ്ര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സുധീര്‍ മിശ്ര അഥവ എടിഎം ബാബ എന്ന് അറിയപ്പെടുന്നയാളാണ് ഈ സംഘത്തിന്‍റെ പ്രധാനയാള്‍ എന്നാണ്. 15 നിമിഷത്തില്‍ ഒരു എടിഎം കൊള്ളയടിക്കാനുള്ള വിദ്യ പല യുവാക്കള്‍ക്കും ഇയാള്‍ പഠിപ്പിക്കുന്നുണ്ടെന്നാണ് യുപി പൊലീസ് പറയുന്നത്. ലഖ്നൌവിലെ സുശാന്ത് ഗോള്‍ഫ് സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു എടിഎം അടുത്തിടെ കൊള്ളയടിക്കപ്പെട്ടു. 39.58 ലക്ഷം രൂപയാണ് അപഹരിക്കപ്പെട്ടത്. 1000 ക്കണക്കിന് സിസിടിവി ദൃശ്യങ്ങളും ടോള്‍ ബൂത്തുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ എടിഎം കവര്‍ച്ചക്കാര്‍ ഒരു നീലക്കാറിലാണ് രക്ഷപ്പെട്ടത് എന്ന് പൊലീസ് കണ്ടെത്തി. കാര്‍ ഉടമ ബിഹാറിലെ സീതമാഹരി സ്വദേശിയാണെന്ന് യുപി പൊലീസ്…

    Read More »
  • Business

    12 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും; മേയ് മാസത്തെ ബാങ്ക് അവധികളുടെ പട്ടിക

    ദില്ലി: 2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ മാസം അവസാനിക്കുമ്പോൾ, മെയ് മാസത്തെ ബാങ്ക് അവധികളുടെ പട്ടിക പുറത്തിറക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വൻകിട വ്യവസായികൾ മുതൽ സാധാരണക്കാരുടെ വരെ ജീവിതത്തിലെ അവിഭാജ്യ പങ്ക് വഹിക്കുന്ന ഒന്നാണ് ബാങ്കുകൾ. പണമിടപാടുകൾ സുഗമമാക്കുന്നതിനും ഡിമാൻഡ് ഡ്രാഫ്റ്റുകൾ സ്വീകരിക്കുന്നതിനും ചെക്കുകൾ നിക്ഷേപിക്കുന്നതിനും ബാങ്കുകളെ സമീപിക്കേണ്ടതായി വരും. ബാങ്ക് അവധികൾ അറിയാതെ ബാങ്കുകളിൽ എത്തിയാൽ സമയവും പണവും നഷ്ടമാകും. അതിനാൽ പ്രധാനപ്പെട്ട ബാങ്കിങ് കാര്യങ്ങൾ അവസാന ദിവസത്തേക്ക് മാറ്റി വെക്കാതിരിക്കുക ഒപ്പം ബാങ്ക് അവധികൾ അറിഞ്ഞ ബാങ്കിന്റെ ശാഖയിൽ എത്തുക. രണ്ടാം ശനി, നാലാം ശനി, ഞായർ തുടങ്ങി ആഘോഷ ദിവസങ്ങൾ ഉൾപ്പെടെ രാജ്യത്ത് ബാങ്കുകൾക്ക് അവധിയായിരിക്കും. മെയ് മാസത്തിൽ മൊത്തം 12 ദിവസത്തേക്ക് ബാങ്കുകൾ അടഞ്ഞുകിടക്കും. അതേസമയം ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്നുവെച്ചാൽ ബാങ്ക് അവധി ദിവസങ്ങളുടെ എണ്ണം ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെടുന്നു, അവധി ദിവസങ്ങളുടെ ലിസ്റ്റ് ഇതാ; 2023 മെയ് മാസത്തിലെ ബാങ്ക് അവധികൾ…

    Read More »
  • Local

    ഭാര്യയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ച ആൾ അറസ്റ്റിൽ

    തിരുവനന്തപുരം: ഭാര്യയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍.വെള്ളറട മുള്ളിലവുവിള ആലിക്കോട് സ്വദേശി സനല്‍ (47) ആണ് പിടിയിലായത്. വ്യാഴാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം.മദ്യപിച്ച്‌ വന്ന സനൽ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുകയായിരുന്ന ഭാര്യ നയനയുമയി വഴക്കുണ്ടാക്കുകയും ‍ ഭാര്യയുടെ മുഖത്തും മറ്റ് ശരീര ഭാഗത്തും അടുപ്പിലിരുന്ന തിളച്ച എണ്ണയെടുത്ത് ഒഴിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ ഭാര്യ നയന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

    Read More »
  • India

    മഹാരാഷ്ട്രയിൽ ബഹുനില കെട്ടിടം തകര്‍ന്ന് വീണ് രണ്ട് മരണം

    മുംബൈ:മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് വീണ് രണ്ട് പേർ മരിച്ചു.നിരവധി ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. തകര്‍ന്ന കെട്ടിടത്തിനുള്ളില്‍  കുടുങ്ങിക്കിടക്കുകയായിരുന്ന 12 പേരെ  രക്ഷപ്പെടുത്തിയതായി പഞ്ചായത്തിരാജ് സഹമന്ത്രി കപില്‍ പാട്ടീല്‍ അറിയിച്ചു.കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന ഗോഡൗണില്‍ 55 ഓളം പേര്‍ ജോലി ചെയ്യുന്നുണ്ടായിരുന്നുവെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും മന്ത്രി പറഞ്ഞു. മൂന്ന് മണിയോടെ താനെ ജില്ലയില്‍ ഭിവണ്ടിയിലെ ഖാദിപര്‍ പ്രദേശത്താണ് സംഭവം.

    Read More »
  • Kerala

    അരീക്കൊമ്പൻ തേക്കടിയിലേക്ക്;പ്രതിഷേധമറിയിച്ച്‌ പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ 

    പീരുമേട്:അരിക്കൊമ്ബനെ പെരിയാര്‍ വന്യജീവി സങ്കേതത്തിലെ തേക്കടി മേഖലയിലേക്ക് മാറ്റുന്നതില്‍ പ്രതിഷേധമറിയിച്ച്‌ പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍. ഇത്തരം അപകടകാരിയായ ആനയെ ഈ മേഖലകളില്‍ വീടുന്നതില്‍ ആശങ്ക ഉണ്ടെന്നും പെരിയാറിലെ ഇക്കോ ടൂറിസം പരിപാടികളും മംഗളാദേവി ഉത്സവം ഉള്‍പ്പെടെ മറ്റ് പരിപാടികളും നടക്കുന്നതിനാല്‍ തീരുമാനം മാറ്റണമെന്നും എംഎല്‍എ പറഞ്ഞു. പെരിയാര്‍ വന്യ ജീവി സങ്കേതത്തിന്റെ ഭാഗമായ തമിഴ്നാടിനോട് ചേര്‍ന്ന മേതകാനത്താണ് അരിക്കൊമ്ബനെ തുറന്നുവിടുക.

    Read More »
Back to top button
error: