Month: April 2023

  • Kerala

    വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച ഫോട്ടോഗ്രാഫർ അറസ്റ്റില്‍

    പന്തളം:വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. നൂറനാട് സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച കേസിൽ നൂറനാട് പാലമേല്‍ പത്താം വാര്‍ഡില്‍ മണലാടി കിഴക്കതില്‍ വീട്ടില്‍ അന്‍ഷാദ് (29) ആണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നല്‍കി പല ഇടങ്ങളായി കൊണ്ടുപോയി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇന്‍സ്റ്റഗ്രാം വഴിയാണ് എന്‍ജിനീയറിങ് ബിരുദധാരിയായ യുവതിയെ ഫോട്ടിഗ്രാഫർ കൂടിയായ പ്രതി പരിചയപ്പെടുന്നത്. തുടര്‍ന്ന് കൂടുതല്‍ അടുപ്പത്തില്‍ ആവുകയും വിവാഹം കഴിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്‌ യുവതിയെ പ്രതിയുടെ ആദിക്കാട്ടുകുളങ്ങരയുള്ള വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തു.ഇവിടെവച്ച് യുവതിയുടെ നഗ്നചിത്രങ്ങൾ എടുത്ത പ്രതി ഇത് പുറത്തുവിടുമെന്ന് ഭീക്ഷണിപ്പെടുത്തി കൊച്ചി മരടിലെ ഒരു ഹോംസ്റ്റേയില്‍ വെച്ച്‌ തുടർച്ചയായി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.   തുടർന്ന് യുവതി എറണാകുളം മരട് പോലീസ് സ്റ്റേഷനില്‍ കേസ് കൊടുക്കുകയായിരുന്നു.പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതി അന്‍ഷാദിനെ അടൂര്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിരവധി യുവതികളെ ഇതുപോലെ തന്നെ വശീകരിച്ച്‌ വലയില്‍…

    Read More »
  • Kerala

    കാടുകടത്തിയ അരിക്കൊമ്ബനെ തേടി സിമന്റ് പാലത്ത് കാ‌ട്ടാനക്കൂട്ടം 

    ചിന്നക്കനാല്‍: കാടുകടത്തിയ അരിക്കൊമ്ബനെ തേടി സിമന്റ് പാലത്ത് കാ‌ട്ടാനക്കൂട്ടമെത്തി.പന്ത്രണ്ട് ആനകളുടെ സംഘമാണ് സിമന്റ് പാലത്ത് നിലയുറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അരിക്കൊമ്ബനെ മയക്കുവെടിവെച്ച സ്ഥലത്താണ് ആനക്കൂട്ടം ഇപ്പോഴുള്ളത്. ആനകള്‍ ജനവാസ മേഖലയിലേക്ക് കടക്കുമോ എന്ന ആശങ്ക നിലവിലുണ്ട്. വനം വകുപ്പ് വാച്ചര്‍മാര്‍ ആനക്കൂട്ടത്തെ നിരീക്ഷിച്ച്‌ വരികയാണ്. 11 മണിക്കൂറോളം നീണ്ട ദൗത്യത്തിന് ഒടുവിലാണ് വനംവകുപ്പ് ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ ഇന്നലെ അരിക്കൊമ്ബനെ വനംവകുപ്പ് തളച്ചത്.കോന്നി സുരേന്ദ്രന്‍, സൂര്യന്‍, വിക്രം, കുഞ്ചു എന്നീ കുങ്കിയാനകളാണ് ഏറെ പണിപ്പെട്ട് കൊമ്ബനെ ലോറിയിലേക്ക് കയറ്റിയത്. അപ്രതീക്ഷിതമായി കോടമഞ്ഞും കനത്ത മഴയും കാറ്റും വന്നത് ദൗത്യത്തിന് തിരിച്ചടി സൃഷ്ടിച്ചിരുന്നു. വയനാടിലും പാലക്കാട് ധോണിയിലും കാട്ടാനകളുടെ ഉപദ്രവം രൂക്ഷമാക്കുകയും ആക്രമകാരികളായി നടന്ന പിഎം-2, ധോണി (പിടി-7) എന്നീ ആനകളെ മയക്കുവെടി വച്ച് കൂട്ടിലാക്കിയതും ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലായിരുന്നു.

    Read More »
  • Kerala

    സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മ്മിച്ച 800 റോഡുകള്‍ ഇന്ന് നാടിന് സമര്‍പ്പിക്കും

    പാലക്കാട്:സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മ്മിച്ച 800 റോഡുകള്‍ ഇന്ന് നാടിന് സമര്‍പ്പിക്കും.മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയാക്കിയ റോഡുകളാണ് ഇന്ന് ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് തൃത്താലയിൽ രാവിലെ 11 മണിക്ക് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. 1,840 കിലോമീറ്ററുകളിലായി നിര്‍മ്മിച്ച 800 റോഡുകളുടെ ഉത്ഘാടനമാണ് നടക്കുന്നത്.മൊത്തം ചെലവ് 150 കോടി രൂപയാണ്.ഇതില്‍ ഏറ്റവും കൂടുതല്‍ റോഡുകള്‍ ഉദ്ഘാടനം ചെയ്യുന്നത് മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ്. 140 നിയോജക മണ്ഡലങ്ങളിലെ 5,062 റോഡുകളിലായി 1,200 കിലോമീറ്റര്‍ റോഡ് നിര്‍മ്മാണത്തിന് ആയിരം കോടി രൂപ ഇതിനോടകം അനുവദിച്ചിട്ടുണ്ട്. ഇവയില്‍ 10,680 കിലോമീറ്ററുകളിലായി 4,659 റോഡുകളാണ് പൂര്‍ത്തിയായിട്ടുണ്ട്.മറ്റുള്ളവയുടെ പണി അതിവേഗം പുരോഗമിക്കുകയാണ്.

    Read More »
  • Movie

    മമ്മുട്ടി പൊലീസ് ഓഫീസറായി ആദ്യം തിളങ്ങിയ ‘യവനിക’ പ്രദർശനമാരംഭിച്ചിട്ട് ഇന്ന് 41 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ    മലയാളത്തിലെ എക്കാലത്തെയും മികച്ച സസ്പെൻസ് ത്രില്ലർ ‘യവനിക’ കെജി ജോർജ്ജ് ഉയർത്തിയിട്ട് 41 വർഷം. 1982 ഏപ്രിൽ 30 നായിരുന്നു മുഖ്യധാരാ ക്‌ളാസിക്ക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ചിത്രം പ്രദർശനമാരംഭിച്ചത്. എസ്.എൻ സ്വാമി ‘സിബിഐ ഡയറിക്കുറിപ്പി’ൽ ആരാണ് കൊന്നത് എന്ന മുൾമുന ചോദ്യത്തിലൂടെ കാണികളെ ഉദ്വേഗഭരിതരാക്കുന്നതിനും ഏറെ മുൻപ് കെ.ജി ജോർജ്ജ് ആ ചോദ്യം ചോദിച്ചു: തബലിസ്റ്റ് അയ്യപ്പനെ ആരാണ് കൊന്നത്? (രണ്ടിടത്തും കണ്ടുപിടിക്കുന്നത് മമ്മൂട്ടിയാണെന്ന യാദൃശ്ചികതയുണ്ട്.) ഒരിടത്തും നിലയുറപ്പിച്ച് നിൽക്കുന്നവനല്ല അയ്യപ്പൻ എന്ന മദ്യപാനി എന്ന് മറ്റ് കഥാപാത്രങ്ങൾ പറയുന്ന അറിവേ കാണികൾക്ക് ലഭിക്കുന്നുള്ളൂ. ആരാണ് കൊന്നത് എന്നതിനൊപ്പം എന്താണ് ശരിക്കും സംഭവിച്ചത് എന്ന് ‘ഭാവന തീയറ്റേഴ്‌സി’ലെ ആ നാടക കലാകാരന്മാരെ അതിനോടകം അടുത്തറിഞ്ഞ നമ്മൾ ചോദിച്ചു പോകും. സാമൂഹ്യസാമ്പത്തിക സാഹചര്യങ്ങളെ ഈ സിനിമ എന്തുമാത്രം വിശകലനം ചെയ്തുവെന്നോർത്ത് ഒടുവിൽ നമ്മൾ അദ്‌ഭുതപ്പെടുകയും ചെയ്യും. അയ്യപ്പനെ കാണാതായ ദിവസം മാന്യനായ ആർട്ടിസ്റ്റ്…

    Read More »
  • Kerala

    അരിക്കൊമ്ബനെ തുറന്നു വിട്ടു

    കുമളി: അരിക്കൊമ്ബനെ പെരിയാര്‍ കടുവ സങ്കേതത്തിലെ ഉള്‍ വനത്തില്‍ തുറന്നു വിട്ടു. സീനിയറോടക്ക് സമീപമാണ് തുറന്നു വിട്ടത്. രാത്രി പന്ത്രണ്ടു മണിയോടെയാണ് സംഘം എത്തിയത്.കനത്ത മഴ മൂലം വനത്തിനുള്ളില്‍ കൂടെയുള്ള യാത്ര ദുഷ്കരം ആയിരുന്നു. ജനവാസ മേഖലയായ കുമളിയില്‍ നിന്നും 23 കിലോമീറ്റര്‍ അകലെയാണ് സീനിയറോഡ. ആനയുടെ നീക്കങ്ങള്‍ ജി പി എസ് കോളറില്‍ നിന്നും ലഭിക്കുന്ന സിഗ്നല്‍ വഴി നിരീക്ഷിക്കാനാകും.ഇതിനുള്ള ക്രമീകരണങ്ങള്‍ വനം വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം പൂജ ചെയ്താണ് മന്നാന്‍ ആദിവാസി വിഭാഗം ആനയെ വന്യജീവി സങ്കേതത്തിലേക്ക് സ്വീകരിച്ചത്.

    Read More »
  • Kerala

    വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത ബസ് കണ്ടക്ടർ അറസ്റ്റിൽ 

    കൊച്ചി: വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതിന് കൊച്ചിയിൽ ബസ് കണ്ടക്ടർ അറസ്റ്റിൽ.  എടത്തല ജിസിഡിഎ കോളനിക്ക് സമീപം കാനത്തില്‍ വീട്ടില്‍ സുലോചനയുടെ മകന്‍ ശരത്ത്(28) ആണ് അറസ്റ്റിലായത്.വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് ഇയാൾ. ബസിലെ സ്ഥിരം യാത്രക്കാരിയായ15 വയസുള്ള വിദ്യാര്‍ത്ഥിനിയെയാണ് ശരത്ത് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തത്. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി പറയുകയും തുടര്‍ന്ന് സ്റ്റേഷനിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ കൗണ്‍സിലിങ്ങിലൂടെ പീഡനം പുറത്തറിയുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തു തൃക്കാക്കര പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഷാബു, സബ് ഇന്‍സ്പെക്ടര്‍മാരായ ജസ്റ്റിന്‍, റോയി.കെ.പുന്നൂസ്, ഗിരീഷ് കുമാര്‍ എഎസ്‌ഐ അമ്ബിളി എസ് സി പി ഒ രഞ്ജിത്ത്, രജിത എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

    Read More »
  • Health

    മലബന്ധത്തിന് കാരണവും പ്രതിവിധിയും

    ഇന്ന് നല്ലൊരു ശതമാനം ആളുകളും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മലബന്ധം.പൈൽസ്, ഫിഷര്‍, ഫിസ്റ്റുല, എന്നിവയുടെ എല്ലാം കാരണം മലബന്ധമാണ്.മനുഷ്യന്‍റെ മാറിവരുന്ന ജീവിതശൈലി, ആഹാരം, ചിട്ടയില്ലാത്ത ജീവിതം എന്നിവയൊക്കെയാണ് ഇതിന് കാരണം. ആഹാരം പ്രധാനമായും ആഹാരത്തെയാണ് മലബന്ധത്തിന്‍റെ കാരണക്കാരനായി കണക്കാക്കാവുന്നത്. മലത്തിന്‍റെ സ്വഭാവം അത് കട്ടിയുള്ളതോ അയഞ്ഞതോ ആകുക എന്നത് കഴിക്കുന്ന ആഹാരത്തെ ആശ്രയിച്ചാണ്. നാരുകളില്ലാത്ത ആഹാരമാണ് മലം കട്ടിയുള്ളതാകാനൊരു കാരണം. ദഹിച്ച ആഹാരം വന്‍കുടലിലൂടെ കടന്ന് മലദ്വാരത്തിലെത്താന്‍ അധികം സമയമെടുക്കുന്നത് മലബന്ധത്തിന് ഒരു കാരണമാണ്. മലാശയത്തില്‍ അധിക സമയം പുറന്തള്ളപ്പെടാതെ കിടക്കുന്നതും മലത്തിലെ ജലാംശം വലിച്ചെടുക്കപ്പെട്ട് മലം കട്ടിയുള്ളതാകാന്‍ കാരണമാകുന്നു. ഇത് വേദനയോടും പ്രയാസപ്പെട്ടുമുള്ള മലവിസര്‍ജ്ജനത്തിനു കാരണമാകുന്നു. ചിട്ടയില്ലാത്ത ജീവിതം  ജീവിതശൈലിയിലെ ചിട്ടയില്ലായ്മയാണ് മല ശോധനത്തിന്റെ മറ്റൊരു കാരണം. പുതുതലമുറയിലെ നല്ലൊരു ശതമാനം പേരും രാത്രി വളരെ വൈകി ഉറങ്ങുന്നവരാണ്. അതിനാല്‍ സ്വാഭാവികമായും ഉണരാനും വൈകും. വൈകി ഉണരുന്നത് മലബന്ധത്തിനുള്ള കാരണമാകുന്നു.  ടോയ്ലറ്റില്‍ ഒന്ന് ഇരുന്നു എന്നു വരുത്തി ഓഫീസിലേക്ക് ഓടുന്നവരും…

    Read More »
  • NEWS

    വാഴക്കൃഷി, അറിയേണ്ടതെല്ലാം

    വാഴ നടും മുൻപ് കുഴിയിൽ നല്ലതുപോലെ അടിവളം കൊടുക്കണം. വാഴ നട്ട് അടുത്ത 16 ദിവസം വെള്ളം ഒഴിക്കണ്ട, വളവും വേണ്ട. 56 ദിവസം കഴിയുമ്പോൾ എല്ലു പൊടി, പൊട്ടാഷ്…എന്നിവ കൊടുക്കണം. ഈ സമയത്ത് കൊടുക്കുന്ന വളമാണ് കായുടെ മുഴുപ്പും എണ്ണവും ഭംഗിയും പടലയും രൂപപ്പെടുത്തുന്നത്.. വാഴ കുലച്ചു കഴിഞ്ഞശേഷം പടലകൾ കൂടുവാൻ വേണ്ടി എന്തുചെയ്തിട്ടും കാര്യമില്ല..!! നേന്ത്രവാഴയ്ക്കുള്ള വളങ്ങള്‍ ഏതാണ്ട് ഒരേഇടവേളകളില്‍ ആറു പ്രാവശ്യമായി നല്‍കിയാല്‍ നല്ല വലിപ്പമുള്ള കുലകള്‍ ലഭിക്കും. വാഴക്ക് അഞ്ചു മാസത്തിനു ശേഷം ചെയ്യുന്ന വളപ്രയോഗം മൂലം ഒരു പടല കായ് പോലും കൂടുതലായി ഉണ്ടാവുകയില്ല. വാഴകുലച്ച് പടല വിരിഞ്ഞ കഴിഞ്ഞ് കുടപ്പന്‍ ഒടിക്കുന്നതോടൊപ്പം ഉപ്പും ചാരവും യോജിപ്പിച്ച് ഒടിച്ച പാടില്‍ വച്ചു കെട്ടുക. കായ്കള്‍ക്ക് ദൃഢതയും മുഴുപ്പും കൂടും. വാഴക്ക് കുല വന്നതിനു ശേഷം കുറച്ചു യൂറിയായും പൊട്ടാഷും വളമായി ചേര്‍ത്താല്‍ കായ്കള്‍ക്കു നല്ല പുഷ്ടിയും മാര്‍ക്കറ്റില്‍ നല്ല വിലയും ലഭിക്കും. വാഴക്കന്ന് ചരിച്ചു…

    Read More »
  • Kerala

    ചെങ്ങന്നൂര്‍-പമ്ബ ആകാശപാതയുടെ നിര്‍മ്മാണം കേന്ദ്രസര്‍ക്കാര്‍  ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്

    പത്തനംതിട്ട:ചെങ്ങന്നൂര്‍-പമ്ബ ആകാശപാതയുടെ നിര്‍മ്മാണം കേന്ദ്രസര്‍ക്കാര്‍ തന്നെ പൂര്‍ണമായും ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹി-മീററ്റ് റീജണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം മാതൃകയാകും ചെങ്ങന്നൂര്‍-പമ്ബ എലിവേറ്റഡ് പാതയ്ക്കു സ്വീകരിക്കുക. 75 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 45 മിനിറ്റ് കൊണ്ടു തീര്‍ത്ഥാടകരെ ചെങ്ങന്നൂരില്‍ നിന്നു പമ്ബയിലെത്തിക്കാനാവും. ചെങ്ങന്നൂരില്‍ നിന്നു ആറന്മുള, കോഴഞ്ചേരി, ചെറുകോല്‍പുഴ, റാന്നി, വടശേരിക്കര, അത്തിക്കയം, പെരുന്തേനരുവി, കണമല, അട്ടത്തോട് വഴിയാണു പാത പമ്ബയില്‍ എത്തുക. എന്നാല്‍, ആറന്മുളയില്‍ മാത്രമാണ് സ്റ്റോപ്പ്. പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് റെയില്‍വേയ്ക്ക് ഇ. ശ്രീധരന്‍ നല്‍കിയിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്ന സംവിധാനമാകും ചെങ്ങന്നൂര്‍-പമ്ബ ആകാശപാത. ആര്‍ ആര്‍ ടി സി സംവിധാനമാകും ഇതിന് അനുയോജ്യമെന്ന ശ്രീധരന്റെ വിലയിരുത്തലും പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതേസമയം, 8 കോച്ചുകളുള്ള സെമി ഹൈസ്പീഡ് ട്രെയിനുകളാണു ആര്‍ആര്‍ടിഎസില്‍ ഉപയോഗിക്കുന്നത്. തൂണുകളില്‍ ഇരട്ടപ്പാതയാകും നിര്‍മ്മിക്കുക.

    Read More »
  • India

    റയിൽവെ വരുമാനം:ആദ്യ പത്തില്‍ കേരളത്തില്‍ നിന്നും മൂന്ന് റെയില്‍വേ സ്റ്റേഷനുകള്‍ 

    ചെന്നൈ; ദക്ഷിണ റെയില്‍വേയുടെ കീഴില്‍ വരുന്ന റെയില്‍വേ സ്റ്റേഷനുകളുടെ വരുമാനക്കണക്കില്‍ ആദ്യ പത്തില്‍ കേരളത്തില്‍ നിന്നും മൂന്ന് റെയില്‍വേ സ്റ്റേഷനുകള്‍ ഇടം പിടിച്ചു. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരവും എറണാകുളം സൗത്തും കോഴിക്കോടുമാണ് ആദ്യ സ്ഥാനങ്ങളില്‍ ഉള്‍പ്പെട്ടത്.പട്ടികയില്‍ തിരുവനന്തപുരം നാലാം സ്ഥാനത്തും എറണാകുളം അഞ്ചാം സ്ഥാനത്തും കോഴിക്കോട് ഒന്‍പതാം സ്ഥാനത്തുമാണുള്ളത്.   205.81 കോടി രൂപയാണ് തിരുവനന്തപുരം സ്റ്റേഷന്‍റെ 2022-23 വര്‍ഷത്തെ വരുമാനം. 193.34 കോടി രൂപയാണ് എറണാകുളം സ്റ്റേഷന്‍്റെ വരുമാനം. കോഴിക്കോടിന് 148.90 കോടിയുമാണ് പോയവര്‍ഷം വരുമാനമായി ലഭിച്ചത്. 1085 കോടി രൂപ വരുമാനം നേടിയ ചെന്നൈ സെന്‍ട്രലാണ് ഒന്നാമത്. 525 കോടി രൂപ വരുമാനമുള്ള ചെന്നൈ എഗ്മോറാണ് തൊട്ടു പിന്നില്‍.

    Read More »
Back to top button
error: