പീരുമേട്:അരിക്കൊമ്ബനെ പെരിയാര്‍ വന്യജീവി സങ്കേതത്തിലെ തേക്കടി മേഖലയിലേക്ക് മാറ്റുന്നതില്‍ പ്രതിഷേധമറിയിച്ച് പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്.
ഇത്തരം അപകടകാരിയായ ആനയെ ഈ മേഖലകളില്‍ വീടുന്നതില്‍ ആശങ്ക ഉണ്ടെന്നും പെരിയാറിലെ ഇക്കോ ടൂറിസം പരിപാടികളും മംഗളാദേവി ഉത്സവം ഉള്‍പ്പെടെ മറ്റ് പരിപാടികളും നടക്കുന്നതിനാല്‍ തീരുമാനം മാറ്റണമെന്നും എംഎല്‍എ പറഞ്ഞു.
പെരിയാര്‍ വന്യ ജീവി സങ്കേതത്തിന്റെ ഭാഗമായ തമിഴ്നാടിനോട് ചേര്‍ന്ന മേതകാനത്താണ് അരിക്കൊമ്ബനെ തുറന്നുവിടുക.