IndiaNEWS

അണ്ണാമലൈക്കെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് ഡി.എം.കെ എംപി കനിമൊഴിയുടെ വക്കീൽ നോട്ടീസ്

ചെന്നൈ:.ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ. അണ്ണാമലൈക്കെതിരെ ഒരു കോടി രൂപ നഷ്ട പരിഹാരമാവശ്യപ്പെട്ട് ഡി.എം.കെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയും എം.പിയുമായ കനിമൊഴിയുടെ വക്കീല്‍ നോട്ടീസ്.

ഡി.എം.കെയിലെ മുതിര്‍ന്ന നേതാക്കളുടെ അവിഹിത സ്വത്ത് സമ്ബാദ്യം സംബന്ധിച്ച്‌ ‘ഡി.എം.കെ ഫയലുകള്‍’ എന്ന പേരില്‍ അണ്ണാമലൈ പത്തുപേജുള്ള റിപ്പോര്‍ട്ട് ഈയിടെ പുറത്തിറക്കിയിരുന്നു.ഡി.എം.കെയുടെ ഔദ്യോഗിക ചാനലായ ‘കലൈജ്ഞര്‍ ടി.വി’യില്‍ കനിമൊഴിക്ക് ഷെയറുണ്ടെന്നാണ് ഇതില്‍ ആരോപിച്ചിരുന്നത്.

എന്നാല്‍ തനിക്ക് കലൈജ്ഞര്‍ ടി.വിയില്‍ ഷെയറില്ലായെന്നും തന്‍റെ പേരിന് കളങ്കമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മനപ്പൂര്‍വം അപവാദം പ്രചരിപ്പിക്കുകയാണെന്നും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും കാട്ടിയാണ് കനിമൊഴി വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

Signature-ad

 

മന്ത്രി ഉദയ്നിധി സ്റ്റാലിന്‍ ഉള്‍പ്പെടെ മറ്റു ഡി.എം.കെ നേതാക്കൾക്കെതിരെയും നേരത്തെ അണ്ണാമലൈ ഇതേപോലെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.ഉദയനിധി സ്റ്റാലിൻ പത്തു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അണ്ണാമലൈയ്ക്കെതിരെ
നോട്ടീസ് അയച്ചിരിക്കുന്നത്.

Back to top button
error: