LocalNEWS

റാന്നി പഞ്ചായത്ത് ആഫീസിലേക്ക് കാര്‍ ഇടിച്ചു കയറി രണ്ട് പേര്‍ക്ക് പരിക്കേറ്റു

റാന്നി:പഞ്ചായത്ത് ആഫീസിലേക്ക് കാര്‍ ഇടിച്ചു കയറി രണ്ട് പേര്‍ക്ക് പരിക്ക്.വയലത്തല മനാട്ട് ‍ തടത്തിൽ ഫിലിപ്പോസ്, തറയത്ത് കുര്യച്ചന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയിൽ ബ്ലോക്കുപടി ഭാഗത്ത് നിന്ന് വന്ന കാറായിരുന്നു നിയന്ത്രണം വിട്ട് പഞ്ചായത്ത് ആഫീസിലേക്ക് ഇടിച്ചുകയറിയത്.ഉച്ചമുതൽ ഈ‌ ഭാഗത്ത് നല്ല മഴയായിരുന്നു.മഴയിൽ നിയന്ത്രണം വിട്ടതാണെന്നാണ് സൂചന.

Back to top button
error: