Month: April 2023
-
Kerala
കണ്ണൂരിൽ വാഹനമിടിച്ച് നഴ്സ് മരിച്ചു
കണ്ണൂര്‍: കരുവഞ്ചാല്‍ മലയോര ഹൈവേയില്‍ ഹണി ഹൗസിന് സമീപം വാഹനമിടിച്ച് നഴ്സ് മരിച്ചു.പരിയാരം കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ നഴ്സ് പി ആര്‍ രമ്യയാണ്(36) മരിച്ചത്. ഇന്ന് ഉച്ചക്ക് 3 മണിയോടെയായിരുന്നു അപകടം. ഡ്യൂട്ടി കഴിഞ്ഞ് വായാട്ടുപറമ്ബിലെ വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ അമിതവേഗത്തില്‍ എത്തിയ ഫോര്‍ച്യൂണര്‍ കാര്‍ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം നാളെ സംസ്കരിക്കും.സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.കണ്ണൂര്‍ റൂറല്‍ എസ്പി ഓഫീസിലെ സിവിൽ പോലീസ് ഓഫീസർ ബിജുവിന്റെ ഭാര്യയാണ്.
Read More » -
India
അതിര്‍ത്തി തർക്കം;ചൈനയുമായുള്ള ബന്ധം അസാധാരണ നിലയിൽ: വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍
ന്യൂഡൽഹി:അതിര്‍ത്തി കാരാര്‍ ലംഘനം കാരണം ചൈനയുമായുള്ള ബന്ധം അസാധാരണ നിലയിലാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. എല്ലാ രാജ്യങ്ങളുമായുമുള്ള ബന്ധം ഇളക്കം തട്ടാതെ മുന്നോട്ട് കൊണ്ടുപോകുന്നുവെന്ന് ഉറപ്പാക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ചൈനയുമായയുള്ള ബന്ധം സുഖകരമെല്ലെന്നും അദ്ദേഹം അറിയിച്ചു. അതിര്‍ത്തി ഉടമ്ബടികളുടെ ലംഘനം ഉഭയകക്ഷി ബന്ധത്തിന്റെ മുഴുവന്‍ അടിത്തറയും ഇല്ലാതാക്കിയെന്നും അതിര്‍ത്തിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും നിലവിലുള്ള കരാറുകള്‍ക്ക് അനുസൃതമായി പരിഹരിക്കപ്പെടണമെന്നും കഴിഞ്ഞ ആഴ്ച ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു. അതിര്‍ത്തി പരിപാലനം സംബന്ധിച്ച ഉടമ്ബടികള്‍ ലംഘിച്ച് കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയില്‍ ചൈന വന്‍തോതില്‍ സൈനികരെ വിന്യസിച്ചതിനെയും ആക്രമണാത്മക പെരുമാറ്റത്തെയും ഇന്ത്യ അപലപിക്കുന്നതായും ജയശങ്കർ കൂട്ടിച്ചേർത്തു.
Read More » -
India
മസ്ജിദില്‍ കയറി ജയ് ശ്രീറാം മുഴക്കിയ മൂന്ന് ബിജെപി പ്രവർത്തകർ അറസ്റ്റില്‍
ഹൈദരാബാദ്: മക്കാ മസ്ജിദില്‍ കയറി ജയ് ശ്രീറാം മുഴക്കിയ മൂന്ന് ബിജെപി പ്രവർത്തകർ അറസ്റ്റില്‍. മഹാരാഷ്ട്ര സ്വദേശികളായ വെങ്കട്ട്, അമോല്‍, കര്‍ണാടക സ്വദേശി വിശാല്‍ എന്നിവരാണ് അറസ്റ്റിലായത്. പള്ളിയുടെ അറ്റകുറ്റ പണികൾക്കായെത്തിയവരായിരുന്നു ഇവര്‍.ജോലിക്കിടെ ഇവര്‍ മക്ക മസ്ജിദിന്റെ പടിയില്‍ കയറി ഇരിക്കുകയും ഉച്ചത്തില്‍ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കുകയുമായിരുന്നു.പള്ളിയിൽ ഉണ്ടായിരുന്നവർ അറിയിച്ചതിനെ തുടർന്നാണ് പോലീസെത്തി ഇവരെ കസ്റ്റഡിയിൽ എടുത്തത്.ഹുസൈനിയലം പൊലീസാണ് കേസെടുത്തിരിക്കുന്നത്.
Read More » -
India
ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ ഇടിവ്; കുറഞ്ഞത് 216.4 കോടി ഡോളർ
ന്യൂഡൽഹി:ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ 216.4 കോടി ഡോളറിന്റെ ഇടിവ്.58,424.8 കോടി ഡോളറായാണ് ശേഖരം കുറഞ്ഞതെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ഏപ്രില്‍ 21ന് സമാപിച്ച വാരത്തില്‍ 216.4 കോടി ഡോളറിന്റെ ഇടിവാണ് ഉണ്ടായത്.തൊട്ടുമുമ്ബത്തെ ആഴ്ചയില്‍ ശേഖരം 165.7 കോടി ഡോളര്‍ ഉയര്‍ന്ന് 9-മാസത്തെ ഉയരമായ 58,641.2 കോടി ഡോളറില്‍ എത്തിയിരുന്നു. 2021 ഒക്ടോബറില്‍ കുറിച്ച 64,500 കോടി ഡോളറാണ് ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിന്റെ എക്കാലത്തെയും ഉയർന്ന നിരക്ക്.2023 ജനുവരി 20-ന് ഇന്ത്യയുടെ മൊത്തം വിദേശനാണ്യ (ഫോറെക്സ്) കരുതൽ ശേഖരം ഏകദേശം 573.72 ബില്യൺ യുഎസ് ഡോളറായിരുന്നു.
Read More » -
NEWS
ഹൃദയാഘാതത്തെ തുടർന്ന് സൗദിയിൽ മലയാളി മരിച്ചു
റിയാദ്: സൗദിയിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തിരുവനന്തപുരം സ്വദേശി ബൈജു ദിവാകരന്‍ (53) ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് സഹപ്രവര്‍ത്തര്‍ അല്‍ഖര്‍ജ് കിങ് ഖാലിദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.സനൈയായ്യിൽ 22 വര്‍ഷമായി റേഡിയേറ്റര്‍ വര്‍ക്ക് ഷോപ്പ് നടത്തി വരികയായിരുന്നു, തിരുവനന്തപുരം കമുകിന്‍കോട് രോഹിണി തുണ്ടുവിള വീട്ടില്‍ ദിവാകരന്‍ – ബേബി ദമ്ബതികളുടെ മകനാണ്. ഭാര്യ: ചന്ദ്രലേഖ, മക്കള്‍: ആദിത്യന്‍, അഭിഷേക്.
Read More » -
Kerala
ബിഎസ്‌സി നഴ്സിങ് പ്രവേശനത്തിന് ഈ വര്‍ഷം പ്രവേശന പരീക്ഷയില്ല
തിരുവനന്തപുരം:ബിഎസ്‌സി നഴ്സിങ് പ്രവേശനത്തിന് ഈ വര്‍ഷം കേരളത്തില്‍ പ്രവേശനപരീക്ഷയില്ല.ആരോഗ്യ വകുപ്പിന്റേതാണ് തീരുമാനം. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 2023-24ലെ ബിഎസ്‌സി നഴ്സിങ് പ്രവേശനം മുന്‍ വര്‍ഷത്തെപ്പോലെ തുടരുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ നിര്‍ദേശിക്കുന്നുവെന്നാണ് ഉത്തരവിലുള്ളത്. സംസ്ഥാന നഴ്സിങ് കൗണ്‍സില്‍ റജിസ്ട്രാര്‍, ആരോഗ്യ സര്‍വകലാശാല റജിസ്ട്രാര്‍, എല്‍ബിഎസ് ഡയറക്ടര്‍ എന്നിവര്‍ക്കാണു പകര്‍പ്പ് അയച്ചിരിക്കുന്നത്. അതേസമയം, പ്രവേശനപരീക്ഷ നടത്തണമെന്ന ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലിന്റെ (ഐഎന്‍സി) നിര്‍ദേശത്തെക്കുറിച്ച് ഉത്തരവില്‍ പരാമര്‍ശിക്കുന്നില്ല. പ്രവേശനപരീക്ഷ മാറ്റാനുള്ള കാരണവും വ്യക്തമാക്കിയിട്ടില്ല.
Read More » -
Kerala
സ്വപ്ന സുരേഷിനെതിരെ തളിപ്പറമ്ബ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നേരിട്ട് ഹാജരായി പരാതി നല്‍കാൻ എം.വി. ഗോവിന്ദന്‍
കണ്ണൂർ: സ്വപ്ന സുരേഷിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തളിപ്പറമ്ബ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നേരിട്ട് ഹാജരായി പരാതി നല്‍കും. ചൊവ്വാഴ്ച ഉച്ചക്ക് 2.30ഓടെയാണ് ഹാജരാവുക. നേരത്തെ ഇതേ പ്രശ്നത്തില്‍ സി.പി.എം തളിപ്പറമ്ബ് ഏരിയ സെക്രട്ടറി കെ. സന്തോഷ് നല്‍കിയ പരാതിയിലെടുത്ത കേസില്‍ തളിപ്പറമ്ബ് പൊലീസ് തയാറാക്കിയ എഫ്.ഐ.ആര്‍ ഹൈകോടതി സ്‌റ്റേ ചെയ്ത സാഹചര്യത്തിലാണ് എം.വി. ഗോവിന്ദന്‍ കോടതിയില്‍ നേരിട്ട് ഹാജരായി പരാതി നല്‍കുന്നത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ താന്‍ ഉന്നയിച്ച കാര്യങ്ങളില്‍നിന്ന് പിന്മാറാന്‍ എം.വി. ഗോവിന്ദന്‍ കടമ്ബേരി സ്വദേശി വിജേഷ് പിള്ള വഴി 30 കോടി വാഗ്ദാനം ചെയ്തെന്ന് സ്വപ്ന സുരേഷ് സമൂഹമാധ്യമം വഴി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് അഡ്വ. നിക്കോളാസ് ജോസഫ് മുഖേന എം.വി. ഗോവിന്ദന്‍ നേരിട്ട് കോടതിയില്‍ ഹാജരായി പരാതി നല്‍കുന്നത്.
Read More » -
Kerala
സംസ്ഥാനത്ത് പരക്കെ വേനല്‍മഴ; വൈദ്യുതി ഉപഭോഗം കുറഞ്ഞു
മൂലമറ്റം: സംസ്ഥാനത്ത് പരക്കെ വേനല്‍മഴ ലഭിച്ചതോടെ വൈദ്യുതി ഉപഭോഗം താഴ്ന്നു തുടങ്ങി.ഒരാഴ്ച മുൻപ് റെക്കോഡുകൾ ഭേദിച്ച് വൈദ്യുതി ഉപഭോഗം കുതിച്ചുയര്‍ന്നിരുന്നു. ഏപ്രില്‍ 19ന് രേഖപ്പെടുത്തിയ 102.99 ദശലക്ഷം യൂനിറ്റാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഉപഭോഗം.ഇത് വെള്ളിയാഴ്ച 91.735 ദശലക്ഷം യൂനിറ്റായി കുറഞ്ഞു. നിലവിലേതുപോലെ തുടര്‍ന്നും മഴ ലഭിച്ചാല്‍ ഉപഭോഗം 90 ദശലക്ഷം യൂനിറ്റിന് താഴെയെത്തും.ആഭ്യന്തര ഉല്‍പാദനം ഉയര്‍ത്തിയും പരമാവധി പുറം വൈദ്യുതി എത്തിച്ചുമാണ് പ്രതിസന്ധി മറികടന്നത്. പീക് സമയത്തെ ഉപഭോഗം വര്‍ധിച്ചത് കെ.എസ്.ഇ.ബിയെ ആശങ്കയിലാക്കിയിരുന്നു
Read More » -
India
ബംഗളൂരുവിൽ ഗുജറാത്ത് സ്വദേശിയായ വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു
ബംഗളൂരു:ഗുജറാത്ത് സ്വദേശിയായ വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു.കോളജ് ഫെസ്റ്റിനിടെ വിദ്യാര്‍ഥി ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചത്. വെള്ളിയാഴ്‌ച രാത്രി നഗരത്തിലെ രേവ കോളജിലാണ് ദാരുണമായ സംഭവമുണ്ടായത്. കോളജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിയും ഗുജറാത്ത് സ്വദേശിയുമായ ഭാസ്‌കര്‍ ജെറ്റിയാണ് (22) കൊല്ലപ്പെട്ടത്. പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല
Read More » -
Local
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണ് ഏഴ് വയസുകാരന്‍ മരിച്ചു
മലപ്പുറത്ത് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണ് ഏഴ് വയസുകാരന്‍ മരിച്ചു.കരേക്കാട് കരുവഞ്ചേരി കപ്പൂരത്ത് വീട്ടില്‍ മുഹമ്മദ് ഹംദാനാണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. കുട്ടികളുമായി കളിക്കുന്നതിനിടെ മുഹമ്മദ് ഹംദാന്റെ ദേഹത്തേക്ക് മഴയില്‍ കുതിര്‍ന്നു നിന്ന കയ്യാലയിൽ നിന്നും കല്ല് വീഴുകയായിരുന്നു.ഉടൻതന്നെ കുട്ടിയെ വളാഞ്ചേരിയിലെ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊളമംഗലം എം.ഇ.ടി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഹംസയാണ് പിതാവ്, സഹീറയാണ് മാതാവ് ,മുഹമ്മദ് ഹനാന്‍ സഹോദരനാണ്. കാടാമ്ബുഴ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുകള്‍ക്ക് വിട്ടു നല്‍കും.
Read More »