പാലക്കാട്:സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മ്മിച്ച 800 റോഡുകള്‍ ഇന്ന് നാടിന് സമര്‍പ്പിക്കും.മുഖ്യമന്ത്രിയു ടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയാക്കിയ റോഡുകളാണ് ഇന്ന് ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്.
പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് തൃത്താലയിൽ രാവിലെ 11 മണിക്ക് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും.
1,840 കിലോമീറ്ററുകളിലായി നിര്‍മ്മിച്ച 800 റോഡുകളുടെ ഉത്ഘാടനമാണ് നടക്കുന്നത്.മൊത്തം ചെലവ് 150 കോടി രൂപയാണ്.ഇതില്‍ ഏറ്റവും കൂടുതല്‍ റോഡുകള്‍ ഉദ്ഘാടനം ചെയ്യുന്നത് മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ്.
140 നിയോജക മണ്ഡലങ്ങളിലെ 5,062 റോഡുകളിലായി 1,200 കിലോമീറ്റര്‍ റോഡ് നിര്‍മ്മാണത്തിന് ആയിരം കോടി രൂപ ഇതിനോടകം അനുവദിച്ചിട്ടുണ്ട്. ഇവയില്‍ 10,680 കിലോമീറ്ററുകളിലായി 4,659 റോഡുകളാണ് പൂര്‍ത്തിയായിട്ടുണ്ട്.മറ്റുള് ളവയുടെ പണി അതിവേഗം പുരോഗമിക്കുകയാണ്.