ചെന്നൈ; ദക്ഷിണ റെയില്‍വേയുടെ കീഴില്‍ വരുന്ന റെയില്‍വേ സ്റ്റേഷനുകളുടെ വരുമാനക്കണക്കില്‍ ആദ്യ പത്തില്‍ കേരളത്തില്‍ നിന്നും മൂന്ന് റെയില്‍വേ സ്റ്റേഷനുകള്‍ ഇടം പിടിച്ചു.
വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരവും എറണാകുളം സൗത്തും കോഴിക്കോടുമാണ് ആദ്യ സ്ഥാനങ്ങളില്‍ ഉള്‍പ്പെട്ടത്.പട്ടികയില്‍ തിരുവനന്തപുരം നാലാം സ്ഥാനത്തും എറണാകുളം അഞ്ചാം സ്ഥാനത്തും കോഴിക്കോട് ഒന്‍പതാം സ്ഥാനത്തുമാണുള്ളത്.
205.81 കോടി രൂപയാണ് തിരുവനന്തപുരം സ്റ്റേഷന്റെ 2022-23 വര്‍ഷത്തെ വരുമാനം. 193.34 കോടി രൂപയാണ് എറണാകുളം സ്റ്റേഷന്‍്റെ വരുമാനം. കോഴിക്കോടിന് 148.90 കോടിയുമാണ് പോയവര്‍ഷം വരുമാനമായി ലഭിച്ചത്. 1085 കോടി രൂപ വരുമാനം നേടിയ ചെന്നൈ സെന്‍ട്രലാണ് ഒന്നാമത്. 525 കോടി രൂപ വരുമാനമുള്ള ചെന്നൈ എഗ്മോറാണ് തൊട്ടു പിന്നില്‍.