KeralaNEWS

ചെങ്ങന്നൂര്‍-പമ്ബ ആകാശപാതയുടെ നിര്‍മ്മാണം കേന്ദ്രസര്‍ക്കാര്‍  ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്

പത്തനംതിട്ട:ചെങ്ങന്നൂര്‍-പമ്ബ ആകാശപാതയുടെ നിര്‍മ്മാണം കേന്ദ്രസര്‍ക്കാര്‍ തന്നെ പൂര്‍ണമായും ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്.
ഡല്‍ഹി-മീററ്റ് റീജണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം മാതൃകയാകും ചെങ്ങന്നൂര്‍-പമ്ബ എലിവേറ്റഡ് പാതയ്ക്കു സ്വീകരിക്കുക. 75 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 45 മിനിറ്റ് കൊണ്ടു തീര്‍ത്ഥാടകരെ ചെങ്ങന്നൂരില്‍ നിന്നു പമ്ബയിലെത്തിക്കാനാവും. ചെങ്ങന്നൂരില്‍ നിന്നു ആറന്മുള, കോഴഞ്ചേരി, ചെറുകോല്‍പുഴ, റാന്നി, വടശേരിക്കര, അത്തിക്കയം, പെരുന്തേനരുവി, കണമല, അട്ടത്തോട് വഴിയാണു പാത പമ്ബയില്‍ എത്തുക. എന്നാല്‍, ആറന്മുളയില്‍ മാത്രമാണ് സ്റ്റോപ്പ്.
പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് റെയില്‍വേയ്ക്ക് ഇ. ശ്രീധരന്‍ നല്‍കിയിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്ന സംവിധാനമാകും ചെങ്ങന്നൂര്‍-പമ്ബ ആകാശപാത. ആര്‍ ആര്‍ ടി സി സംവിധാനമാകും ഇതിന് അനുയോജ്യമെന്ന ശ്രീധരന്റെ വിലയിരുത്തലും പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതേസമയം, 8 കോച്ചുകളുള്ള സെമി ഹൈസ്പീഡ് ട്രെയിനുകളാണു ആര്‍ആര്‍ടിഎസില്‍ ഉപയോഗിക്കുന്നത്. തൂണുകളില്‍ ഇരട്ടപ്പാതയാകും നിര്‍മ്മിക്കുക.

Back to top button
error: