Month: April 2023

  • India

    തെലങ്കാനയിൽ പുതിയ സെക്രട്ടേറിയറ്റിന്‍റെ ഉദ്‌ഘാടനം ഇന്ന്

    ഹൈദരാബാദ്:തെലങ്കാനയിൽ പുതിയ സെക്രട്ടേറിയറ്റിന്‍റെ ഉദ്‌ഘാടനം ഇന്ന്.ഹാരാജപ്രസാദത്തിന് സമാനമായി സര്‍ക്കാര്‍ നിര്‍മിച്ച പുതിയ സെക്രട്ടേറിയറ്റ് കെട്ടിടം ഇന്ന് ഉച്ചക്ക് പൂജകള്‍ക്ക് ശേഷം മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു  ഉദ്‌ഘാടനം ചെയ്യും.  മന്ത്രി മുതല്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും വരെയുള്ള ഓഫിസുകള്‍ ഒരേ രീതിയിലാണ് പുതിയ കെട്ടിടത്തിൽ രൂപകല്‍പന ചെയ്‌തിരിക്കുന്നത്.ആറാം നിലയിലുള്ള മുഖ്യമന്ത്രിയുടെ ഓഫിസ് ചേമ്ബറിന്‍റെ ജനാലകള്‍ ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകളാല്‍ നിര്‍മിച്ചവയാണ്. ആന്ധ്രാപ്രദേശ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എല്ലാ കെട്ടിടങ്ങളും തെലങ്കാനയ്ക്ക് കൈമാറാനുള്ള തീരുമാനത്തെ തുടർന്നാണ് നിലവിലുള്ള സ്ഥലത്ത് പുതിയ സെക്രട്ടേറിയറ്റ് നിർമിക്കാനുള്ള നീക്കം ആരംഭിച്ചത്.  വിഭജന കരാർ പ്രകാരം, ആന്ധ്രാപ്രദേശ് സർക്കാരിന് ഹൈദരാബാദിൽ ചില കെട്ടിടങ്ങൾ അനുവദിച്ചിരുന്നു.സെക്രട്ടേറിയറ്റ് കെട്ടിടങ്ങളുടെ പകുതിയോളം ആന്ധ്രാപ്രദേശിന്റെ നിയന്ത്രണത്തിലുമായിരുന്നു. ബുദ്ധ പ്രതിമയ്ക്കൊപ്പം ഇന്ത്യയുടെ ഭരണഘടന ശിൽപി ഡോ. ബി.ആർ അംബേദ്കറുടെ 125 അടി ഉയരത്തിലുള്ള പ്രതിമയും പുതിയ സെക്രട്ടറിയേറ്റ് വളപ്പിൽ സ്ഥാപിച്ചിട്ടുണ്ട്.രാജ്യത്തെ ഏറ്റവും ഉയരം കൂടിയ അംബേദ്കർ പ്രതിമയാണ് ഇത്.          

    Read More »
  • Crime

    പൂജാരി താക്കോല്‍ ക്ഷേത്രത്തില്‍ തന്നെ വച്ചു; സ്വര്‍ണ കിരീടമുള്‍പ്പെടെ വന്‍ മോഷണം

    കോഴിക്കോട്: വടകര കോട്ടപ്പള്ളി സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. സ്വര്‍ണ കിരീടം, മാല, വേല്‍, 10,000 രൂപ ഉള്‍പ്പെടെ നഷ്ടപ്പെട്ടു. ഒരു ഭണ്ഡാരം പൊളിച്ചു ഇതിലെ പണവും മോഷ്ടിച്ച നിലയിലാണ്. മറ്റൊരു ഭണ്ഡാരം പൊളിക്കാന്‍ ശ്രമിച്ച നിലയിലുമാണ്. ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പൂജ കഴിഞ്ഞ് പൂജാരി താക്കോല്‍ ക്ഷേത്രത്തില്‍ തന്നെ വച്ചിരുന്നു. ഇതുപയോഗിച്ചാണ് കവര്‍ച്ച. ക്ഷേത്രത്തിന്റെ നവീകരണ പ്രവൃത്തികള്‍ നടക്കുന്നുണ്ട്. അതിനിടെയാണ് മോഷണം. ക്ഷേത്ര കമ്മിറ്റി നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.  

    Read More »
  • Crime

    1.29 കോടിയുടെ സ്വര്‍ണത്തിന് കടത്ത് കൂലി 2000 രൂപ! ബംഗാളില്‍ യുവതി ബിഎസ്എഫ് പിടിയില്‍

    കൊല്‍ക്കത്ത: ബംഗ്ലാദേശില്‍ നിന്നും രണ്ട് കിലോയിലധികം ഭാരം വരുന്ന 27 സ്വര്‍ണക്കട്ടികള്‍ കടത്താന്‍ ശ്രമിച്ച സ്ത്രീ പിടിയില്‍. ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിന്ന് അതിര്‍ത്തി രക്ഷാസേനയാണ് ഇവരെ പിടികൂടിയത്. വ്യാഴാഴ്ചയായിരുന്നു സംഭവം. ബംഗ്ലാദേശ് സ്വദേശിനിയായ മണികാ ധറിനെയാണ് 1.29 കോടി രൂപയോളം വിലമതിക്കുന്ന സ്വര്‍ണവുമായി അതിര്‍ത്തി രക്ഷാ സേന പിടികൂടിയത്. സ്വര്‍ണക്കട്ടികള്‍ തുണിയില്‍ ഒളിപ്പിച്ച് ഇവരുടെ അരയില്‍ കെട്ടിയ നിലയിലായിരുന്നു. ബംഗ്ലാദേശില്‍ നിന്നും സ്വര്‍ണം കടത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് ഇന്ത്യന്‍ ചെക്ക് പോസ്റ്റില്‍ വിന്യസിച്ചിരുന്ന ബി.എസ്.എഫിലെ വനിതാ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മണികാ ധര്‍ പിടിയിലായത്. ബംഗാളിലെ ഒരാള്‍ക്ക് സ്വര്‍ണം കൈമാറാനാണ് തനിക്ക് ലഭിച്ച നിര്‍ദേശമെന്ന് മണികാ ചോദ്യം ചെയ്യലിനിടെ പറഞ്ഞു. താന്‍ സ്വര്‍ണം കടത്തുന്നത് ആദ്യമായിട്ടാണ്. സ്വര്‍ണം കടത്തുന്നതിന് തനിക്ക് 2000 രൂപ പ്രതിഫലം ലഭിക്കുമെന്നും അവര്‍ സമ്മതിച്ചു. പിടിയിലായ സ്ത്രീയെയും സ്വര്‍ണക്കട്ടികളും തുടര്‍നടപടികള്‍ക്കായി നിലവില്‍ കസ്റ്റംസിന് കൈമാറിയിട്ടുണ്ട്.

    Read More »
  • ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ ആക്രമണം; കൈയേറ്റം ചെയ്തത് വൈദ്യ പരിശോധനയ്‌ക്കെത്തിച്ച പ്രതി

    തിരുവനന്തപുരം: ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്ക് നേരെ ആക്രമണം. വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതിയും സഹോദരനുമാണ് ഡോക്ടറെ ആക്രമിച്ചത്. ആക്രമണത്തില്‍ തമ്പാനൂര്‍ സ്റ്റേഷനിലെ പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ വൈകുന്നേരം മദ്യപിച്ച് ബഹളമുണ്ടാക്കിയ കേസിലെ പ്രതിയായ വിവേകിനെ കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചിരുന്നു. ഈ സമയത്ത് ആശുപത്രിയില്‍ എത്തിയ വിവേകിന്റെ സഹോദരന്‍ വിഷ്ണു ഡോക്ടറെ കയ്യേറ്റം ചെയ്യുകയായിരുന്നു. തടയാനെത്തിയ തമ്പാനൂര്‍ എസ്.ഐയേയും പ്രതികള്‍ ആക്രമിക്കുകയായിരുന്നു. ആശുപത്രിയിലെ ഉപകരണങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സംഭവത്തില്‍ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുവരുടെയും പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.    

    Read More »
  • Kerala

    നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍; ആവേശം, പൂരലഹരിയില്‍ തൃശൂര്‍

    തൃശൂര്‍: നഗരം പൂരലഹരിയില്‍. ഘടകപൂരങ്ങളുടെ വരവ് തുടരുകയാണ്. കണിമംഗലം ശാസ്താവ് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിയെത്തിയതോടെ തൃശ്ശൂര്‍ പൂരത്തിന് ആരംഭം കുറിച്ചു. തുടര്‍ന്നാണ് ഘടകപൂരങ്ങളെത്തിയത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി പൂരനഗരിയിലെത്തിയതോടെ പൂരപ്രേമികളുടെ ആവേശം വാനോളമായി. ആയിരങ്ങളാണ് ഗജസാമ്രാട്ട് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കാണാന്‍ കാത്തുനിന്നത്. രാവിലെ 11-ന് മഠത്തില്‍ വരവ് പഞ്ചവാദ്യവും ഉച്ചയ്ക്ക് 12.30-ന് പാറമേക്കാവ് ക്ഷേത്രത്തിനു മുന്‍പില്‍ ചെമ്പട മേളവും അരങ്ങേറും. പൂരത്തിന്റെ പ്രധാന ആകര്‍ഷണമായ ഇലഞ്ഞിത്തറ മേളം ഉച്ചയ്ക്കുശേഷം 2.10-ന് വടക്കുംനാഥ ക്ഷേത്രത്തില്‍ വെച്ച് നടക്കും. തുടര്‍ന്ന് വര്‍ണാഭമായ തെക്കോട്ടിറക്കവും പൂരത്തിന്റെ വര്‍ണപ്പൊലിമ വിളിച്ചറിയിക്കുന്ന കുടമാറ്റവും നടക്കും. പാറമേക്കാവിലമ്മയുമായി ഗുരുവായൂര്‍ നന്ദനും തിരുവമ്പാടി ഭഗവതിയുമായി തിരുവമ്പാടി ചന്ദ്രശേഖരനും ആണ് ഇക്കുറി എഴുന്നള്ളുന്നത്.

    Read More »
  • NEWS

    പുണ്യമാണ് കാലത്തെ അതിജീവിക്കുന്ന സമ്പാദ്യം, നന്മകള്‍ വിതറി കടന്നുപോകുന്നവര്‍ക്ക് കുറ്റബോധത്തിന് ഇടവരില്ല

    വെളിച്ചം ആ ആത്മീയപ്രഭാഷണം അയാളെ  അലോസരപ്പെടുത്തി. അതിലെ ഒരു വാചകമാണ് ഏറെ അസ്വസ്ഥത പകർന്നത്: ‘നിങ്ങള്‍ എത്ര പണം സമ്പാദിച്ചാലും മരിക്കുമ്പോള്‍ ഒന്നും കൊണ്ടുപോകുന്നില്ല.’ ആത്മീയപ്രഭാഷണം അവസാനിച്ച ഉടൻ അയാള്‍ തന്റെ പ്രിയ സുഹൃത്തുക്കളിൽ ചിലരെ വിളിച്ചുവരുത്തി. എന്നിട്ടുപറഞ്ഞു: ‘മരിക്കുമ്പോള്‍ പണം കൂടി കൊണ്ടുപോകാനുള്ള ഉപായം പറഞ്ഞുതരുന്നയാള്‍ക്ക് ഒരുലക്ഷം രൂപം സമ്മാനം.’ ഇതുകേട്ട് ആ സംഘത്തിലൊരുവൻ ചോദിച്ചു: ‘താങ്കൾ‍ അമേരിക്കയിലേക്ക് പോകുമ്പോള്‍ പൈസയെ എങ്ങിനെയാണ് കൊണ്ടുപോകുന്നത്.’ ‘ഡോളര്‍ ആയിട്ട് …’ അയാള്‍ പറഞ്ഞു. ‘എന്തുകൊണ്ട് രൂപയായി കൊണ്ടുപോകുന്നില്ല?’  സുഹൃത്ത് ചോദിച്ചു.  ‘അവിടെ ഡോളര്‍ മാത്രമേ എടുക്കു.’ ‍ അയാൾ മറുപടി പറഞ്ഞു. സുഹൃത്ത് തുടര്‍ന്നു: ‘ഓരോ രാജ്യത്തും ജീവിക്കാന്‍ അവിടെ ഉപയോഗിക്കുന്ന കറന്‍സി വേണം.  മരിച്ചുകഴിഞ്ഞാല്‍ സ്വര്‍ഗ്ഗത്തില്‍ ഉപകാരപ്പെടുന്ന കറന്‍സി ശേഖരിച്ചാല്‍ ഈ പ്രശ്‌നം തീര്‍ന്നു…’ അയാള്‍ കൂട്ടുകാരനെ നോക്കി. ‘പുണ്യപ്രവൃത്തികളാണ് സ്വര്‍ഗ്ഗത്തില്‍ സ്വീകരിക്കുന്ന കറന്‍സി…’ കൂട്ടുകാരന്‍ പറഞ്ഞവസാനിപ്പിച്ചു. തങ്ങളുടെ നിയോഗങ്ങളിലേക്ക് എത്തിച്ചേരാന്‍ ഉള്ള കര്‍മ്മങ്ങളാണ് അനുദിനം ചെയ്യുന്നതെന്ന് നമുക്ക് ഉറപ്പ്…

    Read More »
  • NEWS

    5,999 രൂപക്ക് പുതിയ സ്മാര്‍ട് ഫോൺ

    ന്യൂഡൽഹി:5,999 രൂപക്ക് പുതിയ സ്മാര്‍ട് ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ച് മുന്‍നിര സ്മാര്‍ട് ഫോണ്‍ കമ്പനിയായ ഇന്‍ഫിനിക്സ്. ഇന്‍ഫിനിക്സിന്റെ പുതിയ ഹാന്‍ഡ്സെറ്റ് സ്മാര്‍ട് 7 എച്ച്‌ഡി വിലയില്‍ മാത്രമല്ല, മറ്റ് ഒട്ടനവധി പ്രത്യേകതകളുമായാണ് ഇന്ത്യയിലേക്ക് എത്തുന്നത്. ഇന്‍ഫിനിക്‌സ് സ്‌മാര്‍ട് 7 എച്ച്‌ഡി ഫോൺ മെയ് 4 മുതല്‍ ഫ്ലിപ്കാര്‍ട്ട് വഴി വാങ്ങാനാകുമെന്ന് കമ്ബനി വ്യക്തമാക്കി. 6.6 ഇഞ്ച് ഫുള്‍-എച്ച്‌ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ, 60 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും എഐ പിന്തുണയുള്ള ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണവുമാണ് പ്രധാന ഫീച്ചറുകള്‍. ഇന്‍ഫിനിക്‌സ് സ്‌മാര്‍ട് 7 എച്ച്‌ഡിയുടെ 2 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ ഇന്ത്യയിലെ വില 5,999 രൂപയാണ്. ഇത് ഇങ്ക് ബ്ലാക്ക്, ജേഡ് വൈറ്റ്, സില്‍ക്ക് ബ്ലാക്ക് കളര്‍ ഓപ്ഷനുകളിൽ ലഭ്യമാണ്. ഇതില്‍ 8 മെഗാപിക്സല്‍ പ്രധാന സെന്‍സറും ഡ്യുവല്‍ എല്‍ഇഡി ഫ്ലാഷും ഉള്‍പ്പെടുന്നു. മുന്‍വശത്ത് എല്‍ഇഡി ഫ്ലാഷിനൊപ്പം സെല്‍ഫികള്‍ക്കും വിഡിയോ ചാറ്റുകള്‍ക്കുമായി 5 മെഗാപിക്സല്‍ ക്യാമറയും…

    Read More »
  • Kerala

    വന്ദേഭാരതിൽ ‍ പോസ്റ്റർ പതിച്ച സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു

    പാലക്കാട്: വന്ദേഭാരത് ട്രെയിനില്‍ വികെ ശ്രീകണ്ഠന്‍ എംപിക്ക് അഭിവാദ്യമര്‍പ്പിച്ചുള്ള പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. താവളം ആനക്കല്‍ സെന്തില്‍ കുമാര്‍(31), കള്ളമല പെരുമ്ബുള്ളി പി.എം.ഹനീഫ(44), നടുവട്ടം അഴകന്‍ കണ്ടത്തില്‍ എ.കെ.മുഹമ്മദ് സഫല്‍(19), കിഴായൂര്‍ പുല്ലാടന്‍ പി.മുഹമ്മദ് ഷാഹിദ്(19), കുട്ടാല മുട്ടിച്ചിറ എം.കിഷോര്‍കുമാര്‍(34) എന്നിവരാണ് അറസ്റ്റിലായത്. റെയില്‍വേ സംരക്ഷണ സേനയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ റെയില്‍വേ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. 1000 രൂപ പിഴയും പ്രതികളില്‍ നിന്ന് ഈടാക്കി. കോടതി പിരിയുന്നത് വരെ അഞ്ച് പേരെയും കോടതിയില്‍ നിര്‍ത്തുകയും ചെയ്തു.

    Read More »
  • Kerala

    അക്ഷയകേന്ദ്രം അറിയിപ്പ്;10 വർഷം കഴിഞ്ഞ ആധാർ പുതുക്കേണ്ടതാണ്

    ⭕️ *10 വർഷം കഴിഞ്ഞ ആധാർ പുതുക്കേണ്ടതാണ്…* _(ആധാർ കാർഡിൽ ഉള്ള  പേരും വിലാസവുമുള്ള ഒറിജിനൽ രേഖ കൈവശം കരുതണം)_  ⭕️ *പാൻ കാർഡിന് അപേക്ഷിക്കാം  അക്ഷയ കേന്ദ്രത്തിലൂടെ* ◾ഹാജരാക്കേണ്ട രേഖകൾ ▪️രണ്ട് കോപ്പി ഫോട്ടോ ▪️ആധാർ കാർഡ് ⭕️  *പാസ്പോർട്ട്‌  അപേക്ഷനൽകാം  അക്ഷയ കേന്ദ്രത്തിലൂടെ* ✅പുതിയത് ✅പുതുക്കൽ ✅തെറ്റ് തിരുത്തൽ ✅PCC ◾ഹാജരാക്കേണ്ട രേഖകൾ ▪️സ്കൂൾ സർട്ടിഫിക്കറ്റ് / SSLC സർട്ടിഫിക്കറ്റ് ▪️ആധാർ കാർഡ് അറിയിപ്പ്  *സാങ്കേതിക കാരണങ്ങളാൽ സാമൂഹ്യ സുരക്ഷ/ക്ഷേമപെൻഷൻ പുതുക്കുന്നത് മെയ്‌ 2 വരെയും, ഫുഡ്‌ സേഫ്റ്റി സേവനങ്ങൾ ഏപ്രിൽ 30 വരെയും ലഭിക്കുന്നതല്ല. സാങ്കേതിക തകരാർ പരിഹരിച്ചതിനു ശേഷം വീണ്ടും തുടരുന്നതാണ്.* *മറ്റു സേവനങ്ങൾ തടസ്സമില്ലാതെ തുടരുന്നതാണ്*

    Read More »
  • Kerala

    അയല്‍വാസിയുടെ കാല്‍ തല്ലി ഒടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ അമ്മയേയും മകളേയും തേടി പോലീസ്

    തൊടുപുഴ:അയല്‍വാസിയുടെ കാല്‍ തല്ലി ഒടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ അമ്മയേയും മകളേയും തേടി പോലീസ്.രണ്ടുപേരെയും ഇതുവരെ പിടികൂടാനായിട്ടില്ലെന്നാണ് വിവരം. തൊടുപുഴ ഇഞ്ചിയാനിയിലെ 44കാരന്‍ ഓമനക്കുട്ടന്‍റെ കാല് തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ മില്‍ഖയും മകള്‍ അനീറ്റയുമാണ് പോലീസിന് പിടികൊടുക്കാതെ മുങ്ങിയത്.വെള്ളിയാഴ്ച ഇരുവരും അടിമാലിയിലെ ബന്ധുവീട്ടിലെത്തിയിരുന്നു. പോലീസ് അന്വേഷിച്ചെത്തിയപ്പോഴേക്കും ഇവര്‍ മുങ്ങി.അടിമാലിയിലെ കടയില്‍ സ്വര്‍ണം പണയം വെച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതിർത്തി തർക്കത്തെത്തുടർന്ന് ‍ അയൽവാസിയായ ഓമനക്കുട്ടനെ കഴിഞ്ഞ ബുധനാഴ്‍ചയാണ് 41കാരി മില്‍ഖ ഏര്‍പ്പാടാക്കിയ ക്വട്ടേഷന്‍ സംഘം തല്ലിച്ചതച്ചത്.

    Read More »
Back to top button
error: