പാലക്കാട്: വന്ദേഭാരത് ട്രെയിനില്‍ വികെ ശ്രീകണ്ഠന്‍ എംപിക്ക് അഭിവാദ്യമര്‍പ്പിച്ചുള്ള പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു.
താവളം ആനക്കല്‍ സെന്തില്‍ കുമാര്‍(31), കള്ളമല പെരുമ്ബുള്ളി പി.എം.ഹനീഫ(44), നടുവട്ടം അഴകന്‍ കണ്ടത്തില്‍ എ.കെ.മുഹമ്മദ് സഫല്‍(19), കിഴായൂര്‍ പുല്ലാടന്‍ പി.മുഹമ്മദ് ഷാഹിദ്(19), കുട്ടാല മുട്ടിച്ചിറ എം.കിഷോര്‍കുമാര്‍(34) എന്നിവരാണ് അറസ്റ്റിലായത്.
റെയില്‍വേ സംരക്ഷണ സേനയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ റെയില്‍വേ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. 1000 രൂപ പിഴയും പ്രതികളില്‍ നിന്ന് ഈടാക്കി. കോടതി പിരിയുന്നത് വരെ അഞ്ച് പേരെയും കോടതിയില്‍ നിര്‍ത്തുകയും ചെയ്തു.