Month: April 2023

  • Kerala

    വാട്ടർ മെട്രോയിൽ തിരക്കേറുന്നു; കൂടുതൽ സർവീസുകൾ

    കൊച്ചി: ഉത്ഘാടന ദിവസം മുതൽ ഹൗസ്ഫുള്ളായി കൊച്ചി വാട്ടർമെട്രോ. ഓരോ ദിവസവും എത്തുന്ന ആളുകളുടെ എണ്ണം വർധിച്ചതോടെ കൂടുതലാളുകൾക്ക് സർവീസ് നൽകിക്കൊണ്ട് രാജ്യത്തിനാകെ മാതൃക തീർക്കുകയാണ് കൊച്ചി വാട്ടർമെട്രോ. ആദ്യ ദിവസം 6559 പേരാണ് ബോട്ടുകളിൽ കയറിയതെങ്കിൽ അതിന്റെ അടുത്ത ദിവസം 8415 പേർ ഈ സൗകര്യം ഉപയോഗിച്ചിട്ടുണ്ട്.ഇന്നലെ പതിനായിരത്തിനടുത്തായിരുന്നു ആളുകളുടെ എണ്ണം.  മികച്ച കണക്‌ടിവിറ്റിയും ചിലവ് കുറഞ്ഞ പെട്ടെന്നുള്ള യാത്രയുമാണ് വാട്ടർമെട്രോയിലേക്ക് കൂടുതലാളുകളെ ആകർഷിക്കുന്നത് . വിശാലമായ പാർക്കിങ് സൗകര്യത്തിനൊപ്പം കെഎസ്‌ആർടിസിയുടെ ഫീഡർ സർവീസുകളും വാട്ടർമെട്രോ സ്റ്റേഷനുകളിൽ ഒരുക്കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് തന്നെ കൂടുതൽ ജട്ടികളുടെ നിർമ്മാണം പൂർത്തിയാക്കി വാട്ടർമെട്രോ വിപുലീകരിക്കാനാണ് സർക്കാർ തീരുമാനം കൂടുതൽ ബോട്ടുകളും യാത്രക്കാർക്കായി നീറ്റിലിറക്കും.ലോകത്തിന് മുന്നിൽ കേരളത്തിൻ്റെ മുന്നേറ്റം വ്യക്തമാക്കുന്ന മറ്റൊരു നാഴികക്കല്ലായിരിക്കും കൊച്ചി വാട്ടർമെട്രോയെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

    Read More »
  • Local

    റോഡിലെ വെള്ളക്കെട്ടിൽ കുത്തിയിരുന്ന് കോൺഗ്രസ് നേതാവിന്റെ പ്രതിഷേധം

    തിരുവനന്തപുരം: വേനൽമഴയിൽ തന്നെ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് കോൺഗ്രസ് നേതാവിന്റെ കുത്തിയിരുപ്പ് പ്രതിഷേധം. അടുത്തിടെ ആധുനിക രീതിയില്‍ നവീകരിച്ച കിള്ളി – പങ്കജ കസ്തൂരി- കാന്തള കട്ടക്കോട് റോഡിലെ വെള്ളക്കെട്ടിനെതിരെയായിരുന്നു ചെളി വെള്ളത്തില്‍ കുത്തിയിരുന്ന് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് എം എം അഗസ്റ്റിന്റെ ഒറ്റയാള്‍ പ്രതിഷേധം.  എം എല്‍ എ ഉള്‍പ്പടെ ജനപ്രതിനിധികളും സര്‍ക്കാര്‍ ജീവനക്കാരും ദിവസവും നിരവധി തവണ കടന്നു പോകുന്ന റോഡാണിതെന്ന് അഗസ്റ്റിൻ പറയുന്നു.വേനൽക്കാലത്തെ സ്ഥിതി ഇതാണെങ്കിൽ മഴക്കാലത്ത് എന്തായിരിക്കും അവസ്ഥയെന്നും അഗസ്റ്റിൻ ചോദിച്ചു.

    Read More »
  • India

    ഹിമാചൽ പ്രദേശിൽ റോഡ് ഇടിഞ്ഞു വീണു; ഒഴിവായത് വൻ ദുരന്തം

    ഷിംല: കനത്തമഴയിൽ ഹിമാചൽ പ്രദേശിൽ റോഡ് ഇടിഞ്ഞുവീണു.ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ ബാബാ വാലിയിലെ കാഫ്നു – യാങ്പാ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന റോഡാണ് ഇടിഞ്ഞു വീണത്. മലയോരത്തുകൂടിയുള്ള വീതിയേറിയ റോഡിന്റെ ഒരു ഭാഗം അടര്‍ന്ന് താഴേക്ക് പതിക്കുകയായിരുന്നു.റോഡില്‍ ആ സമയം വാഹനങ്ങളോ കാല്‍നടയാത്രക്കാരോ ഇല്ലാത്തതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.

    Read More »
  • Kerala

    കൊച്ചി കായല്‍പ്പരപ്പിലെ കാഴ്‌ചകള്‍ ആസ്വദിക്കാന്‍ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ പുതിയ ഉല്ലാസ യാത്ര

    തിരുവനന്തപുരം: യാത്രാപ്രേമികൾ ഹൃദയത്തിലേറ്റിയ  കെഎസ്‌ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ പുതിയ ഉല്ലാസ യാത്ര പാക്കേജിന് തയ്യാറെടുക്കുന്നു. കൊച്ചി കായല്‍പ്പരപ്പിലെ കാഴ്‌ചകള്‍ ആസ്വദിക്കാന്‍ കഴിയുന്ന തരത്തില്‍ കേരളത്തിലെ വിവിധ ഡിപ്പോകളില്‍ നിന്ന് യാത്രക്കാരെ കൊച്ചിയിലെത്തിച്ച്‌ കായല്‍പ്പരപ്പിലൂടെ യാത്രയ്ക്കു വേണ്ട സൗകര്യങ്ങളാണ് പാക്കേജില്‍ ഒരുക്കുന്നത്. കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് പുറത്തിറക്കിയ കേരളത്തിലെ ആദ്യ സൗരോര്‍ജ ടൂറിസ്റ്റ് വെസല്‍ ‘സൂര്യാംശു’ എന്ന ഡബിള്‍ ഡക്കര്‍ യാനത്തില്‍ യാത്ര ചെയ്‌ത് കാഴ്‌ചകള്‍ ആസ്വദിക്കാനുള്ള സൗകര്യമാണ് ഈ പാക്കേജില്‍ ഒരുക്കിയിരിക്കുന്നത്. നെഫര്‍റ്റിറ്റി ആഡംബര കപ്പല്‍യാത്രയ്ക്ക് സമാനമായ പാക്കേജ് ആണിത്. ആദ്യഘട്ടത്തില്‍ പാല, ആറ്റിങ്ങല്‍, മലപ്പുറം, നെയ്യാറ്റിന്‍കര, തിരുവല്ല, വെഞ്ഞാറമൂട്, കരുനാഗപ്പള്ളി, കിളിമാനൂര്‍ എന്നീ ഡിപ്പോകളില്‍ നിന്നാണ് ഈ ഉല്ലാസയാത്ര പാക്കേജ് നടത്തുന്നത്.രാവിലെ 9.30ന് എറണാകുളത്ത് എത്തുന്ന തരത്തിലാണ് യാത്ര ആരംഭിക്കുന്നത്. കൃത്യം 10 മണിക്ക് മറൈന്‍ഡ്രൈവില്‍ നിന്ന് യാത്രക്കാരെ ‘സൂര്യാംശു’ ഡബിള്‍ ഡക്കര്‍ യാനത്തിലേക്ക് പ്രവേശിപ്പിക്കും ചായക്കും ലഘുഭക്ഷണത്തിനും ശേഷം കൊച്ചി കായലിന്‍റെ…

    Read More »
  • ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാലിടത്ത് ഓറഞ്ച് അലേര്‍ട്ട്, 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂരും എറണാകുളവും ഉള്‍പ്പെടെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. മറ്റ് ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടുമാണ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മി.മീ മുതല്‍ 204.4 മി.മീവരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. നാളെ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി,…

    Read More »
  • Kerala

    ഉത്സവപ്പറമ്പില്‍ ആല്‍മരത്തിന്റെ കൂറ്റന്‍ ശിഖരം ഒടിഞ്ഞു വീണു; യുവാവിന് ദാരുണാന്ത്യം

    കോട്ടയം: ഉത്സവപ്പറമ്പില്‍ വച്ച് ആല്‍മരത്തിന്റെ ശിഖരം ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം. ചങ്ങനാശ്ശേരിക്ക് സമീപമാണ് അപകടം. സംഭവത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൂവം കണിയാംപറമ്പില്‍ സതീശന്റെ മകന്‍ സബിന്‍ (32) ആണ് മരിച്ചത്. വിദേശത്തായിരുന്ന സബിന്‍ ഇന്നലെ ഉച്ചയോടെയാണ് എത്തിയത്. രാത്രി ഒന്‍പതരോടെയാണ് അപകടം. പൂവം എന്‍എന്‍ഡിപി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന താലപ്പൊലി ഘോഷയാത്ര ക്ഷേത്രത്തിലേക്കെത്തിയപ്പോള്‍ സമീപത്തെ ആല്‍മരത്തിന്റെ കൂറ്റന്‍ ശിഖരം ഒടിഞ്ഞു വീഴുകയായിരുന്നു. ആളുകള്‍ അതിനടിയില്‍പ്പെടുകയായിരുന്നു. പ്രദേശത്തെ വൈദ്യുതി പോസ്റ്റുകള്‍ ഒടിയുകയും ലൈനില്‍ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ചിലര്‍ക്ക് വൈ?ദ്യുതാഘാതമേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റ ആറ് പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരിച്ച സബിന്റെ അമ്മ രതി. ഭാര്യ: അശ്വതി. സഹോദരങ്ങള്‍: സവിത, രേഷ്മ.

    Read More »
  • Kerala

    മര്‍ദനമേറ്റ് ഭാര്യാപിതാവ് കൊല്ലപ്പെട്ട കേസില്‍ മരുമകൻ അറസ്റ്റിൽ

    തിരുവനന്തപുരം:അയിരൂരിൽ മര്‍ദനമേറ്റ് ഭാര്യാപിതാവ് കൊല്ലപ്പെട്ട കേസില്‍ മരുമകൻ അറസ്റ്റിൽ. വര്‍ക്കല ചിലക്കൂര്‍ സ്വദേശി ഷാനി കൊല്ലപ്പെട്ട കേസിലാണ് മരുമകന്‍ ശ്യാമിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. 52 കാരനായ ഭാര്യാപിതാവിനെ 33 കാരനായ മരുമകന്‍ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു.ശ്യാമും ഷാനിയും തമ്മില്‍ നേരത്തെയും തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു.വ്യാഴാഴ്ച രാത്രി ഭാര്യ ബീനയെ ശ്യാം മര്‍ദിച്ചതിനെ തുടര്‍ന്ന് വര്‍ക്കലയിലെ കുടുംബവീട്ടിലേക്ക് പോയിരുന്നു.ഷാനിയുമൊത്തിച്ച്‌ പിറ്റേ ദിവസം ബീന ഇടവയിലെ ഭര്‍ത്തൃഗൃഹത്തിലേക്ക് വരുന്ന സമയത്താണ് പ്രതി ആക്രമണം നടത്തിയത്. സംഭവത്തിൽ ബീനക്ക് പരിക്കേല്‍ക്കുകുയം ഷാനി കൊല്ലപ്പെടുകയും ചെയ്തു. ആക്രമണം നടത്തിയതിന് ശേഷം പാരിപ്പിള്ളി ഭാഗത്തേക്ക് കടന്ന പ്രതിയെ പൊലീസ് പിന്തുടർന്ന് അറസ്റ്റു ചെയ്യുകയായിരുന്നു.

    Read More »
  • Kerala

    ഏത് വേനലിലും വെള്ളവും തീറ്റയും ലഭിക്കും; മേദകാനത്ത് അരിക്കൊമ്പനെ കാത്തിരിക്കുന്നത് പുല്‍മേടുകള്‍

    ഇടുക്കി: ചിന്നക്കനാലില്‍ ഭീതി പടര്‍ത്തിയിരുന്ന അരിക്കൊമ്പന്‍ ഇനി പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ പുല്‍മേടുകളില്‍ വിഹരിക്കും. മേദകാനത്തിന് സമീപത്തെ സീനിയറോടയിലാണ് വനംവകുപ്പ് അരികൊമ്പനെ തുറന്ന് വിട്ടത്. ഏത് വേനലിലും വെള്ളവും തീറ്റയും ലഭിക്കുന്ന പ്രദേശത്താണ് ആനയെ തുറന്ന് വിട്ടത് എന്നതിനാല്‍ കൊമ്പന്‍ ജനവാസമേഖലയിലേക്ക് ഇറങ്ങില്ലെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍. ആനയ്ക്ക് നിലവില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് പെരിയാര്‍ കടുവാ സങ്കേതം അസിസ്റ്റന്റ് ഫീല്‍ഡ് ഡയറക്ടര്‍ ഷുഹൈബ് വ്യക്തമാക്കി. ഇന്നലെ വൈകിട്ട് ചിന്നക്കനാലില്‍ നിന്നു കൊണ്ട് വന്ന ആനയെ പുലര്‍ച്ചെ നാലോടെയാണ് മേദകാനത്ത് തുറന്നുവിട്ടത്. ഇവിടെ നിന്നും ആന ഒന്നര കിലോമീറ്റര്‍ ഉള്‍വനത്തിലേക്ക് കയറിപ്പോയിട്ടുണ്ട്. റേഡിയോ കോളറില്‍ നിന്നുള്ള ആദ്യ സിഗ്‌നലില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. മംഗളാദേവി ക്ഷേത്രത്തിനു സമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉള്‍ക്കാട്ടിലാണ് ആനയെ തുറന്നു വിട്ടത്. ആന ആരോഗ്യവാനാണെന്ന് പരിശോധനയില്‍ കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. മുറിവുകള്‍ പ്രശ്‌നമുള്ളതല്ലെന്നാണ് വിലയിരുത്തല്‍. മേദകാനത്ത് എത്തിച്ച ആനയെ വാഹനത്തില്‍ നിന്നും തിരികെ ഇറക്കാന്‍ കുങ്കിയാനകള്‍ ഉണ്ടായിരുന്നില്ല. എന്നിട്ടും…

    Read More »
  • India

    പഞ്ചാബില്‍ ഫാക്ടറിയില്‍ വാതക ചോര്‍ച്ച; ഒന്‍പത് മരണം

    ചണ്ഡീഗഡ്: പഞ്ചാബില്‍ കമ്പനിയിലെ വാതകം ചോര്‍ന്ന് ഒന്‍പത് പേര്‍ മരിച്ചു. വിഷ വാതകം ശ്വസിച്ച് അബോധാവസ്ഥയിലായ നിരവധിപ്പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുരക്ഷയുടെ ഭാഗമായി പ്രദേശം മുഴുവന്‍ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്. ഫാക്ടറിയില്‍ കുടുങ്ങി കിടക്കുന്നവരെ പുറത്ത് എത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ലുധിയാനയില്‍ ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവം. ഗോയല്‍ മില്‍ക്ക് പ്ലാന്റിലെ കൂളിങ് സിസ്റ്റത്തില്‍ നിന്നാണ് വാതക ചോര്‍ച്ച ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. വാതകം ശ്വസിച്ച് ഫാക്ടറിക്ക് അടുത്തുള്ള വീടുകളിലെ നിരവധി താമസക്കാരും തലകറങ്ങി വീണതായും റിപ്പോര്‍ട്ടുകളുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയിലെ അംഗങ്ങളും പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

    Read More »
  • Kerala

    നടന്‍ മാമുക്കോയയുടെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി; കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു

    കോഴിക്കോട്: അന്തരിച്ച നടന്‍ മാമുക്കോയയുടെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, വനം മന്ത്രി എ.കെ ശശീന്ദ്രന്‍ എന്നിവര്‍ക്കൊപ്പമാണ് മുഖ്യമന്ത്രിയെത്തിയത്. മാമുക്കോയയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചനമറിയിച്ചു. ഔദ്യോഗിക പരിപാടികളുമായി മുഖ്യമന്ത്രി ഇന്ന് ജില്ലയിലുണ്ട്. മാമുക്കോയയുടെ കുടുംബാംഗങ്ങളുമായി മുഖ്യമന്ത്രി സംസാരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രിയ നടന്റെ അന്ത്യം. നടന നാട്യങ്ങളൊന്നുമില്ലാതെ, കോഴിക്കോടന്‍ ഭാഷയുടെ സൗന്ദര്യം കൊണ്ടും ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടികള്‍ കൊണ്ടും സ്‌ക്രീനിനെ ത്രസിപ്പിച്ചു നിര്‍ത്തിയ പതിറ്റാണ്ടുകള്‍ നീണ്ട കലാജീവിതത്തിനാണ് അന്ത്യമായത്. മലപ്പുറം കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. മാമുക്കോയയുടെ സംസ്‌കാര ചടങ്ങുകളില്‍ സിനിമാ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മാമുക്കോയക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന സംവിധായകന്‍ വി.എം വിനുവിന്റെ പരാമര്‍ശം വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.…

    Read More »
Back to top button
error: