IndiaNEWS

തെലങ്കാനയിൽ പുതിയ സെക്രട്ടേറിയറ്റിന്‍റെ ഉദ്‌ഘാടനം ഇന്ന്

ഹൈദരാബാദ്:തെലങ്കാനയിൽ പുതിയ സെക്രട്ടേറിയറ്റിന്‍റെ ഉദ്‌ഘാടനം ഇന്ന്.ഹാരാജപ്രസാദത്തിന് സമാനമായി സര്‍ക്കാര്‍ നിര്‍മിച്ച പുതിയ സെക്രട്ടേറിയറ്റ് കെട്ടിടം ഇന്ന് ഉച്ചക്ക് പൂജകള്‍ക്ക് ശേഷം മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു  ഉദ്‌ഘാടനം ചെയ്യും.
 മന്ത്രി മുതല്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും വരെയുള്ള ഓഫിസുകള്‍ ഒരേ രീതിയിലാണ് പുതിയ കെട്ടിടത്തിൽ രൂപകല്‍പന ചെയ്‌തിരിക്കുന്നത്.ആറാം നിലയിലുള്ള മുഖ്യമന്ത്രിയുടെ ഓഫിസ് ചേമ്ബറിന്‍റെ ജനാലകള്‍ ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകളാല്‍ നിര്‍മിച്ചവയാണ്.

ആന്ധ്രാപ്രദേശ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എല്ലാ കെട്ടിടങ്ങളും തെലങ്കാനയ്ക്ക് കൈമാറാനുള്ള തീരുമാനത്തെ തുടർന്നാണ് നിലവിലുള്ള സ്ഥലത്ത് പുതിയ സെക്രട്ടേറിയറ്റ് നിർമിക്കാനുള്ള നീക്കം ആരംഭിച്ചത്. 

വിഭജന കരാർ പ്രകാരം, ആന്ധ്രാപ്രദേശ് സർക്കാരിന് ഹൈദരാബാദിൽ ചില കെട്ടിടങ്ങൾ അനുവദിച്ചിരുന്നു.സെക്രട്ടേറിയറ്റ് കെട്ടിടങ്ങളുടെ പകുതിയോളം ആന്ധ്രാപ്രദേശിന്റെ നിയന്ത്രണത്തിലുമായിരുന്നു.

Signature-ad

ബുദ്ധ പ്രതിമയ്ക്കൊപ്പം ഇന്ത്യയുടെ ഭരണഘടന ശിൽപി ഡോ. ബി.ആർ അംബേദ്കറുടെ 125 അടി ഉയരത്തിലുള്ള പ്രതിമയും പുതിയ സെക്രട്ടറിയേറ്റ് വളപ്പിൽ സ്ഥാപിച്ചിട്ടുണ്ട്.രാജ്യത്തെ ഏറ്റവും ഉയരം കൂടിയ അംബേദ്കർ പ്രതിമയാണ് ഇത്.

 

 

 

 

 

Back to top button
error: