CrimeNEWS

ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ ആക്രമണം; കൈയേറ്റം ചെയ്തത് വൈദ്യ പരിശോധനയ്‌ക്കെത്തിച്ച പ്രതി

തിരുവനന്തപുരം: ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്ക് നേരെ ആക്രമണം. വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതിയും സഹോദരനുമാണ് ഡോക്ടറെ ആക്രമിച്ചത്. ആക്രമണത്തില്‍ തമ്പാനൂര്‍ സ്റ്റേഷനിലെ പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്.

ഇന്നലെ വൈകുന്നേരം മദ്യപിച്ച് ബഹളമുണ്ടാക്കിയ കേസിലെ പ്രതിയായ വിവേകിനെ കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചിരുന്നു. ഈ സമയത്ത് ആശുപത്രിയില്‍ എത്തിയ വിവേകിന്റെ സഹോദരന്‍ വിഷ്ണു ഡോക്ടറെ കയ്യേറ്റം ചെയ്യുകയായിരുന്നു. തടയാനെത്തിയ തമ്പാനൂര്‍ എസ്.ഐയേയും പ്രതികള്‍ ആക്രമിക്കുകയായിരുന്നു. ആശുപത്രിയിലെ ഉപകരണങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

Signature-ad

സംഭവത്തില്‍ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുവരുടെയും പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

 

Back to top button
error: