CrimeNEWS

പൂജാരി താക്കോല്‍ ക്ഷേത്രത്തില്‍ തന്നെ വച്ചു; സ്വര്‍ണ കിരീടമുള്‍പ്പെടെ വന്‍ മോഷണം

കോഴിക്കോട്: വടകര കോട്ടപ്പള്ളി സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. സ്വര്‍ണ കിരീടം, മാല, വേല്‍, 10,000 രൂപ ഉള്‍പ്പെടെ നഷ്ടപ്പെട്ടു. ഒരു ഭണ്ഡാരം പൊളിച്ചു ഇതിലെ പണവും മോഷ്ടിച്ച നിലയിലാണ്. മറ്റൊരു ഭണ്ഡാരം പൊളിക്കാന്‍ ശ്രമിച്ച നിലയിലുമാണ്. ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

പൂജ കഴിഞ്ഞ് പൂജാരി താക്കോല്‍ ക്ഷേത്രത്തില്‍ തന്നെ വച്ചിരുന്നു. ഇതുപയോഗിച്ചാണ് കവര്‍ച്ച. ക്ഷേത്രത്തിന്റെ നവീകരണ പ്രവൃത്തികള്‍ നടക്കുന്നുണ്ട്. അതിനിടെയാണ് മോഷണം.

Signature-ad

ക്ഷേത്ര കമ്മിറ്റി നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

 

Back to top button
error: