Month: April 2023
-
Kerala
ആ ചെറുപ്പക്കാരനെ കൊന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം
കൊല്ലം ഓയുരിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.ഭാര്യയും ബ്യൂട്ടി പാർലർ ഉടമയും തമ്മിലുള്ള ബന്ധത്തെ ചൊല്ലിയുള്ള പ്രശ്നങ്ങൾ മൂലം ഭർത്താവിനെ കഴിഞ്ഞ ദിവസം കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിൽ എടുത്ത് മർദ്ദിച്ചിരുന്നു. തുടർന്ന് ജാമ്യത്തിൽ വിട്ട യുവാവ് വീട്ടിലെത്തി മുറിക്കുള്ളിൽ തുങ്ങി മരി്ക്കുകയായിരുന്നു.പൂയപ്പള്ളി നെല്ലിപ്പറമ്പ് അജി ഭവനിൽ ഗോപാലകൃഷ്ണപിള്ളയുടെ മകൻ അജികുമാർ (37) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയാണ് അജികുമാറിനെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊട്ടാരക്കര സർക്കിൾ ഇൻസ്പെക്ടറും നഗരസഭാ മുൻ ചെയർമാൻ ഷാജുവും മർദിച്ചതിലുള്ള മനോവിഷമമാണ് മകൻ ആത്മഹത്യ ചെയ്യാൻ കാരണമെന്നു കാട്ടി അജിയുടെ അച്ഛൻ കൊല്ലം റൂറൽ എസ്︋പിക്കാണ് പരാതി നൽകിയിരിക്കുന്നത്. ടാപ്പിംഗ് തൊഴിലാളിയാണ് അജി. അജിയുടെ ഭാര്യ ശാലിനി മൂന്നുവർഷമായി കൊട്ടാരക്കര ചന്തമുക്കിലുള്ള ലക്ഷ്മി ബ്യൂട്ടി പാർലറിൽ ജോലിനോക്കി വരികയായിരുന്നു. ഇതിനിടെ പാർലർ ഉടമ ശാലിനിയെ ഗൾഫിലേക്ക് അയയ്ക്കാൻ ശ്രമിച്ചിരുന്നു എന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.എന്നാൽ ശാലിനിയുടെ ഗൾഫ് യാത്രയ്ക്ക്…
Read More » -
Kerala
‘ലവ് ജിഹാദ്’ പ്രമേയമാക്കിയത് ആസൂത്രിത നീക്കത്തിന്റെ ഭാഗം; ‘കേരള സ്റ്റോറി’ക്കെതിരേ മുഖ്യമന്ത്രി
തിരുവനന്തപുരം: ‘കേരള സ്റ്റോറി’ സിനിമക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷതയുടെ ഭൂമികയായ കേരളത്തെ മതതീവ്രവാദത്തിന്റെ കേന്ദ്രസ്ഥാനമായി പ്രതിഷ്ഠിക്കുകവഴി സംഘപരിവാര്‍ പ്രൊപഗണ്ടകളെ ഏറ്റുപിടിക്കുകയാണ് കേരള സ്റ്റോറി എന്ന സിനിമ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു. കേരളത്തില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നേട്ടമുണ്ടാക്കാന്‍ സംഘപരിവാര്‍ നടത്തുന്ന വിവിധ ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ വേണം പ്രൊപഗണ്ട സിനിമകളെയും അതിലെ മുസ്ലിം അപരവല്‍ക്കരണത്തേയും കാണാന്‍. അന്വേഷണ ഏജന്‍സികളും കോടതിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വരെ തള്ളിക്കളഞ്ഞ ‘ലവ് ജിഹാദ്’ ആരോപണങ്ങളെ പ്രമേയമാക്കിയത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വ്യാജ ആരോപണത്തെ മുഖ്യകഥാപരിസരമാക്കി മാറ്റുന്നത് കേരളത്തെ ലോകത്തിന് മുന്നില്‍ അവഹേളിച്ചു കാണിക്കാനുള്ള വ്യഗ്രത കൊണ്ടുമാത്രമാണ്. കേരളത്തിലെ മത സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കാനും വര്‍ഗ്ഗീയതയുടെ വിഷവിത്തുകള്‍ വിതയ്ക്കാനുമാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. പരിവാര്‍ രാഷ്ട്രീയം കേരളത്തില്‍ ഫലിക്കുന്നില്ല എന്നുകണ്ടാണ് വ്യാജകഥകളിലൂന്നിയ സിനിമ വഴി വിഭജനരാഷ്ട്രീയം പയറ്റാന്‍ ശ്രമിക്കുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് ഈ നാടിനെ വര്‍ഗ്ഗീയവല്‍ക്കരിക്കാനും നുണകള്‍ പടച്ചുവിടാനും ജനങ്ങളെ ഭിന്നിപ്പിക്കാനുമുള്ള…
Read More » -
Crime
പ്രവാസി വ്യവസായിയുടെ ദുരൂഹമരണത്തിനു പിന്നാലെ 595 പവന്‍ കാണാതി; യുവതിയുടെ ആഡംബരവീട്ടില്‍ റെയ്ഡ്
കാസര്‍ഗോട്: പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം.സി. ഗഫൂര്‍ ഹാജിയുടെ ദുരൂഹമരണത്തിന് പിന്നാലെ 595 പവന്‍ കാണാതായ സംഭവത്തില്‍ യുവതിയുടെ വീട്ടില്‍ പോലീസ് പരിശോധന. ഉദുമ മാങ്ങാട് കൂളിക്കുന്നിലുള്ള യുവതിയുടെ ആഡംബരവീട്ടിലാണ് ബേക്കല്‍ ഇന്‍സ്പെക്ടര്‍ യു.പി. വിപിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. മെറ്റല്‍ ഡിക്ടറ്റര്‍ അടക്കമുള്ള ഉപകരണങ്ങളുമായി കാസര്‍കോട്ടുനിന്നുള്ള പ്രത്യേക സംഘവും ബേക്കല്‍ പോലീസിനെ സഹായിക്കാന്‍ ഉണ്ടായിരുന്നു. ശനിയാഴ്ച രാവിലെ ഒന്‍പതോടെ തുടങ്ങിയ പരിശോധന മൂന്നുമണിക്കൂറോളം നീണ്ടു. തുടരന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് വിസമ്മതിച്ചു. ബേക്കല്‍ ഇന്‍സ്പെക്ടര്‍ക്ക് പുറമേ എസ്.ഐ. ജോണ്‍, രേഷ്മ, സൗമ്യ, രഘു, മനോജ്, സുഭാഷ് എന്നിവരും കാസര്‍കോട്ടുനിന്നുള്ള പോലീസുകാരും വീട് പരിശോധിച്ച സംഘത്തിലുണ്ടായിരുന്നു. എം.സി. ഗഫൂര്‍ ഹാജിയുടെ മകന്‍ അഹമ്മദ് മുസമ്മില്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ ഈ യുവതിയുടെയും ഭര്‍ത്താവിന്റെയും പേര് പരാമര്‍ശിച്ചിരുന്നു. കൂറ്റന്‍ മതില്‍ക്കെട്ടും ചുറ്റും സി.സി. ടി.വി. ക്യാമറകളും അകത്തളം അറബിക് മാതൃകയില്‍ ക്രമീകരിച്ച വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് മാസങ്ങള്‍ക്ക് മുന്‍പാണ് നടന്നത്.…
Read More » -
NEWS
കൊല്ലം ജില്ലാ പ്രവാസി സമാജം, സാല്‍മിയ യൂണിറ്റ് ഭാരവാഹികള്‍
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് സാല്‍മിയ യൂണിറ്റ് സമ്മേളനം പ്രസിഡന്ററ് അലക്‌സ് മാത്യൂവിന്റെ അദ്ധ്യക്ഷതയില്‍ കൂടി . പുതിയ വര്‍ഷത്തെ ഭാരവാഹികളായി താരിഖ് അഹമ്മദ് (കണ്‍വീനര്‍) അജയ് നായര്‍ , ബിജിമോള്‍ (ആര്യ) ജോ: കണ്‍വീനേഴ്‌സ് . എക്‌സിക്യൂട്ടീവ് അംഗങ്ങളായി അലക്‌സ് മാത്യൂ , അലക്‌സാണ്ടര്‍ പി.കെ., ഷിബു മോന്‍ ഐസക് , മിനിമോള്‍ ജോയ് തോമസ്, ഡെയ്‌സി പീറ്റര്‍ , സുമലത എസ്സ് എന്നിവരെയും തിരഞ്ഞെടുത്തു. സംഘടന സെക്രട്ടറി വര്‍ഗ്ഗീസ് വൈദ്യന്‍ സ്വാഗതവും, കേന്ദ്ര കമ്മറ്റി അംഗം നൈസാം റാവുത്തര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി ബിനില്‍ റ്റി ഡി ആശംസകളര്‍പ്പിച്ചു. താരിഖ് അഹമ്മദ് നന്ദി പറഞ്ഞു.
Read More » -
India
സിആര്‍പിഎഫില്‍ വിവിധ തസ്തികകളില്‍ ഒഴിവുകള്‍; അപേക്ഷ സമര്‍പ്പിക്കേണ്ട വിധം ഇങ്ങനെ
സെൻട്രൽ റിസര്‍വ് പോലീസ് ഫോഴ്സ് (സിആര്‍പിഎഫ്) സബ് ഇന്‍സ്പെക്ടര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാ നടപടികള്‍ മെയ് ഒന്നിന് ആരംഭിക്കും. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി മെയ് 21 ആണ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ rect.crpf.gov.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഈ റിക്രൂട്ട്മെന്റ് ഡ്രൈവ് വഴി 212 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. ഒഴിവുകളുടെ വിശദാംശങ്ങള്‍: സബ് ഇന്‍സ്പെക്ടര്‍ (ആര്‍ഒ): 19 തസ്തികകള്‍ സബ് ഇന്‍സ്പെക്ടര്‍ (ക്രിപ്റ്റോ): 7 തസ്തികകള്‍ സബ് ഇന്‍സ്പെക്ടര്‍ (ടെക്നിക്കല്‍): 5 തസ്തികകള്‍ സബ് ഇന്‍സ്പെക്ടര്‍ (സിവില്‍) (പുരുഷന്മാര്‍): 20 തസ്തികകള്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ (ടെക്നിക്കല്‍): 146 തസ്തികകള്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ (ഡ്രാഫ്റ്റ്സ്മാന്‍): 15 തസ്തികകള്‍ യോഗ്യതാ മാനദണ്ഡം: സബ്-ഇന്‍സ്പെക്ടര്‍ (ആര്‍ഒ): അപേക്ഷകര്‍ക്ക് മാത്തമാറ്റിക്സ്, ഫിസിക്സ് അല്ലെങ്കില്‍ കമ്ബ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളുള്ള അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദമോ തത്തുല്യമോ ഉണ്ടായിരിക്കണം. സബ് ഇന്‍സ്പെക്ടര്‍ (ക്രിപ്‌റ്റോ): ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്തമാറ്റിക്‌സും ഫിസിക്‌സും വിഷയങ്ങളുള്ള അംഗീകൃത…
Read More » -
NEWS
ജമ്മു കശ്മീരിലും നേപ്പാളിലും ഭൂചലനം; നേപ്പാളിൽ ആറ് മരണം
ശ്രീനഗർ:ജമ്മു കശ്മീരില്‍ ഭൂചലനം.ഇന്ന് രാവിലെ 5.15ന് അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 4.1 രേഖപ്പെടുത്തിയതായി നാഷനല്‍ സീസ്മോളജി സെന്റർ അറിയിച്ചു. അഞ്ചു കിലോമീറ്റര്‍ പരിധിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.അളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം നേപ്പാളിൽ ഇന്ന് പുലർച്ചെയുണ്ടായ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആറ് പേർ മരിച്ചതായി റിപ്പോർട്ടുകളുണ്ട്.ദോതി ജില്ലയിൽ വീട് തകർന്നുവീണ് ആറ് പേർ മരിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Read More » -
Kerala
തൃശൂർ പൂരത്തിന് കൊടിയേറി
തൃശൂർ: വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന് കൊടിയേറി.രാവിലെ 7.30ന് കണിമംഗലം ശാസ്താവ് എഴുന്നള്ളിയെത്തിയതോടെയാണ് 36 മണിക്കൂര്‍ നീളുന്ന തൃശൂര്‍ പൂരത്തിന് ആരംഭം കുറിച്ചത് ഇതിന് പിന്നാലെയായി മറ്റു ചെറുപൂരങ്ങളും എത്തിത്തുടങ്ങി. കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, നെയ്തലക്കാവ് ഭഗവതി, ലാലൂർ ഭഗവതി, പനയ്ക്കേമ്പിള്ളി ശാസ്താവ്, അയ്യന്തോൾ കാർത്ത്യായനി ഭഗവതി, ചെമ്പൂക്കാവ് ഭഗവതി എന്നീ എട്ട് ക്ഷേത്രങ്ങളിലെ ദേവതമാർ വടക്കുംനാഥന് മുന്നിലെത്തും. 12.15ന് പാറമേക്കാവിൽ എഴുന്നള്ളിപ്പ് തുടങ്ങി.പാണ്ടിമേളത്തിന് അകമ്പടിയായി 15 ഗജവീരന്മാരുമുണ്ട്.രണ്ടോടെയാണ് തേക്കിൻകാട് മൈതാനത്തിലെ ഇലഞ്ഞിച്ചുവട്ടിൽ കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ 250-ഓളം കലാകാരന്മാരുടെ ഇലഞ്ഞിത്തറ മേളം. അഞ്ചിനാണ് പാണ്ടിമേളം കൊട്ടിയുള്ള തെക്കോട്ടിറക്കം. തിങ്കളാഴ്ച പുലർച്ചെ മൂന്ന് മുതൽ അഞ്ച് വരെയാണ് വെടിക്കെട്ട്. ഉച്ചയ്‌ക്ക് ഒന്നോടെ പകൽപ്പൂരം ശ്രീമൂലസ്ഥാനത്ത് വിട പറയൽ ചടങ്ങ് അവസാനിക്കും.
Read More » -
India
ബീഹാറില്‍ മൂന്ന് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്തു
പാറ്റ്ന:ബീഹാറില്‍ മൂന്ന് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്തു. മാഗ്രയില്‍ ശനിയാഴ്ചയാണ് സംഭവം.ഭര്‍ത്താവിന്റെ വീട്ടിലെ ഉപദ്രവം സഹിക്കാൻ വയ്യാതെ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ബന്ധുക്കളുടെ ആരോപണം.സംഭവത്തിൽ യുവതിയുടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്ത് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More » -
India
പ്രധാനമന്ത്രിയോട് രണ്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം തേടി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര
കൊൽക്കത്ത: പ്രധാനമന്ത്രിയുടെ മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിന് മുൻപ് രണ്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം തേടി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. ഭൂഷണ്‍ സിങ്ങിനെതിരെ നടപടിയെടുക്കാത്തതും അദാനിക്കെതിരായ സെബി അന്വേഷണം പൂര്‍ത്തിയാക്കാത്തതും ചൂണ്ടിക്കാട്ടിയാണ് മഹുവയുടെ ട്വീറ്റ്. ”ബഹുമാനപ്പെട്ട പ്രിയ മോദിജി, ഇന്ന് യു.എന്‍ ആസ്ഥാനത്ത് തത്സമയം സംപ്രേഷണം ചെയ്യുന്നത് മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡാണ്. ദയവായി ഞങ്ങളുടെ രണ്ട് ചോദ്യത്തിന് മറുപടി പറയൂ. 1. എന്തുകൊണ്ട് ഇന്ത്യയിലെ കായിക താരങ്ങളെ ശക്തരായ ബി.ജെ.പി വേട്ടക്കാരില്‍നിന്ന് സംരക്ഷിക്കാനാവുന്നില്ല. 2. എന്തുകൊണ്ടാണ് സെബിക്ക് സുപ്രിംകോടതി നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ അദാനി വിഷയത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാവാത്തത്”-മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു. ഗുസ്തി താരങ്ങളുടെ പരാതിയില്‍ ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണെതിരെ പോക്‌സോ അടക്കം രജിസ്റ്റര്‍ ചെയ്തിട്ടും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പൊലീസ് തയ്യാറായിട്ടില്ല. ഓഹരി വിപണിയിയില്‍ കൃത്രിമം കാണിച്ച കേസില്‍ അദാനിക്കെതിരായ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി സമയം വേണമെന്നാണ്…
Read More » -
Kerala
തൃശൂരിൽ അതിശക്തമായ മഴ;പൂരപ്രേമികൾ ആശങ്കയിൽ
തൃശൂർ:കേരളത്തിൽ ശക്തമായ വേനൽമഴ തുടരുന്നു.കഴിഞ്ഞ 24 മണിക്കുറിൽ മധ്യ കേരളത്തിലാണ് കൂടുതൽ മഴ ലഭിച്ചത്.തൃശൂരിൽ ഇന്നലെ വൈകിട്ട് തുടങ്ങിയ മഴ രാത്രി വൈകിയും തുടർന്നു. തൃശൂരിലാണ് ഇന്നലെ ഏറ്റവും കൂടുതൽ മഴ റിപ്പോർട്ട് ചെയ്തത്.വെള്ളാനിക്കരയിൽ 8.5 സെ.മി മഴയാണ് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്. വടക്കൻ പറവൂരിൽ 6.7 സെ.മി മഴയും ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ കോഴിക്കോട് ജില്ലയിലെ വിലങ്ങാട് 2.8 സെ.മി, കണ്ണൂർ ചെറുവാഞ്ചേരിയിൽ 4.5 എം.എം, കോഴിക്കോട് പെരുവണ്ണാമൂഴി 1.5 എം.എം, തിരുവമ്പാടിക്കടുത്ത് ഉറുമിയിൽ 2.5 എം.എം മഴ ലഭിച്ചു. പാലക്കാട് ജില്ലയിലെ മംഗലം ഡാമിൽ 3 സെ.മി, എറണാകുളം ചൂണ്ടിയിൽ 4.2 സെമി, മട്ടാഞ്ചേരി 1.9 സെ.മി, കൂത്താട്ടുകുളം 2.5 സെ.മി, ചേർത്തല 1.15 സെ.മി, കുമരകം 2.5 എം.എം, പൂഞ്ഞാർ 1.0 സെ.മി, പത്തനംതിട്ട കുന്നന്താനം 4.7 സെ.മി, വാഴക്കുളം 1.8 സെ.മി പിരിപ്പൻകോട് 2 സെ.മി, നെയ്യാറ്റിൻകര 4.6 സെ.മി മഴ രേഖപ്പെടുത്തി.…
Read More »