പാറ്റ്ന:ബീഹാറില്‍ മൂന്ന് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്തു.
മാഗ്രയില് ശനിയാഴ്ചയാണ് സംഭവം.ഭര്‍ത്താവിന്റെ വീട്ടിലെ ഉപദ്രവം സഹിക്കാൻ വയ്യാതെ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ബന്ധുക്കളുടെ ആരോപണം.സംഭവത്തിൽ യുവതിയുടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്ത് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.