IndiaNEWS

പ്രധാനമന്ത്രിയോട് രണ്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം തേടി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര

കൊൽക്കത്ത: പ്രധാനമന്ത്രിയുടെ മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിന് മുൻപ് രണ്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം തേടി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര.

ഭൂഷണ്‍ സിങ്ങിനെതിരെ നടപടിയെടുക്കാത്തതും അദാനിക്കെതിരായ സെബി അന്വേഷണം പൂര്‍ത്തിയാക്കാത്തതും ചൂണ്ടിക്കാട്ടിയാണ് മഹുവയുടെ ട്വീറ്റ്.

”ബഹുമാനപ്പെട്ട പ്രിയ മോദിജി, ഇന്ന് യു.എന്‍ ആസ്ഥാനത്ത് തത്സമയം സംപ്രേഷണം ചെയ്യുന്നത് മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡാണ്. ദയവായി ഞങ്ങളുടെ രണ്ട് ചോദ്യത്തിന് മറുപടി പറയൂ. 1. എന്തുകൊണ്ട് ഇന്ത്യയിലെ കായിക താരങ്ങളെ ശക്തരായ ബി.ജെ.പി വേട്ടക്കാരില്‍നിന്ന് സംരക്ഷിക്കാനാവുന്നില്ല. 2. എന്തുകൊണ്ടാണ് സെബിക്ക് സുപ്രിംകോടതി നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ അദാനി വിഷയത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാവാത്തത്”-മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.

Signature-ad

 

ഗുസ്തി താരങ്ങളുടെ പരാതിയില്‍ ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണെതിരെ പോക്‌സോ അടക്കം രജിസ്റ്റര്‍ ചെയ്തിട്ടും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പൊലീസ് തയ്യാറായിട്ടില്ല. ഓഹരി വിപണിയിയില്‍ കൃത്രിമം കാണിച്ച കേസില്‍ അദാനിക്കെതിരായ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി സമയം വേണമെന്നാണ് സെബി ആവശ്യപ്പെട്ടിരിക്കുന്നത്.

Back to top button
error: