Month: April 2023
-
India
മന്‍ കി ബാത്ത് നൂറാം ദിവസം; നൂറ് രൂപ നാണയവുമായി കേന്ദ്രം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മൻ കി ബാത്ത് നൂറാം എപ്പിസോഡ് പൂർത്തിയാക്കുന്നത് പ്രമാണിച്ച് നൂറ് രൂപ നാണയം പുറത്തിറക്കി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി മോദിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണമായ ‘മന്‍ കി ബാത്ത്’ ഏപ്രില്‍ 30 ഞായറാഴ്ചയാണ് നൂറാം എപ്പിസോഡ് പൂര്‍ത്തിയാക്കുന്നത്.100 വിജയകരമായ എപ്പിസോഡുകള്‍ അടയാളപ്പെടുത്തുന്നതിനായാണ് 100 രൂപയുടെ നാണയങ്ങൾ പുറത്തിറക്കുന്നത്. നാണയത്തില്‍ മൈക്രോഫോണിന്റെ ചിത്രവും അതില്‍ ‘2023’ എന്ന വര്‍ഷവും ഉണ്ടാകും. നാണയത്തിന് 44 എംഎം വ്യാസമുണ്ടാകും. ഇത് നാല് ലോഹങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത് – 50 ശതമാനം വെള്ളി, 40 ശതമാനം ചെമ്ബ്, 5 ശതമാനം നിക്കല്‍, 5 ശതമാനം സിങ്ക്. നാണയത്തിന്റെ മുന്‍വശത്ത് അശോകസ്തംഭം ഉണ്ടായിരിക്കും എന്നും അതിനു താഴെ സത്യമേവ ജയതേ എന്നെഴുതുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇടതുവശത്ത് ദേവനാഗരിയില്‍ ‘ഭാരത്’ എന്നും വലതുവശത്ത് ഇംഗ്ലീഷില്‍ ഇന്ത്യ എന്നും എഴുതും. നാണയത്തില്‍ ‘100’ എന്നതിനൊപ്പം ₹ ചിഹ്നവും ഉണ്ടായിരിക്കും.മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡിന്റെ പ്രതീകവും നാണയത്തിൽ ഉണ്ടാകും.
Read More » -
Crime
എട്ടു വയസുകാരിക്ക് അമ്മയുടെ ക്രൂരമര്‍ദനം; പോലീസെത്തിയപ്പോള്‍ അമ്മയുടെ ആത്മഹത്യാശ്രമം
ഇടുക്കി: അമ്മയുടെ ക്രൂരമായ മര്‍ദനത്തില്‍ പരുക്കേറ്റ 8 വയസ്സുകാരിയെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ ശരീരമാസകലം ക്ഷതമേറ്റ പാടും കയ്യില്‍ ചതവുകളുമുണ്ട്. തന്റെ മകള്‍, കൊച്ചുമകളെ ഉപദ്രവിക്കുന്നതു കണ്ട വല്യമ്മ വിവരം പോലീസില്‍ അറിയിച്ചതോടെ യുവതി (28) ജീവനൊടുക്കാന്‍ ശ്രമിച്ചു. ഷാളില്‍ കെട്ടിത്തൂങ്ങിയ യുവതിയെ ഷാള്‍ അറുത്തുമാറ്റി രക്ഷപ്പെടുത്തിയതു കമ്പംമെട്ട് പൊലീസെത്തിയാണ്. സമീപം കുട്ടികള്‍ക്കായി 2 ഷാളുകളും കുരുക്കിട്ടു കെട്ടിയ നിലയില്‍ പോലീസ് കണ്ടെത്തി. യുവതിയുടെ ആദ്യവിവാഹത്തിലെ കുട്ടിക്കാണു പരുക്കേറ്റത്. രണ്ടാമത്തെ വിവാഹത്തില്‍ ഒന്നര വയസ്സുള്ള കുട്ടിയുമുണ്ട്. രണ്ടാമത്തെ വിവാഹശേഷം യുവതി അമ്മയ്‌ക്കൊപ്പമാണു ഭര്‍ത്താവുമായി കഴിയുന്നത്. ആദ്യവിവാഹത്തിലെ കുട്ടിയെ വല്യമ്മ ഹോസ്റ്റലില്‍ നിര്‍ത്തിയാണു പഠിപ്പിക്കുന്നത്. വേനലവധിയായതോടെ അമ്മയ്ക്കും വല്യമ്മയ്ക്കും ഒപ്പം നില്‍ക്കാനാണ് 8 വയസ്സുകാരി ഹോസ്റ്റലില്‍ നിന്നെത്തിയത്. ഇന്നലെ രാവിലെ 8 വയസ്സുകാരിയെ യുവതി വഴക്കുപറയുന്നതു വല്യമ്മ കേട്ടു. വഴക്കു പറയരുതെന്ന് മകളോട് ആവശ്യപ്പെട്ടപ്പോള്‍ യുവതി കുട്ടിയെ ആക്രമിച്ചെന്നാണു വല്യമ്മ പറയുന്നത്. അമ്മയെയും യുവതി ആക്രമിച്ചെന്നു പോലീസ് പറഞ്ഞു.
Read More » -
Crime
അളിയന്റെ ഫെയ്‌സ്ബുക്ക് പരാമര്‍ശത്തെച്ചൊല്ലി യുവാവിനെയും ഭാര്യയെയും വീട്ടില്‍ക്കയറി ആക്രമിച്ചു
എറണാകുളം: ഫെയ്‌സ്ബുക്ക് പരാമര്‍ശത്തിന്റെ പേരില്‍ യുവാവിനെയും ഭാര്യയെയും വീട്ടില്‍ക്കയറി ആക്രമിച്ച കേസില്‍ രണ്ടുപേര്‍ പിടിയിലായി. ഏനാനല്ലൂര്‍ പടിഞ്ഞാറേ പുന്നമറ്റം നടേപ്പറമ്പില്‍ റിയാസ് (28), ഓണേലിക്കുടിയില്‍ നിഷാദ് (36) എന്നിവരെ പോത്താനിക്കാട് പോലീസാണ് അറസ്റ്റ് ചെയ്തത്. വെങ്ങോല സ്വദേശി ഷിഹാബ് അലിക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. തടയാന്‍ചെന്ന ഷിഹാബിന്റെ ഭാര്യയെയും ആക്രമിച്ചു. സംഭവത്തില്‍ പോലീസ് പറയുന്നത്: ഷിഹാബിന്റെ ഭാര്യാസഹോദരന്‍ റഷീദ് ഫെയ്‌സ്ബുക്കില്‍ കണ്ട ഫോട്ടോയിലിട്ട പരാമര്‍ശമാണ് പ്രശ്‌നങ്ങളുടെ തുടക്കം. പ്രതികളുമായി ഇത് സംഘര്‍ഷത്തില്‍ എത്തുകയും അന്ന് മര്‍ദനത്തില്‍ റഷീദിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യംചെയ്തതിലുള്ള വൈരാഗ്യമാണ് വീടുകയറിയുള്ള ആക്രമണത്തിന് കാരണമായത്. പുന്നമറ്റത്തുള്ള റഷീദിന്റെ വാടകവീട്ടില്‍ക്കയറി ഷിഹാബിനെ ആക്രമിക്കുകയായിരുന്നു.
Read More » -
India
തെരഞ്ഞെടുപ്പില്‍നിന്ന് പിന്മാറാന്‍ എതിര്‍ സ്ഥാനാര്‍ഥിക്ക് 50 ലക്ഷം രൂപ കോഴ വാഗ്ദാനംചെയ്ത് ബി.ജെ.പി മന്ത്രി
ബംഗളൂരു:തെരഞ്ഞെടുപ്പില്‍നിന്ന് പിന്മാറാന്‍ എതിര്‍ സ്ഥാനാര്‍ഥിക്ക് 50 ലക്ഷം രൂപ കോഴ വാഗ്ദാനംചെയ്ത് കർണാടകയിലെ ബി.ജെ.പി മന്ത്രി. ചാമരാജ് നഗര്‍ മണ്ഡലത്തിലെ ജെ.ഡി-എസ് സ്ഥാനാര്‍ഥിയായ ആലൂരു മല്ലികാര്‍ജുന സ്വാമിക്കാണ് മന്ത്രി വി. സോമണ്ണ പണം വാഗ്ദാനം ചെയ്ത് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറാൻ ആവശ്യപ്പെട്ടത്.ഇതിന്റെ ശബ്ദസന്ദേശം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പത്രിക പിന്‍വലിച്ച് തന്നെ പിന്തുണക്കാനാണ് മന്ത്രി ആവശ്യപ്പെട്ടത്. ‘നീ എന്റെ പഴയ സുഹൃത്താണ്. നിങ്ങള്‍ നാമനിര്‍ദേശപത്രിക പിന്‍വലിക്കണം. ബാക്കി പിന്നെ സംസാരിക്കാം. ഭാവിയില്‍ നിങ്ങളുടെ കാര്യം ഞാന്‍ നോക്കിക്കോളാം. ക്ഷേത്രത്തിനകത്തുനിന്നാണ് ഞാന്‍ ഈ ഉറപ്പ് നല്‍കുന്നത്’ -ശബ്ദസന്ദേശത്തില്‍ സോമണ്ണ പറയുന്നു. ബി.ജെ.പി അധികാരത്തില്‍ വരുമെന്നും 50 ലക്ഷം രൂപയ്ക്ക് പുറമേ ഔദ്യോഗിക കാറടക്കം ആവശ്യമായ സഹായങ്ങളെല്ലാം ചെയ്യാമെന്നും സോമണ്ണ പറയുന്നുണ്ട്. പത്രിക പിന്‍വലിക്കേണ്ട അവസാന ദിവസമായ 24നാണ് സംഭാഷണം നടന്നത്. ബംഗളൂരു ഗോവിന്ദരാജ നഗറിലെ സിറ്റിങ് എം.എല്‍.എയായ മന്ത്രി വി. സോമണ്ണക്ക് ഇത്തവണ ഇരട്ട സീറ്റ് നല്‍കിയ ബി.ജെ.പി ചാമരാജ് നഗറിനു…
Read More » -
Kerala
‘ചിരിയോര്‍മ്മ’യായി മാമുക്കോയ; കണ്ണംപറമ്പ് കബര്‍സ്ഥാനില്‍ മണ്ണിലേക്ക് മടക്കം
കോഴിക്കോട്: നടന്‍ മാമുക്കോയ ഇനി ജ്വലിക്കുന്ന ഓര്‍മ്മ. ഇന്നലെ അന്തരിച്ച നടന്‍ മാമുക്കോയയെ കോഴിക്കോട് കണ്ണംപറമ്പ് കബര്‍സ്ഥാനില്‍ കബറടക്കി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, മുന്‍മന്ത്രി കെ ടി ജലീല്‍ അടക്കം നിരവധി പ്രമുഖര്‍ ചിരിയുടെ സുല്‍ത്താന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. രാവിലെ ഒമ്പതു മണി വരെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. രാത്രി വൈകിയും രാവിലെയും ആയിരക്കണക്കിന് ആളുകളാണ് പ്രിയതാരത്തിന് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയത്. തുടര്‍ന്ന് വീടിനു സമീപത്തെ അരക്കിണര്‍ മുജാഹിദ് പള്ളിയില്‍ മയ്യത്ത് നമസ്‌കാരം നടത്തി. ഇതിനുശേഷമാണ് കബര്‍സ്ഥാനില്‍ മാമുക്കോയയെ കബറടക്കിയത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ ഉച്ചയ്ക്ക് 1.05 നായിരുന്നു മാമുക്കോയയുടെ അന്ത്യം. മലപ്പുറം പൂങ്ങോട് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മാമുക്കോയയെ, ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച മലപ്പുറത്തെ വണ്ടൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തിന് പുറമേ തലച്ചോറില്‍ രക്തസ്രാവവും ഉണ്ടായതോടെയാണ് മാമുക്കോയയുടെ…
Read More » -
Crime
ഡ്രൈവറുടെ ‘തൊന്തരവ്’ താങ്ങാനാവാതെ യുവതി ബൈക്ക് ടാക്‌സിയില്‍നിന്ന് ചാടി രക്ഷപ്പെട്ടു
ബംഗളൂരു: ഓടിക്കൊണ്ടിരിക്കെ റാപിഡോ ബൈക് ടാക്‌സിയില്‍ വെച്ച് യുവതിയെ ലൈംഗികാധിക്ഷേപം നടത്തിയ ഡ്രൈവര്‍ അറസ്റ്റില്‍. ബംഗളൂരുവിലെ യെലഹങ്കയില്‍ വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഡ്രൈവറുടെ ശല്യം സഹിക്കാതെയാണ് 30 വയസുകാരിയായ യുവതി ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ നിന്ന് എടുത്ത് ചാടിയതെന്നാണ് പരാതി. ഇതിന്റെ സി.സി. ടിവി ദൃശ്യങ്ങളും പുറത്തുവന്നു. #WATCH| Bengaluru, Karnataka: Woman jumps off a moving motorbike after the rapido driver allegedly tried to grope her & snatched her phone On 21st April, woman booked a bike to Indiranagar, driver allegedly took her phone on pretext of checking OTP & started driving towards… pic.twitter.com/bPvdoILMQ2 — ANI (@ANI) April 26, 2023 യെലഹങ്കയില്‍ നിന്ന് ബൈക്കില്‍ കയറിയ യുവതിയെ ഇയാള്‍ നിരന്തരം ലൈംഗികാധിക്ഷേപം നടത്തുകയും മോശമായ രീതിയില്‍ സ്പര്‍ശിക്കുകയും ഫോണ്‍…
Read More » -
NEWS
ഇറാനിലെ മുതിര്‍ന്ന ഷിയാ പുരോഹിതൻ വെടിയേറ്റ് മരിച്ചു
ടെഹ്റാൻ:ഇറാനിലെ മുതിര്‍ന്ന ഷിയാ പുരോഹിതൻ വെടിയേറ്റ് മരിച്ചു.മുസ്ലിം പുരോഹിതനും രാജ്യത്തെ പരമോന്നത നേതാവിനെ നിയമിക്കാന്‍ അധികാരമുള്ള വിദഗ്ദ്ധ സമിതിയിലെ അംഗവുമായ അയത്തുള്ള അബ്ബാസ് അലി സുലൈമാനി ( 75 ) ആണ് വെടിയേറ്റ് മരിച്ചത്. വടക്കന്‍ ഇറാനിലെ മസാന്‍ദരാന്‍ പ്രവിശ്യയില്‍ ബബോല്‍സറിലുള്ള ഒരു ബാങ്കില്‍ വച്ച് വെടിയേറ്റ അബ്ബാസ് അലി ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഇന്നലെ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം. ബാങ്കിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ് അബ്ബാസ് ആലിയെ വെടിവച്ചത്. ഇയാളെ അറസ്റ്റ് ചെയ്തു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. നിലവിലെ പരമോന്നത നേതാവായ അയത്തുള്ള അലി ഖമനേയിയുടെ വ്യക്തിഗത പ്രതിനിധിയായി 17 വര്‍ഷം അബ്ബാസ് അലി സേവനമനുഷ്ഠിച്ചിരുന്നു.
Read More » -
Health
കാത്സ്യക്കുറവിനെ തിരിച്ചറിയാന്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം.കാത്സ്യം ശരീരത്തില്‍ കുറയുമ്ബോള്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. 1. പേശീവലിവ് ആണ് ആദ്യത്തെ ലക്ഷണം. കൈകകാലുകളിലെ മരവിപ്പ്, പേശികളില്‍ വേദന, മുറുക്കം, അസ്വസ്ഥത എന്നിങ്ങനെയെല്ലാം കാത്സ്യത്തിന്റെ കുറവുകൊണ്ട് അനുഭവപ്പെടാം. 2. ദന്തക്ഷയം, പൊട്ടുന്ന പല്ലുകള്‍, പല്ലുകള്‍ പെട്ടെന്ന് കേടാവുക തുടങ്ങിയവയൊക്കെ കാത്സ്യത്തിന്റെ കുറവിനെ സൂചിപ്പിക്കുന്ന ഘടകങ്ങളാണ്. 3. വരണ്ട ചര്‍മ്മം, വരണ്ടതും പൊട്ടുന്നതുമായ നഖങ്ങള്‍, പരുക്കന്‍ തലമുടി, ചര്‍മ്മത്തിലെ ചൊറിച്ചില്‍, സോറിയാസിസ് പോലുള്ള സ്‌കിന്‍ രോഗങ്ങള്‍ പിടിപെടുന്നതും കാത്സ്യക്കുറവ് മൂലമാകാം. 4. ക്ഷീണം പല കാരണം കൊണ്ടും ഉണ്ടാവാം എങ്കിലും, എപ്പോഴും അസഹനീയമായ ക്ഷീണം നേരിടുന്നത് കാത്സ്യത്തിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണമാണ്. 5. എല്ല് തേയ്മാനം, എല്ലില്‍ ധാതുബലം കുറയുന്ന അവസ്ഥ തുടങ്ങിയവയെല്ലാം കാത്സ്യം കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
Read More » -
Kerala
ആര്‍ഡിഎക്സില്‍ താന്‍ തന്നെയായിരിക്കണം നായകന്‍; ഷെയ്ന്‍ അയച്ച വിവാദ കത്ത് പുറത്ത്
കൊച്ചി: സിനിമാ സെറ്റില്‍ അച്ചടക്കമില്ലാതെ പെരുമാറിയതിനെ തുടര്‍ന്ന് നടന്‍മാരായ ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവരുമായി സഹകരിക്കില്ലെന്ന് സിനിമാ സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇരുവര്‍ക്കുമെതിരേ ഒട്ടേറെ പരാതികളാണ് ഫെഫ്കയിലും നിര്‍മാതാക്കളുടെ സംഘടനകളിലും ലഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലായിരുന്നു നടപടി. ഷെയ്ന്‍ നിഗം പുതിയ സിനിമയുടെ ഷൂട്ടിങ് പകുതിയിലെത്തിയപ്പോള്‍ എഡിറ്റ് ചെയ്ത രൂപം കാണണമെന്ന് ആവശ്യപ്പെടുകയും തനിക്ക് കൂടുതല്‍ പ്രാധാന്യം വേണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്യുന്നതിന്റെ തെളിവുകള്‍ ഉള്‍പ്പെടെ പരാതിലഭിച്ചിട്ടുണ്ട്. അതേസമയം, ആര്‍.ഡി.എക്സ് സിനിമയുടെ നിര്‍മാതാവ് സോഫിയ പോളിന് ഷെയ്ന്‍ അയച്ച വിവാദ കത്തിന്റെ വിശദാംശങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ആര്‍.ഡി.എക്സ് സിനിമയില്‍ തന്റെ കഥാപാത്രത്തിന് കൂടുതല്‍ പ്രധാന്യം നല്‍കണമെന്നാണ് ഷെയിനിന്റെ നിബന്ധന. ചിത്രത്തില്‍ ആന്റണി പെപ്പെ, നീരജ് മാധവ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വാഗ്ദാനം ചെയ്തത് പോലെ തന്റെ കഥാപാത്രത്തിന് സിനിമയില്‍ പ്രധാന്യം ലഭിക്കുന്നില്ല. സിനിമയില്‍ താന്‍ തന്നെയായിരിക്കണം നായകന്‍. മാര്‍ക്കറ്റിങ്ങിലും ബ്രാന്‍ഡിങ്ങിലും തന്നെ പ്രധാന കഥാപാത്രമായി അവതരിപ്പിക്കണം. സിനിമയുടെ എഡിറ്റിങ്ങിലും തനിക്ക്…
Read More » -
Kerala
സുഡാനില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ സ്വദേശിയുടെ കുടുംബം കേരളത്തില്‍ തിരിച്ചെത്തി
കൊച്ചി: ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനില്‍ വെടിയേറ്റു മരിച്ച വിമുക്ത ഭടന്‍ കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറ കാക്കടവ് ആലവേലില്‍ ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭാര്യയും മകളും കേരളത്തില്‍ തിരിച്ചെത്തി. ഇന്നു രാവിലെ പത്തു മണിയോടെയാണ് ആല്‍ബര്‍ട്ടിന്റെ ഭാര്യ സൈബല്ലയും മകള്‍ മരീറ്റയും നെടുമ്പാശേരി രാജ്യന്തര വിമാനത്താവളത്തിലെത്തിയത്. ജിദ്ദയില്‍ നിന്നെത്തിയ ഇരുവരും സ്വദേശമായ കണ്ണൂരിലേക്ക് പുറപ്പെട്ടു. അതേസമയം, മരിച്ച ആല്‍ബര്‍ട്ടിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ആല്‍ബര്‍ട്ടിന്റെ പിതാവുമായി ഫോണില്‍ സംസാരിച്ചതായി ഒഴിപ്പിക്കല്‍ നടപടികള്‍ക്കു നേതൃത്വം നല്‍കി ജിദ്ദയിലുള്ള കേന്ദ്രമന്ത്രി വി.മുരളീധരന്‍ അറിയിച്ചിരുന്നു. വെടിയേറ്റു മരിച്ച ഫ്‌ലാറ്റില്‍നിന്ന് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും മൃതദേഹം മാറ്റാനാകാത്തതിനെ തുടര്‍ന്ന് സൈബല്ല സര്‍ക്കാരിന്റെ അടിയന്തര സഹായം അഭ്യര്‍ഥിച്ചിരുന്നു. പിന്നീട് മൂന്നുമണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് മൃതദേഹം മാറ്റാനായത്. ‘ഓപ്പറേഷന്‍ കാവേരി’യുടെ ഭാഗമായി സുഡാനില്‍നിന്ന് ഒഴിപ്പിച്ച 360 അംഗ സംഘം ഇന്ത്യയിലെത്തിയിരുന്നു. ഇതില്‍ 19 പേര്‍ മലയാളികളാണ്. ഡല്‍ഹിയിലെത്തിയ മലയാളികളുടെ ആദ്യ സംഘം ഇന്നു രാവിലെ നെടുമ്പാശേരിയിലെത്തി. വിമുക്തഭടനായ ആല്‍ബര്‍ട്ട് അഗസ്റ്റിന്‍…
Read More »