ടെഹ്റാൻ:ഇറാനിലെ മുതിര്‍ന്ന ഷിയാ പുരോഹിതൻ വെടിയേറ്റ് മരിച്ചു.മുസ്ലിം പുരോഹിതനും രാജ്യത്തെ പരമോന്നത നേതാവിനെ നിയമിക്കാന്‍ അധികാരമുള്ള വിദഗ്ദ്ധ സമിതിയിലെ അംഗവുമായ അയത്തുള്ള അബ്ബാസ് അലി സുലൈമാനി ( 75 ) ആണ് വെടിയേറ്റ് മരിച്ചത്.
വടക്കന്‍ ഇറാനിലെ മസാന്ദരാന്‍ പ്രവിശ്യയില്‍ ബബോല്സറിലുള്ള ഒരു ബാങ്കില്‍ വച്ച് വെടിയേറ്റ അബ്ബാസ് അലി ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഇന്നലെ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം.
ബാങ്കിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ് അബ്ബാസ് ആലിയെ വെടിവച്ചത്. ഇയാളെ അറസ്റ്റ് ചെയ്തു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. നിലവിലെ പരമോന്നത നേതാവായ അയത്തുള്ള അലി ഖമനേയിയുടെ വ്യക്തിഗത പ്രതിനിധിയായി 17 വര്‍ഷം അബ്ബാസ് അലി സേവനമനുഷ്ഠിച്ചിരുന്നു.