Month: April 2023

  • NEWS

    അതിരമ്പുഴയങ്ങാടിയുടെ  പഴമയും പെരുമയും

    ക്രിസ്തുവർഷം രണ്ടാം നൂറ്റാണ്ടിൽ നിലവിലുണ്ടായിരുന്നതും ഇന്നും തുടരുന്നതുമായ വാണിജ്യകേന്ദ്രമാണ് കോട്ടയം ജില്ലയിലെ അതിരമ്പുഴ. മഹാത്മാഗാന്ധി സർവകലാശാലയുടെ ആസ്ഥാനമെന്ന നിലയിലാണ് അതിരമ്പുഴ ഇന്ന് കൂടുതലായി അറിയപ്പെടുന്നത്. എ ഡി. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് പണ്ഡിതനും ശാസ്ത്രജ്ഞനുമായ ക്ലോഡിയസ് ടോളമിയുടെ ഭൂമിശാസ്ത്രവിവരണങ്ങളിലാണ് “അഡരിമ” എന്ന പേരിൽ അതിരമ്പുഴ ചരിത്രത്തിൽ ആദ്യമായി സ്ഥാനം പിടിക്കുന്നത്. ടോളമി പറയുന്ന ലക്ഷണങ്ങൾ വച്ച് അഡരിമ അതിരമ്പുഴ എന്നു തന്നെ മിക്ക ചരിത്രകാരന്മാരും ഉറപ്പിക്കുന്നു. അതിരുമല എന്ന പ്രാകൃതത്തിൽനിന്നാകാം അഡരിമ എന്ന ഗ്രീക്ക് നാമത്തിന്റെ നിഷ്പത്തി എന്നു കരുതാം. മലനാടിന്റെ ഉൾപ്രദേശങ്ങളാകെ ശിലായുഗ സംസ്കാരത്തിൽ നിലനിൽക്കുമ്പോഴും തീരപട്ടണങ്ങളിൽ വൈദേശിക വാണിജ്യബന്ധങ്ങൾ നിർബാധം തുടർന്നിരുന്നു എന്ന് കേരളത്തിന്റെ പ്രാചീനചരിത്രത്തിൽ നിന്ന് വെളിവാകുന്നുണ്ട്. വേമ്പനാട്ടുകായൽ ഉൾക്കടലായി കയറിക്കിടന്നിരുന്ന അക്കാലത്തെ അന്താരാഷ്ട്ര പ്രശസ്തിയാർജ്ജിച്ച സുഗന്ധവ്യഞ്ജന വാണിജ്യകേന്ദ്രങ്ങളിലൊന്നായിരിക്കാം അഡരിമ എന്ന അതിരമ്പുഴ എന്നതാണ് ടോളമിയുടെ പരാമർശത്തിൽനിന്ന് കരുതേണ്ടത്. മൂവാറ്റുപുഴയാറിന്റെ അഴിമുഖമായിരുന്ന സെമ്നെ(ചെമ്മനാകരി)യും വെമ്പലനാടിന്റെ കുലപുരിയായ കടന്തേരി (കടുത്തുരുത്തി)യും കഴിഞ്ഞാൽ തെക്കുള്ള പ്രധാന വാണിജ്യകേന്ദ്രമായിരുന്നു പിൽക്കാലത്ത്…

    Read More »
  • Health

    ആരോഗ്യവും സൗന്ദര്യവും വർധിപ്പിക്കാൻ ചൂട് നാരങ്ങാ വെള്ളം

    രാവിലെ എഴുന്നേറ്റാല്‍ ഒരു ബെഡ് കോഫി എന്ന ശീലം മനുഷ്യന്‍ മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. രാവിലത്തെ മധുരം ചേര്‍ത്ത കാപ്പിയും ചായയും രോഗങ്ങളെ കൂടുതൽ ക്ഷണിച്ചുവരുത്തുക മാത്രമേ ചെയ്യൂ എന്നതാണ് യാഥാർത്ഥ്യം. രാവിലത്തെ ചായയ്ക്കും കാപ്പിക്കും പകരം ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത് നാരങ്ങാവെള്ളമാണ്. അതും ഐസ് ചേര്‍ത്ത് തണുപ്പിച്ചതല്ല, ചൂടുവെള്ളത്തില്‍ നാരങ്ങാനീര് പിഴിഞ്ഞ് ചേര്‍ത്തത്. ശരീരത്തിന് ദിവസം മുഴുവന്‍ നിലനില്‍ക്കുന്ന ഉണര്‍വ്വ് പ്രദാനം ചെയ്യാന്‍ കഴിയുന്നതും ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്ന മികച്ച പാനീയമാണ് ചൂട് നാരങ്ങാവെള്ളം. ഇതിലെ ജീവകങ്ങളും ധാതുക്കളും ദഹന പ്രക്രിയ എളുപ്പത്തിലാക്കുകയും ദഹനവ്യവസ്ഥയിലെത്തുന്ന ദോഷകരമായ ഘടകങ്ങളെ നിര്‍വീര്യമാക്കുകയും ചെയ്യും. ഇതിലെ ജീവകം സി- യാണ് രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ ഉതകുന്നത്. മാത്രമല്ല ശരീരത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കാനും ആരോഗ്യം നിലനിര്‍ത്താനും ചൂട് നാരങ്ങാവെള്ളം ഉത്തമമാണ്. ശ്വാസകോശത്തിലെ വിഷാംശത്തെ പതുക്കെ പുറന്തള്ളാനും ദിവസേനയുള്ള ചൂട് നാരങ്ങാ വെള്ളത്തിന്റെ ഉപയോഗം വഴി സാധിക്കും.അതിനാൽ പുകവലി ശീലമുള്ളവർ അത് നിർത്തുന്നതോടൊപ്പം…

    Read More »
  • Kerala

    ഇരുചക്ര വാഹനത്തില്‍ 2 പേര്‍ക്കൊപ്പം പോകുന്ന കുട്ടിക്കു പിഴ; നിയമ ഭേദഗതിക്കു ശ്രമം

    തിരുവനന്തപുരം: ഇരുചക്ര വാഹനത്തില്‍ 2 പേര്‍ക്കൊപ്പം പോകുന്ന കുട്ടിക്കു പിഴ ഈടാക്കാതിരിക്കാന്‍ നിയമ ഭേദഗതിക്കു കേന്ദ്രത്തെ സമീപിക്കാന്‍ ഗതാഗതവകുപ്പിന്റെ നീക്കം.എ.ഐ ക്യാമറ സ്ഥാപിച്ചതിന് പിന്നാലെ ഇത് സംബന്ധിച്ച് നിരവധി പരാതികളായിരുന്നു ഉയർന്നുവന്നത്.  നിയമവും പിഴയും രാജ്യത്താകെ ഉള്ളതായതിനാല്‍ സംസ്ഥാനത്തിന് മാത്രമായി ഭേദഗതി വരുത്താനോ പിഴ ഒഴിവാക്കുമെന്ന് പ്രഖ്യാപിക്കാനോ സാധിക്കില്ല മാതാപിതാക്കള്‍ക്കൊപ്പം ഒരു കുട്ടി, അല്ലങ്കില്‍ അച്ഛനോ അമ്മയ്ക്കോ ഒപ്പം രണ്ട് കുട്ടികള്‍ എന്ന നിര്‍ദേശമോ സംസ്ഥാനം മുന്നോട്ട് വച്ചേക്കും. മോട്ടോര്‍ വാഹനവകുപ്പ് ഇത് സംബന്ധിച്ച നിയമസാധുത പരിശോധിച്ച ശേഷം മാത്രമാവും അന്തിമതീരുമാനം.

    Read More »
  • Local

    കണ്ണൂരില്‍ സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് അഞ്ചു വയസ്സുകാരിയടക്കം‌ രണ്ട് പേര്‍ മരിച്ചു

    കണ്ണൂർ: സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച്‌ രണ്ട് പേര്‍ മരിച്ചു.കാട്ടാമ്ബള്ളി ഇടയില്‍ പീടിക സ്വദേശികളായ അജീര്‍ (26), ബന്ധു റാഫിയ (അഞ്ച്) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് കണ്ണാടിപ്പറമ്ബ് ആറാം പീടികയിലായിരുന്നു ‍അപകടം.കണ്ണാടിപ്പറമ്പിലെ ബന്ധുവീട്ടിൽ നിന്ന് കാട്ടാമ്പള്ളിയിലേക്ക് തിരിച്ചുപോകുന്നതിനിടെയാണ് അപകടം.ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.ഇവർക്കൊപ്പമുണ്ടായിരുന്ന ഫാത്തിമ എന്ന എട്ട് വയസ്സുകാരി ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

    Read More »
  • India

    കാമുക​ന്റെ പിതാവുമായി ഇരുപതുകാരി ഒളിച്ചോടി

    കാൺപൂർ: കാമുക​ന്റെ പിതാവുമായി ഇരുപതുകാരി ഒളിച്ചോടി.ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം.ഒരു വർഷം മുൻപ് ഒളിച്ചോടിയ ഇരുവരെയും നീണ്ട അന്വേഷണത്തിനൊടുവിൽ ഡൽഹിയിൽനിന്നാണ്  കണ്ടെത്തിയത്. കാമുകൻ അമിതിൻ്റെ പിതാവായ കമലേഷിനൊപ്പമാണ് ഇരുപതുകാരി ഒളിച്ചോടിയത്.കാമുകനൊപ്പം ഇടക്കിടെ വീട്ടിൽ വരാറുണ്ടായിരുന്ന യുവതി കമലേഷിനെ പരിചയപ്പെടുകയും പിന്നീട് ഇഷ്ടത്തിലാവുകയുമായിരുന്നു.തുടർന്ന് 2022 മാർച്ചിൽ യുവതിയും കാമുകൻ്റെ അച്ഛനും കാൺപൂരിൽ നിന്ന് ഒളിച്ചോടുകയായിരുന്നു.   മകളെ തട്ടിക്കൊണ്ടുപോയെന്ന് കാട്ടി യുവതിയുടെ കുടുംബം പൊലീസിൽ പരാതിപ്പെട്ടിരുന്നു.ഒരു വർഷം നീണ്ട അന്വേഷണത്തിനു ശേഷം ചൊവ്വാഴ്ച, കമലേഷിനെയും യുവതിയെയും പൊലീസ് ഡൽഹിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.

    Read More »
  • Kerala

    പല്ല് തേക്കുന്നതിനിടയിൽ വാതിലിൽ തട്ടി ട്രെയിനിൽനിന്നു വീണ യുവാവിന് ദാരുണാന്ത്യം

    തിരുവനന്തപുരം:പല്ല് തേക്കുന്നതിനിടയിൽ ട്രെയിനിന്റെ വാതിലിൽ തട്ടി പുറത്തേക്ക് വീണ് യുവാവിന് ദാരുണാന്ത്യം.നെടുമങ്ങാട് പനവൂർ വിശ്വപുരം കരിഞ്ചയിൽ കിഴക്കുംകര പുത്തൻ വീട്ടിൽ ആനന്ദ് കൃഷ്ണൻ (36) ആണ് മരിച്ചത്. കുടുംബത്തോടൊപ്പം കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് മലബാർ എക്സ്പ്രസ്സിൽ യാത്ര ചെയ്യവേ പടിഞ്ഞാറെ കല്ലട തലയിണക്കാവ് റെയിൽവേ ഗേറ്റിനു സമീപമാണ് സംഭവം. ഭാര്യ കണ്ണൂർ സ്വദേശി അഞ്ചുന. മകൻ: ആത്മദേവ്.

    Read More »
  • Kerala

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ കേരളത്തില്‍ 

    ന്യൂഡൽഹി: ഏപ്രിൽ മാസം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തില്‍.എല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20% കടന്നു.  കേരളത്തില്‍ ഏപ്രില്‍ 1 നും 22 നും ഇടയില്‍ 47,024 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇതേ കാലയളവില്‍ ഡല്‍ഹിയില്‍ 22,528 കേസുകളും മഹാരാഷ്ട്രയില്‍ 17,238 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു.അതേസമയം അയൽ‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്‌നാട്ടിലുമടക്കം പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. ഇതുവരെ 7,073 പുതിയ കൊവിഡ് കേസുകള്‍ കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തമിഴ്‌നാട്ടില്‍ 8,594 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.കഴിഞ്ഞ ഏതാനും ആഴ്ചകളായി ആഘോഷങ്ങളും മറ്റ് അവധിയും ആയതിനാൽ കേരളത്തില്‍ വരും ദിവസങ്ങളില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവ് ഉണ്ടാവാനാണ് സാധ്യത.

    Read More »
  • Kerala

    തൃശൂര്‍ നാട്ടികയില്‍‍ വാഹനാപകടം; രണ്ടു യുവാക്കള്‍ മരിച്ചു

    തൃശൂര്‍: നാട്ടികയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു.കൊടൈക്കനാലില്‍ വിനോദയാത്ര പോയി മടങ്ങുകയായിരുന്ന സംഘത്തിന്‍റെ കാറ് ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. മലപ്പുറം തിരൂര്‍ സ്വദേശികളാണ് മരിച്ചത്. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ഇന്ന് പുലര്‍ച്ചെ നാലോടെയാണ് അപകടം.എതിരെ വന്ന ചരക്കു ലോറിയുമായാണ് കാര്‍ കൂട്ടിയിടിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.കാറിനുള്ളില്‍ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരാണ് പുറത്തെടുത്തത്.   പരുക്കേറ്റവരെ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍.

    Read More »
  • Kerala

    ബന്ധുക്കളായ 15 ഉം 16 ഉം വയസുള്ള 2 പെണ്‍കുട്ടികൾ കാസർകോട് നിന്ന് മുങ്ങി, ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട 2 യുവാക്കളോടൊപ്പം ഇരുവരേയും കോഴിക്കോട് ആര്‍പിഎഫ് പിടികൂടി

       കാസർകോട് ജില്ലയിലെ ചന്തേരയിൽ നിന്നും കാണാതായ 15 ഉം 16 ഉം വയസുള്ള ബന്ധുക്കളായ രണ്ട് പെണ്‍കുട്ടികളെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി. ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട രണ്ട് യുവാക്കളോടൊപ്പം ഇരുവരും ആര്‍പിഎഫിന്റെ പിടിയിലാകുകയായിരുന്നു. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെയും കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെയും രണ്ട് വിദ്യാര്‍ഥിനികളെയാണ് ചൊവ്വാഴ്ച സന്ധ്യ മുതൽ കാണാതായത്. ബന്ധുക്കളായ ഇരുവരും ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടിലാണ് താമസിച്ച് പഠിക്കുന്നത്. ബന്ധുവായ കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയുടെ വീട്ടിലേക്കാണെന്ന് പറഞ്ഞാണ് ഇരുവരും വൈകീട്ട് കോയമ്പത്തൂര്‍ എക്സ്പ്രസില്‍ പോവാനായി ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പോയത്. എന്നാല്‍ ഇരുവരും കുമ്പളയില്‍ പോവാതെ പയ്യന്നൂരിലേക്ക് ബസില്‍ പോയി അവിടെ നിന്നും രാത്രിയിലെ മലബാര്‍ എക്സ്പ്രസില്‍ കോഴിക്കോട്ടേക്ക് പുറപ്പെടുകയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കുന്നമംഗലം സ്വദേശികളായ രണ്ട് യുവാക്കള്‍ പെണ്‍കുട്ടികളെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കാത്ത് നിൽപ്പുണ്ടായിരുന്നു. അര്‍ധരാത്രിയോടെ ട്രെയിന്‍ കോഴിക്കോട് എത്തിയപ്പോള്‍, കാത്തുനിന്ന യുവാക്കള്‍ക്കൊപ്പം സ്ഥലം വിടാനുള്ള ഒരുക്കത്തിനിടെ…

    Read More »
  • NEWS

    മലനിരകളുടെ റാണി അഥവാ ഊട്ടിയുടെ രാജ്ഞി

    ഊട്ടിയിൽ ഊട്ടിക്ക് പകരം വയ്ക്കാനൊരു സ്ഥലം.അതാണ് ലവ്‌ഡെയ്ല്‍.ഊട്ടിയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയുള്ള സുന്ദരമായ മലനിരകള്‍ നിറഞ്ഞ ലവ്‌ഡെയിലിനെ മലനിരകളുടെ റാണിയെന്നാണ് ആരാധകര്‍ വിളിക്കുന്നത്. ആരെയും ആകര്‍ഷിക്കുന്ന, കിടിലന്‍ വ്യൂ പോയിന്റുകള്‍ ഉള്ള ലവ്‌ഡെയിലിന് ആ പേരു കിട്ടിയത് എങ്ങനെയെന്ന് അധികം ആലോചിക്കേണ്ടി വരില്ല.ഊട്ടിയിലെ എന്നല്ല സൗത്ത് ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഒരു ഹണിമൂണ്‍ ഡെസ്റ്റിനേഷനാണ് ഇവിടം.തമിഴ് നാട്ടിലെ മറ്റു ഹില്‍ സ്റ്റേഷനുകളെ അപേക്ഷിച്ച്  അധികം ബഹളങ്ങള്‍ ഇല്ല എന്നതും ആളുകളെ ഇവിടേക്കാകര്‍ഷിക്കുന്നു.  ചൂടില്‍ നിന്നും രക്ഷപെടാനായി ബ്രിട്ടീഷുകാര്‍ തെളിച്ചെടുത്തതാണ് ലവ്‌ഡെയിൽ.സമുദ്ര നിരപ്പില്‍ നിന്നും 7200 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം നീലഗിരിയിലെ ഏറ്റവും ഉയരമേറിയ സ്ഥലങ്ങളിലൊന്നുമാണ്.1812 -ൽ ആണ് ബ്രിട്ടീഷുകാര്‍ തങ്ങളുടെ വേനൽക്കാല വസതി എന്നനിലയിൽ ഇവിടം വികസിപ്പിച്ചെടുത്തത്..അതിനാല്‍ കൊളോണിയല്‍ കാലത്തിന്റെ സ്മാരകങ്ങളെന്നോണം അക്കാലത്തെ കോട്ടേജുകളും ബംഗ്ലാവുകളും ഇപ്പോഴും ഇവിടെ കാണാന്‍ സാധിക്കും.ഊട്ടിക്കു സമീപത്തെ മറ്റു ഹില്‍ സ്റ്റേഷനുകളായ വില്ലിങ്ടണ്‍, യേര്‍ക്കാഡ്, കൂനൂര്‍ തുടങ്ങിയവയുടെ വികസനത്തിന് പിന്നിലും ബ്രിട്ടീഷുകാര്‍ തന്നെയാണുള്ളത്.…

    Read More »
Back to top button
error: