KeralaNEWS

എഐ ക്യാമറ ക്രമക്കേടാരോപണം: വിജിലൻസിന് പരാതി നൽകിയിട്ടില്ല, ലെറ്റർ ഹെഡ് വ്യാജം; വിശദീകരണവുമായി ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ

തിരുവനന്തപുരം: എ ഐ ക്യാമറ ക്രമക്കേടാരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് പരാതി നൽകിയിട്ടില്ലെന്ന് കൊല്ലം ആസ്ഥാനമായ ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ എന്ന സംഘടന. ഈ സംഘടനയുടെ പേരിൽ നൽകിയ പരാതിയിലാണ് കഴിഞ്ഞ ദിവസം വിജിലൻസ് അന്വേഷണം തുടങ്ങിയിരുന്നത്. എന്നാൽ ലെറ്റർ ഹെഡ് വ്യാജമാണെന്നും സംഘടന പരാതി നൽകിയിട്ടില്ലെന്നുമാണ് ഭാരവാഹികൾ വിജിലൻസിനെ അറിയിച്ചത്.

കൊല്ലം കരുനാഗപ്പള്ളി ആസ്ഥാനമായ ഇന്ത്യൻ ആൻറി കറപ്ഷൻ വിഷന്റെ സെക്രട്ടറി നൽകിയ പരാതിയിലാണ് വിജിലൻസ് ഇപ്പോൾ പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മാർച്ച് മാസത്തിൽ സർക്കാർ അനുമതി ലഭിച്ചുവെങ്കിലും ഒരാഴ്ച മുമ്പാണ് അന്വേഷണം തുടങ്ങിയത്. പരാതിയിലുള്ള കമ്പനി വിജിലൻസ് ഉദ്യോഗസ്ഥർ വിളിച്ചുവെങ്കിലും അങ്ങനെയൊരു പരാതി നൽകിയിട്ടില്ലെന്നാണ് സംഘടനയുടെ ഭാരവാഹികൾ ഇപ്പോൾ വിജിലൻസിനെ അറിയിച്ചത്. ലെറ്റർ ഹെഡും വ്യാജമാണെന്ന് സംഘടന ഭാരവാഹികൾ വിജിലൻസിനെ അറിയിച്ചു.

Signature-ad

സംഘടന ഭാരാവാഹികൾക്ക് വിജിലൻസ് നോട്ടീസ് നൽകി മൊഴിയെടുക്കും. വിവാദമായതിന് പിന്നാലെ പരാതിയിൽ നിന്നും പിൻമാറിയതാണോ, വ്യാജ പരാതിയാണോയെന്നറിയാൻ കൂടിയാണ് മൊഴിയെടുക്കുന്നത്. പരാതിക്കാർ പിൻമാറിയാലും ആരോപണങ്ങളിൽ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് വിജിലൻസ് തീരുമാനം. ആരോപണത്തിൽ കഴമ്പുണ്ടെങ്കിൽ കേസെടുക്കാൻ ശുപാർശ ചെയ്യുമെന്നും വിജിലൻസ് പറയുന്നു. ഇതിനകം മോട്ടോർ വാഹനവകുപ്പ് കെൽട്രോണുമായി ഉണ്ടാക്കിയ സാധരണ പത്രവും മോട്ടോർവാഹന കമ്മീഷണർ ഇറക്കിയിട്ടുള്ള ഉത്തരവുകളും വിജിലൻസിന് കൈമാറി. കെൽട്രോണിനോട് കരാർ വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എഐ ക്യാമറകൾ വാങ്ങിയതുൾപ്പെടെ സേഫ് കേരള പദ്ധതിയിലെ മറ്റ് കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്.

Back to top button
error: