Month: April 2023

  • Local

    കുഴല്‍ കിണര്‍ അറ്റകുറ്റപ്പണിക്കിടെ ചെയിന്‍ ബ്ലോക്ക് പൊട്ടി തലയിലേക്ക് വീണ് യുവാവ് മരിച്ചു

    പാലക്കാട്:കുഴല്‍ കിണര്‍ അറ്റകുറ്റപ്പണിക്കിടെ ചെയിന്‍ ബ്ലോക്ക് പൊട്ടി തലയിലേക്കു വീണ യുവാവ് മരിച്ചു.മറ്റൊരാൾക്ക് പരിക്കേറ്റിട്ടുമുണ്ട്. ചിറക്കല്‍പ്പടി കുഴിയില്‍പ്പീടിക അമാനുല്ലയുടെയും നബീസുവിന്റെയും മകന്‍ മൊയ്തീന്‍ (24) ആണ് മരിച്ചത്. തെങ്കര മണലടി ആട്ടം പള്ളി രവിയുടെ മകന്‍ ശ്രീജിത്തിനാണ് പരിക്ക്.ശ്രീജിത്തിനെ പരുക്കുകളോടെ വട്ടമ്ബലം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെളളിയാഴ്ച രാത്രി 8 മണിയോടെ കോടതിപടി ഹാര്‍മണി അപ്പാര്‍ട്ട്മെന്റിലെ കുഴല്‍ കിണര്‍ തകരാറിലാവുകയായിരുന്നു. ഇതിന്റെ റിപ്പയറിംങിനിടെയാണ് സംഭവം. നന്നാക്കുന്നതിനിടെയില്‍ ചെയിന്‍ ബ്ലോക്ക് പൊട്ടി ഇരുവരുടെയും തലയില്‍ വീഴുകയായിരുന്നു.

    Read More »
  • Kerala

    പെരുമ്പാവൂർ നക്ഷത്രജ്വല്ലറിയിൽ നിന്ന് 2700 ഗ്രാം സ്വർണ്ണം മോഷ്ടിച്ച കേസിൽ സ്ഥാപനത്തിന്‍റെ മുൻ മാനേജരെ പോലീസ് പൊക്കി

       പെരുമ്പാവൂരിലെ നക്ഷത്ര ജ്വല്ലറിയിൽ നിന്ന് 2700 ഗ്രാം സ്വർണ്ണം മോഷ്ടിച്ച കേസിൽ സ്ഥാപനത്തിന്‍റെ മുൻ മാനേജരെ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. തൃശൂർ പൂത്തോൾ അടിയാട്ട് ലെയിനിൽ ഭവാനി റസിഡൻസിൽ പുലിക്കോട്ടിൽ വീട്ടിൽ ജോൺസൻ (42) ആണ് അറസ്റ്റിലായത്. 2016 മുതൽ 2022 വരെ ഇയാൾ ഇവിടെ ജീവനക്കാരനും, മാനേജരുമായിരുന്നു. പലപ്പോഴായി സ്വർണ്ണം മോഷ്ടിച്ച് സ്വർണ്ണ പണമിടപാട് സ്ഥാപനങ്ങളിൽ പണയം വക്കുകയോ വിൽക്കുകയോ ചെയ്തിരുന്നു. പെരുമ്പാവൂരിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നൂറ്റിയമ്പതോളം പ്രാവശ്യം ജോൺസൻ ജ്വല്ലറിയിൽ നിന്ന് മോഷ്ടിച്ച സ്വർണ്ണം പണയം വച്ചിട്ടുണ്ട്. പണയം വച്ച സ്വർണ്ണം കാലാവധി കഴിഞ്ഞ് തിരിച്ചെടുക്കാൻ കഴിയാതെ വരുമ്പോൾ ഇയാൾ ജോലി ചെയ്യുന്ന ജ്വല്ലറിയിൽ കൊണ്ടുവന്ന് സ്ഥാപനങ്ങളോട് വിൽക്കാൻ നിർബന്ധിക്കുകയും ചെയ്യും. അത് ജ്വല്ലറിയുടെ പേരിൽ വാങ്ങിക്കുകയും ചെയ്യും. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ വിപുലമായ ടീം രൂപീകരിച്ചാണ് റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ചത്. പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ…

    Read More »
  • Movie

    ‘കേരളത്തിലെ 32,000 സ്ത്രീകളെ മതംമാറ്റി ഐഎസിൽ ചേർത്തു,’ വ്യാപകമായ മതപരിവര്‍ത്തനം പ്രമേയമാക്കിയ വിവാദ ചിത്രം ‘ദ കേരള സ്റ്റോറി’ മേയ് 5ന് തിയേറ്ററുകളിലെത്തും

       വിവാദചിത്രം ‘ദ കേരള സ്റ്റോറി’ മേയ് 5ന് തിയേറ്ററുകളിലെത്തും. കേരളത്തില്‍ നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നു എന്നതാണ് ചിത്രത്തിലെ ഇതിവൃത്തം. ഇതുവരെ ഇങ്ങനെ കേരളത്തില്‍ നിന്ന് 32,000 സ്ത്രീകളെ കാണാതായി എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ വ്യാപകമായി മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നാണ് സിനിമയിലൂടെ പറയുന്നത്. ‘ദ കേരള സ്റ്റോറി’യുടെ  ടീസർ നവംബറിലാണ് റിലീസ് ചെയ്തത്. ടീസറും ഏറെ വിവാദമായിരുന്നു. സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണിത്. ആദാ ശര്‍മയാണ് നായികാവേഷത്തിൽ എത്തുന്നത്. ‘മറച്ചുവെച്ച സത്യം വെളിവാക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയത്. താന്‍ മൂന്ന് പെണ്‍കുട്ടികളുടെ കഥയാണ് പറയുന്നത്, ഒരാള്‍ അഫ്ഗാനിസ്ഥാന്‍ ജയിലില്‍, ഒരാള്‍ ആത്മഹത്യ ചെയ്തു, മറ്റൊരാള്‍ ഒളിവിലാണ് എന്നാണ് സിനിമയെ കുറിച്ച് സംവിധായകന്‍ പറയുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് വിപുല്‍ അമൃത് ലാൽ ആണ്. ഇതിനിടെ  ‘ദ കേരള സ്റ്റോറി’ എന്ന സിനിമയ്ക്ക്…

    Read More »
  • India

    പൂക്കാത്ത ചെടിയും പൂക്കും, കായ്ക്കാത്ത പച്ചക്കറി കൃഷികൾ കായ്ക്കും; സിംപിളായി ഉണ്ടാക്കാവുന്ന ഈ മാജിക് വളം ഉപയോഗിക്കു

        നമ്മുടെ ചെടികള്‍ക്ക് അധികം പണം മുടക്കാതെ പ്രകൃതി ദത്തമായി ഈസിയായി നിര്‍മ്മിച്ച് എടുക്കാവുന്ന ചിലവളങ്ങളുണ്ട്. അത്തരം ഒരു വളത്തെക്കുറിച്ച് അറിയാം. വീടുകളില്‍ നാം നിത്യേന ഉപയോഗിക്കുന്ന വസ്തുക്കള്‍ കൊണ്ടാണ് ഈ വളം നിര്‍മ്മിക്കുന്നത്. നല്ലതുപോലെ പൂക്കള്‍ ഉണ്ടാകുവാനും ഇലയഴക് നിലനിര്‍ത്താനും നല്ലതുപോലെ വളരാനും സഹായിക്കുന്ന ഒരു വളം ആണിത്. അധികം പണം മുടക്കില്ലാതെ വളമാക്കി മാറ്റിയെടുക്കാവുന്ന ഒരു നിത്യോപയോഗ വസ്തുവാണ് കഞ്ഞിവെള്ളം എന്ന് പലര്‍ക്കും അറിയില്ല. ഇതടിസ്ഥാനമാക്കിയാണ് പുതിയ വളം. പൂച്ചെടികള്‍ക്ക് മാത്രമല്ല പച്ചക്കറികള്‍ക്കും ഏത് ചെടിക്കും കഞ്ഞിവെള്ളം ഒഴിച്ചു കൊടുക്കുകയാണെങ്കില്‍ മികച്ച ഫലം ലഭിക്കും. കഞ്ഞിവെള്ളം നാം എത്ര ദിവസം മാറ്റിവെക്കുന്നു അത്രയും കൂടുതല്‍ വീര്യം കൂടും. അത്  പ്ലാന്റ്‌സിന് ഒഴിച്ചുകൊടുക്കുകയാണെങ്കില്‍ അതിനനുസരിച്ച് നല്ല റിസള്‍ട്ട് ലഭിക്കും. രണ്ടുദിവസം മാറ്റിവെച്ചതിനുശേഷം നല്ലതുപോലെ നേര്‍പ്പിച്ച് കൊടുക്കുകയാണെങ്കില്‍ വേറെ ഒരു വളവും കൊടുക്കേണ്ടതില്ല. അതുപോലെതന്നെ വളവുണ്ടാക്കാനായി ഏറ്റവും വേണ്ട മറ്റൊരു അവശ്യവസ്തുവാണ് തേയില. ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ…

    Read More »
  • NEWS

    പ്രതീക്ഷയുടെ ഇത്തിരി വെട്ടത്തിലൂടെ മുന്നോട്ടു കുതിക്കുക, വിജയം നമ്മേ കാത്തിരിപ്പുണ്ട്

    വെളിച്ചം      കെനിയയിലെ ഒരു സാധാരണ കുടുംബത്തിൽ 1974 മെയ് 10 നാണ് ഹെന്‍ട്രി വാന്യേക് ജനിച്ചത്.  സ്‌കൂളിലെ ഓട്ടമത്സരത്തിലെ സ്ഥിരം വിജയിയായിരുന്നു ഹെന്‍ട്രി.  ഒരുദിവസം  കടുത്തത്ത തലവേദനയോടെയാണ് അവൻ ഉറങ്ങാന്‍ കിടന്നത്.  പിറ്റേന്ന് എഴുന്നേറ്റ ഹെന്‍ട്രിക്ക് ചുറ്റും ഇരുട്ടായിരുന്നു.  ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന അന്ധതയുടെ തുടക്കമായിരുന്നു അത്. പക്ഷേ ആ 20 വയസ്സുകാരന്‍ തോറ്റ് പിന്‍മാറാന്‍ തയ്യാറായിരുന്നില്ല. പിന്നീട് കാഴ്ചപരിമിതര്‍ക്കുള്ള മക്കാക്ക ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു അവൻ.  ഡോക്ടര്‍മാര്‍ അയാള്‍ക്ക് തൊഴില്‍ പരിശീലനവും കായിക പരിശീലനവും നല്‍കി. പതുക്കെപതുക്കെ ഓടാനുള്ള മോഹം വീണ്ടും ഹെന്‍ട്രിയില്‍ തലപൊക്കി. ഒരു പരിശീലകന്റെ സഹായത്തോടെ വീണ്ടും ട്രാക്കില്‍ ഓടിത്തുടങ്ങി. ഇടയ്ക്കിടെ വീണ് പരിക്കേല്‍ക്കുമെങ്കിലും തന്റെ പരിശീലനം മുടക്കാന്‍ ഹെന്‍ട്രി തയ്യാറായില്ല. 2000-ത്തിലെ ഡിസ്‌നി പാരാലിംപിക്‌സില്‍ 5000 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണമെഡല്‍ സ്വന്തമാക്കി ഹെന്‍ട്രി വാന്യോക്ക് എന്ന് ധീരന്‍ തന്റെ വിധിയെ ഓടിത്തോല്‍പിച്ചു. ജീവിതം എത്രത്തോളം ഇരുട്ടിലായാല്‍ പോലും മനസ്സില്‍ ഒരു ചെറു…

    Read More »
  • Movie

    ഐ.വി ശശി- ടി ദാമോദരൻ ടീം ഒരുക്കിയ ‘അമേരിക്ക അമേരിക്ക’ തീയേറ്ററിലെത്തിയിട്ട് ഇന്ന് 40 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ        ഐ.വി ശശിയുടെ ‘അമേരിക്ക അമേരിക്ക’ റിലീസ് ചെയ്‌തിട്ട് 40 വർഷം. 1983 ഏപ്രിൽ 29 നായിരുന്നു ടി ദാമോദരൻ തിരക്കഥ രചിച്ച ഈ ചിത്രം പ്രദർശനത്തിനെത്തിയത്. കരയിലൂടെയും, വെള്ളത്തിലൂടെയും, ആകാശത്തൂടെയും ഓടിക്കാവുന്ന സീപ്‌ളെയിൻ, നഗരമധ്യത്തിലൂടെ പറന്നു നീങ്ങുന്ന റോപ് വേ, പൂക്കളും പുൽത്തകിടികളും നിറഞ്ഞ അമേരിക്കൻ നഗരനിരത്തുകൾ ഇവയൊക്കെ യഥേഷ്‌ടം കാണിക്കുന്നുണ്ട് ചിത്രത്തിൽ. ഡിസ്‌നി ലാൻഡ് മുതൽ നിശാക്ളബ്ബ്‌ വരെയുള്ള സീനുകൾ വേറെയും. സിഡ്‌നിയിൽ നിന്നും യൂറോപ്പിലേയ്ക്ക് പുറപ്പെട്ട ഒരു കപ്പൽ കാണാതാവുന്നതും വൈരക്കല്ലുകൾ ഒളിപ്പിച്ച ആ കപ്പൽ മുങ്ങിയതല്ല, കടൽക്കൊള്ളക്കാർ മുക്കിയതാണെന്നും ക്യാപ്റ്റനെ (ഉമ്മർ) തടവിലാക്കിയിരിക്കുകയാണെന്നും ക്യാപ്റ്റന്റെ മകൾ (സീമ) വഴി അറിയുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ജാക്‌സൺ (ബാലൻ കെ നായർ) അമേരിക്കയിൽ നിന്നും മുങ്ങി. അയാളെ തിരികെ കൊണ്ടുവരാൻ മകനെ (പ്രതാപ് പോത്തൻ) പോലീസിനെക്കൊണ്ട് പിടിപ്പിക്കുന്നു. ജാക്‌സൺ വന്നു. ജാമ്യത്തിലിറങ്ങിയ മകൻ പക്ഷെ അച്ഛന്റെ എതിർ…

    Read More »
  • Crime

    ആയുര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ മസാജിനെത്തി ജീവനക്കാരിയെ പീഡിപ്പിച്ചു; യുവാവും നടത്തിപ്പുകാരനും അറസ്റ്റില്‍

    മലപ്പുറം: തിരൂരില്‍ ആയുര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ മസാജിനെത്തി ജീവനക്കാരിയെ പീഡിപ്പിച്ച യുവാവും മസാജ് കേന്ദ്രം നടത്തിപ്പുകാരനും അറസ്റ്റില്‍. ജീവനക്കാരിയോട് ലൈംഗിക അതിക്രമം നടത്തിയതിന് താനൂര്‍ പുതിയ കടപ്പുറം സ്വദേശി കടവണ്ടിപുരക്കല്‍ ഫര്‍ഹാബ്(35) കൂട്ടുനിന്ന സ്ഥാപന നടത്തിപ്പുകാരന്‍ കൊപ്പം സ്വദേശി കുന്നക്കാട്ടില്‍ കുമാരന്‍(54) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് സ്ഥാപനത്തിലെത്തിയ പ്രതി ചികിത്സാ മുറിയില്‍ വച്ച് ജീവനക്കാരിയോട് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. സംഭവം നടന്ന സമയം പ്രതിയെ പിടികൂടാനോ വിവരം പോലീസില്‍ അറിയിക്കാനോ കുമാരന്‍ തയ്യാറായില്ല. തുടര്‍ന്ന് ജീവനക്കാരി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതികളെ പിടികൂടിയത്. രാത്രി 8.30ഓടെയാണു സംഭവം. രാത്രി വൈകി കേന്ദ്രം അടുക്കുന്ന സമയത്താണ് ഷര്‍ഹബ് എത്തുന്നത്. തനിക്കു മസ്സാജ് ചെയ്യണമെന്ന് പറഞ്ഞതോടെ അടക്കുകയാണെന്നും സമയം വൈകിയെന്നും കുമാരന്‍ തന്നെയാണു പറയുന്നത്. എന്നാല്‍, താന്‍ ഏറെ ദൂരെ നിന്നും വരികയാണെന്നും നാളെ വരാന്‍ സാധിക്കില്ലെന്നും ഷര്‍ഹബ് പറഞ്ഞതോടെ…

    Read More »
  • Kerala

    മഞ്ഞപ്പനി പ്രതിരോധ വാക്സിന്‍ കാര്‍ഡ് ഇല്ല; സുഡാനില്‍ നിന്നെത്തിയ 25 മലയാളികള്‍ ബംഗളൂരു വിമാനത്താവളത്തില്‍ കുടുങ്ങി

    ബംഗളൂരു: സുഡാനില്‍ നിന്നും വന്ന മലയാളികള്‍ ബംഗളൂരു വിമാനത്താവളത്തില്‍ കുടുങ്ങി. യെല്ലോ ഫീവര്‍ (മഞ്ഞപ്പനി) പ്രതിരോധ വാക്സിന്‍ കാര്‍ഡ് ഇല്ലെങ്കില്‍ പുറത്തിറങ്ങാനാകില്ലെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. അല്ലെങ്കില്‍ അഞ്ച് ദിവസം സ്വന്തം ചെലവില്‍ ക്വാറന്റീനില്‍ പോകണമെന്നാണ് നിര്‍ദേശം. 25 മലയാളികളാണ് ബംഗളൂരു വിമാനത്താവളത്തില്‍ കുടുങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി മലയാളികള്‍ ഉള്‍പ്പടെ ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളില്‍ സുഡാനില്‍ നിന്നെത്തിയിരുന്നു. എന്നാല്‍, ആ വിമാനത്താവളങ്ങളിലൊന്നുമില്ലാത്ത നിബന്ധനകളാണ് ബംഗളൂരു എയര്‍പോര്‍ട്ട് അധികൃതര്‍ പറയുന്നത് വിദേശകാര്യ മന്ത്രാലയത്തിന്റെ നിബന്ധന അനുസരിച്ച് യെല്ലോ ഫീവര്‍ പ്രതിരോധ വാക്സിന്‍ കാര്‍ഡ് ഇല്ലെങ്കില്‍ പുറത്തിറക്കാനാകില്ലെന്നാണ് അധികൃതരുടെ വാദം. അല്ലാത്തപക്ഷം സ്വന്തം ചെലവില്‍ അഞ്ച് ദിവസം ബംഗളൂരുവില്‍ കഴിയണം. ജീവനും കൊണ്ട് നാട്ടിലേക്ക് തിരികെയെത്തിയ ഞങ്ങള്‍ക്ക് ബംഗളൂരുവിലെ ക്വാറന്റീന്‍ ചെലവ് കൂടി വഹിക്കാനുള്ള ശേഷിയില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതായും അടിയന്തരമായി ഇടപെടുമെന്നും ഡല്‍ഹിയിലെ കേരളസര്‍ക്കാരിന്റെ പ്രതിനിധി കെവി തോമസ് പറഞ്ഞു.

    Read More »
  • Kerala

    വെള്ളാപ്പള്ളിക്ക് തിരിച്ചടി; ക്രിമിനല്‍ കേസുള്ളവര്‍ എസ്.എന്‍ ട്രസ്റ്റ് ഭാരവാഹികളാകരുതെന്ന വിധിക്ക് സ്റ്റേ ഇല്ല

    ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുള്ളവര്‍ എസ്.എന്‍ ട്രസ്റ്റ് ഭാരവാഹികളാകരുതെന്ന ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസ്സമ്മതിച്ചു. ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, സഞ്ജയ് കുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് സ്റ്റേ ആവശ്യം തള്ളിയത്. അതേസമയം, ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി കേസിലെ എതിര്‍ കക്ഷിക്ക് നോട്ടീസ് അയച്ചു. ഹൈക്കോടതി വിധിക്ക് എതിരെ എസ്.എന്‍ ട്രസ്റ്റും വെള്ളാപ്പള്ളി നടേശനും ആണ് സുപ്രീം കോടതിയെ സമീപിച്ചത്. വഞ്ചന, സ്വത്ത് കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ നിന്ന് മാറിനില്‍ക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. കുറ്റവിമുക്തരാകുംവരെ ട്രസ്റ്റ് ഭാരവാഹിയായി ഇവര്‍ തുടരാന്‍ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എസ്.എന്‍. ട്രസ്റ്റ് ബൈലോയില്‍ നിര്‍ണായക ഭേദഗതി വരുത്തിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഈ ഉത്തരവ് സ്റ്റേ ചെയ്യണെമെന്ന് എസ്.എന്‍ ട്രസ്റ്റിനും വെള്ളാപ്പള്ളി നടേശനും വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രാകേഷ് ദ്വിവേദിയും ഏബ്രഹാമും വാദിച്ചു. എന്നാല്‍ സ്റ്റേ ആവശ്യത്തെ കേസിലെ എതിര്‍ കക്ഷിയും മുന്‍ ട്രസ്റ്റ് അംഗവുമായ ചെറുന്നിയൂര്‍ ജയപ്രകാശിന്റെ അഭിഭാഷകന്‍…

    Read More »
  • Kerala

    പരാതികളില്ല, വിവാദങ്ങളിലേക്കില്ല: മാമുക്കോയയുടെ കുടുംബം

    കോഴിക്കോട്: മാമുക്കോയയുടെ സംസ്‌കാര ചടങ്ങുകളില്‍ മുന്‍നിര ചലച്ചിത്ര താരങ്ങള്‍ പങ്കെടുക്കാത്തതില്‍ പരാതി ഇല്ലെന്നും വിവാദങ്ങളിലേക്കില്ലെന്നും കുടുംബം. വിവിധ ഇടങ്ങളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് കുടുംബത്തിന്റെ പ്രതികരണം. വിദേശത്തുള്ള മമ്മൂട്ടിയും മോഹന്‍ലാലും വിളിച്ച് എത്തിച്ചേരാന്‍ കഴിയാത്തതിലെ ദുഃഖം അറിയിച്ചിരുന്നുവെന്ന് മാമുക്കോയയുടെ മകന്‍ മുഹമ്മദ് നിസാര്‍ പറഞ്ഞു. ഷൂട്ടിങ്ങും മറ്റ് അത്യാവശ്യ കാര്യങ്ങളും മുടക്കി ചടങ്ങുകള്‍ക്ക് പോകുന്നതിനോട് ഉപ്പയ്ക്കും വിയോജിപ്പായിരുന്നു. ഇന്നസന്റിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് വിദേശത്തായിരുന്നതിനാല്‍ പിതാവിന് പങ്കെടുക്കാനായിരുന്നില്ല. എല്ലാവരുടെയും സാഹചര്യം മനസ്സിലാക്കണം. ഇക്കാര്യത്തില്‍ അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും മുഹമ്മദ് നിസാര്‍ പറഞ്ഞു. അതേസമയഗ, മാമുക്കോയയ്ക്ക് ചലച്ചിത്ര ലോകം അര്‍ഹിച്ച ആദരം നല്‍കിയില്ലെന്ന് കഥാകൃത്ത് ടി. പത്മനാഭന്‍. മരിക്കണമെങ്കില്‍ എറണാകുളത്തു പോയി മരിക്കണമെന്ന് സംവിധായകന്‍ വി.എം.വിനു പറഞ്ഞത് ശരിയാണ്. മാമുക്കോയ വളരെ അടുത്ത സുഹൃത്തായിരുന്നു. മനുഷ്യനെന്ന നിലയിലും സിനിമാ നടനെന്ന നിലയിലും താന്‍ കണ്ട വലിയ വ്യക്തികളിലൊരാളാണ് മാമുക്കോയയെന്നും പത്മനാഭന്‍ പറഞ്ഞു.

    Read More »
Back to top button
error: