LocalNEWS

കുഴല്‍ കിണര്‍ അറ്റകുറ്റപ്പണിക്കിടെ ചെയിന്‍ ബ്ലോക്ക് പൊട്ടി തലയിലേക്ക് വീണ് യുവാവ് മരിച്ചു

പാലക്കാട്:കുഴല്‍ കിണര്‍ അറ്റകുറ്റപ്പണിക്കിടെ ചെയിന്‍ ബ്ലോക്ക് പൊട്ടി തലയിലേക്കു വീണ യുവാവ് മരിച്ചു.മറ്റൊരാൾക്ക് പരിക്കേറ്റിട്ടുമുണ്ട്.
ചിറക്കല്‍പ്പടി കുഴിയില്‍പ്പീടിക അമാനുല്ലയുടെയും നബീസുവിന്റെയും മകന്‍ മൊയ്തീന്‍ (24) ആണ് മരിച്ചത്. തെങ്കര മണലടി ആട്ടം പള്ളി രവിയുടെ മകന്‍ ശ്രീജിത്തിനാണ് പരിക്ക്.ശ്രീജിത്തിനെ പരുക്കുകളോടെ വട്ടമ്ബലം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെളളിയാഴ്ച രാത്രി 8 മണിയോടെ കോടതിപടി ഹാര്‍മണി അപ്പാര്‍ട്ട്മെന്റിലെ കുഴല്‍ കിണര്‍ തകരാറിലാവുകയായിരുന്നു. ഇതിന്റെ റിപ്പയറിംങിനിടെയാണ് സംഭവം. നന്നാക്കുന്നതിനിടെയില്‍ ചെയിന്‍ ബ്ലോക്ക് പൊട്ടി ഇരുവരുടെയും തലയില്‍ വീഴുകയായിരുന്നു.

Back to top button
error: