Month: April 2023
-
Kerala
പത്തനംതിട്ടയിൽ രാവിലെയും മഴ
പത്തനംതിട്ട:ഈ സീസണിൽ ഏറ്റവും കൂടുതൽ വേനൽമഴ ലഭിച്ചത് പത്തനംതിട്ടയിലായിരുന്നു.കഴിഞ്ഞ രണ്ടുമൂന്ന് ആഴ്ചകളായി എല്ലാദിവസവും ജില്ലയിൽ മഴപെയ്തിരുന്നു.ഇതിൽ പലതും മണിക്കൂറോളം നീണ്ടു നിന്ന ശക്തമായ മഴയുമായിരുന്നു. ഇന്ന് രാവിലെ മുതൽ മൂടിക്കെട്ടി നിന്ന അന്തരീക്ഷം ഇടയ്ക്കിടെ ചിണുങ്ങുകയും ചെയ്തു.അത്ര ശക്തമായിട്ടല്ലെങ്കിൽ പോലും റാന്നി മേഖലയിൽ ഉൾപ്പടെ മഴ കിട്ടി. അതേസമയം സംസ്ഥാനത്ത് വരുന്ന അഞ്ചു ദിവസങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി,എറണാകുളം, പാലക്കാട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
Read More » -
Kerala
കൂടുതൽ സമ്മാനം; വിഷു ബംബർ നറുക്കെടുപ്പ് മെയ് 24-ന്
തിരുവനന്തപുരം: കൂടുതൽ സമ്മാനവുമായി ഇത്തവണത്തെ വിഷു ബംബർ ലോട്ടറി.ഇതിനായി ബംബർ ലോട്ടറിയുടെ സമ്മാനഘടനയിൽ മാറ്റം വരുത്തിയിട്ടുണ്ട്. രണ്ടു മുതല്‍ അഞ്ചു വരെയുള്ള സമ്മാനങ്ങള്‍ എല്ലാ സീരീസിലും ലഭ്യമാകും.ഇതുവരെ ബമ്ബറുകളുടെ രണ്ടും മൂന്നും സമ്മാനങ്ങള്‍ മാത്രമാണ് ഇങ്ങനെ നല്‍കിയിരുന്നത്.സമ്മാനത്തുക വീതിച്ച് കൂടുതല്‍ ജേതാക്കളെ സൃഷ്ടിക്കുന്ന രീതിയിലേക്ക് സമ്മാന ഘടന പരിഷ്കരിക്കണമെന്ന് ലോട്ടറി ഏജന്റുമാര്‍ നാളുകളായി ഉന്നയിച്ചിരുന്നതാണ്. 12 കോടി മുതല്‍ 300 രൂപ വരെ പത്ത് ഘടനകളിലായി 4,01,790 സമ്മാനങ്ങളാണ് ഇത്തവണയുള്ളത്. ആകെ 49,46,12,000 രൂപ സമ്മാനമായി നല്‍കും. അതേസമയം ലോട്ടറി ഏജന്റുമാർക്കും ഇത്തവണത്തെ ബംബർ വിഷുക്കൈനീട്ടമാകും.വില്‍ക്കുന്ന ഒരു ടിക്കറ്റിന്മേല്‍ ഒരു രൂപയാണ് ഇത്തവണത്തെ വിഷു ബംബർ ടിക്കറ്റിന് ഇന്‍സെന്റീവായി ലഭിക്കുക. മുൻപ് ബംബർ ടിക്കറ്റുകളില്‍ 50, 100 ടിക്കറ്റുകളോ, 10 ബുക്കോ വില്‍ക്കുന്നവര്‍ക്കാണ് ഇന്‍സെന്റീവ് ലഭിച്ചിരുന്നത്.ഏജന്റുമാര്‍ക്ക് നിലവിലുള്ള കമ്മീഷന് പുറമേയാണ് ഓരോ ടിക്കറ്റിലും ഇന്‍സെന്റീവ് ലഭിക്കുക. 12 കോടി രൂപയാണ് ഇത്തവണത്തെ വിഷു ബമ്ബറിന്റെ ഒന്നാം…
Read More » -
Kerala
നിങ്ങളുടെ പാൻകാർഡ് ആധാറുമായി ലിങ്ക് ചെയ്തോ എന്നറിയാം
നിങ്ങളുടെ പാൻകാർഡ് ആധാറുമായി ലിങ്ക് ചെയ്തോ എന്നറിയാൻ: താഴെ നൽകിയിരിക്കുന്ന ആധാർ സ്റ്റാറ്റസ് പരിശോധിക്കാനുള്ള ആദ്യത്തെ ലിങ്ക് തുറന്ന് താങ്കളുടെ ആധാർ നമ്പർ പാൻ നമ്പർ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുക,ആയിട്ടില്ലെങ്കിൽ രണ്ടാമത്തെ ലിങ്ക് തുറന്നു ആധാർ പാൻകാർഡുമായി ലിങ്ക് ചെയ്യുക.അവസാന തീയതി ജൂൺ 31, 2023 (1000 രൂപ പിഴയോടുകൂടി) താങ്കളുടെ പാൻകാർഡ് ആധാറുമായി ലിങ്ക് ആണോ എന്നറിയാൻ https://eportal.incometax.gov.in/iec/foservices/#/pre-login/link-aadhaar-status ആധാർ കാർഡ് പാൻ കാർഡുമായി ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ https://eportal.incometax.gov.in/iec/foservices/#/pre-login/bl-link-aadhaar
Read More » -
Kerala
ശബരി റെയില്‍ പാതയ്ക്ക് ബദലാകുമോ ചെങ്ങന്നൂർ-ശബരിമല എലവേറ്റഡ് പാത ?
തീർത്ഥാടകർക്കും മലയോര മേഖലയ്ക്കും ഒരേപോലെ പ്രയോജനപ്പെടുന്ന അങ്കമാലി-എരുമേലി ശബരി റെയില്‍ പാതയ്ക്ക് തുരങ്കം വയ്ക്കണമെന്ന് ആർക്കാണിത്ര വാശി? ആരുടേതാണെങ്കിലും അത് കേരളത്തിന്റെ വികസനം അട്ടിമറിക്കാനുള്ള ശ്രമമാണെന്നു വേണം കരുതാൻ. മാറിമാറി വന്ന കേന്ദ്ര സർക്കാരുകൾ പോലും ഉപേക്ഷിച്ച പദ്ധതിയെ സ്ഥലം ഏറ്റെടുപ്പിനുള്ള 1,872 കോടി നൽകാമെന്നറിയിച്ച് സംസ്ഥാന സർക്കാർ വീണ്ടും ട്രാക്കിലാക്കിയതാണ്.എന്നാൽ ഇതിനു പകരം 12,000 കോടി ചെലവില്‍ ചെങ്ങന്നൂരില്‍ നിന്ന് പമ്ബയിലേക്ക് എലവേറ്റഡ് പാത നിർമ്മിക്കണമെന്നാണ് പുതിയ ആവശ്യം. ശബരി റെയിൽപ്പാതയ്ക്കായി ഇതിനകം 264 കോടി ചെലവിട്ടു കഴിഞ്ഞു100 കോടി ഇത്തവണത്തെ കേന്ദ്ര ബഡ്ജറ്റിലും ഉള്‍പ്പെടുത്തി.അതേസമയം എട്ട് കോച്ചുകളുള്ള സെമി ഹൈസ്പീഡ് ട്രെയിനാണ് ചെങ്ങന്നൂര്‍-പമ്ബ പാത വന്നാല്‍ ഓടിക്കുക.പമ്ബാ തീരംവഴി ആകാശപ്പാത നിര്‍മ്മിച്ച് തീർത്ഥാടകരെ പമ്ബയിലെത്തിക്കും.ചെങ്ങന്നൂരില്‍ നിന്ന് ആറന്മുള, കോഴഞ്ചേരി, ചെറുകോല്‍പുഴ, റാന്നി, വടശേരിക്കര, അട്ടത്തോട് വഴി പമ്ബയില്‍ എത്തും.ആറന്മുളയില്‍ മാത്രമേ സ്റ്റോപ്പുണ്ടാവൂ.ഇതുവഴി തീർത്ഥാടകർക്കല്ലാതെ മറ്റാർക്കും ഇതിന്റെ പ്രയോജനം ലഭിക്കുകയില്ല.തന്നെയുമല്ല മണ്ഡലകാലത്ത് മാത്രമാണ് തീർത്ഥാടകരുടെ തിരക്കുണ്ടാകുക എന്നതിനാൽ പാത നഷ്ടവുമാകും. അങ്കമാലി…
Read More » -
Kerala
വേഗതയിൽ ചിതറിപ്പോകുന്ന ജീവിതങ്ങള്‍
രാജ്യത്ത് ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ ഉണ്ടാകുന്നത് ഒരു പക്ഷെ കേരളത്തിലാകും.ഇത്തരം അപകടങ്ങളിൽ ഏറ്റവും കൂടുതൽ പങ്ക് വഹിക്കുന്നത് ടൂവീലറുകളുമാണ്.അമിതവേഗതയും അശ്രദ്ധയുമാണ് കേരളത്തിൽ ടൂവീലർ അപകടങ്ങൾ പെരുകാൻ കാരണം. നൂറു ചോദ്യം കാണാതെ പഠിക്കുകയും എട്ടോ എച്ചോ എടുക്കുകയോ ചെയ്‌താല്‍ ഏതൊരാള്‍ക്കും ഡ്രൈവിംഗ് ലൈസന്‍സ് കിട്ടുന്ന നാടാണ് നമ്മുടേത്.ഡ്രൈവിംഗ് മര്യാദ എന്നൊരു കാര്യമുണ്ട്.അതാകട്ടെ നമ്മുടെ ഡ്രൈവിംഗ് പഠനത്തിനിടയില്‍ എവിടെയും ഉള്‍പ്പെടുത്തിയിട്ടുമില്ല. സീബ്രാ ലൈനില്‍ റോഡ് മുറിച്ചു കടക്കുന്നവര്‍ക്ക് മുന്നില്‍ നിര്‍ത്താതെ ഹോണ്‍ അടിക്കുന്നവരെ നിങ്ങള്‍ക്ക് ഇവിടെ മാത്രമേ കാണാന്‍ കഴിയൂ.ഒരു ഹെഡ് ലൈറ്റ് കത്തിച്ചാല്‍ ഏതു വാഹനത്തെയും എങ്ങനെയും മറികടന്നു ഓടിക്കാം എന്ന് ചിന്തിക്കുന്നവരെയും ഇവിടെ കാണാം.ഓവര്‍ട്ടെക്ക് ചെയ്യല്‍ തങ്ങളുടെ ജന്മാവകാശമാണ്.അതിനു അനുവദിക്കാത്തവരെ തെറി വിളിക്കാം എന്നും നമ്മള്‍ ധരിച്ചു വച്ചിരിക്കുന്നു. നാലുവരി പാതകളൊക്കെ വന്നെങ്കിലും നമ്മുടെ മിക്ക ഡ്രൈവര്‍മാര്‍ക്കും അതിലൂടെ എങ്ങനെ വാഹനമോടിക്കണം എന്നൊന്നും അറിയില്ല.ഒരേ വശത്തേക്ക് മാത്രം പോകുന്ന ഇത്തരം റോഡുകളില്‍ അവര്‍ ഏതു വശത്ത് കൂടെ വേണമെങ്കിലും മറി…
Read More » -
Kerala
മൊബൈൽ ഫോൺ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് മൊബൈൽ ഫോണുകൾ.കുഞ്ഞുങ്ങൾക്കു കൊടുക്കരുതെന്ന് മാത്രമല്ല, മുതിർന്നവർ ഉപയോഗിക്കുമ്പോഴും ഏറെ ശ്രദ്ധയോടെ വേണം ഇത് ഉപയോഗിക്കാൻ. അതിവേഗം ചാർജ് കയറുന്ന അഡാപ്റ്ററുകൾ ഇന്ന് വിപണിയിൽ സുലഭമാണ്.ഇവ തിരഞ്ഞെടുക്കുന്നതിലും ജാഗ്രത വേണം.സ്മാർട്ട്ഫോണുകൾക്കൊപ്പം ലഭിക്കുന്ന ചാർജറുകൾ ഉപയോഗിക്കുന്നതാണ് നല്ലത്.പവർ കൂടിയ ചാർജറുകൾ ഉപയോഗിക്കുന്നതിലൂടെ ബാറ്ററിയിലേക്കുള്ള സമ്മർദം കൂടാനും അത് മൊബൈൽ ഫോണിനെ പ്രതികൂലമായി ബാധിക്കാനും കാരണമാകും.ഡ്യൂപ്ലിക്കേറ്റ് ചാർജറുകൾ ഉപയോഗിക്കുന്നതും നല്ലതല്ല.മൊബൈൽ ഫോണിലുണ്ടായിരുന്ന ബാറ്ററിക്കു പകരം മറ്റ് ബാറ്ററികൾ ഉപയോഗിക്കുന്നതും ദോഷകരമാണ്. മൊബൈൽ ഫോണിന്റെ സുരക്ഷയ്ക്കു തന്നെ ഇത് വെല്ലുവിളിയാണ്.ഗുണമേന്മയില്ലാത്ത ലിഥിയം– അയൺ ബാറ്ററികൾ ഉപയോഗിക്കുന്നത് മൊബൈൽ പെട്ടെന്ന് ചൂടായി പൊട്ടിത്തെറിക്കാൻ കാരണമാകും. ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോൾ മൊബൈൽ ഫോൺ പെട്ടെന്ന് പതിവിലും ചൂടാകുന്നതായി തോന്നിയാൽ അത് മാറ്റി വയ്ക്കുക. ചാർജ് ചെയ്യുകയാണെങ്കിൽ സ്വിച്ച് ഓഫ് ചെയ്ത് മാറ്റി വയ്ക്കുന്നതാണ് നല്ലത്.ഡ്രൈവിങിനിടെ കാറിലെ ചാർജിങ് അഡാപ്റ്ററിൽ ഫോൺ കുത്തിയിടുന്നതിലും നല്ലത് പവര്‍ ബാങ്ക് ഉപയോഗിക്കുന്നതാണ്.കാറിൽ ഉപയോഗിച്ചിരിക്കുന്ന അഡാപ്റ്ററുകളും വയറിംങും മറ്റും അത്രത്തോളം…
Read More » -
Kerala
എഐ ക്യാമറകള്‍ എവിടെയൊക്കെയുണ്ടെന്ന് അറിയാൻ മൊബൈല്‍ മതി
നിര്‍മിതബുദ്ധി ക്യാമറകള്‍ എവിടെയൊക്കെയുണ്ടെന്ന് അറിയാനുള്ള മൊബൈല്‍ ആപ്പുകൾ പ്രചരിക്കുന്നു.ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവരുടെ എണ്ണം സംസ്ഥാനത്ത് നാൾക്കുനാൾ കൂടിവരികയാണ്. ജി.പി.എസുമായുള്ള ബന്ധമാണ് ക്യാമറകളുടെ സ്ഥാനം ആപ്പിലൂടെ തിരിച്ചറിയാന്‍ മൊബൈല്‍ ഫോണ്‍വഴി സാധ്യമാകുന്നത്.ക്യാമറ സ്ഥാപിച്ചിരിക്കുന്ന സ്ഥലം എത്തുന്നതിന് അര കിലോമീറ്ററോട് അടുക്കുമ്ബോള്‍ ആപ്പ് ഡോണ്‍ലോഡ് ചെയ്ത ഫോണില്‍ ശബ്ദസന്ദേശം എത്തും.സീറ്റ് ബെല്‍റ്റ് ധരിക്കുക, സ്പീഡ് പരിധി പാലിക്കുക തുടങ്ങിയ സന്ദേശങ്ങളാണിവ.രണ്ടുതവണ ഈ സന്ദേശം ഉണ്ടാകും.ക്യാമറ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തിന് 50 മീറ്റര്‍ അടുത്തെത്തുമ്ബോള്‍ തുടര്‍ച്ചയായി ബീപ് ശബ്ദവും ഉണ്ടാകും. ഓരോ പ്രദേശത്തും വാഹനത്തിനുള്ള പരമാവധിവേഗം ആപ്പില്‍ കാണിക്കും. വാഹനം ഓടുമ്ബോഴുള്ള വേഗവും സ്ക്രീനിലുണ്ടാവും.റഡാര്‍ബോട്ട് എന്ന ആപ്പാണ് ഇതിന് സഹായിക്കുന്നത്.. അഞ്ചുകോടിക്കുമേല്‍ ഫോണുകളില്‍ ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ നിയമപരമായി ഉപയോഗിക്കാവുന്ന ഈ ആപ്പ് തയ്യാറാക്കിയത് സ്പാനിഷ് കമ്ബനിയാണ്. 4.82 ലക്ഷം റിവ്യൂകളുള്ള ഇതിന്റെ റേറ്റിങ് 4.2 ആണ്. ഇപ്പോള്‍ സൗജന്യമായിട്ടാണ് പ്ലേസ്റ്റോറില്‍ ഇതുള്ളത്. അതേസമയം ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്ബോള്‍ സൂക്ഷിച്ച് വേണമെന്ന് സൈബർ…
Read More » -
Kerala
എഐ(AI) ക്യാമറകളുടെ മൊത്തം ചിലവ് അറിയാം
തിരുവനന്തപുരം:സേഫ് കേരള പദ്ധതി പ്രകാരം സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളുടെ മൂലധനച്ചെലവും പ്രവര്‍ത്തനചെലവും ഉള്‍പ്പെടെ മൊത്തം തുക 232.25 കോടി രൂപയാണെന്ന് വിവരാവകാശ നിയമം വഴി ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു. ഇതില്‍ 165.89 കോടി മൂലധനച്ചെലവും 66.35 കോടി പ്രവര്‍ത്തന ചെലവുമാണ്. എസ്‌ആര്‍ഐടിക്ക് 128.15 കോടിക്കാണ് കെല്‍ട്രോണ്‍ കരാര്‍ നല്‍കിയത്.നാലു കമ്ബനികള്‍ പങ്കെടുത്ത ടെന്‍ഡറില്‍ ഏറ്റവും കുറവ് തുക ക്വാട്ട് ചെയ്തത് എസ്‌ആര്‍ഐടിയാണ്. 726 ഫീല്‍ഡ് എന്‍ഫോഴ്സ്മെന്റ് സംവിധാനങ്ങള്‍ക്ക് കെല്‍ട്രോണ്‍ വാങ്ങിയ ഉപകരണങ്ങള്‍ക്ക് 4.21 കോടിയും കെല്‍ട്രോണ്‍ നിര്‍മിക്കുന്ന ഉപകരണങ്ങളുടെയും വിവിധ മോഡ്യൂളുകളുടെ ഫാബ്രിക്കേഷനും അസംബ്ലിങ്ങും 126 ഇന്‍ഫര്‍മേഷന്‍ സംവിധാനങ്ങളുടെയും ഗുണ പരിശോധന എന്നിവയ്ക്ക് 1.47 കോടിയുമാണ്. ഇതിനെല്ലാമുള്ള ജിഎസ്ടി തുക 25.63 കോടി രൂപ. അഞ്ചു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന ചെലവ് ജിഎസ്ടി ഉള്‍പ്പെടെ 66.35 കോടിയാണ്.
Read More » -
Local
പെട്രോള്‍ അടിച്ച ശേഷം സ്റ്റാര്‍ട്ട് ചെയ്ത ബൈക്കിന് തീപിടിച്ചു;യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു
ആലപ്പുഴ:പെട്രോള്‍ അടിച്ച ശേഷം സ്റ്റാര്‍ട്ട് ചെയ്ത ബൈക്കിന് തീപിടിച്ചു. ആലപ്പുഴയില്‍ മണ്ണഞ്ചേരിയിലെ പമ്ബിലായിരുന്നു സംഭവം. പെട്രോള്‍ പമ്ബ് ജീവനക്കാരന്റെ സമയോചിത ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. തീപിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടനെ യാത്രക്കാരന്‍ ബൈക്ക് തള്ളി നീക്കി വെച്ചിരുന്നു. തുടര്‍ന്ന് പമ്ബ് ജീവനക്കാരന്‍ ഫയര്‍ സേഫ്റ്റി സിലിണ്ടര്‍ ഉപയോഗിച്ച് ബൈക്കിലെ തീ അണക്കുകയായിരുന്നു
Read More » -
Local
കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് നിർമാണ തൊഴിലാളിക്ക് ദാരുണാന്ത്യം
കൊച്ചി:കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് നിർമാണ തൊഴിലാളിക്ക് ദാരുണാന്ത്യം.മുണ്ടംവേലി ചെറുപറമ്ബില്‍ സി.ടി.ജോസഫ്(48) ആണ് മരിച്ചത്. ജോലി ചെയ്തുകൊണ്ടിരിക്കെ കെട്ടിടത്തിന് മുകളില്‍ നിന്ന് ജോസഫ് ബാലൻസ് തെറ്റി താഴേക്ക് വീഴുകയായിരുന്നു.ഇതു കണ്ട് ജോസഫിനെ പിടിക്കാൻ ശ്രമിച്ച മറ്റ് രണ്ട് അന്യസംസ്ഥാന തൊഴിലാളികളും ജോസഫിനൊപ്പം താഴേക്ക് വീണിരുന്നു.ഇവർ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. (പ്രതീകാത്മക ചിത്രം)
Read More »