KeralaNEWS

വെള്ളാപ്പള്ളിക്ക് തിരിച്ചടി; ക്രിമിനല്‍ കേസുള്ളവര്‍ എസ്.എന്‍ ട്രസ്റ്റ് ഭാരവാഹികളാകരുതെന്ന വിധിക്ക് സ്റ്റേ ഇല്ല

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുള്ളവര്‍ എസ്.എന്‍ ട്രസ്റ്റ് ഭാരവാഹികളാകരുതെന്ന ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസ്സമ്മതിച്ചു. ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, സഞ്ജയ് കുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് സ്റ്റേ ആവശ്യം തള്ളിയത്. അതേസമയം, ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി കേസിലെ എതിര്‍ കക്ഷിക്ക് നോട്ടീസ് അയച്ചു.

ഹൈക്കോടതി വിധിക്ക് എതിരെ എസ്.എന്‍ ട്രസ്റ്റും വെള്ളാപ്പള്ളി നടേശനും ആണ് സുപ്രീം കോടതിയെ സമീപിച്ചത്. വഞ്ചന, സ്വത്ത് കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ നിന്ന് മാറിനില്‍ക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. കുറ്റവിമുക്തരാകുംവരെ ട്രസ്റ്റ് ഭാരവാഹിയായി ഇവര്‍ തുടരാന്‍ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എസ്.എന്‍. ട്രസ്റ്റ് ബൈലോയില്‍ നിര്‍ണായക ഭേദഗതി വരുത്തിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.

Signature-ad

ഈ ഉത്തരവ് സ്റ്റേ ചെയ്യണെമെന്ന് എസ്.എന്‍ ട്രസ്റ്റിനും വെള്ളാപ്പള്ളി നടേശനും വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രാകേഷ് ദ്വിവേദിയും ഏബ്രഹാമും വാദിച്ചു. എന്നാല്‍ സ്റ്റേ ആവശ്യത്തെ കേസിലെ എതിര്‍ കക്ഷിയും മുന്‍ ട്രസ്റ്റ് അംഗവുമായ ചെറുന്നിയൂര്‍ ജയപ്രകാശിന്റെ അഭിഭാഷകന്‍ ജി. പ്രകാശ് എതിര്‍ത്തു.

Back to top button
error: