പ്രതീക്ഷയുടെ ഇത്തിരി വെട്ടത്തിലൂടെ മുന്നോട്ടു കുതിക്കുക, വിജയം നമ്മേ കാത്തിരിപ്പുണ്ട്
വെളിച്ചം
കെനിയയിലെ ഒരു സാധാരണ കുടുംബത്തിൽ 1974 മെയ് 10 നാണ് ഹെന്‍ട്രി വാന്യേക് ജനിച്ചത്. സ്‌കൂളിലെ ഓട്ടമത്സരത്തിലെ സ്ഥിരം വിജയിയായിരുന്നു ഹെന്‍ട്രി. ഒരുദിവസം കടുത്തത്ത തലവേദനയോടെയാണ് അവൻ ഉറങ്ങാന്‍ കിടന്നത്. പിറ്റേന്ന് എഴുന്നേറ്റ ഹെന്‍ട്രിക്ക് ചുറ്റും ഇരുട്ടായിരുന്നു. ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന അന്ധതയുടെ തുടക്കമായിരുന്നു അത്. പക്ഷേ ആ 20 വയസ്സുകാരന്‍ തോറ്റ് പിന്‍മാറാന്‍ തയ്യാറായിരുന്നില്ല. പിന്നീട് കാഴ്ചപരിമിതര്‍ക്കുള്ള മക്കാക്ക ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു അവൻ. ഡോക്ടര്‍മാര്‍ അയാള്‍ക്ക് തൊഴില്‍ പരിശീലനവും കായിക പരിശീലനവും നല്‍കി. പതുക്കെപതുക്കെ ഓടാനുള്ള മോഹം വീണ്ടും ഹെന്‍ട്രിയില്‍ തലപൊക്കി.
ഒരു പരിശീലകന്റെ സഹായത്തോടെ വീണ്ടും ട്രാക്കില്‍ ഓടിത്തുടങ്ങി. ഇടയ്ക്കിടെ വീണ് പരിക്കേല്‍ക്കുമെങ്കിലും തന്റെ പരിശീലനം മുടക്കാന്‍ ഹെന്‍ട്രി തയ്യാറായില്ല. 2000-ത്തിലെ ഡിസ്‌നി പാരാലിംപിക്‌സില്‍ 5000 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണമെഡല്‍ സ്വന്തമാക്കി ഹെന്‍ട്രി വാന്യോക്ക് എന്ന് ധീരന്‍ തന്റെ വിധിയെ ഓടിത്തോല്‍പിച്ചു. ജീവിതം എത്രത്തോളം ഇരുട്ടിലായാല്‍ പോലും മനസ്സില്‍ ഒരു ചെറു തിരിയെങ്കിലും കെടാതെ സൂക്ഷിക്കുക. ആ പ്രതീക്ഷയുടെ തിരി നമ്മെ ഉറപ്പായും വലിയ വെളിച്ചത്തിലേക്കുള്ള വഴികണ്ടെത്താന്‍ സഹായിക്കുക തന്നെ ചെയ്യും.
എല്ലാവർക്കും ശുഭദിനം നേരുന്നു
സൂര്യനാരായണൻ
ചിത്രം: നിപുകുമാർ