Month: April 2023
-
Health
വേനലില്‍ രോഗങ്ങളെ ചെറുക്കാൻ ബാദാം മില്‍ക്ക്; എങ്ങനെ തയ്യാറാക്കാം ? അറിയാം ആരോഗ്യ ഗുണങ്ങൾ
വേനലില്‍ ആരോഗ്യ സംരക്ഷണം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ ഈ അവസ്ഥകളില്‍ രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് അല്‍പം ശ്രദ്ധിക്കാവുന്നതാണ്. അതിന് ഭക്ഷണത്തില്‍ മാറ്റം വരുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ബദാം പാല്‍ ആണെങ്കില്‍ അത് നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ലാക്ടോസ് രഹിത പാനീയമാണ് എന്നത് കൊണ്ടും ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കുന്നതിന് വേണ്ടി സഹായിക്കുന്നു ബദാം മില്‍ക്ക്. ഇതിലുള്ള പോഷകസമൃദ്ധമായ ഗുണങ്ങള്‍ തന്നെയാണ് എന്തുകൊണ്ടും വേനലിലും ആരോഗ്യം നല്‍കുന്നത്. കൊഴുപ്പ്, നാരുകള്‍, പ്രോട്ടീന്‍ എന്നിവയുടെ ഉറവിടം കൂടിയാണ് ബദാം. അതുകൊണ്ട് തന്നെ ഇത് ശരീരത്തിന് ഗുണം ചെയ്യുന്ന അവസ്ഥകള്‍ ധാരാളം ഉണ്ടാക്കുന്നു. ഇതിലുള്ള ഗുണങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ പ്രത്യേകിച്ച് വേനലില്‍ നല്‍കുന്നു. ഇത് എങ്ങനെ തയ്യാറാക്കണം എന്നും അത് ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നു എന്നും നമുക്ക് നോക്കാം. ബദാം മില്‍ക്ക് എന്താണ്? ബദാം…
Read More » -
LIFE
പ്രായത്തെ വെല്ലും ഐശ്വര്യ റായുടെ സൗന്ദര്യത്തിൻ്റെ രഹസ്യം
വിശ്വസുന്ദരി ഐശ്വര്യ റായുടെ സൗന്ദര്യത്തെക്കുറിച്ച് ആര്‍ക്കും എതിരഭിപ്രായമുണ്ടാകില്ല. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ ഐശ്വര്യയുടെ സൗന്ദര്യത്തില്‍ മയങ്ങിയവരാണ്. അവരുടെ കണ്ണുകളില്‍ നിന്ന് സൗന്ദര്യം പ്രതിഫലിക്കുന്നു. ഇന്നും ഐശ്വര്യ റായ് ആളുകള്‍ക്ക് മുന്നില്‍ വരുമ്പോള്‍, ഒരാള്‍ക്ക് ഇത്രയും സുന്ദരിയാകാന്‍ കഴിയുമോയെന്ന് ചിന്തിച്ചുപോകും. ഒരു മകളുടെ അമ്മയായ ശേഷവും ഐശ്വര്യ അവരുടെ സൗന്ദര്യം നന്നായി പരിപാലിക്കുന്നു. 49ാം വയസ്സിലും വളരെ ഫിറ്റായ ശരീരം നിലനിര്‍ത്തുന്നു. എന്നാല്‍ ഫിറ്റ്‌നസിനായി ജിമ്മില്‍ പോകുന്നത് ഐശ്വര്യക്ക് ഇഷ്ടമല്ല എന്നറിഞ്ഞാല്‍ നിങ്ങള്‍ അത്ഭുതപ്പെടും. ജിമ്മില്‍ പോകാതെ തന്നെ ഒരാള്‍ക്ക് എങ്ങനെ ഇത്രയും ഫിറ്റാകാന്‍ കഴിയുമോ എന്ന് ചിന്തിച്ചേക്കാം. ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷവും ഐശ്വര്യ തന്റെ ശരീരം വളരെ ഭംഗിയായി തടി കുറച്ച് കാത്തുസൂക്ഷിക്കുന്നുണ്ട്. തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു പ്രചോദനമാണ് ഐശ്വര്യ. നിങ്ങള്‍ക്കും എളുപ്പത്തില്‍ സ്വീകരിക്കാവുന്ന ആഷിന്റെ ഫിറ്റ്‌നസ് രഹസ്യം ഇതാ. ആരോഗ്യകരമായ ഭക്ഷണക്രമം കൂടാതെ ഐശ്വര്യ ശരിയായി വ്യായാമം ചെയ്യുന്നു. ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യാന്‍ ഇഷ്ടപ്പെടുന്നില്ല,…
Read More » -
Local
കൊയിലാണ്ടിയിൽ ദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു
കൊയിലാണ്ടി: നന്തി മേല്‍പ്പാലത്തില്‍ കക്കഞ്ചേരി സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് കുഴിയില്‍ വീണുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. കക്കഞ്ചേരി കൊല്ലോറത്ത് വീട്ടില്‍ സജിത(41)യാണ് മരണപ്പെട്ടത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് കുഴിയില്‍ വീണപ്പോൾ പിന്നിലിരുന്ന യുവതി തലയിടിച്ച് വീഴുകയുമായിരുന്നു. ഉടനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നന്തിയില്‍ ഒരു മരണവീട് സന്ദര്‍ശിച്ച് ഉള്ള്യേരിയിലേക്ക് മടങ്ങവെയായിരുന്നു അപകടം. ഭര്‍ത്താവ് വേലായുധന് (പ്ലാന്‍ എസ്റ്റിമേറ്റര്‍) നിസാര പരിക്കേയുള്ളു. കൊളത്തൂര്‍ സ്വദേശികളായ വേലായുധന്റെയും സുശീലയുടെയും മകളാണ് സജിത. മക്കള്‍: അമയ, അനല്‍ സഹോദരിമാര്‍: വിജിത, ഷല്‍ന (കൊളശ്ശേരി).
Read More » -
India
വീണ്ടും മന്ത്രിയാവാത്തതില്‍ നിരാശയില്ലെന്നും ഒരു പഞ്ചായത് മെമ്പര്‍ പോലും ആകാന്‍ കഴിയാത്ത എത്രയോ സ്ത്രീകള്‍ പാര്‍ട്ടിയിലുണ്ടെന്നും കെ കെ ശൈലജ: മുന്‍ ആരോഗ്യമന്തിയുടെ ആത്മകഥ മുഖ്യമന്ത്രി പ്രകാശനം ചെയ്തു
ന്യൂഡെല്‍ഹി: മന്ത്രി പദവിയിലേക്ക് തിരിച്ചെത്താത്തതില്‍ നിരാശയില്ലെന്ന് സി പി എം കേന്ദ്രകമിറ്റിയംഗവും മുന്‍ ആരോഗ്യമന്ത്രിയുമായ കെ കെ ശൈലജ എം എല്‍ എ. ഒരു പഞ്ചായത് മെമ്പര്‍ പോലും ആകാന്‍ കഴിയാത്ത എത്രയോ സ്ത്രീകള്‍ പാര്‍ടിയിലുണ്ടെന്നും ശൈലജ പറഞ്ഞു. ഒറ്റയ്ക്ക് ഒന്നും ചെയ്തിട്ടില്ലെന്നും എല്ലാം കൂട്ടായ്മയുടെ ഫലമായിരുന്നുവെന്നും കെ.കെ ശൈലജ പറഞ്ഞു. പാര്‍ലിമെന്ററി പ്രവര്‍ത്തനങ്ങളെയും ഇതര പ്രവര്‍ത്തനങ്ങളെയും ഒരു പോലെയാണ് പാര്‍ട്ടി കണക്കാക്കുന്നത്. തനിക്ക് നാല് തവണ എംഎല്‍എ ആകാന്‍ പാര്‍ട്ടി അവസരം നല്‍കി. കെ.കെ ശൈലജയുടെ ആത്മകഥ ‘മൈ ലൈഫ് ആസ് എ കൊമ്രേഡ് ‘ (ഒരു സഖാവെന്നനിലയില്‍ എന്റെ ജീവിതം) ഡെല്‍ഹിയില്‍ പ്രകാശനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവര്‍. കേരളത്തില്‍ രൂപപ്പെട്ട സാമൂഹിക സാംസ്‌കാരിക പശ്ചാത്തലത്തില്‍ കൂടി വേണം പുസ്തകത്തെ വിലയിരുത്താനെന്ന് പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. പൂക്കള്‍ വിതറിയതല്ല കമ്മ്യൂണിസ്റ്റിന്റെ പാതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.കെ ശൈലജയില്‍ പൂര്‍ണവിശ്വാസം അര്‍പിച്ചാണ് മന്ത്രി സ്ഥാനം നല്‍കിയതെന്ന്…
Read More » -
NEWS
ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ എറണാകുളം സ്വദേശിയും
മസ്കറ്റ്:ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ എറണാകുളം സ്വദേശിയും.24 ഇന്ത്യക്കാരടങ്ങിയ എണ്ണക്കപ്പല്‍ ഒമാന്‍ ഉള്‍ക്കടലില്‍നിന്നാണ് ഇറാന്‍ നാവിക സേന പിടിച്ചെടുത്തത്. അമേരിക്കയിലേക്ക് പോകുകയായിരുന്ന അഡ്വാന്റേജ് സ്വീറ്റ് എന്ന കപ്പലാണ് പിടിച്ചെടുത്തത്.എറണാകുളം സ്വദേശിയായ എഡ്വിന്‍ ആണ് കപ്പലിലുള്ള മലയാളി.കുവൈത്തില്‍ നിന്നും യു.എസിലെ ഹൂസ്റ്റണിലേക്ക് പോകുകയായിരുന്ന കപ്പൽ അന്താരാഷ്ട്ര അതിര്‍ത്തി പിന്നിടവെ ഇറാന്‍ നാവികസേന പിടിച്ചെടുക്കുകയായിരുന്നു.
Read More » -
Movie
മമ്മൂട്ടി, രാജ്യത്തെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാൾ: അനുഭവം പങ്കുവെച്ച് നടൻ ഡിനോ മോറിയ
ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് മമ്മൂട്ടിയെന്ന് നടന്‍ ഡിനോ മോറിയ. ഒരു വെല്ലുവിളിയോടുകൂടി തന്നെ സ്വയം കഴിവ് തെളിയിക്കാനും അദ്ദേഹത്തിന്റെ മുന്നില്‍ അതിശയകരമായി അഭിനയിക്കാനും എനിക്ക് സാധിച്ചിട്ടുണ്ടെന്നും ഡിനോ മോറിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ”ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി, അതിനാല്‍ അദ്ദേഹത്തെ ലൊക്കേഷനില്‍ കാണുന്നതും അദ്ദേഹത്തോടൊപ്പം ഇടപഴകുന്നതും സന്തോഷമുള്ള കാര്യമായിരുന്നു. ഏജന്റ് എന്ന ചിത്രത്തില്‍ അദ്ദേഹത്തോടൊപ്പം ധാരാളം കോമ്പിനേഷന്‍ സീനുകള്‍ ഉള്ളതുകൊണ്ടുതന്നെ ഒരുപാട് സമയം ഒരുമിച്ച് ചെലവഴിച്ചിരുന്നു, ഒരു വെല്ലുവിളിയോടുകൂടി തന്നെ സ്വയം കഴിവ് തെളിയിക്കാനും അദ്ദേഹത്തിന്റെ മുന്നില്‍ അതിശയകരമായി അഭിനയിക്കാനും എനിക്ക് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിനയം നിരീക്ഷിക്കുമ്പോഴൊക്കെയും എന്റെ അഭിനയം മെച്ചപ്പെടുത്താനും സാധിച്ചു. 18-20 വര്‍ഷങ്ങള്‍ക്കുശേഷമാണ് മമ്മൂട്ടിക്ക് ഒപ്പം ഒരു മുഴുനീള വേഷം കൈകാര്യം ചെയ്യുന്നത്. ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’ എന്ന ചിത്രത്തിലായിരുന്നു മമ്മൂട്ടിക്കൊപ്പം ഞാന്‍ ആദ്യമായി അഭിനയിച്ചത്.’ ഡിനോ പറയുന്നു നാല് വര്‍ഷത്തിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ്…
Read More » -
Kerala
വീട്ടമ്മയെ നഗ്ന ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
ചിറയിന്‍കീഴ്: യുവതിയായ വീട്ടമ്മയെ നഗ്ന ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കിഴുവിലം പറയത്തുകോണം മാമംനടയ്ക്ക് സമീപം മേലെ കൊച്ചുവിള വീട്ടില്‍ ഉണ്ണി എന്ന ശ്രീകാന്തിനെയാണ് (35) ചിറയിന്‍കീഴ് പൊലീസ് അറസ്റ്റുചെയ്തത്. 2019 മുതല്‍ ഇയാള്‍ യുവതിയുമായി പരിചയത്തിലാവുകയും അവരുടെ ഫോട്ടോകള്‍ എടുത്ത ശേഷം ഭര്‍ത്താവിന് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്തുപോന്നു.കൂടാതെ യുവതിയില്‍ നിന്ന് പലപ്പോഴായി 20 പവന്‍ സ്വർണവും വാങ്ങി പണയം വച്ചു. പിന്നീട് വീട്ടമ്മ തന്നെ ഈ പണയം തിരികെ എടുത്തെങ്കിലും പ്രതി വീണ്ടും ഇന്റര്‍നെറ്റ് വഴി യുവതിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.യുവതി പോലീസിൽ പരാതിപ്പെട്ടതോടെ ഇയാൾ തന്റെ കൈവശം ഉണ്ടായിരുന്ന നഗ്നഫോട്ടോകൾ വിദേശത്തായിരുന്ന യുവതിയുടെ ഭർത്താവിന് അയച്ചു കൊടുക്കുകയായിരുന്നു.തുടർന്ന് യുവതി തിരുവനന്തപുരം റൂറല്‍ എസ്.പി ഡി. ശില്‍പ്പയ്ക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
Read More » -
India
രാഹുല്‍ ഗാന്ധിക്ക് വധഭീഷണി;60 കാരന്‍ അറസ്റ്റിൽ
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് വധഭീഷണി മുഴക്കി കത്തയച്ച 60 കാരൻ അറസ്റ്റിൽ. ഐഷിലാല്‍ ജാം എന്ന ദയാസിംഗാണ് പിടിയിലായത്. കത്തയച്ചതിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (ക്രൈംബ്രാഞ്ച്) നിമിഷ് അഗര്‍വാള്‍ പറഞ്ഞു.
Read More » -
India
ഡല്‍ഹി മെട്രോയിൽ യുവാവിന്റെ സ്വയംഭോഗം
ന്യൂഡൽഹി:ഡല്‍ഹി മെട്രോയിൽ യുവാവിന്റെ പരസ്യമായ സ്വയംഭോഗം.സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാൾ രംഗത്തെത്തി. യുവാവിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഡല്‍ഹി പൊലീസിനും ഡല്‍ഹി മെട്രോയ്ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. യുവാവിന്റെ പ്രവര്‍ത്തി അറപ്പുളവാക്കുന്നതാണെന്നും സ്വാതി മാലിവാള്‍ ട്വീറ്റ് ചെയ്തു. മെട്രോയില്‍ യാത്ര ചെയ്യുന്നതിനിടെ യുവാവ് ഫോണില്‍ നോക്കി സ്വയംഭോഗം ചെയ്യുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ രംഗത്തെത്തിയത്.
Read More » -
Local
ഗള്‍ഫിലെ വ്യാപാരി ഗഫൂര്‍ ഹാജിയുടെ ‘സ്വാഭാവിക മരണം’ കൊലപാതകമെന്നു തെളിയുമോ…? മരണണത്തിനു പിന്നിലെ ദുരൂഹതയുടെ ചുരുളഴിച്ച് പൊലീസ്, സ്വര്‍ണം ഇരട്ടിപ്പിക്കല്‍ സംഘത്തിന് ബന്ധമെന്ന് സൂചന
കാഞ്ഞങ്ങാടിനടുത്ത് പൂച്ചക്കാട് സ്വദേശിയായ ഗള്‍ഫ് വ്യാപാരി എംസി ഗഫൂര്‍ ഹാജിയുടെ മരണം സംബന്ധിച്ച് പ്രദേശത്തെങ്ങും പലവിധ അഭ്യൂഹങ്ങള്‍ പടരുന്നതിനിടെ മരണത്തിന് പിന്നില്‍ സ്വര്‍ണം ഇരട്ടിപ്പിക്കല്‍ സംഘത്തിന് ബന്ധമുണ്ടെന്ന സൂചന പുറത്തുവരുന്നു. നല്‍കുന്ന സ്വര്‍ണത്തിന് ഇരട്ടി സ്വര്‍ണം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് സംഘം ഗള്‍ഫ് വ്യാപാരി ഗഫൂറിന്റെ 612 പവൻ സ്വര്‍ണം സൂത്രത്തില്‍ തട്ടിയെടുത്തുവത്രേ. ഗഫൂര്‍ ഹാജിയുടെ വീട്ടില്‍ 350 ഓളം പവന്‍ സ്വര്‍ണം ഉണ്ടായിരുന്നതായും ബാക്കിയുള്ള സ്വര്‍ണം അടുത്ത ബന്ധുക്കളില്‍ നിന്നും വാങ്ങുകയായിരുന്നു എന്നുമാണ് വിവരം. ഏപ്രില്‍ 13ന് ലൈലതുല്‍ ഖദര്‍ പ്രതീക്ഷിക്കുന്ന ദിനമാണെന്നും സക്കാത്ത് വാങ്ങാനും മറ്റുമായി ആളുകള്‍ വരുമെന്നും പറഞ്ഞ് ഗഫൂര്‍ ഹാജി തന്നെയാണ് ഭാര്യയെയും മകളെയും മേല്‍പറമ്പിലുള്ള മാതാപിതാക്കളുടെ വീട്ടില്‍ കൊണ്ടുവിട്ടത്. അവിടെ നിന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടില്‍ തിരിച്ചെത്തി. അന്ന് വൈകുന്നേരം 4.15 മണിയോടെ ഗഫൂര്‍ ഹാജി പൂച്ചക്കാട്ടെ പള്ളിയില്‍ നിസ്‌കാരത്തിന് എത്തിയതും മടങ്ങിപോവുന്നതും മദ്രസയിലെ സിസിടിവിയില്‍ കണ്ടെത്തിയിട്ടുണ്ട്. ആ ദിവസം…
Read More »