Month: April 2023
-
India
രാഹുല്‍ഗാന്ധി നാളെ അപ്പീല്‍ നല്‍കും; കോടതിയില്‍ നേരിട്ടു ഹാജരായേക്കും
ന്യൂഡല്‍ഹി: മോദി പരാമര്‍ശത്തില്‍ ശിക്ഷിച്ച സൂറത്ത് കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നാളെ അപ്പീല്‍ നല്‍കും. സൂറത്ത് സെഷന്‍സ് കോടതിയിലാണ് രാഹുല്‍ അപ്പീല്‍ നല്‍കുക. രാഹുല്‍ ഗാന്ധി നാളെ കോടതിയില്‍ നേരിട്ട് ഹാജരായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. സൂറത്ത് സിജെഎം കോടതി വിധി സ്റ്റേ ചെയ്യണമെന്ന് രാഹുല്‍ഗാന്ധി അപ്പീലില്‍ ആവശ്യപ്പെടും. മോദി പരാമര്‍ശത്തില്‍ സൂറത്ത് സിജെഎം കോടതി രാഹുല്‍ഗാന്ധിയെ രണ്ടു വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചത്. അപ്പീല്‍ നല്‍കുന്നതിനായി ശിക്ഷ ഒരുമാസത്തേക്ക് കോടതി മരവിപ്പിച്ചിരുന്നു. കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് രാഹുലിന്റെ എംപി സ്ഥാനത്തിന് ലോക്‌സഭ സെക്രട്ടേറിയറ്റ് അയോഗ്യത പ്രഖ്യാപിച്ചിരുന്നു. എല്ലാ കള്ളന്മാര്‍ക്കും എങ്ങനെയാണ് മോദി എന്നു പേരു വരുന്നത് എന്ന രാഹുലിന്റെ പരാമര്‍ശത്തിന് എതിരെ ഗുജറാത്ത് മുന്‍ മന്ത്രിയും ബിജെപി എംഎല്‍എയുമായ പൂര്‍ണേഷ് മോദി നല്‍കിയ ഹര്‍ജിയിലാണ് വിധി. കര്‍ണാടകയിലെ കോലാറില്‍ 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് രാഹുല്‍ വിവാദ പരാമര്‍ശം നടത്തിയത്. ഈ പരാമര്‍ശം മോദി സമൂഹത്തെയാകെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് പരാതി.…
Read More » -
NEWS
ഫോക്കസ് വാര്‍ഷിക സമ്മേളനം സമാപിച്ചു
കുവൈറ്റ് സിറ്റി: എന്‍ജിനിയറിംഗ് ഡിസൈനിംഗ് രംഗത്തെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്‌സ് (ഫോക്കസ് ) കുവൈറ്റ് പതിനെഴാമത് വാര്‍ഷിക സമ്മേളനം സമാപിച്ചു. അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പ്രസിഡന്റ് സലിം രാജ് അദ്ധ്യക്ഷം വാഹിച്ചു. വൈസ് പ്രസിഡന്റ് റെജി കുമാര്‍ സ്വാഗതം ആശംസിച്ചു. ജോ. ട്രഷറര്‍ ജേക്കബ്ബ് ജോണ്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി ഡാനിയേല്‍ തോമസ് വാഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ സി.ഒ. കോശി സാമ്പത്തിക റിപ്പോര്‍ട്ടും, വെല്‍ഫെയര്‍ കണ്‍വീനര്‍ സിറാജുദ്ദീന്‍ വെല്‍ഫെയര്‍ റിപ്പോര്‍ട്ടും, ഓഡിറ്റേഴ്‌സായ രാജീവ് സി.ആര്‍, സജിമോന്‍ ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. തുടര്‍ന്നു യൂണിറ്റ് ചര്‍ച്ചയില്‍ ബിജൂ കുര്യന്‍, നിയാസ് ഷാഫി, സൂരജ്, ഷാജൂ എം ജോസ്, വിമല്‍ കുമാര്‍,സുനില്‍കുമാര്‍, കെ. രതീശന്‍, സാജന്‍ ഫിലിപ്പ്, ശ്രീകുമാര്‍, സന്തോഷ് കുമാര്‍, ഷാഹിന്‍, അഷറഫ്, ജിജി കെ. ജോര്‍ജ്, റോയ് എബ്രഹാം, അരുണ്‍ ജേക്കബ്ബ് എന്നിവര്‍ പങ്കെടുത്തു. പുതിയ യൂണിറ്റ് ഭാരവഹികളെ ഓഡിറ്റേഴ്‌സ് സമ്മേളനത്തിന് പരിചയപ്പെടുത്തി.…
Read More » -
Crime
അഞ്ചു ദിവസത്തേക്ക് ഭാര്യയായി അഭിനയിക്കാന്‍ സീരിയല്‍നടി; കളികാര്യമായെന്നറിഞ്ഞത് 6-ാം ദിവസം
മുംബൈ: അഞ്ചു ദിവസത്തേക്ക് ഭാര്യയായി അഭിനയിക്കാമെന്ന കരാറില്‍ യുവാവിനൊപ്പം മധ്യപ്രദേശിലേക്ക് പോയ സീരിയല്‍ നടിയെ പോലീസ് രക്ഷപ്പെടുത്തി. സംഭവം അഭിനയമല്ലെന്നും നടന്നത് യഥാര്‍ഥ വിവാഹവുമാണെന്ന് യുവാവ് ആറാം ദിവസം പറഞ്ഞതോടെയാണ് സീരിയല്‍ നടിയായ 21 വയസുകാരി യുവാവിന്റെ വീട്ടില്‍ കുടുങ്ങിയത്. ഒടുവില്‍ വീട്ടില്‍നിന്ന് പോകാന്‍ അനുവദിക്കാതെ തടഞ്ഞുവെച്ചപ്പോള്‍ യുവതി സുഹൃത്തിനെ വിവരമറിയിക്കുകയും തുടര്‍ന്ന് മുംബൈയില്‍നിന്ന് പോലീസെത്തി യുവതിയെ മോചിപ്പിക്കുകയുമായിരുന്നു. സീരിയലിലും സിനിമകളിലും ചെറിയ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള യുവതിക്ക് സുഹൃത്തിന്റെ ഭര്‍ത്താവ് വഴിയാണ് ‘ഭാര്യയായി’ അഭിനയിക്കാനുള്ള അവസരം ലഭിച്ചത്. ഒരു യുവാവിനൊപ്പം അഞ്ചു ദിവസം ഭാര്യയായിട്ട് അഭിനയിച്ചാല്‍ മതിയെന്നും ഇയാളുടെ വീട്ടുകാരെ വിശ്വസിപ്പിക്കാനാണെന്നും ഇതിനായി 5000 രൂപ നല്‍കുമെന്നുമായിരുന്നു സുഹൃത്തിന്റെ ഭര്‍ത്താവായ കരണ്‍ നടിയോട് പറഞ്ഞിരുന്നത്. വാഗ്ദാനം സ്വീകരിച്ച നടി, മാര്‍ച്ച് 12-ാം തീയതി കരണിനൊപ്പം മധ്യപ്രദേശിലെ മന്ദ്സൗര്‍ ഗ്രാമത്തിലെത്തി. ഇവിടെവെച്ചാണ് മുകേഷ് എന്നയാളെ യുവതിക്ക് പരിചയപ്പെടുത്തിയത്. അഞ്ചു ദിവസം മുകേഷിന്റെ ഭാര്യയായി ഇയാളുടെ കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ അഭിനയിക്കണമെന്നും പറഞ്ഞു. തുടര്‍ന്ന്…
Read More » -
Crime
സ്ത്രീധനമായി ബൈക്ക് വേണം; അമ്മായിയമ്മയുടെ മൂക്ക് തകര്‍ത്തു, ഭാര്യയ്ക്കും ദേഹോപദ്രവം
തിരുവനന്തപുരം: ഭാര്യയെയും ഭാര്യ മാതാവിനേയും ദേഹോപദ്രവം ഏല്‍പിച്ച്, ഭാര്യ മാതാവിന്റെ മൂക്ക് ഇടിച്ച് തകത്ത കേസിലെ പ്രതി അറസ്റ്റില്‍. നെടുമങ്ങാട് മുളമുക്ക് എലിക്കോട്ടുകോണം പുത്തന്‍ വീട്ടില്‍ എഫ്. ഷെഹിന്‍(41) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഇയാള്‍ ഭാര്യ ആശയെ(33) സ്ത്രീധനത്തിന്റെ പേരില്‍ ദേഹോപദ്രവം ഏല്‍പിക്കുന്നത് കണ്ടു, തടയാന്‍ എത്തിയ ആശയുടെ അമ്മ കെസിയ(65)യെയും ആക്രമിച്ച് മൂക്ക് ഇടിച്ച് പൊട്ടിക്കുക ആയിരുന്നു എന്നാണ് കേസ്. ഇവരുടെ പരാതിയിന്മേല്‍ ആണ് പോലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തത്. 2013 ഏപ്രില്‍ 16ന് ആയിരുന്നു ഷെഹിനും ആശയും വിവാഹിതരായത്. വിവാഹ ശേഷം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ആയിരുന്നു തനിക്ക് സ്ത്രീധനം ലഭിച്ചില്ലെന്നും, ബൈക്ക് വാങ്ങി നല്‍കണമെന്നും ആവശ്യപ്പെട്ട് ഭാര്യ ആശയുമായി വഴക്ക് ആരംഭിക്കുന്നത്. പിന്നീട് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് പതിവായി എന്നും പോലീസ് അറിയിച്ചു. അറസ്റ്റിലായ ഷെഹിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read More » -
Kerala
എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ തടഞ്ഞുവച്ചു; പ്രിന്‍സിപ്പലിനെ പോലീസ് എത്തി മോചിപ്പിച്ചു
പാലക്കാട്: എസ്എഫ്‌ഐ ജില്ലാ നേതാവ് ഉള്‍പ്പെട്ട കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു ഗവ. കോളജില്‍ പ്രിന്‍സിപ്പലിനെ ഒരു സംഘം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. കുഴഞ്ഞുവീണ പ്രിന്‍സിപ്പലിനെ പോലീസ് എത്തിയാണു മോചിപ്പിച്ചത്. കോളജ് വിദ്യാര്‍ഥികളായ 27 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. കോളജ് പ്രിന്‍സിപ്പല്‍ കെ.വി.മേഴ്‌സിയുടെ പരാതിയില്‍ റിജു കൃഷ്ണന്‍, മുഹമ്മദ് സുഹൈല്‍, സഞ്ജയ്, സ്‌നേഹ, റോഷിനി, ചാരുത, സംവൃത എന്നിവര്‍ക്കും കണ്ടാലറിയുന്ന 20 പേര്‍ക്കുമെതിരെയാണു കേസ്. എസ്എഫ്‌ഐ നേതൃത്വം നല്‍കുന്ന കോളജ് യൂണിയനും കോളജിലെ കായികതാരങ്ങളും തമ്മില്‍ മുന്‍പുണ്ടായ തര്‍ക്കമാണു സംഭവങ്ങളിലേക്കു നയിച്ചത്. കായികതാരങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് പ്രിന്‍സിപ്പല്‍ നല്‍കിയത് എസ്എഫ്‌ഐ നേതാക്കള്‍ ചോദ്യംചെയ്തിരുന്നു. എസ്എഫ്‌ഐ ജില്ലാ നേതാവിന്റെ നേതൃത്വത്തില്‍ യൂണിയന്‍ ഭാരവാഹികള്‍ ഉള്‍പ്പെടെ മാര്‍ച്ച് 24നു പ്രിന്‍സിപ്പലിനെ തടഞ്ഞുവച്ചു ഭീഷണിപ്പെടുത്തി. ഇതില്‍ 9 പേര്‍ക്കെതിരെ മങ്കര പോലീസ് കേസെടുത്തിരുന്നു. ഇതു പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ നേതാക്കള്‍ പ്രിന്‍സിപ്പലിനെ നിരന്തരം ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ട്. പ്രശ്‌നം തീര്‍ക്കാന്‍ സിപിഎം നേതൃത്വം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കെ.ശാന്തകുമാരി എംഎല്‍എ, പഞ്ചായത്ത്…
Read More » -
Kerala
ശമ്പളം കിട്ടിയില്ലെങ്കില്‍ ഇനിയും പ്രതിഷേധിക്കും; കെഎസ്ആര്‍ടിസി അധികൃതരോട് അഖില
കോട്ടയം: ”ജോലിയെടുത്താല്‍ ശമ്പളം കിട്ടണം, ഇല്ലെങ്കില്‍ ഇനിയും പ്രതിഷേധിക്കും” കെഎസ്ആര്‍ടിസി കണ്ടക്ടര്‍ അഖില എസ്.നായരുടേതാണു വാക്കുകള്‍. ‘ശമ്പളരഹിത സേവനം 41 ാം ദിവസ’മെന്ന ബാഡ്ജ് ധരിച്ചു ജോലി ചെയ്തതിനു കഴിഞ്ഞദിവസമാണ് അഖിലയെ വൈക്കം ഡിപ്പോയില്‍നിന്നു പാലായിലേക്കു സ്ഥലംമാറ്റിയത്. പ്രതിഷേധം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തിയെന്നാണു കെഎസ്ആര്‍ടിസി നിലപാട്. ജനുവരി 11ന് ആണ് ഇവര്‍ പ്രതിഷേധ ബാഡ്ജ് ധരിച്ചു ജോലിക്കെത്തിയത്. സര്‍ക്കാരിന് അപകീര്‍ത്തിയായി; ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലം മാറ്റി ”2022 ഡിസംബറിലെ ശമ്പളം കിട്ടാതെ വന്നതോടെ വീട്ടുകാര്യങ്ങള്‍ തകിടംമറിഞ്ഞു. ഭര്‍ത്താവ് ശെല്‍വരാജ് ക്ഷേത്രങ്ങളിലെ സപ്താഹ ആചാര്യനാണ്. സ്ഥിരവരുമാനമില്ല. എന്റെ ശമ്പളം കൊണ്ടാണു കുടുംബം കഴിയുന്നത്. വീട്ടുചെലവുകളും വായ്പകളുടെ തിരിച്ചടവുമുണ്ട്. മകന്റെ കാര്യങ്ങളും നോക്കണം. സര്‍വീസ് മുടക്കാതെയും ആരെയും ബുദ്ധിമുട്ടിക്കാതെയുമാണു പ്രതിഷേധിച്ചത്. ഞാന്‍ ബസിനു കല്ലെറിയുകയോ യാത്രക്കാര്‍ക്കു തടസ്സം വരുത്തുകയോ ചെയ്തില്ലല്ലോ”- ടിവി പുരം സ്വദേശിയായ അഖില പറഞ്ഞു. വീട്ടില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണു പാലാ ഡിപ്പോ. പുലര്‍ച്ചെയുള്ള ഡ്യൂട്ടിയാണെങ്കില്‍ തലേന്നു…
Read More » -
Kerala
ജോലിയില്‍നിന്ന് പിരിച്ചുവിട്ടു; ആംബുലന്‍സ് ഡ്രൈവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പാലക്കാട്: ജോലിയില്‍നിന്ന് പിരിച്ചു വിട്ടതില്‍ മനംനൊന്ത് ആംബുലന്‍സ് ഡ്രൈവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പാലക്കാട് ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിലെ ആംബുലന്‍സ് ഡ്രൈവര്‍ കോട്ടായി സ്വദേശി അനീഷ് ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 13 വര്‍ഷം ആയി ജില്ലാ ആശുപത്രിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഇന്നലെ ഒരു അറിയിപ്പും ഇല്ലാതെ ജോലിയില്‍ നിന്ന് നീക്കി എന്നാണ് ആക്ഷേപം. കീടനാശിനി കഴിച്ചാണ് ആത്മഹത്യാശ്രമം നടത്തിയത്. അനീഷിപ്പോള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയില്‍ കഴിയുകയാണ്.
Read More » -
Crime
കോഴിക്കോട്ട് ഗര്‍ഭിണി തൂങ്ങിമരിച്ചു; ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍
കോഴിക്കോട്: ഗര്‍ഭിണി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍. കോഴിക്കോട് തൊട്ടില്‍പാലം സ്വദേശിനി അസ്മിന മരിച്ച കേസിലാണ് ഭര്‍ത്താവ് ജംഷീര്‍, ഭര്‍തൃമാതാവ് നഫീസ എന്നിവരെ നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 13 നാണ് 5 മാസം ഗര്‍ഭിണിയായ അസ്മിനയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവും കുടുംബവും അസ്മിനയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായി അസ്മിനയുടെ ബന്ധുക്കള്‍ തൊട്ടില്‍പ്പാലം പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ അറസ്റ്റു ചെയ്തില്ലെന്നാരോപിച്ച് വെള്ളിയാഴ്ച ആക്ഷന്‍ സമിതി രൂപീകരിച്ചു. ഇതിനു പിന്നാലെയാണ് നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ജംഷീറിനെയും നഫീസയെയും അറസ്റ്റു ചെയ്തത്. ഗാര്‍ഹിക പീഡനം, ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന. കൊലപാതകമെന്ന ആരോപണവും ഉയരുന്നുണ്ട്.
Read More » -
Movie
കെ.എസ് സേതുമാധവൻ സംവിധാനം ചെയ്‌ത എം.ടി യുടെ ‘ഓപ്പോൾ’ തിയേറ്ററിലെത്തിയിട്ട് ഇന്ന് 42 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ എം.ടി വാസുദേവൻ നായരുടെ ‘ഓപ്പോളി’ന് 42 വയസ്സ്. 1981 ഏപ്രിൽ രണ്ടിനാണ് കെ,എസ് സേതുമാധവൻ സംവിധാനം ചെയ്‌ത ഈ ഹിറ്റ് ചിത്രം പ്രദർശനമാരംഭിച്ചത്. അപ്പു എന്ന ബാലന്റെയും അവന്റെ പ്രിയപ്പെട്ട ഓപ്പോളിന്റെയും (മൂത്ത ചേച്ചി) ഹൃദയസ്പർശിയായ കഥയിൽ അപ്പുവായി മാസ്റ്റർ അരവിന്ദും (മൈ ഡിയർ കുട്ടിച്ചാത്തനിലൂടെ പ്രശസ്തൻ) ഓപ്പോളായി മേനകയും (മലയാളത്തിൽ ആദ്യം) അഭിനയിച്ചു. ഓപ്പോളെ വിവാഹം കഴിക്കുന്ന നല്ലവനായ മധ്യവയസ്കനായി ബാലൻ കെ നായരും (ദേശീയ അവാർഡ്), ഓപ്പോളുടെ ക്ഷുഭിതയായ അമ്മയായി കവിയൂർ പൊന്നമ്മയും, കുടുംബ സുഹൃത്തായി ശങ്കരാടിയും അഭിനയച്ചു. നിർമ്മാണം റോസമ്മ ജോർജ്ജ്. ഐവി ശശിയുടെ തൃഷ്‌ണ, ആരൂഢം, അക്ഷരങ്ങൾ എന്നീ ചിത്രങ്ങളും ഇവരാണ് നിർമ്മിച്ചത്. പട്ടാളക്കാരനായിരുന്ന ബാലൻ കെ നായർ മേനകയെ കല്യാണം കഴിച്ച് വയനാട്ടിലേയ്ക്ക് കൊണ്ടുപോകുന്നത് സഹിക്കാൻ അപ്പുവിന് കഴിയുന്നില്ല. മേനകയ്ക്കും അതേ അവസ്ഥ തന്നെ. അവർ അവനെ കൂടെക്കൂട്ടി. മധുവിധുകാലത്ത് ചെക്കൻ ഒരു ശല്യമാകുന്നത് കണ്ട് ബാലൻ…
Read More » -
NEWS
അർഹമായ സ്നേഹവും പരിഗണനയും ലഭിച്ചാലേ താഴെ തട്ടിൽ അവഗണിക്കപ്പെട്ടു കിടക്കുന്നവർ ഉന്നത നിലയിലെത്തൂ
വെളിച്ചം സ്‌കൂളിലെ ടീച്ചര്‍ നീണ്ട അവധിയെടുത്ത് പോയ ഒഴിവിലേക്കാണ് പുതിയ ടീച്ചര്‍ പകരക്കാരിയായി വന്നത്. ക്ലാസ്സിലെത്തിയ ടീച്ചര്‍ വിദ്യാര്‍ത്ഥികളെ ഓരോരുത്തരെയും പരിചയപ്പെട്ടു. അവരുടെ പഠനനിലവാരം അളക്കാനായി പാഠഭാഗങ്ങളിൽ നിന്ന് ചോദ്യങ്ങൾ ചോദിച്ചു. ക്ലാസ്സിലെ മധ്യഭാഗത്ത് അശ്രദ്ധമായി തല ചെരിച്ച് ഇരിക്കുന്ന കുട്ടിയോടായിരുന്നു ടീച്ചറുടെ ചോദ്യം. അല്പം പരുങ്ങലോടെ അവന്‍ എഴുന്നേറ്റ് നിന്നു. പുതിയ ടീച്ചറേയും ടീച്ചറുടെ ചോദ്യത്തേയും അവന്‍ പരിഭ്രമത്തോടെ നേരിട്ടു. ആ പരിഭ്രമം കണ്ട് ക്ലാസ്സിലെ കുട്ടികള്‍ മുഴുന്‍ ചിരിക്കാന്‍ തുടങ്ങി. കുട്ടികളുടെ ചിരിയുടെ രഹസ്യം ടീച്ചര്‍ തിരിച്ചറിഞ്ഞു. താന്‍ ചോദ്യം ചോദിച്ചത് ക്ലാസ്സിലെ ഏറ്റവും മണ്ടനായ ഒരു വിദ്യാർത്ഥിയോടായിരുന്നുവെന്ന് ടീച്ചര്‍ തിരിച്ചറിഞ്ഞു. അന്ന് ക്ലാസ്സ് അവസാനിച്ചപ്പോള്‍ അവനോടൊഴികെ മറ്റെല്ലാവരോടും പുറത്തേക്ക് പോകുവാന്‍ ടീച്ചര്‍ ആവശ്യപ്പെട്ടു. എന്നിട്ട് അവന്റെ കയ്യില്‍ ഒരു വരി കവിതയും അതിന്റെ അര്‍ത്ഥവും എഴുതികൊടുത്തിട്ട് പിറ്റേ ദിവസം പഠിച്ചുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഇത് മറ്റാരോടും പറയരുതെന്നും ടീച്ചര്‍ നിർദ്ദേശിച്ചു. പിറ്റേ ദിവസം ഈ കവിതയും അര്‍ത്ഥവും ബോര്‍ഡില്‍…
Read More »