Month: April 2023

  • Local

    ഇൻസ്റ്റഗ്രാം റീൽസ്, നൃത്ത മത്സരവുമായി ഹാങ്ങ് ഔട്ട് സ്ട്രീറ്റ് ഫുഡ് ഹബ്; വിജയികൾക്ക് സ്വാസികയ്ക്കൊപ്പം വേദി പങ്കിടാം

    കോട്ടയം: ഉദ്ഘാടനത്തിൻ്റെ ഭാഗമായി ഇൻസ്റ്റഗ്രാം റീൽസ് , നൃത്ത മത്സരവുമായി ഏറ്റുമാനൂർ പാറോച്ചിലിലെ ഹാങ് ഔട്ട് സ്ട്രീറ്റ് ഫുഡ് ഹബ്. ഡാൻസ് കോമ്പറ്റീഷനും, ഇൻസ്റ്റാ റീൽ മത്സരവുമാണ് ഉദ്ഘാടന ദിവസത്തിലേയ്ക്കായി തയ്യാറാക്കിയിരിക്കുന്നത്. ഈ മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് ഉദ്ഘാടന ദിവസം തന്നെ സമ്മാനങ്ങൾ നൽകുകയും, വിജയിക്കുന്നവർക്ക് സ്വാസികയ്‌ക്കൊപ്പം വേദി പങ്കിടുന്നതിനുള്ള അവസരവും ഒരുക്കും. കോട്ടയത്തെ കലാകാരന്മാരായ യുവതി യുവാക്കൾക്കാണ് ആഘോഷത്തോടെ പരിപാടികളുടെ ഭാഗമായി വേദിയൊരുങ്ങുന്നത്. ഏപ്രിൽ അഞ്ച് ബുധനാഴ്ച വൈകിട്ട് മൂന്നിനാണ് പരിപാടിയുടെ ഉദ്ഘാടനം നടക്കുക. നടി സ്വാസികയും, നടൻ പ്രശാന്തും പരിപാടി ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ വാസവൻ മുഖ്യാതിഥിയായി പങ്കെടുക്കും. റീൽ മത്സരങ്ങളുടെ നിബന്ധനകൾ ഇങ്ങനെ സിനിമകളിലെ ഫുഡുമായി ബന്ധപ്പെട്ട് കണ്ടന്റുകൾ ഉൾപ്പെടുത്തിയവയാകണം റീൽസുകൾ. വീഡിയോകൾ അറുപത് സെക്കൻഡിലധികം കൂടരുത് മത്സരങ്ങളിൽ പങ്കെടുക്കുന്നതിനു പ്രായപരിധിയില്ല വ്യക്തികൾക്കും, മൂന്നു പേരിൽ അധികമില്ലാത്ത ഗ്രൂപ്പുകൾക്കും റീൽസ് മത്സരത്തിൽ പങ്കെടുക്കാം. വ്യക്തികളുടെ പബ്ലിക്ക് അക്കൗണ്ടുകളിൽ പ്രസിദ്ധീകരിക്കുന്ന റീൽസുകൾ @hangoutstreetfoodhub എന്ന ഇൻസ്റ്റാഗ്രാം പേജിൽ ടാഗ്…

    Read More »
  • LIFE

    ജയസൂര്യ ചിത്രം ‘എന്താടാ സജി’, സ്‍നീക്ക് പീക്ക് പുറത്ത്

    ജയസൂര്യ നായകനാകുന്ന ചിത്രം ‘എന്താടാ സജി’ ഏപ്രില്‍ എട്ടിന് തിയറ്ററുകളിലേക്ക് എത്തുകയാണ്. ഗോഡ്‍ഫി സേവ്യർ ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോഡ്‍ഫി സേവ്യർ ബാബു തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്. ‘എന്താടാ സജി’ എന്ന ചിത്രത്തിന്റെ സ്‍നീക്ക് പീക്ക് പുറത്തുവിട്ടു. വില്യം ഫ്രാൻസിസ് സംഗീത സംവിധാനത്തിലുള്ള ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ജയസൂര്യക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു. രതീഷ് രാജാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ‘എന്താടാ സജി’യെന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം ജീത്തു ദാമോദറാണ്. നിവേദ തോമസ് ചിത്രത്തില്‍ ജയസൂര്യയുടെ നായികയായി എത്തുന്നു. മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് കുഞ്ചാക്കോ ബോബനും ജയസൂര്യയും നീണ്ട ഇടവേളയ്‍ക്ക് ശേഷം ഒന്നിക്കുന്ന ‘എന്താടാ സജി’ എന്ന ചിത്രം നിർമ്മിക്കുന്നത്. സഹ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്‍ണൻ. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങലൂർ. ‘എന്താടാ സജി’യെന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ജേക്ക്‍സ് ബിജോയ് ആണ്. ജയസൂര്യ ടൈറ്റില്‍ കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ആർട് ഡയറക്ടർ ഷിജി…

    Read More »
  • Kerala

    ശമ്പളം ലഭിക്കാത്തതിന് ഡ്യൂട്ടിക്കിടെ ബാഡ്ജ് കുത്തി പ്രതിഷേധിച്ച വനിതാ കണ്ടക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി

    തിരുവനന്തപുരം: ശമ്പളം ലഭിക്കാത്തതിന് ഡ്യൂട്ടിക്കിടെ ബാഡ്ജ് കുത്തി പ്രതിഷേധിച്ച വനിതാ കണ്ടക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി. വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ അഖില എസ് നായരെ പാലായിലേക്കാണ് സ്ഥലംമാറ്റിയത്. ശമ്പളരഹിത സേവനം 41-ാം ദിവസം എന്ന ബാഡ്ജ് ധരിച്ചായിരുന്നു അഖിലയുടെ പ്രതിഷേധം. അഖിലയുടെ നടപടി സര്‍ക്കാരിനെയും കെഎസ്ആര്‍ടിസിയെയും അപകീര്‍ത്തിപ്പെടുത്തുന്നതായിരുന്നെന്ന് നടപടി ഉത്തരവില്‍ മാനേജ്‌മെന്റ് പറഞ്ഞു. ഉത്തരവില്‍ പറയുന്നത് ഇങ്ങനെ: ”11.01.2023ന് വൈക്കം ഡിപ്പോയിലെ 08.30 കളക്ടറേറ്റ് സര്‍വീസ് പോയ കണ്ടക്ടര്‍ അഖില എസ് നായര്‍ ഒരു ജീവനക്കാരി എന്ന നിലയില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സ്വന്തം നിലയില്‍ സര്‍ക്കാരിനും കോര്‍പ്പറേഷനും എതിരെ പ്രതിഷേധിച്ച് ‘ശമ്പളരഹിത സേവനം 41-ാം ദിവസം’ എന്ന ബാഡ്ജ് ധരിച്ച് ഡ്യൂട്ടി നിര്‍വഹിക്കുകയും ആയത് നവമാധ്യമങ്ങള്‍ വഴി പ്രചരിക്കപ്പെടുകയും, അതിലൂടെ സര്‍ക്കാരിനെയും കോര്‍പ്പറേഷനെയും അപകീര്‍ത്തിപ്പെടുത്തുന്നതിന് ഇടവരികയും ചെയ്തു. പ്രവൃത്തിയിലൂടെ അച്ചടക്ക ലംഘനം നടത്തിയതായി ബോധ്യപ്പെട്ടു. മേല്‍ക്കാരണങ്ങളാല്‍ അഖില നായരെ ഭരണപരമായ സൗകര്യാര്‍ത്ഥം പാലാ യൂണിറ്റിലേക്ക് സ്ഥലം മാറ്റി കൊണ്ട് ഉത്തരവിടുന്നു.” അഖില…

    Read More »
  • Business

    വിമാനത്തിനുള്ളില്‍ മദ്യലഹരിയില്‍ എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ സ്വീഡിഷ് പൗരന്‍ അറസ്റ്റില്‍

    മുംബൈ: വിമാനത്തിനുള്ളില്‍ മദ്യലഹരിയില്‍ എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ സ്വീഡിഷ് പൗരന്‍ അറസ്റ്റില്‍. വ്യാഴാഴ്ച ബാങ്കോക്കില്‍ നിന്നുള്ള മുംബൈ വിമാനത്തിലായിരുന്നു സംഭവം. 63കാരനായ എറിക് ഹെറാള്‍ഡ് ജോനാസ് വെസ്റ്റ്ബര്‍ഗിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുംബൈയില്‍ എത്തിയയുടന്‍ വിമാന ജീവനക്കാര്‍ ഇയാളെ മുംബൈ പൊലീസിന് കൈമാറുകയായിരുന്നു. ഭക്ഷണം വിളമ്പുന്ന സമയത്തായിരുന്നു ഇയാള്‍ 24കാരിയായ ജീവനക്കാരിയോട് മോശമായി പെരുമാറിയത്. ഭക്ഷണം നല്‍കിയ ശേഷം പിഒഎസ് മെഷ്യനില്‍ കാര്‍ഡ് സൈ്വപ് ചെയ്യാനെന്ന വ്യാജേന ഇയാള്‍ ശരീരത്തില്‍ സ്പര്‍ശിച്ചെന്നാണ് യുവതിയുടെ പരാതി. എതിര്‍ത്തപ്പോള്‍ ഇയാള്‍ എഴുന്നേറ്റ് മറ്റ് യാത്രക്കാരുടെ മുന്നില്‍ വച്ച് വീണ്ടും അപമര്യാദയായി പെരുമാറിയെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. അതേസമയം, യുവതിയുടെ ആരോപണങ്ങള്‍ തള്ളി എറിക്കിന്റെ അഭിഭാഷകന്‍ രംഗത്തെത്തി. എറിക്കിന് വാര്‍ധക്യസഹജരോഗങ്ങളുണ്ട്. മറ്റുള്ളവരുടെ സഹായമില്ലാതെ ഒന്നും ചെയ്യാന്‍ സാധിക്കില്ല. പിഒഎസ് മെഷ്യനില്‍ കാര്‍ഡ് സൈ്വപ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അറിയാതെ എയര്‍ഹോസ്റ്റസിന്റെ കൈയില്‍ സ്പര്‍ശിക്കുകയായിരുന്നു. ലൈംഗികഉദേശത്തോടെ ജീവനക്കാരിയുടെ ശരീരത്തില്‍ തൊട്ടിട്ടില്ലെന്നും അഭിഭാഷകന്‍ ദേശീയമാധ്യമത്തോട് പ്രതികരിച്ചു.

    Read More »
  • Crime

    കഷണ്ടിയും കുടവയറും നരയും മാറുമെന്ന പേരില്‍ എണ്ണയും മരുന്നുകളും വില്‍ക്കുന്ന തട്ടിപ്പ് സംഘങ്ങള്‍ സൗദിയിൽ വ്യാപകം; ഇരയായത് നിരവധി പ്രവാസികള്‍

    റിയാദ്: കഷണ്ടിയും കുടവയറും നരയും മാറുമെന്ന പേരിൽ എണ്ണയും മരുന്നുകളും വിൽക്കുന്ന തട്ടിപ്പ് സംഘങ്ങൾ വ്യാപകം. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ മലയാളികൾ ഉൾപ്പെടെ നിരവധിപ്പേർ ഇത്തരം തട്ടിപ്പുകാരുടെ കെണിയിൽ വീണിട്ടുണ്ട്. ആകർഷകമായി സംസാരിക്കുന്ന ഇവർ പലപ്പോഴും കുടുംബത്തോടൊപ്പമൊക്കെ എത്തിയാണ് ആളുകളെ വിശ്വാസിപ്പിക്കുന്നത്. കഷണ്ടിക്കും കുടവയറിനും മാത്രമല്ല ചിലർ കാഴ്ചക്കുറവും പ്രമേഹത്തിനും വരെയുള്ള മരുന്നുകളും ഇങ്ങനെ വിൽക്കുന്നുണ്ടത്രെ. നേരത്തെ ദമ്മാമിലും റിയാദിലുമൊക്കെ ഉണ്ടായിരുന്ന ഇത്തരം മരുന്ന് വിൽപനക്കാർ ഇപ്പോൾ യാംബൂ, അബഹ, ജിസാൻ എന്നിവിടങ്ങളിലെല്ലാം സജീവമാണെന്ന് അവിടങ്ങളിലുള്ള പ്രവാസികൾ പറയുന്നു. പലരും തട്ടിപ്പിന് ഇരയായതിന്റെ ജാള്യതയിൽ വിവരങ്ങൾ പുറത്തുപറയാനും തയ്യാറാവുന്നില്ല. കഷണ്ടിയോ കുടവയറോ അല്ലെങ്കിൽ നരയോ ഒക്കെ ഉള്ള പ്രവാസികളെയാണ് ലക്ഷ്യമിടുന്നത്. അടുത്ത് വന്ന് വളരെ മാന്യമായി സംസാരിക്കും. ചിലപ്പോ കുടുംബവും ഒപ്പമുണ്ടാകും. തനിക്കും സമാനമായ കഷണ്ടിയുടെയോ കുടവയറിന്റെയോ ഒക്കെ പ്രശ്നമുണ്ടായിരുന്നുവെന്നും ഇപ്പോൾ ഒരു മരുന്ന് ഉപയോഗിച്ചതോടെ അത് നിശ്ശേഷം മാറിയെന്നും പറയും. തുടർന്ന് ആ മരുന്ന് വേണമെങ്കിൽ സംഘടിപ്പിച്ച് നൽകാമെന്ന്…

    Read More »
  • ചെറുകിട സമ്പാദ്യപദ്ധതികൾക്ക് ആധാറും പാൻ കാർഡും നിർബന്ധമാക്കി കേന്ദ്രം

    പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) സുകന്യ സമൃദ്ധി യോജന (എസ്എസ്വൈ), പോസ്റ്റ് ഓഫീസ് സേവിംഗ് സ്‌കീം, സീനിയർ സിറ്റിസൺസ് സേവിംഗ് സ്‌കീം (എസ്സിഎസ്എസ്) തുടങ്ങിയ ചെറുകിട സമ്പാദ്യ പദ്ധതികളിൽ നിക്ഷേപം നടത്തുന്നതിന് പാൻ, ആധാർ നമ്പർ നിർബന്ധമാക്കുന്നു. ഇത് സംബന്ധിച്ച് 2023 മാർച്ച് 31-ന് ധനമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു. ചെറുകിട സമ്പാദ്യ പദ്ധതികൾക്കായുള്ള കെവൈസി യിലും മാറ്റങ്ങൾ കാണിച്ചുള്ള അറിയിപ്പ് നൽകിയിട്ടുണ്ട്. നേരത്തെ ആധാർ നമ്പർ സമർപ്പിക്കാതെ തന്നെ ചെറുകിട സമ്പാദ്യ പദ്ധതികളിൽ നിക്ഷേപം സാധ്യമായിരുന്നു. എന്നാൽ, ഇനി മുതൽ, സർക്കാർ പിന്തുണയുള്ള ചെറുകിട സമ്പാദ്യ പദ്ധതികളിൽ നിക്ഷേപം നടത്തുന്നതിന് കുറഞ്ഞത് ആധാർ എൻറോൾമെന്റ് നമ്പറെങ്കിലും സമർപ്പിക്കേണ്ടതുണ്ട്. ഒരു നിശ്ചിത പരിധിക്ക് മുകളിലുള്ള നിക്ഷേപത്തിന് പാൻ കാർഡ് നൽകണമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ചെറുകിട സമ്പാദ്യ പദ്ധതിക്കുള്ള പുതിയ നിർദ്ദേശങ്ങൾ ധനമന്ത്രാലയത്തിന്റെ പുതിയ നോട്ടിഫിക്കേഷൻ പ്രകാരം, ചെറുകിട സമ്പാദ്യ വരിക്കാർ പിപിഎഫ്, എസ്എസ്‌ഐ,എൻഎസ്ഇ,എസ് സിഎസ്എസ് പോലുള്ള ചെറുകിട സമ്പാദ്യപദ്ധതികളിൽ അക്കൗണ്ട് തുറക്കുമ്പോൾ…

    Read More »
  • Social Media

    പേളുകള്‍ പതിപ്പിച്ച വെള്ള ലെഹങ്കയില്‍ തിളങ്ങി ജാന്‍വി കപൂര്‍; പുത്തന്‍ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

    ഇന്ന് നിരവധി യുവ ആരാധകരുള്ള ബോളിവുഡ് നടിയാണ് ജാൻവി കപൂർ. ഫിറ്റ്നസിൻറെ കാര്യത്തിലും ഫാഷൻറെ കാര്യത്തിലും വളരെ ഏറെ ശ്രദ്ധ പുലർത്തുന്ന താരമാണ് ജാൻവി. ജാൻവിയുടെ പോസ്റ്റുകളൊക്കെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുണ്ട്. മോഡേൺ ഔട്ട്ഫിറ്റുകളും ട്രഡീഷനൽ ഔട്ട്ഫിറ്റുകളും ഒരു പോലെ ചേരുന്ന നടിയാണ് ജാൻവി.   View this post on Instagram   A post shared by Janhvi Kapoor (@janhvikapoor) ഇപ്പോഴിതാ ജാൻവിയുടെ ഏറ്റവും പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വെള്ള നിറത്തിലുള്ള ലെഹങ്കയാണ് താരത്തിൻറെ വേഷം. ബ്ലൗസ് ആണ് ലെഹങ്കയെ മനോഹരമാക്കുന്നത്. പേളുകൾ കൊണ്ടാണ് ബ്ലൗസ് ഡിസൈൻ ചെയ്തിരിക്കുന്നത്. കേപ് സ്റ്റൈൽ ജാഗറ്റും ഇതിനൊപ്പം താരം ധരിച്ചിട്ടുണ്ട്. മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത ലെഹങ്കയാണ് താരം ധരിച്ചത്. ജാൻവി തന്നെയാണ് ചിത്രങ്ങൾ തൻറെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.   View this post on Instagram   A post shared by Tanya Ghavri…

    Read More »
  • Kerala

    കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാൻ ഉത്തരവാദിത്വമില്ലെന്ന് സര്‍ക്കാര്‍‍ ഹൈക്കോടതിയില്‍

    കൊച്ചി: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ ഉത്തരവാദിത്വമില്ലെന്ന് സർക്കാർ‍.ധനവകുപ്പ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് വിശദീകരണം.കോർപ്പറേഷൻ കാര്യക്ഷമമാക്കാൻ പരിഷ്ക്കരണങ്ങൾ സർക്കാർ മുന്നേട്ട് വച്ചിരുന്നു.ഇത് അംഗീകരിക്കാൻ ജീവനക്കാരുടെ യൂണിയനുകൾ തയ്യാറായിട്ടില്ല.ദക്ഷിണേന്ത്യയിലെ ഏറ്റവും കാര്യക്ഷമമല്ലാത്ത ട്രാൻസ്പോർട്ട് കോർപ്പറേഷനാണ് കെ എസ് ആർ ടി സി.കാര്യക്ഷമമല്ലാത്ത കോർപ്പറേഷനു കീഴിലെ ജീവനക്കാർക്ക് ശമ്പളം നൽകേണ്ട ബാധ്യതയില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.ജീവനക്കാർക്ക് ശമ്പളം നൽകേണ്ടത് കോർപ്പറേഷനാണെന്നും സർക്കാർ വ്യക്തമാക്കി. ശമ്പളം ലഭിക്കാത്തതിന് ഡ്യൂട്ടിക്കിടെ ബാഡ്ജ് കുത്തി പ്രതിഷേധിച്ച വനിതാ കണ്ടക്ടർക്കെതിരെ നടപടി സ്വീകരിച്ച് കെഎസ്ആർടിസി. വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ അഖില എസ് നായരെ പാലായിലേക്കാണ് സ്ഥലംമാറ്റിയത്. ശമ്പളരഹിത സേവനം 41-ാം ദിവസം എന്ന ബാഡ്ജ് ധരിച്ചായിരുന്നു അഖിലയുടെ പ്രതിഷേധം. അഖിലയുടെ നടപടി സർക്കാരിനെയും കെഎസ്ആർടിസിയെയും അപകീർത്തിപ്പെടുത്തുന്നതായിരുന്നെന്ന് നടപടി ഉത്തരവിൽ മാനേജ്‌മെന്റ് പറഞ്ഞു.

    Read More »
  • Business

    ജിഎസ്ടി വരുമാനത്തിൽ മാർച്ചിൽ സമാഹരിച്ചത് 1.6 ലക്ഷം കോടി രൂപ; 2023 ലെ വരുമാനം 22 ശതമാനം കൂടുതൽ

    ദില്ലി: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനത്തിൽ മാർച്ചിൽ സമാഹരിച്ചത് 1.6 ലക്ഷം കോടി രൂപ. കഴിഞ്ഞ വർഷം ഏപ്രിലിലെ റെക്കോർഡ് ജിഎസ്ടി വരുമാനത്തിന് തൊട്ടു പിറകിലാണ് മാർച്ചിലെ വരുമാനം. 1.67 ലക്ഷം കോടി രൂപയായിരുന്നു 2022 ഏപ്രിലിലെ വരുമാനം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും പ്രതിമാസ ജിഎസ്ടി വരുമാനം ഇപ്പോൾ തുടർച്ചയായി 12 മാസമായി 1.4 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്. ജിഎസ്ടി ആരംഭിച്ചതിന് ശേഷം രണ്ടാം തവണയും ജിഎസ്ടി വരുമാനം 1.6 ലക്ഷം കോടി രൂപ കടന്നതായി മാർച്ചിലെ കണക്കുകൾ കാണിക്കുന്നു. 2022 – 23 സാമ്പത്തിക വർഷത്തിൽ ഇത് നാലാം തവണയാണ് മൊത്തം ജിഎസ്ടി കളക്ഷൻ 1.5 ലക്ഷം കോടി കടന്നത്. അന്തർസംസ്ഥാന വിൽപ്പനയിൽ നിന്നുള്ള വരുമാനം തീർപ്പാക്കിയ ശേഷം, 2023 മാർച്ചിൽ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ആകെ വരുമാനം യഥാക്രമം 62,954 കോടിയും 65,501 കോടിയുമാണ്. 2023 മാർച്ചിലെ ജിഎസ്ടി വരുമാനം, ഒരു വർഷം മുമ്പ് ഇതേ…

    Read More »
  • Kerala

    വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തോട് എൻഎസ്എസ് മുഖം തിരിച്ചത് ശരിയായില്ല; രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി

    കോട്ടയം: വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളിൽ നിന്നും വിട്ടു നിന്ന എൻഎസ്എസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തോട് എൻഎസ്എസ് മുഖം തിരിച്ചത് ശരിയായില്ലെന്നും ശിവഗിരി മഠത്തിൽ നിന്ന് എത്തിയവർക്ക് മന്നം സമാധിയിൽ അനുമതി പോലും നിഷേധിച്ചുവെന്നും വെള്ളപ്പള്ളി കുറ്റപ്പെടുത്തി. എൻ എസ് എസ് നേതൃത്വത്തിൽ ഇരിക്കുന്നവർ മാടമ്പിത്തരം കാണിക്കുകയാണ്. ഇവർ മാറി നിന്നാൽ ഒരു ചുക്കും സംഭവിക്കില്ല. കാലചക്രത്തെ പിറകോട്ട് തിരിക്കാൻ ശ്രമിക്കുന്ന എൻ എസ് എസ് നേതൃത്വം പിന്തിരിപ്പൻമാരാണ്. സമുദായത്തിലെ സാധാരണക്കാർ നേതൃത്വത്തിന്റെ നിലപാടിനോട് യോജിക്കുന്നില്ലെന്നും വെള്ളാപ്പള്ളി വിമർശിച്ചു. ശിവഗിരി മഠത്തിൽ നിന്ന് എത്തിയവർക്ക് മന്നം സമാധിയിൽ സന്ദർശനത്തിന് അനുമതി നിഷേധിച്ച സ്ഥിതിയുണ്ടായി. മന്നം സമാധി സന്ദർശനത്തിന് സ്വാമിമാർ അനുവാദം ചോദിക്കാതിരുന്നതാകാം കാരണം. പക്ഷേ സ്വാമിമാർ അവിടെയെത്തിയിട്ടും മന്നം സമാധിയിലെ സന്ദർശനത്തിന് അനുമതി നൽകാൻ എസ് എസ് തയ്യാറായില്ലെന്നും വെളളാപ്പള്ളി കുറ്റപ്പെടുത്തി.

    Read More »
Back to top button
error: