കുവൈറ്റ് സിറ്റി: എന്‍ജിനിയറിംഗ് ഡിസൈനിംഗ് രംഗത്തെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്‌സ് (ഫോക്കസ് ) കുവൈറ്റ് പതിനെഴാമത് വാര്‍ഷിക സമ്മേളനം സമാപിച്ചു. അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പ്രസിഡന്റ് സലിം രാജ് അദ്ധ്യക്ഷം വാഹിച്ചു. വൈസ് പ്രസിഡന്റ് റെജി കുമാര്‍ സ്വാഗതം ആശംസിച്ചു. ജോ. ട്രഷറര്‍ ജേക്കബ്ബ് ജോണ്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.
ജനറല്‍ സെക്രട്ടറി ഡാനിയേല്‍ തോമസ് വാഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ സി.ഒ. കോശി സാമ്പത്തിക റിപ്പോര്‍ട്ടും, വെല്‍ഫെയര്‍ കണ്‍വീനര്‍ സിറാജുദ്ദീന്‍ വെല്‍ഫെയര്‍ റിപ്പോര്‍ട്ടും, ഓഡിറ്റേഴ്‌സായ രാജീവ് സി.ആര്‍, സജിമോന്‍ ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. തുടര്‍ന്നു യൂണിറ്റ് ചര്‍ച്ചയില്‍ ബിജൂ കുര്യന്‍, നിയാസ് ഷാഫി, സൂരജ്, ഷാജൂ എം ജോസ്, വിമല്‍ കുമാര്‍,സുനില്‍കുമാര്‍, കെ. രതീശന്‍, സാജന്‍ ഫിലിപ്പ്, ശ്രീകുമാര്‍, സന്തോഷ് കുമാര്‍, ഷാഹിന്‍, അഷറഫ്, ജിജി കെ. ജോര്‍ജ്, റോയ് എബ്രഹാം, അരുണ്‍ ജേക്കബ്ബ് എന്നിവര്‍ പങ്കെടുത്തു. പുതിയ യൂണിറ്റ് ഭാരവഹികളെ ഓഡിറ്റേഴ്‌സ് സമ്മേളനത്തിന് പരിചയപ്പെടുത്തി.
പുതിയ കേന്ദ്ര ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. ഉപദേശക സമതി അംഗങ്ങളായ തമ്പി ലൂക്കോസ്, റോയ് എബ്രഹാം, കാര്‍ഡ് കണ്‍വീനര്‍ രതീഷ് കുമാര്‍, ജോ: സെക്രട്ടറി സുനില്‍ ജോര്‍ജ്, മുന്‍ പ്രസിഡന്റ് ഡിസില്‍വ ജോണ്‍ എന്നിവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു. സിസിത ഗിരീഷ്, അപര്‍ണ്ണ ഉണ്ണികൃഷ്ണന്‍, സന്തോഷ് കുമാര്‍, ഷിബു സാമുവല്‍ എന്നിവര്‍ നേതൃത്വം നല്‍കി. സമ്മേളാനന്തരം ഇഫ്താര്‍ വിരുന്നും നല്‍കി.