Month: April 2023
-
Kerala
വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ്
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് വരുന്ന ദിവസങ്ങളില്‍ വേനല്‍ മഴ ശക്തി പ്രാപിക്കും എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇടിമിന്നലോടു കൂടിയ വേനല്‍ മഴ തുടരാന്‍ സാധ്യത ഉണ്ടെന്നാണ് അറിയിപ്പ്. മലയോര മേഖലകളില്‍ ആണ് കൂടുതല്‍ മഴക്ക് സാധ്യത. സംസ്ഥാനത്ത് മാര്‍ച്ച് 1 മുതല്‍ 31 വരെ ഏറ്റവും കൂടുതല്‍ വേനല്‍ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. ജില്ലയില്‍ ഈ കാലയളവില്‍ 82% അധിക മഴ ലഭിച്ചു. 125 മി.മീ മഴയാണ് ജില്ലയില്‍ ആകെ ലഭിച്ചത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച് മണ്ണീറയിലാണ് 461 മി.മീ. തവളപ്പാറ, കുമ്മണ്ണൂര്‍, കരിപ്പാന്‍ തോട്, പെരുന്തേനരുവി, ളാഹ മേഖലകളിലും 250 മി.മീ അധികം മഴ ലഭിച്ചു. അടൂര്‍, തിരുവല്ല താലൂക്കുകളിലും മല്ലപ്പള്ളി,…
Read More » -
Crime
തൃശൂരില്‍ ഗൃഹനാഥന്‍ രക്തം ഛര്‍ദിച്ച് മരിച്ചു; വീട്ടില്‍നിന്ന് ഭക്ഷണം കഴിച്ച നാലു പേര്‍ ചികിത്സയില്‍
തൃശൂര്‍: അവണൂരില്‍ ഗൃഹനാഥന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം. അമ്മാനത്ത് വീട്ടില്‍ ശശീന്ദ്രന്‍(57) ആണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. രക്തം ഛര്‍ദിച്ച് അവശനായ ശശീന്ദ്രന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ശശീന്ദ്രനും ഭാര്യയും അമ്മയും രണ്ട് തെങ്ങുകയറ്റ തൊഴിലാളികളും അടക്കം അഞ്ചുപേര്‍ക്കാണ് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായത്. ഇവര്‍ വീട്ടിലുണ്ടാക്കിയ ഇഡ്ഡലി കഴിച്ചിരുന്നു. ഇതിന് പിന്നാലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ശശീന്ദ്രന്റെ മകന്‍ പുറത്ത് പോയതിനാല്‍ ഇയാള്‍ വീട്ടിലുണ്ടാക്കിയരുന്ന ഭക്ഷണം കഴിച്ചിരുന്നില്ല. ശശീന്ദ്രന് പുറമെ ഇഡ്ഡലി കഴിച്ച മറ്റ് നാല് പേരും ചികിത്സയിലാണ്. ശശീന്ദ്രന്റെ അമ്മ തൃശൂരുലെ സ്വകാര്യ ആശുപത്രിയിലും മറ്റ് മൂന്ന് പേര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലും നിലവില്‍ ചികിത്സയിലാണ്. ഇവരെല്ലാം അബോധവസ്ഥയിലാണെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭ്യമാകുന്ന വിവരം. ഇത്തരത്തില്‍ എല്ലാവരും ഒരേ ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തിയത് ആശങ്കയ്ക്കിടയാക്കി. ഭക്ഷ്യവിഷബാധയാകാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍, എങ്കിലും ഔദ്യോഗികമായി ഒരു സ്ഥിരീകരണവും ഇതുവരെ ലഭ്യമായിട്ടില്ല.
Read More » -
Crime
കമ്മിഷന്‍ ഏജന്റ് ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍; ഒപ്പമെത്തിയ സ്ത്രീ അര്‍ധരാത്രി സ്ഥലംവിട്ടു
ന്യൂഡല്‍ഹി: നഗരത്തിലെ ഹോട്ടല്‍മുറിയില്‍ കമ്മിഷന്‍ ഏജന്‍്‌റിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഗാസിയാബാദ് ഇന്ദിരാപുരം നിവാസിയായ ദീപക് സേഥി(54)യെയാണ് ഡല്‍ഹി സഫ്ദര്‍ജങ് എന്‍ക്ലേവിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. സംഭവത്തില്‍ പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാര്‍ച്ച് 30-ാം തീയതി വ്യാഴാഴ്ച രാത്രിയാണ് ദീപക് സേഥി ഹോട്ടലില്‍ മുറിയെടുത്തതെന്ന് പോലീസ് പറഞ്ഞു. രാത്രി 8.50-ഓടെ ഒരു സ്ത്രീക്കൊപ്പമാണ് ഇയാള്‍ ഹോട്ടലിലെത്തിയത്. ഈ സ്ത്രീ അര്‍ധരാത്രി 12.30-ഓടെ ഹോട്ടല്‍മുറിയില്‍നിന്ന് പുറത്തേക്ക് പോയി. തുടര്‍ന്ന് പിറ്റേദിവസം മുറിയില്‍നിന്ന് പ്രതികരണമൊന്നും ഇല്ലാതായതോടെ ജീവനക്കാര്‍ മുറിതുറന്ന് പരിശോധിച്ചപ്പോളാണ് സേഥിയെ മരിച്ചനിലയില്‍ കണ്ടത്. വായില്‍നിന്ന് നുരയും പതയും വന്നനിലയിലായിരുന്നു മൃതദേഹം. മദ്യം ഉപയോഗിച്ചതായും സൂചനയുണ്ട്. ദുരൂഹസാഹചര്യത്തിലുള്ള മരണമായതിനാല്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. ഇയാള്‍ എട്ടു വര്‍ഷത്തോളമായി സ്ഥിരമായ ജോലികളൊന്നും ചെയ്യാറില്ലായിരുന്നുവെന്നും കമ്മിഷന്‍ ഏജന്‍്‌റായാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും പോലീസ് അറിയിച്ചു. 204-ാം നമ്പര്‍ മുറിയിലാണ് ദീപക് സേഥിയും സ്ത്രീയും താമസിച്ചിരുന്നതെന്ന് ഹോട്ടല്‍ മാനേജര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ”അവര്‍ രണ്ടുപേരെയും…
Read More » -
Crime
അര്‍ധരാത്രിയില്‍ യുവതിയുടെ വീട്ടില്‍ കയറി എസ്‌ഐയുടെ അതിക്രമം; അധികാലം ജീവിക്കാന്‍ വിടില്ലെന്നു ഭീഷണി
തിരുവനന്തപുരം: വലിയമല മന്നൂര്‍ക്കോണത്ത് അര്‍ധരാത്രിയില്‍ യുവതിയുടെ വീട്ടില്‍ കയറി എസ്‌ഐയുടെ അതിക്രമം. ആലപ്പുഴ റെയില്‍വെ എസ്‌ഐ ഷാനിഫാണ് മന്നൂര്‍ക്കോണം സ്വദേശിനി റിസാനയുടെ വീട്ടില്‍ ആക്രമണം നടത്തിയത്. ഇതുസംബന്ധിച്ച് റിസാന വലിയമല പോലീസില്‍ പരാതി നല്‍കി. റിസാനയുടെ അയല്‍വാസിയാണ് ഷാനിഫ്. രണ്ടുവര്‍ഷം മുമ്പുള്ള വഴി തര്‍ക്കത്തിന്റെ പേരില്‍ സിവില്‍ കേസ് നടക്കുന്നതിനിടെയാണ് ഷാനിഫ് കഴിഞ്ഞ മാസം 28ന് അര്‍ദ്ധരാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്നാണ് റിസാനയുടെ പരാതി. മുറ്റത്ത് കിടന്ന സാധനങ്ങള്‍ ഷാനിഫും സംഘവും ചേര്‍ന്ന് നശിപ്പിച്ചെന്ന് റിസാന പറഞ്ഞു. ഭര്‍ത്താവ് വിദേശത്തായതിനാല്‍ യുവതിയും കുഞ്ഞും മാത്രമാണ് വീട്ടിലുളളത്. ഇതുപോലെ നേരത്തെയും പലതവണ അതിക്രമം ഉണ്ടായിട്ടുണ്ടെന്ന് റിസാന പറഞ്ഞു. ‘നിന്നെ തീര്‍ക്കും, നിന്നെ അധികാലം ജീവിക്കാന്‍ വിടില്ല. അധികകാലം ഈ വീട്ടില്‍ താമസിക്കില്ല എന്നാണ് പറഞ്ഞത്. എപ്പോഴപും ഭീഷണിപ്പെടുത്തുന്നത് ഷാനിഫാണ്. വണ്ടി തട്ടിയിട്ട് കൊല്ലും എന്നാണ് പറയുന്നത്. ചീത്തവിളിയും ഭീഷണയും കാരണം വെളിയില്‍ ഇറങ്ങാന്‍ തന്നെ പേടിയാണ്. ഷാനിഫും ആറ് കൂട്ടുകാരും അന്ന്…
Read More » -
Crime
സുരേഷ് റെയ്‌നയുടെ അമ്മാവനെയടക്കം കൊലപ്പെടുത്തിയ കൊടുംക്രിമിനല്‍; ഏറ്റുമുട്ടലില്‍ വധിച്ച് യുപി പോലീസ്
ലഖ്‌നൗ: അന്തസംസ്ഥാന കവര്‍ച്ചാസംഘാംഗമായ കൊടുംക്രിമിനലിനെ ഉത്തര്‍പ്രദേശ് പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു. ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലടക്കം പ്രതിയായ റാഷിദാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രി മുസാഫര്‍നഗറിലെ ഷാഹ്പുര്‍ ഗ്രാമത്തിലാണ് സംഭവം. തലയ്ക്ക് 50,000 രൂപ വിലയിട്ടിരുന്ന കുപ്രസിദ്ധ ക്രിമിനലായ റാഷിദും കൂട്ടാളിയും ഷാഹ്പൂരിലുണ്ടെന്ന് പോലീസിന് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു. ശനിയാഴ്ച ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും പോലീസ് വഴിയില്‍ തടഞ്ഞു. തുടര്‍ന്ന് പ്രതികളായ രണ്ടുപേരും പോലീസിന് നേരേ വെടിയുതിര്‍ത്തു. ഇതോടെ പോലീസും തിരിച്ചടിക്കുകയായിരുന്നു. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ റാഷിദിനെ പോലീസ് സംഘം പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അതേസമയം, ഏറ്റുമുട്ടലിനിടെ ഇയാളുടെ കൂട്ടാളി രക്ഷപ്പെട്ടു. വെടിവെപ്പില്‍ ഷാഹ്പുര്‍ എസ്.എച്ച്.ഒ. ബബ്ലുകുമാറിനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം ചികിത്സയിലാണ്. 2020 ഓഗസ്റ്റിലാണ് റാഷിദിന്‍െ്‌റ ഗുണ്ടാസംഘം സുരേഷ് റെയ്നയുടെ ബന്ധുക്കളെ അതിദാരുണമായി കൊലപ്പെടുത്തിയത്. പഞ്ചാബിലെ പത്താന്‍കോട്ട് സ്വദേശിയും സുരേഷ് റെയ്നയുടെ അമ്മാവനുമായ അശോക് കുമാര്‍, ഭാര്യ ആശ റാണി, കൗശല്‍…
Read More » -
Crime
പാലത്തിന് സമീപം ഇരുന്നതിന് ലാത്തിക്ക് തല്ലി, മുഖത്തടിച്ചു; കൊച്ചി പോലീസിനെതിരേ യുവാവ്
കൊച്ചി: പോലീസ് അകാരണമായി മര്‍ദിച്ചെന്ന പരാതിയുമായി യുവാവ്. കാക്കനാട് സ്വദേശിയായ റിനീഷ് ആണ് എറണാകുളം നോര്‍ത്ത് പോലീസ് അകാരണമായി മര്‍ദിച്ചെന്ന ആരോപണമുന്നയിച്ചത്. ആശുപത്രിയില്‍ ചികിത്സയിലാണ് റിനീഷ്. പോലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്നും പൊലീസ് നടപടിയില്‍ ശക്തമായ പ്രതിഷേധം മുഖ്യമന്ത്രിയെ അറിയിക്കുമെന്നും തൃക്കാക്കര എംഎല്‍എ ഉമാ തോമസ് മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ, സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തതാണെന്നും മര്‍ദിച്ചിട്ടില്ലെന്നുമാണ് നോര്‍ത്ത് പോലീസിന്റെ വിശദീകരണം. ”നോര്‍ത്ത് പാലത്തിന് സമീപത്തിരിക്കുമ്പോള്‍ അവിടെ പോലീസെത്തുകയും എവിടെയാണ് വീടെന്ന് ചോദിക്കുകയും ചെയ്തു. കാക്കനാട് ആണ് വീട് എന്ന് പറഞ്ഞതിനു പിന്നാലെ ഫോണ്‍ പരിശോധിക്കണമെന്നായി. ഫോണ്‍ കൊടുക്കില്ലെന്ന് പറഞ്ഞു. ശേഷം എന്നെ പരിശോധിക്കണമെന്നാണ് പോലീസ് പറഞ്ഞത്. പോക്കറ്റില്‍ എന്താണെന്ന് പോലീസ് ചോദിച്ചു. ഒരു ഹെഡ്‌സെറ്റ് മാത്രമാണുണ്ടായിരുന്നത്. ഹെഡ്‌സെറ്റ് പുറത്തേക്കെടുക്കാന്‍ തുടങ്ങുന്നതിനിടെ കൈയിലുണ്ടായിരുന്ന ലാത്തി കൊണ്ട് അടിച്ചു. എന്തിനാണ് അടിക്കുന്നതെന്ന് ചോദിക്കുന്നതിന് മുന്‍പുതന്നെ കവിളത്ത് ശക്തിയായി അടിച്ചു. പിന്നാലെ തലകറക്കവും ഛര്‍ദിയുമുണ്ടായി. ഒരു ഭാഗം മരവിച്ചതുപോലെ അനുഭവപ്പെട്ടു. അത്ര ശക്തമായാണ് അടിച്ചത്”-…
Read More » -
Kerala
വൈക്കം സത്യഗ്രഹ പോസ്റ്റര്‍ വിവാദം; പി.ആര്‍.ഡിക്കെതിരേ സി.പി.ഐ
കോട്ടയം: വൈക്കം സത്യഗ്രഹ ശതാബ്ദി സമ്മേളന പരിപാടിയുടെ പോസ്റ്ററില്‍ നിന്നും സി.കെ. ആശ എം.എല്‍.എയെ ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി സി.പി.ഐ. സര്‍ക്കാരിന് പരാതി നല്‍കിയെന്നും പി.ആര്‍.ഡി. തെറ്റു തിരുത്തണമെന്നും ജില്ലാ സെക്രട്ടറി വി.ബി. വിനു. അതേസമയം, പരിപാടിയില്‍ തനിക്ക് മതിയായ പ്രാതിനിധ്യം നല്‍കിയെങ്കിലും പരസ്യത്തില്‍ ഉള്‍പ്പെടുത്താത് പി.ആര്‍.ഡിയുടെ വീഴ്ചയെന്നും സി.കെ. ആശ എം.എല്‍.എ. ആരോപിച്ചു. ”രണ്ടു മുഖ്യമന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ മറ്റു മന്ത്രിമാരേക്കാള്‍ പ്രാധാന്യം വൈക്കത്തെ ജനപ്രതിനിധിക്ക് എല്‍.ഡി.എഫ്. സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ തര്‍ക്കമുള്ള കാര്യം, പി.ആര്‍.ഡി. കാണിച്ച വിഷയത്തിലാണ്. ഇതുപോലുള്ള കാര്യത്തില്‍ പി.ആര്‍.ഡി. ശ്രദ്ധിക്കേണ്ടതല്ലേ. സംസ്ഥാന സര്‍ക്കാരിന്റെ പരിപാടി ആകുമ്പോള്‍ ഏറ്റവും പ്രാധാന്യം എം.എല്‍.എയ്ക്ക് ഉണ്ടാകണം. പ്രാധാന്യം വേണ്ട, പോസ്റ്ററില്‍ പേരെങ്കിലും വേണ്ടേ?” ജില്ലാ സെക്രട്ടറി മാധ്യമങ്ങളോട് ചോദിച്ചു. ഉദ്യോഗസ്ഥ തലത്തിലുള്ള വീഴ്ച മാത്രമാണ് എന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം തന്നെ വിഷയത്തിലുള്ള എതിര്‍പ്പും പ്രതിഷേധവും സി.പി.ഐ. അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വിഷയത്തില്‍ വ്യക്തത വരുത്തിക്കൊണ്ട് ജില്ലാ…
Read More » -
Kerala
നമ്മുടെ വിയര്‍പ്പിലും വോട്ടിലും മന്ത്രിയായ വീണാ ജോര്‍ജ് മൗനംവെടിയണം; ആരോഗ്യമന്ത്രിക്കെതിരേ പോസ്റ്ററുകള്‍
പത്തനംതിട്ട: ഓര്‍ത്തഡോക്സ് പള്ളിപ്പരിസരത്ത് ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ പോസ്റ്ററുകള്‍. ചര്‍ച്ച് ബില്ലില്‍ മന്ത്രി മൗനം വെടിയണമെന്നാവശ്യപ്പെട്ടാണ് പോസ്റ്റര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ നീതി നടപ്പാക്കണമെന്നും പോസ്റ്ററിലുണ്ട്. ഓര്‍ത്തഡോക്സ് യുവജനം എന്ന പേരിലാണ് പോസ്റ്ററുകള്‍ വിവിധയിടങ്ങളില്‍ പതിപ്പിച്ചിരിക്കുന്നത്. ”ചര്‍ച്ച് ബില്‍; പിണറായി വിജയന്‍ നീതി നടപ്പാക്കണം, നമ്മുടെ വിയര്‍പ്പിലും വോട്ടിലും മന്ത്രിയായ വീണാ ജോര്‍ജ് മൗനം വെടിയണം” എന്നിങ്ങനെയാണ് പോസ്റ്ററുകളിലുള്ളത്. എന്നാല്‍, രാവിലെ ആരാധനയ്ക്കെത്തിയവരില്‍ ചിലര്‍ തന്നെ ഇടപെട്ട് മന്ത്രിക്കെതിരായ പോസ്റ്ററുകള്‍ നീക്കംചെയ്തു. ഓര്‍ത്തഡോക്സ്് സഭയുടെ പ്രതിനിധി കൂടിയായ വീണാ ജോര്‍ജ് ഉള്‍പ്പെട്ട സര്‍ക്കാരാണ് സഭാ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി ബില്ല് കൊണ്ടുവരുന്നത്. സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു നിയമവുമായി മുന്നോട്ടുപോകുമ്പോള്‍ സഭയുടെകൂടി പ്രതിനാധിയായിട്ടുള്ള മന്ത്രി, സഭയുടെ താത്പര്യമെന്തെന്ന് സര്‍ക്കാരിനെ അറിയിക്കണമെന്നാണ് പോസ്റ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
Read More » -
Crime
കമ്പം കൊറിയന്‍ യുവതികളോട്; ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി മുന്‍ അധ്യക്ഷനെതിരേ ബലാത്സംഗ കേസ്
സിഡ്‌നി: ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയില്‍ ‘ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി’ (ഒ.എഫ്.ബി.ജെ.പി) ഓസ്‌ട്രേലിയ ഘടകം സ്ഥാപകരിലൊരാളായ ബലേഷ് ധന്‍ഖറിനെതിരേ കേസെടുത്തു. മയക്കുമരുന്ന് നല്‍കല്‍, ബലാത്സംഗം, പീഡന ദൃശ്യങ്ങള്‍ പകര്‍ത്തല്‍ തുടങ്ങി 39 കേസുകളാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വ്യാജ തൊഴില്‍ പരസ്യങ്ങള്‍ നല്‍കി സ്ത്രീകളുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുകയും ഇതിനിടയില്‍ ഇവരെ മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയുമായിരുന്നു. കൊറിയന്‍ സ്ത്രീകളോട് ഇയാള്‍ അമിത ലൈംഗിക താല്‍പര്യം കാണിച്ചിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഓസ്‌ട്രേലിയയിലെ ‘സീരിയല്‍ റേപ്പിസ്റ്റ്’ എന്ന് അറിയപ്പെടുന്ന ബലേഷ് ധന്‍ഖര്‍ 2018 ല്‍ പോലീസ് പിടിയിലാകുന്നതു വരെ ‘ഒ.എഫ്.ബി.ജെ.പി’യുടെ പ്രവര്‍ത്തകനായിരുന്നു. ബലാത്സംഗത്തിനെതിരെ 13, ബലാത്സംഗം ചെയ്യണമെന്ന ഉദ്ദേശത്തോടെ മയക്കുമരുന്ന് നല്‍കല്‍ ആറ്, പീഡനദൃശ്യങ്ങള്‍ പകര്‍ത്തല്‍-17 എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ബലേഷിനെതിരെയുള്ള കേസുകളില്‍ വിചാരണ നടന്നു കൊണ്ടിരിക്കുകയാണ്. 2018 ജനുവരി-ഒക്ടോബര്‍ കാലയളവിലാണ് പീഡനങ്ങള്‍ നടന്നത്. ഇക്കാലയളവില്‍ ഇയാള്‍ സിഡ്‌നി ട്രെയിന്‍സില്‍ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി ബലേഷ് കേസുകളില്‍…
Read More » -
Crime
സായ് കേന്ദ്രത്തില്‍ കുളിക്കുന്നതിനിടെ സഹതാരം നഗ്‌നചിത്രം പകര്‍ത്തിയെന്ന് യുവതിയുടെ പരാതി
ബംഗളൂരു: സ്പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) കേന്ദ്രത്തില്‍ കുളിക്കുന്നതിനിടെ സഹവനിതാ കായികതാരം തന്റെ നഗ്നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതായി യുവതിയുടെ പരാതി. പഞ്ചാബ് സ്വദേശിനിയായ താരമാണ് ബംഗളുരു ജ്ഞാനഭാരതി പോലീസില്‍ വനിതാ വോളിബോള്‍ താരത്തിനെതിരേ പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പരിശീലനത്തിനുശേഷം കുളിക്കുന്നതിനിടെ വോളിബോള്‍ താരം മൊബൈല്‍ ദൃശ്യങ്ങളെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് മൊബൈല്‍ വാങ്ങി പരിശോധിക്കാന്‍ ശ്രമിക്കുമ്പോള്‍ വോളിബോള്‍ താരം ഫോണ്‍ നിലത്തെറിഞ്ഞ് തകര്‍ക്കുകയായിരുന്നു. അധികൃതരെ വിവരമറിയിച്ചെങ്കിലും ചിത്രം പകര്‍ത്തിയത് ഇവര്‍ നിഷേധിച്ചു. പുറത്തുനിന്നുള്ള ആര്‍ക്കെങ്കിലും കൈമാറാനാണ് ചിത്രം പകര്‍ത്തിയതെന്ന് കരുതുന്നതായും യുവതി പരാതിയില്‍ പറയുന്നു
Read More »