KeralaNEWS

ജോലിയില്‍നിന്ന് പിരിച്ചുവിട്ടു; ആംബുലന്‍സ് ഡ്രൈവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

പാലക്കാട്: ജോലിയില്‍നിന്ന് പിരിച്ചു വിട്ടതില്‍ മനംനൊന്ത് ആംബുലന്‍സ് ഡ്രൈവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പാലക്കാട് ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിലെ ആംബുലന്‍സ് ഡ്രൈവര്‍ കോട്ടായി സ്വദേശി അനീഷ് ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

13 വര്‍ഷം ആയി ജില്ലാ ആശുപത്രിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഇന്നലെ ഒരു അറിയിപ്പും ഇല്ലാതെ ജോലിയില്‍ നിന്ന് നീക്കി എന്നാണ് ആക്ഷേപം. കീടനാശിനി കഴിച്ചാണ് ആത്മഹത്യാശ്രമം നടത്തിയത്. അനീഷിപ്പോള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയില്‍ കഴിയുകയാണ്.

Back to top button
error: