Month: April 2023

  • Crime

    80 ലക്ഷം ലോട്ടറിയടിച്ചതിനു മദ്യസല്‍ക്കാരം; തര്‍കത്തിനിടെ വീണു പരുക്കേറ്റ ‘ഭാഗ്യവാന്‍’ മരിച്ചു

    തിരുവനന്തപുരം: മദ്യസല്‍ക്കാരത്തിനിടെ ഭാഗ്യവാന്റെ ദുരൂഹമരണം. 80 ലക്ഷം രൂപയുടെ ഭാഗ്യക്കുറി സമ്മാനാര്‍ഹന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. പാങ്ങോട് സ്വദേശി സജി വിലാസത്തില്‍ സജീവ് (35) ആണ് മരിച്ചത്. ശനിയാഴ്ച സുഹൃത്തിന്റെ വീട്ടിലാണ് മദ്യസല്‍ക്കാരം നടന്നത്. ഇതിനിടെ ഉണ്ടായ തര്‍ക്കത്തിനിടെ സജീവിന് വീണു പരുക്കേറ്റിരുന്നു. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരത്തോടു കൂടിയായിരുന്നു മരണം. മദ്യസല്‍ക്കാരത്തിനിടയില്‍ വീടിന്റെ മണ്‍തിട്ടയില്‍നിന്നു ദുരൂഹ സാഹചര്യത്തില്‍ താഴേക്കു വീണു മരിക്കുകയായിരുന്നു. വീട്ടുമുറ്റത്തുനിന്ന് ഒരു മീറ്റര്‍ താഴ്ചയിലുള്ള റബര്‍ തോട്ടത്തിലേക്കു വീണ സജീവിന്റെ ശരീരത്തിന് തളര്‍ച്ചയും ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും ആയിരുന്നു. ഇതേത്തുടര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. പാങ്ങോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോര്‍ട്ടം നടത്തിയാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നാണ് പോലീസ് അറിയിച്ചത്. കഴിഞ്ഞ മാസം കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപ ഇയാള്‍ക്ക് സമ്മാനമായി ലഭിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസം തുക ബാങ്കിലേക്ക് എത്തുകയും ചെയ്തു. ഒന്നാം തീയതി രാത്രി ഒന്‍പതുമണിക്ക് സുഹൃത്തായ പാങ്ങോട് ചന്തക്കുന്നില്‍…

    Read More »
  • Crime

    യുട്യൂബ് ചാനല്‍ അവതാരകയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കാറുമായി കടന്ന യുവാവ് അറസ്റ്റില്‍

    കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി യുട്യൂബ് ചാനല്‍ അവതാരകയായ യുവതിയെ പീഡിപ്പിക്കുകയും അവരുടെ കാറുമായി കടന്നു കളയുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. തൃശ്ശൂര്‍ പീച്ചി ഡാമിനു സമീപം വിലങ്ങന്നൂര്‍ മാളിയേക്കല്‍ നിധിന്‍ പോള്‍സനെ (33) യാണ് ഹില്‍പ്പാലസ് സി.ഐ: കെ. ഗോപകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. തൃപ്പൂണിത്തുറ ചാത്താരി ഭാഗത്തുള്ള ഫ്ളാറ്റില്‍ കോഴിക്കോട് സ്വദേശിനിയായ യുവതിയെ എത്തിച്ച് നാലുദിവസം പീഡിപ്പിക്കുകയും തുടര്‍ന്ന് യുവതിയുടെ കാറുമായി ഇയാള്‍ കടന്നുകളയുകയുമാണുണ്ടായതെന്ന് പോലീസ് അറിയിച്ചു. എറണാകുളത്ത് സ്വകാര്യ ടെലികോം കമ്പനിയില്‍ അസിസ്റ്റന്റ് മാനേജരായ നിധിന്‍ പോള്‍സണ്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് യുട്യൂബ് അവതാരകയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസ് അന്വേഷിക്കുന്നതറിഞ്ഞ് ഒളിവില്‍ പോയ ഇയാളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഫോളോ ചെയ്ത് തന്ത്രപൂര്‍വം പിടികൂടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.

    Read More »
  • Local

    റിനോ സക്കറിയ ചെറിയാൻ വിട പറഞ്ഞു

    കോട്ടയം: കിഴക്കേ നട്ടാശ്ശേരി കൊശമറ്റം പുത്തൻപുരയിൽ പരേതനായ പി സി ചെറിയാന്റെ മകൻ റിനോ സക്കറിയ ചെറിയാൻ (43) അന്തരിച്ചു. സംസ്കാരം  ഏപ്രിൽ 6 വ്യാഴം പത്തിന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം നട്ടാശ്ശേരി. പൊൻപള്ളി പള്ളിയിൽ. പള്ളത്തേട്ട് കുടുംബാംഗമായ  സുജ ചെറിയാനാണ്   മാതാവ്.  സഹോദരങ്ങൾ റിജോ (ദുബായ്), റിയ (തോടത്തിൽ പെരുമ്പാവൂർ).

    Read More »
  • Social Media

    ഉള്‍വസ്ത്രവും മിനിസ്‌കര്‍ട്ടും ധരിച്ച് മെട്രോയിലെ യാത്ര; പരിഹാസങ്ങള്‍ പുച്ഛിച്ചുതള്ളി യുവതി

    ബിക്കിനിക്ക് സമാനമായ ഉള്‍വസ്ത്രവും മിനി സ്‌കര്‍ട്ടും ധരിച്ച് ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്ന യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മടിയില്‍ ബാഗുമായി മെട്രോയില്‍ ഇരിക്കുന്ന ഇവര്‍ അല്‍പസമയത്തിന് ശേഷം എഴുന്നേറ്റു പോകുന്നതും വീഡിയോയില്‍ കാണാം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി. ഇത് അനുവദിക്കാന്‍ പറ്റില്ലെന്നും പൊതുസ്ഥലങ്ങളില്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കാന്‍ അനുവദിക്കരുതെന്നും ആളുകള്‍ പ്രതികരിച്ചു. എന്നാല്‍ പെണ്‍കുട്ടിയെ അനുകൂലിച്ചും ചിലര്‍ രംഗത്തെത്തി. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യരുതെന്നു വീഡിയോ പകര്‍ത്തിയത് അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും ചിലര്‍ പ്രതികരിച്ചു. സഹയാത്രികരില്‍ ആരോ ഒരാളാണ് വീഡിയോ പകര്‍ത്തിയത്. വീഡിയോ ചര്‍ച്ചയായതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. യാത്രക്കാര്‍ എല്ലാ സാമൂഹിക മര്യാദകളും പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സഹയാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കരുതെന്നും ഡിഎംആര്‍സി പ്രസ്താവനയില്‍ പറയുന്നു. https://twitter.com/JaskierYours/status/1642675184682557440?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1642675184682557440%7Ctwgr%5E2ea3954d99b572b428a852d799c91b654edae1f9%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Flifestyle%2Fnews%2Fi-have-been-travelling-like-this-for-many-months-says-delhi-metro-girl-1.8450716 തുടര്‍ന്ന് പ്രതികരണവുമായി വൈറല്‍ വീഡിയോയിലെ…

    Read More »
  • Kerala

    കണ്ടക്ടര്‍ യൂണിഫോമിലെ പ്രതിഷേധം; അഖിലയുടെ സ്ഥലംമാറ്റം റദ്ദാക്കി

    തിരുവനന്തപുരം: ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് പോസ്റ്റര്‍ യൂണിഫോമില്‍ ധരിച്ച വൈക്കം ഡിപ്പോയിലെ കണ്ടക്ടര്‍ അഖില എസ്.നായരെ പാലായിലേക്കു സ്ഥലം മാറ്റിയ നടപടി കെഎസ്ആര്‍ടിസി റദ്ദാക്കി. സിഎംഡിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു നടപടിയെന്നു മന്ത്രി ആന്റണി രാജു പറഞ്ഞെങ്കിലും 41 ദിവസം ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ചെന്ന നിലപാട് വസ്തുതക്കള്‍ക്ക് നിരക്കുന്നതല്ലെന്നു വ്യക്തമാക്കി. ‘ശമ്പള രഹിത സേവനം 41 ാം ദിവസം’ എന്നെഴുതിയ പോസ്റ്ററാണ് അഖില യൂണിഫോമില്‍ കുത്തിയത്. അഖിലയ്‌ക്കെതിരെ നടപടിയെടുത്തതില്‍ ജീവനക്കാര്‍ക്കിടയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. കാന്‍സര്‍ അതിജീവിതയാണ് അഖില. 10 വര്‍ഷത്തോളം നീണ്ട ചികിത്സയുടെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതിനിടെ ശമ്പളംകൂടി കിട്ടാത്ത അവസ്ഥ പ്രതിസന്ധി സൃഷ്ടിച്ചെന്ന് അഖില പ്രതികരിച്ചിരുന്നു. അതേസമയം, ഉത്തരവു പിന്‍വലിച്ചെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അഖില പ്രതികരിച്ചു. ”ഞങ്ങളുടെ പ്രശ്‌നങ്ങളിലേക്കു ജനശ്രദ്ധ കിട്ടിയത് എല്ലാ ജീവനക്കാര്‍ക്കും പ്രയോജനപ്പെടും. സിപിഎമ്മിന്റെ തൊഴിലാളി സംഘടനകളും പിന്തുണയറിയിച്ചു” -അവര്‍ കൂട്ടിച്ചേര്‍ത്തു.    

    Read More »
  • Crime

    തട്ടുകടയിലെ തര്‍ക്കത്തില്‍ DYFI നേതാവ് കസ്റ്റഡിയില്‍; പോലീസ് സ്റ്റേഷനില്‍ ഭീഷണിമുഴക്കി CPM നേതാക്കള്‍

    തിരുവനന്തപുരം: പേട്ട സ്റ്റേഷനില്‍ പോലീസിനെ ഭീഷണിപ്പെടുത്തി സിപിഎം പ്രാദേശിക നേതാക്കള്‍. കസ്റ്റഡിയിലെടുത്ത ഡിവൈഎഫ്ഐ നേതാവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി രതീഷ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. പേട്ട പരിസരത്തുള്ള തട്ടുകടയില്‍ കറിയുടെ അളവ് കുറഞ്ഞതിന്റെ പേരിലുണ്ടായ തര്‍ക്കവുമായി ബന്ധപ്പെട്ട് ഉണ്ണിക്കൃഷ്ണന്‍ എന്ന ഡിവൈഎഫ്ഐ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവര്‍ സ്റ്റേഷനിലെത്തി അതിക്രമം കാണിച്ചതെന്നാണ് പോലീസ് പറയുന്നത്. പാറാവുകാരന്‍ ഉള്‍പ്പെടെയുള്ള പോലീസുകാരെ സംഘം അസഭ്യം പറഞ്ഞതായും പോലീസ് പറയുന്നു. നേതാക്കള്‍ പോലീസുകാരോട് തട്ടിക്കയറുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അതേസമയം, തട്ടുകടയിലുണ്ടായ തര്‍ക്കവുമായി ബന്ധപ്പെട്ട് ആദ്യം പരാതിയുണ്ടെന്ന് പറഞ്ഞ തട്ടുകടക്കാരന്‍ പിന്നീട് പരാതിയില്ലെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഉണ്ണിക്കൃഷ്ണനെ പോലീസ് വിട്ടയച്ചിരുന്നു. സ്റ്റേഷനിലെത്തി കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനുമാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരേ കേസെടുത്തത്.  

    Read More »
  • Kerala

    ഷൈജ തമ്പി എന്ന വനിതാ ഫോട്ടോഗ്രാഫറുടെ വിജയകഥ: ‘ഡെത്ത് ഫോട്ടോഗ്രഫി’യിൽ കൈവിറയ്ക്കാതെ 20 വർഷങ്ങൾ

    പുരുഷൻമാർ പോലും മടിക്കുന്ന മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് ഫോട്ടോഗ്രഫിയിൽ രണ്ട് പതിറ്റാണ്ട് പിന്നിട്ട് ഷൈജ തമ്പിയെന്ന വനിതാ ഫോട്ടോഗ്രാഫർ. അസ്വാഭാവി​ക സാഹചര്യത്തി​ൽ മരി​ക്കുന്നവരുടെ ചി​ത്രം പകർത്താൻ പൊലീസ് ആവശ്യപ്പെടുന്നതനുസരി​ച്ച്, ബന്ധുക്കൾ തി​രയുന്ന ഫോട്ടോഗ്രാഫർമാരിലെ ശ്രദ്ധേയ വനി​താ സാന്നി​ദ്ധ്യമാണ് നാല്പതുകാരിയായ ഷൈജ. ചെറുകോൽ എ.എസ്.ജി സെന്റർ സ്റ്റുഡിയോ ഉടമ കൂടിയായ ഷൈജ പരിചയക്കാരനായ യുവാവ് വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്നാണ് ഇരുപതാം വയസിൽ മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് ഫോട്ടോഗ്രാഫിയിലേക്ക് വരുന്നത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ ഫോട്ടോയെടുക്കാനെത്തിയപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് വാശി, ഇത്തരം ഫോട്ടോകൾ എടുക്കാൻ പുരുഷ ഫോട്ടോഗ്രാഫർ വേണം! നഗ്നമായ പുരുഷശരീരം പകർത്താൻ സ്ത്രീകളെ ഏൽപ്പിക്കുന്നത് ശരിയല്ല എന്നായിരുന്നു പൊലീസുകാരൻ വാദിച്ചത്. എന്നാൽ താൻ ജോലിയുടെ ഭാഗമായി വന്നതാണെന്നും ചെയ്യുന്ന ജോലിക്ക് കൂലി വാങ്ങുമെന്നും ഷൈജ ഉറച്ച നിലപാടെടുത്തതോടെ ആദ്യമായി മോർച്ചറിക്കുള്ളിൽ കയറി പടമെടുത്തു. ഇതിനകം അൻപതിലധികം മൃതദേഹങ്ങളുടെ ചിത്രം പകർത്തിയിട്ടുണ്ട്. മറക്കാനാവില്ലചില തൂങ്ങിമരണങ്ങൾ സൗകര്യം തീരെയില്ലാത്ത മുറികളിലായിരിക്കും. ഇവിടെ ചിത്രം പകർത്തുന്നത് ശ്രമകരമാണെന്ന്…

    Read More »
  • Movie

    ഐ.വി ശശി- ബാബു ജനാർദ്ദനൻ- മോഹൻലാൽ ടീമിന്റെ ‘വർണ്ണപ്പകിട്ട് പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 26 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ഐ.വി ശശി- മോഹൻലാൽ കൂട്ടുകെട്ടിലെ ‘വർണ്ണപ്പകിട്ടി’ന് 26 വർഷം പഴക്കം. 1997 ഏപ്രിൽ 4 നാണ് മോഹൻലാൽ- .മീന കോംബോ ആരംഭിച്ച ഈ താരനിബിഡ ചിത്രം പ്രദർശനത്തിനെത്തിയത്. നിർമ്മാതാവ് ജോക്കുട്ടന്റെ കഥയ്ക്ക് തിരക്കഥയെഴുതിയത് ബാബു ജനാർദ്ദനൻ. വിദ്യാസാഗറിന്റെ 6 ഗാനങ്ങളും സൂപ്പർഹിറ്റായി. സിംഗപ്പൂരിൽ ശത്രുക്കളുള്ള സണ്ണിച്ചൻ (മോഹൻലാൽ) കാമുകി മീനയോട് ജീവിതത്തിൽ നേരിടേണ്ടി വന്ന ചതികളെക്കുറിച്ച് പറയുന്നു. വാസ്‌തവത്തിൽ സിംഗപ്പൂർ ചതിയൻ അയച്ചതാണ് മീനയെന്ന ചാരവനിതയെ കാമുകിയായി അഭിനയിക്കാൻ. മോഹൻലാലും മീനയും നാട്ടിലേയ്ക്ക് പോകുന്നു. വില്ലൻ പിന്നാലെ. വില്ലനെ കൊല്ലാനൊരുങ്ങിയ നായകനെ തടഞ്ഞ് നായിക പറയുന്നു, ‘നമ്മുടെ കുഞ്ഞിന് സണ്ണിച്ചനെ വേണം’. ജീവൻ തിരിച്ചു കിട്ടിയ വില്ലൻ പറയുന്നു ‘ഐ ആം സോറി’ ഗിരീഷ് പുത്തഞ്ചേരി ആയിരുന്നു ഗാനരചയിതാവ്. ‘അനുപമ സ്നേഹ ചൈതന്യമേ’ എന്ന ഗാനം എഴുതിയത് ജോസ് കല്ലുകുളം. ഓക്കേലാ എന്ന ഗാനത്തിന്റെ രചനയിൽ ഗംഗൈ അമരനും പങ്കാളിയായി. ദൂരെ മാമരക്കൊമ്പിൽ ചിത്രയും…

    Read More »
  • LIFE

    സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനാകുന്ന ‘കുമ്മാട്ടിക്കളി’ ഫസ്റ്റ് ലുക്ക് പുറത്ത്

    സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനാകുന്ന ‘കുമ്മാട്ടിക്കളി’  എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. സുരേഷ് ​ഗോപിയാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. കടലോര പശ്ചാത്തലത്തിൽ മാധവിനൊപ്പം മറ്റ് അഭിനേതാക്കളെയും ഉൾക്കൊള്ളിച്ചാണ് ഫസ്റ്റ് ലുക്ക് തയ്യാറാക്കിയിരിക്കുന്നത്. വിൻസെന്റെ സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുമ്മാട്ടിക്കള്ളി’. ‘അമരം’ എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണ് ‘കുമ്മാട്ടിക്കളി’. ദേവിക, ലെന, സതീഷ്, യാമി അനുപ്രഭ അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹൻ ലാല്‍, ആല്‍വിൻ ആന്റണി ജൂനിയര്‍, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ്, അനീഷ് ഗോപാല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ജാക്സണ്‍ വിജയ്‍യാണ് സംഗീത സംവിധാനം. വെങ്കിടേഷ് വിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ആന്റണി ആണ് ചിത്രത്തിന്റെ എഡിറ്റര്‍. കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളെയും പ്രമേയമാക്കുന്ന ചിത്രം ‘അമര’ത്തിന്റെ ലൊക്കേഷനുകളിലാണ് ചിത്രീകരിക്കുന്നത്. സൂപ്പർ ഗുഡ് ഫിലിംസാണ് നിർമാണം. ഫീനിക്സ് പ്രഭുവാണ് ചിത്രത്തിന്റെ സംഘട്ടനം. പ്രൊഡക്ഷൻ കൺട്രോളർ അമൃത മോഹനാണ്. ആലപ്പുഴ, നീണ്ടകര എന്നിവടങ്ങളിലാണ് ചിത്രത്തിന്റെ…

    Read More »
  • NEWS

    സൗദി അറേബ്യയില്‍ ചെറിയ പെരുന്നാള്‍ നമസ്‍കാരത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

    റിയാദ്: സൗദി അറേബ്യയിൽ ചെറിയ പെരുന്നാൾ നമസ്‍കാരത്തിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി. സൂര്യോദയത്തിന് 15 മിനിറ്റ് കഴിഞ്ഞ് ഈദുൽ ഫിത്വ്ർ നമസ്കാരം നിർവഹിക്കണമെന്ന് രാജ്യത്തെ മതകാര്യ മന്ത്രി ശൈഖ് അബ്ദുല്ലത്തീഫ് ആലു ശൈഖ് നിർദേശം നൽകി. ഇസ്‌ലാമിക് കോൾ ആൻഡ് ഗൈഡൻസ് മന്ത്രാലയത്തിന്റെ രാജ്യത്തുടനീളമുള്ള പ്രവിശ്യ ഓഫീസുകൾക്കാണ് മന്ത്രി നിർദേശം നൽകിയത്. നഗര, ഗ്രാമ പ്രദേശങ്ങളിലെയും ജനവാസ കേന്ദ്രങ്ങളിലെയും ഈദ് ഗാഹുകളിലും അവയോട് ചേർന്നല്ലാത്ത പള്ളികളിലും ഈദ് നമസ്‌കാരം നടത്തണമെന്ന് മന്ത്രി നിർദേശിച്ചു. ഈദുൽ ഫിത്വ്ർ പ്രാർഥനകൾ നടക്കുന്ന തുറന്ന മൈതാനങ്ങളിലും പള്ളികളിലും അതിനുള്ള മുൻകൂർ തയാറെടുപ്പുകൾ നടത്താനും അറ്റകുറ്റപ്പണികളും ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും മന്ത്രാലയ ശാഖകളോട് ശൈഖ് അബ്ദുല്ലത്തീഫ് ആലു ശൈഖ് ആവശ്യപ്പെട്ടു. പ്രാർഥനകൾക്ക് എത്തുന്നവർക്ക് ആവശ്യമായ സേവനങ്ങൾ നൽകാനും കർമങ്ങൾ സുഗമമായി പൂർത്തിയാക്കാനും അവസരം ഒരുക്കണമെന്നും മന്ത്രി നിർദേശിച്ചു.

    Read More »
Back to top button
error: