Month: April 2023
-
LIFE
ലേഡി സൂപ്പർ സ്റ്റാർ നയന്‍താരയുടെ ഇരട്ട കുട്ടികളുടെ ശരിക്കും പേരുകള്‍ പുറത്ത്
ഇരട്ടകുട്ടികളാണ് നയൻതാരയ്ക്കും, വിഘ്നേശ് ശിവനും. വാടക ഗർഭപാത്രത്തിലൂടെ ഉണ്ടായ കുട്ടികളെക്കുറിച്ച് അന്ന് ഏറെ വിവാദം ഉണ്ടായിരുന്നു. എന്നാൽ തമിഴ്നാട് സർക്കാർ നടത്തിയ അന്വേഷണത്തിൽ താര ദമ്പതികൾ കുറ്റക്കാർ അല്ലെന്നാണ് കണ്ടെത്തിയത്. എന്നാൽ ഇതുവരെ കുട്ടികളുടെ ഒരു ചിത്രം പോലും എവിടെയും താര ദമ്പതികൾ പകർത്താൻ അനുവദിച്ചിട്ടില്ല. ഉയിർ, ഉലകം എന്നാണ് കുട്ടികളുടെ പേര് എന്നത് കുട്ടികൾ ജനിച്ചപ്പോൾ തന്നെ വിഘ്നേശ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ കുട്ടികളുടെ ഔദ്യോഗിക പേരുകൾ പുറത്തുവന്നിരിക്കുകയാണ്. ഉയിർ രുദ്രനിൽ എൻ ശിവ എന്നും ഉലക ദൈവിക എൻ ശിവ എന്നുമാണ് കുട്ടികളുടെ ഔദ്യോഗിക പേരുകൾ എന്നാണ് പുറത്തുവരുന്ന വിവരം. അടുത്തിടെ മുംബൈ വിമാനതാവളത്തിൽ എത്തിയ നയൻതാരയെയും ഭർത്താവിനെയും പാപ്പരാസികൾ വളഞ്ഞിരുന്നു. എന്നാൽ രണ്ടുപേരും കൈയ്യിൽ എടുത്തിരുന്ന കുട്ടികളുടെ മുഖം മാറോട് അടുക്കി കുഞ്ഞുങ്ങളുടെ മുഖം മറക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വീഡിയോയിൽ ആരാധകരുടെ കമൻറുകൾ നിറയുകയാണ്. മികച്ച രക്ഷിതാക്കളാണ് നയൻസും, വിഘ്നേശും എന്നാണ് കമൻറുകളിൽ പലതും…
Read More » -
Business
വില്പനയിൽ റെക്കോർഡിട്ട് അമുൽ; വിറ്റുവരവ് 72,000 കോടി രൂപ കടന്നു
ഗുജറാത്ത്: രാജ്യത്തെ ഏറ്റവും വലിയ എഫ്എംസിജി ബ്രാൻഡായ അമുൽ 72,000 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം 61,000 കോടി രൂപയായിരുന്നു അമുലിന്റെ വരുമാനം. ഗുജറാത്തിലെ 18 ജില്ലാ ക്ഷീരസംഘങ്ങൾക്ക് അംഗത്വമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സഹകരണസംഘമാണ് അമുൽ. ഏപ്രിൽ ആദ്യ വാരം തന്നെ ഗുജറാത്തിൽ പാലിന്റെ വിലയും അമുൽ വർദ്ധിപ്പിച്ചിട്ടുണ്ട്. ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (ജിസിഎംഎംഎഫ്) ആണ് അമുൽ എന്ന ബ്രാൻഡിൽ പാലുൽപ്പന്നങ്ങൾ വില്പന നടത്തുന്നത്. 2022-23 സാമ്പത്തിക വർഷം അമുൽ 55,055 കോടി രൂപയുടെ താൽക്കാലിക വിറ്റുവരവ് രേഖപ്പെടുത്തി. കൊവിഡ്-19-ന് ശേഷമുള്ള വിപണി വീണ്ടെടുക്കലിന്റെയും ബ്രാൻഡഡ് പാലുൽപ്പന്നങ്ങളുടെ ആവശ്യകത വർദ്ധിക്കുന്നതിന്റെയും സൂചനയായി വിറ്റു വരവ് വർധിച്ചതിനെ കാണാം. കഴിഞ്ഞ സാമ്പത്തിക വർഷം രേഖപ്പെടുത്തിയ 46,481 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 18.5 ശതമാനം വർധനയാണ് ഉണ്ടായത്. 18 അംഗ യൂണിയനുകളും വിറ്റഴിച്ച അമുൽ ബ്രാൻഡഡ് ഉൽപ്പന്നങ്ങളുടെ താൽക്കാലിക വിൽപ്പന 72,000 കോടി കവിഞ്ഞു. ഇപ്പോൾ, 2025-ഓടെ…
Read More » -
India
ഇന്‍ഡോറില്‍ 36 പേരുടെ ജീവനെടുത്ത കിണറപകടത്തിന് പിന്നാലെ ക്ഷേത്രത്തിലെ അനധികൃത നിര്‍മ്മിതികള്‍ ബുള്‍ഡോസറുകളുമായെത്തി പൊളിച്ച് മാറ്റി അധികൃതര്‍
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ 36 പേരുടെ ജീവനെടുത്ത കിണറപകടത്തിന് പിന്നാലെ ക്ഷേത്രത്തിലെ അനധികൃത നിർമ്മിതികൾ പൊളിച്ച് മാറ്റി കോർപ്പറേഷൻ അധികൃതർ. രാമനവമി ആഘോഷത്തിനിടെയാണ് ശ്രീ ബലേശ്വർ ജുലേലാൽ ക്ഷേത്രത്തിലെ കിണറിൻറെ മേൽക്കൂര തകർന്ന് 36 പേർ കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ക്ഷേത്രത്തിലെ അനധികൃത നിർമ്മാണങ്ങളും കെട്ടിടങ്ങളും അധികൃതർ പൊളിച്ച് നീക്കി. അപകടമുണ്ടായ ക്ഷേത്രത്തിലെ പടിക്കിണറിനോട് ചേർന്ന് അനധികൃതമായ നിർമ്മാണപ്രവർത്തികൾ നടന്നിരുന്നുവെന്നാണ് മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ കണ്ടെത്തിയത്. ഇതിന് പിന്നാലെ രണ്ട് ബുൾഡോസറുകളുമായെത്തിയാണ് അനധികൃത കെട്ടിടങ്ങൾ പൊളിച്ച് നീക്കിയത്. കനത്ത പൊലീസ് കാവലിലെത്തിയായിരുന്നു നടപടി. ഇൻഡോറിലെ ഏറ്റവും പഴക്കമേറിയ റസിഡൻഷ്യൽ കോളനികളിലൊന്നായ സ്‌നേഹനഗറിൽ ആണ് ശ്രീ ബലേശ്വർ ജുലേലാൽ ക്ഷേത്രമുള്ളത്. ഒരു സ്വകാര്യ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാണ് ക്ഷേത്രം. അടുത്തിടെ നടന്ന പരിശോധനയിൽ പടിക്കിണറുൾപ്പടെയുള്ള ക്ഷേത്രനിർമിതികൾ കെട്ടിടനിർമാണ ചട്ടം ലംഘിച്ചു നിർമിച്ചതാണെന്ന് കോർപ്പറേഷൻ റിപ്പോർട്ട് നൽകിയിരുന്നു. കിണർ പൊളിച്ചുനീക്കണമെന്ന് കോർപ്പറേഷൻ നേരത്തെ ഉത്തരവിട്ടെങ്കിലും ക്ഷേത്രാധികാരികൾ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് രാമനവമി ആഘോഷത്തിനിടെ ദാരുണമായ അപകടം…
Read More » -
Kerala
സംസ്ഥാനത്തെ മൂന്ന് ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്തെ 3 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് എഫ്എച്ച്സി ചെക്കിയാട് 92% സ്‌കോറും, പത്തനംതിട്ട എഫ്എച്ച്സി ചന്ദനപ്പള്ളി 90% സ്‌കോറും, കൊല്ലം എഫ്എച്ച്സി അഴീക്കല്‍ 93% സ്‌കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്. ഇതോടെ സംസ്ഥാനത്തെ 160 ആശുപത്രികള്‍ക്കാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കാനായതെന്നും മന്ത്രി വ്യക്തമാക്കി. അഞ്ച് ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 8 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 39 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 104 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളത്. ഇതുകൂടാതെ 10 ആശുപത്രികള്‍ക്ക് ലക്ഷ്യ സര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കൂടുതല്‍ സര്‍ക്കാര്‍ ആശുപത്രികളെ ദേശിയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തി മികച്ച സംവിധാനങ്ങളും സേവനങ്ങളുമൊരുക്കാന്‍ ആരോഗ്യ വകുപ്പ് കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. എല്ലാ ജില്ലാ ആശുപത്രികളിലും ഗുണനിലവാരം ഉറപ്പാക്കാനായി മന്ത്രിയുടെ നേതൃത്വത്തില്‍ എംഎല്‍എമാരുള്‍പ്പെടെയുള്ള ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി യോഗങ്ങള്‍…
Read More » -
Kerala
“ആറ് ദിവസം വൈകിയപ്പോള്‍ 41 ദിവസം ശമ്പളം മുടങ്ങിയെന്ന് പ്രചരിപ്പിച്ചു”; വൈക്കം ഡിപ്പോയിലെ വനിതാ കണ്ടക്ടര്‍ നടത്തിയ പ്രചരണം വസ്തുതാ വിരുദ്ധമെന്ന് മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: പ്രതിഷേധത്തിന്റെ പേരിൽ വൈക്കം ഡിപ്പോയിലെ കണ്ടക്ടർ അഖില എസ് നായർ നടത്തിയ പ്രചരണം വസ്തുതാ വിരുദ്ധമായിരുന്നെന്ന് മന്ത്രി ആന്റണി രാജു. ആറ് ദിവസം വൈകിയപ്പോൾ 41 ദിവസം ശമ്പളം മുടങ്ങിയെന്ന തെറ്റായ വാർത്തയാണ് അഖില പ്രചരിപ്പിച്ചത്. ഇത്തരത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതി ശരിയല്ല. ഇതിന്റെ പേരിൽ സ്ഥലംമാറ്റം നടത്തിയത് ശരിയല്ലെന്നാണ് സിഎംഡി റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഖിലയുടെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയതെന്നും ആന്റണി രാജു പറഞ്ഞു. ആന്റണി രാജു പറഞ്ഞത്: ”വൈക്കം ഡിപ്പോയിലെ അഖില എസ് നായരെ പാലായിലേക്ക് ട്രാൻസ്ഫർ ചെയ്ത ഉത്തരവിനെ സംബന്ധിച്ച് വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിൽ, പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സിഎംഡിയെ നിയോഗിച്ചിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഖില നായരെ സ്ഥലംമാറ്റി കൊണ്ടുള്ള ഉത്തരവ് റദ്ദാക്കാൻ തീരുമാനിച്ചു. പക്ഷെ ഒരു കാര്യം പറയാനുള്ളത്, അഖില ഡ്യൂട്ടി സമയത്ത് പ്രദർശിപ്പിച്ച ബാഡ്ജിലെ വരികൾ വസ്തുതകൾക്ക് വിരുദ്ധമായിരുന്നു. ആറ് ദിവസം വൈകിയപ്പോൾ 41 ദിവസം ശമ്പളം മുടങ്ങിയെന്ന തെറ്റായ വാർത്തയാണ്…
Read More » -
India
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഇന്ത്യയിലെ ഉന്നത കലാലയങ്ങളിൽ 61 വിദ്യാർഥികൾ ആത്മഹത്യ ചെയ്തു: കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുബാഷ് സർക്കാർ
ദില്ലി: കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഇന്ത്യയിലെ പ്രധാനപ്പെട്ട ഉന്നത കലാലയങ്ങളായ ഐഐടി, എൻഐടി, ഐഐഎം തുടങ്ങിയ സ്ഥാപനങ്ങളിൽ 61 വിദ്യാർഥികൾ ആത്മഹത്യ ചെയ്തതായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുബാഷ് സർക്കാർ ലോകസഭയെ അറിയിച്ചു. ബെന്നി ബെഹനാൻ,ടിഎൻ പ്രതാപൻ, ഡീൻ കുരിയാക്കോസ്, രാജ്‌മോഹൻ ഉണ്ണിത്താൻ, കെ മുരളീധരൻ തുടങ്ങിയവവരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഐഐടികളിൽ നടന്ന 33 ആത്മഹത്യകളിൽ 17 വിദ്യാർത്ഥികളും ജനറൽ കാറ്റഗറിയിലുള്ളവരും ഒൻപത് പേർ ഒബിസി വിഭാഗങ്ങളിൽ ഉള്ളവരും ആര് പേർ ദളിത് വിഭാഗത്തിൽ നിന്നുള്ളവരുമാണ്. ഗോത്ര വിഭാഗങ്ങളിൽ നിന്ന് ഒരു വിദ്യാർത്ഥിയാണ് ആത്മഹത്യ ചെയ്തത്. ഐഐടികളിൽ സ്വയം ജീവനൊടുക്കിയവരിൽ പതിനാല് പേർ ഹിന്ദുമതത്തിൽ നിന്നുള്ളവരും രണ്ടാളുകൾ ക്രിസ്തുമതത്തിൽ നിന്നുള്ളവരും ഒരാൾ ഇസ്‌ലാം മതത്തിൽ നിന്നുള്ളവരുമാണ്. അതേസമയം, ആകെ പതിനേഴ് കേസുകളിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ മതമേതാണെന്ന് രേഖകളിൽ ഇല്ലെന്ന് കേന്ദ്രം പറയുന്നു. എൻഐടികളിൽ ആത്മഹത്യ ചെയ്ത 24 പേരും ഹിന്ദു മത വിശ്വാസികളാണ്. 10പേർ ജനറൽ വിഭാഗത്തിൽ നിന്നുള്ളവരും…
Read More » -
Crime
ഇന്നോവ കാറിൽ ചാരായം കടത്ത്, സുരക്ഷയ്ക്ക് തോക്ക്; തിരുവനന്തപുരത്ത് അഞ്ചംഗസംഘം പൊലീസിന്റെ പിടിയിൽ
തിരുവനന്തപുരം: ഇന്നോവ കാറിൽ ചാരായം കടത്ത്. സുരക്ഷയ്ക്ക് തോക്ക്. അഞ്ചംഗസംഘം പൊലീസിന്റെ പിടിയിൽ. പാലോട് ബ്രൈമൂർ ഇടിഞ്ഞാർ വനമേഖലയിൽ നിന്നാണ് കാറിൽ കടത്താൻ ശ്രമിച്ച 10 ലിറ്റർ നാടൻ ചാരായവും തോക്കുമായി ഭരതന്നൂർ തഴമ്പന്നൂർ കരിക്കകം ദീപു വിലാസത്തിൽ ദീപു( 40), വാമനപുരം കരിവേലി എസ് കെ ഭവനിൽ ഷാജി (51), പാലോട് കള്ളിപ്പാറ വിലാസം വീട്ടിൽ വിഷ്ണു (33), ഭരതന്നൂർ ഷാജി നിവാസിൽ അരുൺ (44), ഭരതന്നൂർ തഴമ്പന്നൂർ കരിക്കകം നിഖിൽ ഭവനിൽ നിഖിൽ രാജ് (34) എന്നിവരെ പാലോട് പൊലീസ് പിടികൂടിയത്. പാലോട് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. നാടൻ ചാരായം കടത്തുന്നതിന് സുരക്ഷയ്ക്കായാണ് തോക്ക് ഉപയോഗിച്ചിരുന്നത്. തോക്കിന്റെ ലൈസൻസിനെ കുറിച്ചും നാടൻ ചാരായത്തിന്റെ ഉറവിടത്തെക്കുറിച്ചും അന്വേഷിച്ച് വരുന്നതായി ഇൻസ്പെക്ടർ പി ഷാജിമോൻ അറിയിച്ചു.
Read More » -
Kerala
അവണൂരിൽ രക്തം ഛർദ്ദിച്ച് അമ്പത്തിയേഴുകാരൻ മരിച്ച സംഭവം: ഉള്ളിൽ ചെന്ന വിഷാംശം ഏതെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ല; ആന്തരീക അവയവങ്ങളുടെ പരിശോധനാ ഫലം വേഗത്തിലാക്കാൻ ശ്രമം
തൃശൂർ: അവണൂരിൽ രക്തം ഛർദ്ദിച്ച് അമ്പത്തിയേഴുകാരൻ മരിച്ച സംഭവത്തിൽ വിഷാംശം ഏതാണെന്ന് കണ്ടെത്താൻ പോസ്റ്റ്മോർട്ടത്തിൽ കഴിഞ്ഞില്ല. ആന്തരിക അവയവങ്ങളുടെ സാംപിൾ പരിശോധനക്കായി ലാബുകളിലേക്ക് അയച്ചു. മരിച്ച ശശീന്ദ്രനൊപ്പം ഇഡ്ഡലി കഴിച്ച ഭാര്യയും അമ്മയും മറ്റ് രണ്ട് പേരും ചികിത്സയിലാണ്. അവനൂർ സ്വദേശിയായ ശശീന്ദ്രന്റെ ഉള്ളിൽ ചെന്ന വിഷാംശം ഏതെന്ന് വിശദപരിശോധനയിലേ വ്യക്തമാകൂ എന്നാണ് ഫോറൻസിക് സർജൻ പൊലീസിനെ അറിയിച്ചത്. ആന്തരീക അവയവങ്ങളുടെ സാംപിൾ പരിശോധനക്ക് അയച്ചു. പതോളജി, വൈറോളജി ഫലങ്ങൾ ഒരാഴ്ചക്കുള്ളിൽ ലഭിക്കുമെങ്കിലും റീജിയണൽ കെമിക്കൽ ലബോറട്ടറി ഫലം ഒരുമാസമെടുത്തേക്കാം. പരിശോധന ഫലം ലഭിച്ച ശേഷം ഡോക്ടർമാരുടെ സംഘം ഇത് വിലയിരുത്തും. തുടർന്നേ അന്തിമ നിഗമനത്തിലെത്താൻ കഴിയൂ എന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്. വീട്ടിൽ നിന്ന് ഇഡ്ഡലിയും ചമ്മന്തിയും കടലക്കറിയും ചായയും ശശീന്ദ്രൻ കഴിച്ചത്. ഇതേ ഭക്ഷണം കഴിച്ച ഭാര്യ ഗീത, അമ്മ കമലാക്ഷി തെങ്ങുകയറ്റ തൊഴിലാളികളായ രാമചന്ദ്രൻ, ചന്ദ്രൻ എന്നിവരും ശശീന്ദ്രന്റെ സമാന ലക്ഷണങ്ങളോടെ ചികിത്സയിൽ തുടരുകയാണ്. ഒരേ വിഷമാകാം…
Read More » -
Kerala
വയനാട്ടിൽ ആദിവാസി ദമ്പതികളുടെ കുഞ്ഞ് ചികിത്സ ലഭിക്കാതെ മരിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
കൽപ്പറ്റ: വയനാട്ടിൽ ആദിവാസി ദമ്പതികളുടെ കുഞ്ഞ് ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. വയനാട് ജില്ലാ കളക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് നിർദേശം നൽകി. മേയ് 15ന് കൽപ്പറ്റയിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. സംഭവത്തിൽ വീഴ്ച വരുത്തിയ മാനന്തവാടി മെഡിക്കൽ കോളേജിലെ താത്ക്കാലിക ഡോക്ടറെ പിരിച്ചു വിട്ടിരുന്നു. വെള്ളമുണ്ട ഫാമലി ഹെൽത്ത് സെൻ്ററിലെ രണ്ട് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി. കഴിഞ്ഞ മാർച്ച് 22 നാണ് വെള്ളമുണ്ട ആദിവാസി കോളനിയിലെ ബിനീഷ്, ലീല ദമ്പതികളുടെ ആറ് മാസം പ്രായമായ കുഞ്ഞ് വേണ്ട ചികിത്സ കിട്ടാതെ മരിച്ചത്.
Read More » -
LIFE
വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മീര ജാസ്മിനും നരേനും ഒന്നിക്കുന്നു; ‘ക്വീൻ എലിസബത്ത്’ ചിത്രത്തിന് തുടക്കമായി
വർഷങ്ങൾക്ക് ശേഷം മീര ജാസ്മിനും നരേനും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് ആരംഭം. ‘ക്വീൻ എലിസബത്ത്’ എന്നാണ് ചിത്രത്തിന്റെ പേര്. എം.പത്മകുമാർ ആണ് സംവിധാനം. ചിത്രത്തിന്റെ പൂജാ ചടങ്ങുകളും സ്വിച്ച് ഓണും ഇന്ന് കൊച്ചി വെണ്ണല ട്രാവൻകോർ ഓപ്പസ് ഹൈവേയിൽ നടന്നു. വെള്ളം, അപ്പൻ, പടച്ചോനെ നിങ്ങള് കാത്തോളീ എന്നീ ഹിറ്റുകൾ സമ്മാനിച്ച ബ്ലൂ മൗണ്ട് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം.പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. അർജുൻ ടി. സത്യൻ ആണ് ചിത്രത്തിന്റെ രചന. സമൂഹത്തിൽ ഏറെ പ്രാധാന്യമുള്ള വിഷയം അവതരിപ്പിക്കുന്ന ഫാമിലി ഡ്രാമയാണ് ചിത്രമെന്നാണ് വിവരം. ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി.കെ.പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി,മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്,സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ്…
Read More »