CrimeNEWS

യുട്യൂബ് ചാനല്‍ അവതാരകയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കാറുമായി കടന്ന യുവാവ് അറസ്റ്റില്‍

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി യുട്യൂബ് ചാനല്‍ അവതാരകയായ യുവതിയെ പീഡിപ്പിക്കുകയും അവരുടെ കാറുമായി കടന്നു കളയുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. തൃശ്ശൂര്‍ പീച്ചി ഡാമിനു സമീപം വിലങ്ങന്നൂര്‍ മാളിയേക്കല്‍ നിധിന്‍ പോള്‍സനെ (33) യാണ് ഹില്‍പ്പാലസ് സി.ഐ: കെ. ഗോപകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. തൃപ്പൂണിത്തുറ ചാത്താരി ഭാഗത്തുള്ള ഫ്ളാറ്റില്‍ കോഴിക്കോട് സ്വദേശിനിയായ യുവതിയെ എത്തിച്ച് നാലുദിവസം പീഡിപ്പിക്കുകയും തുടര്‍ന്ന് യുവതിയുടെ കാറുമായി ഇയാള്‍ കടന്നുകളയുകയുമാണുണ്ടായതെന്ന് പോലീസ് അറിയിച്ചു.

എറണാകുളത്ത് സ്വകാര്യ ടെലികോം കമ്പനിയില്‍ അസിസ്റ്റന്റ് മാനേജരായ നിധിന്‍ പോള്‍സണ്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് യുട്യൂബ് അവതാരകയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Signature-ad

പോലീസ് അന്വേഷിക്കുന്നതറിഞ്ഞ് ഒളിവില്‍ പോയ ഇയാളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഫോളോ ചെയ്ത് തന്ത്രപൂര്‍വം പിടികൂടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.

Back to top button
error: