CrimeNEWS

തട്ടുകടയിലെ തര്‍ക്കത്തില്‍ DYFI നേതാവ് കസ്റ്റഡിയില്‍; പോലീസ് സ്റ്റേഷനില്‍ ഭീഷണിമുഴക്കി CPM നേതാക്കള്‍

തിരുവനന്തപുരം: പേട്ട സ്റ്റേഷനില്‍ പോലീസിനെ ഭീഷണിപ്പെടുത്തി സിപിഎം പ്രാദേശിക നേതാക്കള്‍. കസ്റ്റഡിയിലെടുത്ത ഡിവൈഎഫ്ഐ നേതാവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി രതീഷ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരേ പോലീസ് കേസെടുത്തു.

ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. പേട്ട പരിസരത്തുള്ള തട്ടുകടയില്‍ കറിയുടെ അളവ് കുറഞ്ഞതിന്റെ പേരിലുണ്ടായ തര്‍ക്കവുമായി ബന്ധപ്പെട്ട് ഉണ്ണിക്കൃഷ്ണന്‍ എന്ന ഡിവൈഎഫ്ഐ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവര്‍ സ്റ്റേഷനിലെത്തി അതിക്രമം കാണിച്ചതെന്നാണ് പോലീസ് പറയുന്നത്. പാറാവുകാരന്‍ ഉള്‍പ്പെടെയുള്ള പോലീസുകാരെ സംഘം അസഭ്യം പറഞ്ഞതായും പോലീസ് പറയുന്നു. നേതാക്കള്‍ പോലീസുകാരോട് തട്ടിക്കയറുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

Signature-ad

അതേസമയം, തട്ടുകടയിലുണ്ടായ തര്‍ക്കവുമായി ബന്ധപ്പെട്ട് ആദ്യം പരാതിയുണ്ടെന്ന് പറഞ്ഞ തട്ടുകടക്കാരന്‍ പിന്നീട് പരാതിയില്ലെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഉണ്ണിക്കൃഷ്ണനെ പോലീസ് വിട്ടയച്ചിരുന്നു. സ്റ്റേഷനിലെത്തി കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനുമാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരേ കേസെടുത്തത്.

 

Back to top button
error: