Month: April 2023

  • Kerala

    എലത്തൂർ ട്രെയിൻ അക്രമത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കുന്നു; ജനറൽ കമ്പർട്ട്മെന്റിൽ നിന്നും റിസർവേഷൻ കമ്പർട്ട്മെന്റിൽ പ്രവേശിക്കാനുള്ള പഴുതുകൾ അടയ്ക്കും

    മലപ്പുറം: എലത്തൂർ ട്രെയിൻ അക്രമത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കുമെന്ന് റെയിൽവേ പാസ്സഞ്ചേഴ്‌സ് അമിനിറ്റി ചെയർമാൻ പികെ കൃഷ്ണദാസ്. കൂടുതൽ ആർപിഎഫ് ജീവനക്കാരെ സുരക്ഷയ്ക്കായി നിയോഗിക്കും. ജനറൽ കമ്പർട്ട്മെന്റിൽ നിന്നും റിസർവേഷൻ കമ്പർട്ട്മെന്റിൽ പ്രവേശിക്കാനുള്ള പഴുതുകൾ അടയ്ക്കും. റെയിൽവേ പാസ്സഞ്ചേഴ്‌സ് അമിനിറ്റി ഈ മാസം 18 ന് യോഗം ചേർന്ന് കൂടുതൽ ശുപാർശകൾ സമർപ്പിക്കും. എലത്തൂർ സംഭവം അട്ടിമറിയാണെന്നാണെന്ന് സംശയിക്കുന്നു. കൃത്യമായ ചിത്രം രണ്ടു മൂന്ന് ദിവസത്തിനകം പുറത്തു വരും. നേരത്തെയും വടക്കൻ മലബാറിൽ അട്ടിമറി ശ്രമങ്ങൾ നടന്നു എന്ന സംശയം ഉണ്ടെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.

    Read More »
  • Crime

    എലത്തൂർ തീവണ്ടി ആക്രമണം: എൻഐഎ പ്രാഥമിക പരിശോധന നടത്തി

    കണ്ണൂർ: എലത്തൂർ തീവണ്ടി ആക്രമണത്തിൽ ദേശീയ അന്വേഷണ ഏജൻസി പ്രാഥമിക പരിശോധന തുടങ്ങി. കൊച്ചിയിൽ നിന്നുള്ള സംഘം കണ്ണൂരിലെത്തി അക്രമം നടന്ന ബോഗികൾ പരിശോധിച്ചു. റയിൽവെ സുരക്ഷാ സേനയുടെ ദക്ഷിണമേഖല ഐജി ഇശ്വര റാവുവും അക്രമം നടന്ന ബോഗികൾ പരിശോധിച്ചു. ചെറു സ്റ്റേഷനുകളിലും കോച്ചുകളിലും സിസിടിവി സ്ഥാപിക്കുന്നതടക്കം സുരക്ഷ വർദ്ധിപ്പിക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു തീവണ്ടി യാത്രക്കാരെ കൂട്ടത്തോടെ തീകൊളുത്താൻ ശ്രമിച്ച സംഭവം കേരളത്തിൽ ആദ്യമായാണ്. കുറ്റകൃത്യത്തിൽ ഏതെങ്കിലും തരത്തിലുള്ള രാജ്യ വിരുദ്ധ ശക്തികൾക്ക് പങ്കുണ്ടോ എന്ന പരിശോധനയാണ് എൻഐഎ നടത്തുന്നത്. കണ്ണൂരിൽ എത്തിയ സംഘം അക്രമം നടന്ന ബോഗികളിൽ പരിശോധന നടത്തി. എൻഎഎ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. എലത്തൂരിലേത് ആസൂത്രിത ആക്രമണമാണെന്ന ആക്ഷേപം നിലവിൽ ഉയർന്നിട്ടുണ്ട്. എന്നാലിക്കാര്യം പൊലീസോ എൻഎഎയോ സ്ഥിരീകരിച്ചിട്ടില്ല. കൊച്ചി, ബംഗലുരു യൂണിറ്റിൽ നിന്നുള്ള എൻഐഎ സംഘമാണ് രാവിലെ കണ്ണൂരിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്. അക്രമം നടന്ന എലത്തൂരിലും സംഘം പരിശോധന നടത്തി റിപ്പോർട്ട്…

    Read More »
  • LIFE

    മുൻകാമുകിയുടെ മനംമുരുക്കാൻ കടുത്ത മഴയും തണുപ്പും സഹിച്ച് യുവാവ് മുട്ടുകുത്തി യാചിച്ചത് 21 മണിക്കൂർ!

    പ്രണയത്തിന് വേണ്ടി ആളുകൾ ചിലപ്പോൾ എന്തും ചെയ്യാറുണ്ട്. എന്നാൽ, പ്രണയം തകർന്നാൽ അത് ഉൾക്കൊള്ളുക എന്നതും വളരെ പ്രധാനമാണ്. അല്ലാതെ നിരന്തരം പിന്നാലെ പോയി അവരെ ബുദ്ധിമുട്ടിക്കുക എന്നത് ചിലപ്പോൾ അം​ഗീകരിക്കാൻ കഴിഞ്ഞു എന്ന് വരില്ല. ചൈനയിലെ തെക്കുപടിഞ്ഞാറൻ സിചുവാൻ പ്രവിശ്യയിൽ നിന്നുള്ള ഒരു സംഭവമാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്. ഒരാൾ തന്റെ മുൻകാമുകിയോട് തന്റെ ജീവിതത്തിലേക്ക് തിരികെ വരാൻ യാചിച്ചത് 21 മണിക്കൂർ. ചൈനയിലെ തെക്കുപടിഞ്ഞാറൻ സിചുവാൻ പ്രവിശ്യയിലെ ദാഷൗവിലാണ് സ്ത്രീയുടെ ഓഫീസ് കെട്ടിടം. അതിന്റെ കവാടത്തിന് പുറത്താണ് മാർച്ച് 28 -ന് ഉച്ചയ്ക്ക് 1 മണി മുതൽ അടുത്ത ദിവസം രാവിലെ 10 മണി വരെ ഇയാൾ ഒരു വലിയ കുല റോസാപ്പൂക്കളുമായി മുട്ടുകുത്തി നിന്നത്. ആളുടെ പേരോ വിവരമോ ഒന്നും പുറത്ത് വന്നിട്ടില്ല. ഓഫീസിന്റെ പുറത്ത് കടുത്ത മഴയും തണുപ്പും സഹിച്ചാണ് ഇയാൾ ഇത്രയും മണിക്കൂർ ചെലവഴിച്ചത് എന്ന് സൗത്ത് ചൈന മോർണിം​ഗ് പോസ്റ്റ് റിപ്പോർട്ട്…

    Read More »
  • LIFE

    നാല് വര്‍ഷത്തിനു ശേഷം പുതിയ സിനിമയുമായി സന്തോഷ് പണ്ഡിറ്റ്

    പുതിയ സിനിമ പ്രഖ്യാപിച്ച് സന്തോഷ് പണ്ഡിറ്റ്. ആതിരയുടെ മകള്‍ അഞ്ജലി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഇതിനകം ആരംഭിച്ചു. മലയാള സിനിമയില്‍ ഇതുവരെ വരാത്ത പ്രമേയമാണ് ചിത്രം പറയുന്നതെന്ന് സന്തോഷ് പണ്ഡിറ്റ്. നൂറോളം പുതിയ അഭിനേതാക്കളാണ് ചിത്രത്തിലൂടെ എത്തുന്നതെന്നും സംവിധായകന്‍ പറയുന്നു. ഒരു സ്ത്രീയുടെ ജീവിതത്തില്‍ അവര്‍ ഏറ്റവും പ്രതിസന്ധി നേരിടുന്നത് 37- 47 പ്രായത്തിലാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ആ സമയത്ത് അവര്‍ നേരിടുന്ന പ്രശ്നങ്ങളാണ് ഈ സിനിമയുടെ കഥ. നല്ല പാട്ടുകളും മറ്റ് വാണിജ്യ ഘടകങ്ങളുമുള്ള ചിത്രമാണ്, സന്തോഷ് പണ്ഡിറ്റ് പറയുന്നു. കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം എന്നിവിടങ്ങളിലാണ് ചിത്രത്തിന്‍റെ ലൊക്കേഷനുകള്‍. എന്നാല്‍ ഗാനചിത്രീകരണം നടക്കുക കേരളത്തിന് പുറത്താണെന്നും സന്തോഷ് പണ്ഡിറ്റ് അറിയിച്ചിട്ടുണ്ട്. 2011 ല്‍ കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി സന്തോഷ് പണ്ഡിറ്റിന്‍റെ രംഗപ്രവേശം. തുടര്‍ന്ന് സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്, മിനിമോളുടെ അച്ഛന്‍, കാളിദാസന്‍ കവിതയെഴുതുകയാണ് തുടങ്ങി എട്ട് ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. സംവിധാനം ചെയ്ത…

    Read More »
  • LIFE

    മകന് ദുബൈ കിരീടാവകാശിയുടെ പേര് നൽകി മലയാളികളുടെ പ്രിയതാരം ഷംന കാസിമും ഷാനിദും

    തന്റെ ആദ്യ കൺമണിയെ വരവേറ്റിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഷംന കാസിം. ചൊവ്വാഴ്ച രാവിലെയോടെയാണ് ഷംനയ്ക്കും ഭർത്താവ് ഷാനിദ് ആസിഫ് അലിക്കും ആൺകുഞ്ഞ് ജനിച്ചത്. കു‍ഞ്ഞിനൊപ്പം ആശുപത്രിയിൽ നിന്നുള്ള ഫോട്ടോകളും ഷംന പങ്കുവച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞിന് പേരും ഇട്ടിരിക്കുകയാണ് താര ദമ്പതികൾ. ഹംദാൻ എന്നാണ് കുഞ്ഞിന്റെ പേര്. കഴിഞ്ഞ 24 വർഷത്തെ യുഎഇ ജീവിതത്തിന്റെ ആദരവാൽ ദുബൈ കിരീടാവകാശിയുടെ പേര്(ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ്) തന്റെ കുഞ്ഞിന് ഷാനിദ് നൽകുക ആയിരുന്നു. ഷംന തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ദുബൈയിലെ ആസ്റ്റർ ആശുപത്രിയിൽ വച്ചായിരുന്നു ഷംനയുടെ പ്രസവം. ആശുപത്രിയിലെ ഡോക്ടർ ഫാത്തിമ സഫയ്ക്കും ടീമിനും ഷംന നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയുമായി ഒക്ടോബറിൽ ആയിരുന്നു ഷംനയുടെ വിവാഹം. വിവാഹത്തിന് മുൻപ് ജൂൺ 12 ന് ഇരുവരുടെയും നിക്കാഹ് കഴിഞ്ഞിരുന്നു. പിന്നാലെ ഇവർ ഒരുമിച്ചാണ് താമസിച്ചിരുന്നതെന്ന് ഷംന അടുത്തിടെ അറയിച്ചു.…

    Read More »
  • Crime

    പ്രണയബന്ധത്തെ എതിര്‍ത്തതിന് അമ്മയെ ‘തട്ടാന്‍’ ക്വട്ടേഷന്‍; 14 വയസുകാരിയും കാമുകനും പിടിയില്‍

    മോസ്‌കോ: കാമുകനുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടതിന് ക്വട്ടേഷന്‍ സംഘത്തിന് പണംകൊടുത്ത് അമ്മയെ കൊലപ്പെടുത്തി 14കാരി. റഷ്യയിലാണ് സംഭവം. 38 വയസുകാരിയായ അനസ്താസിയയാണ് കൊല്ലപ്പെട്ടത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പ്ലാസ്റ്റിക് കവറിലാക്കി മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അനസ്താസിയയെ കൊലപ്പെടുത്തുന്നതിന് 3,650 പൗണ്ട് (3,72,202 രൂപ) ആണ് പെണ്‍കുട്ടിയും 15 വയസുകാരനായ കാമുകനും ചേര്‍ന്ന് ക്വട്ടേഷന്‍ സംഘത്തിന് നല്‍കിയത്. ഒരു എസ്റ്റേറ്റില്‍ ജോലി ചെയ്തിരുന്ന ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴായിരുന്നു ക്രൂരമായി കൊലചെയ്യപ്പെട്ടത്. മാലിന്യക്കൂമ്പാരം വൃത്തിയാക്കാനെത്തിയ ആളാണ് മൃതദേഹം ആദ്യം കണ്ടത്. ഉടന്‍ തന്നെ ഇയാള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ശരീരം മുഴുവന്‍ ക്രൂരമായി മര്‍ദ്ദിച്ചതിന്റെ പാടുകള്‍ ഉണ്ടായിരുന്നതായി ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അനസ്താസിയയുടെ മകളും കാമുകനുമാണ് കൊലപാതകത്തിന് പിന്നിലെന്ന് തെളിഞ്ഞത്. ഇരുവരും ഒന്നിച്ച് അനസ്താസിയയുടെ ഫ്‌ളാറ്റില്‍ കഴിയുകയായിരുന്നു. അമ്മ സമ്പാദിച്ചിരുന്ന പണം ഉപയോഗിച്ച് ബാക്കി കാലം കഴിയാം എന്നാണ് കരുതിയിരുന്നതെന്നും ഇവര്‍ പറഞ്ഞു.

    Read More »
  • LIFE

    ”കാമുകന് എന്നേക്കാള്‍ പ്രായം കുറവാണ്; കല്യാണം നടക്കില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ പ്രണയിക്കുന്നു!!!”

    മലയാള സിനിമയില്‍ ആമുഖങ്ങള്‍ ആവശയമില്ലാത്ത താരമാണ് ഷക്കീല. ഒരു കാലത്ത് സൂപ്പര്‍ താര ചിത്രങ്ങളെക്കാള്‍ കളക്ഷന്‍ കരസ്ഥമാക്കാന്‍ ഷക്കീല ചിത്രങ്ങള്‍ക്ക് സാധിച്ചിരുന്നു. സോഫ്റ്റ് പോണ്‍ സിനിമകളിലൂടെയാണ് ഷക്കീല ആരാധകരെ സമ്പാദിക്കുന്നത്. ഒരു കാലത്ത് തകര്‍ച്ചയില്‍ എത്തിയ കേരള തീയറ്റര്‍ മേഖലയെയും സിനിമ മേഖലയെയും പിടിച്ചു നിര്‍ത്തിയത് ഷക്കീലയായിരുന്നു എന്നു പറഞ്ഞാല്‍ തെറ്റില്ല. മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ പോലും തകര്‍ന്ന് അടിഞ്ഞ് തീയറ്ററുകള്‍ നഷ്ടത്തിലേക്ക് എത്തിയപ്പോള്‍ ഷക്കീല ചിത്രങ്ങള്‍ ആയിരുന്നു മലയാള സിനിമ വ്യവസായത്തെയും തീയറ്റര്‍ മേഖലയെയും പിടിച്ച് നിര്‍ത്തിയത്. സോഫ്റ്റ് പോണ്‍ സിനിമകള്‍ വിട്ട ശേഷം സീരിയലുകളും ടിവി ഷോകളുമായി മുന്നോട്ട് പോവുകയാണ് താരം. ഷക്കീലയ്ക്ക് വയസ് അന്‍പതിലേക്ക് അടുക്കുകയാണെങ്കിലും താരം വിവാഹിതയല്ല. ഇപ്പോഴിത തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും മനസ്സ് തുറന്ന് ഷക്കീല സംസാരിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നേരത്തെ ഫ്ളവേഴ്സ് ടിവിയിലെ ഒരു പരിപാടിയില്‍ എത്തിയപ്പോഴാണ് നടി തന്റെ മനസ്സുതുറന്നത്. ജീവിതത്തില്‍ ഒരുപാട് പ്രണയങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. ഇപ്പോഴും…

    Read More »
  • Crime

    അട്ടപ്പാടി മധു കേസില്‍ 14 പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷ നാളെ

    പാലക്കാട്: അട്ടപ്പാടിയില്‍ അരി മോഷ്ടിച്ചെന്ന് ആരോപിച്ച് ആദിവായി യുവാവ് മധുവിനെ കൊലപ്പെടുത്തിയ കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്നു കോടതി കണ്ടെത്തി. രണ്ടു പേരെ വെറുതെവിട്ടു. ആള്‍ക്കൂട്ട ആക്രമണത്തില്‍ മധു കൊല്ലപ്പെട്ട് അഞ്ചു വര്‍ഷത്തിനു ശേഷമാണ് മണ്ണാര്‍ക്കാട് എസ്സി എസ്ടി കോടതി കേസില്‍ വിധി പറഞ്ഞത്. ഹുസൈന്‍, മരയ്ക്കാര്‍, ഷംസുദ്ദീന്‍, രാധാകൃഷ്ണന്‍, അബൂബക്കര്‍, സിദ്ദിഖ്, ഉബൈദ്, നജീബ്, ജൈജുമോന്‍, സജീവ്, സതീഷ്, ഹരീഷ്, ബിജു, മുനീര്‍ എന്നിവരാണ് കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയത്. മനപ്പൂര്‍മല്ലാത്ത നരഹത്യാക്കുറ്റം ഇവര്‍ക്കെതിരെ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ഇവരുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും. ഐപിസി 304 വകുപ്പു പ്രകാരം പരമാവധി പത്തു വര്‍ഷം തടവാണ് ശിക്ഷ. നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുല്‍ കരീം എന്നിവരെ കോടതി വെറുതെവിട്ടു. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചെന്നായിരുന്നു അനീഷിന് എതിരായ കുറ്റം. മധുവിനെ കള്ളന്‍ എ്ന്നു വിളിച്ച് ആക്ഷേപിച്ചെന്നാണ് അബ്ദുല്‍ കരീമിന് എതിരായ കുറ്റം. 2018 ഫെബ്രുവരി…

    Read More »
  • ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ച നിലയില്‍; കുടുംബാംഗങ്ങളെ കൊലപ്പെടുത്തി ആത്മഹത്യയെന്ന് സൂചന

    കൊച്ചി: പനങ്ങാട് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. ചേപ്പനത്ത് രാഘവപ്പറമ്പത്ത് വീട്ടില്‍ മണിയന്‍, ഭാര്യ സരോജിനി, മകന്‍ മനോജ് എന്നിവരാണ് മരിച്ചത്. ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ ശേഷം മണിയന്‍ ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടുകൂടിയാണ് സംഭവം. മണിയനെ ആത്മഹത്യ ചെയ്ത നിലയിലും ഭാര്യയേയും മകനേയും വെട്ടിയും കല്ലിലിടിച്ചും കൊലപ്പെടുത്തിയ നിലയിലുമാണ്. മകന്‍ മനോജ് മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. പനങ്ങാട് പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. രാത്രിയോടെ വീട്ടില്‍ നിന്ന് വാക്ക് തര്‍ക്കത്തിന്റെ ശബ്ദം കേട്ടിരുന്നതായി അയല്‍ക്കാര്‍ പറഞ്ഞു. ”രണ്ടര വരെ സംസാരവും മറ്റും കേട്ടിരുന്നു. കൊലപ്പെട്ട മണിയന്റെ സഹോദരി വന്ന് വിളിച്ചപ്പോള്‍ വീട്ടിനുള്ളില്‍ നിന്ന് മറുപടിയുണ്ടായില്ല. പിന്നീട് സഹോദരിയുടെ മക്കളെത്തി തുറന്നു നോക്കിയപ്പോഴാണ് മൂന്നുപേരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്”-അയല്‍ക്കാരന്‍ പറഞ്ഞു. ലോട്ടറി വില്‍പ്പനക്കാരനാണ് മരിച്ച മണിയന്‍. ഭാര്യ വീട്ടുജോലികള്‍ക്കു പോയിരുന്നു. കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നും വിവരമുണ്ട്.

    Read More »
  • Crime

    വീട്ടില്‍ ഡിജെ പാര്‍ട്ടിക്കിടെ ഉച്ചത്തില്‍ പാട്ടുവെച്ചു; എതിര്‍ത്ത ഗര്‍ഭിണിയെ വെടിവെച്ചുകൊന്നു

    ന്യൂഡല്‍ഹി: വീട്ടില്‍ ഡി.ജെ. പാര്‍ട്ടിക്കിടെ ഉച്ചത്തില്‍ പാട്ടുവെച്ചതിനെ എതിര്‍ത്ത ഗര്‍ഭിണിയെ വെടിവെച്ചുകൊന്നു. ഡല്‍ഹിയിലെ സിറാസ്പുരിലാണ് സംഭവം. രഞ്ജു(30) എന്നു പേരുള്ള സ്ത്രീയാണ് മരിച്ചത്. ഇവര്‍ എട്ടു മാസം ഗര്‍ഭിണിയായിരുന്നു. ഇവരുടെ അയല്‍വാസി ഹരീഷ് രഞ്ജുവിനുനേരെ നിറയൊഴിക്കുകയായിരുന്നു. സുഹൃത്തായ അമിത്തിന്റെ തോക്കുപയോഗിച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ ഇരുവരെയും ഡല്‍ഹി പോലീസ് അറസ്റ്റുചെയ്തു. രാത്രി 12.15-ന് പോലീസ് കണ്‍ട്രോള്‍ റൂമില്‍നിന്നു വന്ന ഫോണ്‍ വിളിയുടെ അടിസ്ഥാനത്തില്‍ സിറാസ്പുരിലെത്തിയതായിരുന്നു പോലീസ്. സ്ഥലത്തെത്തിയപ്പോഴേക്കും രഞ്ജുവിനെ വെടിയേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ചിരുന്നു. സംഭവത്തിന് സാക്ഷിയായ രഞ്ജുവിന്റെ സഹോദരന്റെ ഭാര്യയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഹരീഷിന്റെ വീട്ടില്‍ ഞായറാഴ്ച ഉച്ചത്തില്‍ ഡി.ജെ. പാര്‍ട്ടി നടക്കുകയായിരുന്നെന്നും ഇതേത്തുടര്‍ന്ന് രഞ്ജു വീടിന്റെ ബാല്‍ക്കണിയിലേക്കിറങ്ങിവന്ന് പാട്ടുനിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ ഹരീഷ് സുഹൃത്തിന്റെ തോക്കുവാങ്ങി രഞ്ജുവിനു നേരെ നിറയൊഴിച്ചു. വെടികൊണ്ട രഞ്ജു നിലത്തുവീണു. ദൃക്സാക്ഷി മൊഴി നല്‍കി.  

    Read More »
Back to top button
error: