
തിരുവനന്തപുരം: ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് പോസ്റ്റര്‍ യൂണിഫോമില്‍ ധരിച്ച വൈക്കം ഡിപ്പോയിലെ കണ്ടക്ടര്‍ അഖില എസ്.നായരെ പാലായിലേക്കു സ്ഥലം മാറ്റിയ നടപടി കെഎസ്ആര്‍ടിസി റദ്ദാക്കി. സിഎംഡിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു നടപടിയെന്നു മന്ത്രി ആന്റണി രാജു പറഞ്ഞെങ്കിലും 41 ദിവസം ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ചെന്ന നിലപാട് വസ്തുതക്കള്‍ക്ക് നിരക്കുന്നതല്ലെന്നു വ്യക്തമാക്കി. ‘ശമ്പള രഹിത സേവനം 41 ാം ദിവസം’ എന്നെഴുതിയ പോസ്റ്ററാണ് അഖില യൂണിഫോമില്‍ കുത്തിയത്.
അഖിലയ്ക്കെതിരെ നടപടിയെടുത്തതില്‍ ജീവനക്കാര്‍ക്കിടയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. കാന്‍സര്‍ അതിജീവിതയാണ് അഖില. 10 വര്‍ഷത്തോളം നീണ്ട ചികിത്സയുടെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതിനിടെ ശമ്പളംകൂടി കിട്ടാത്ത അവസ്ഥ പ്രതിസന്ധി സൃഷ്ടിച്ചെന്ന് അഖില പ്രതികരിച്ചിരുന്നു.
അതേസമയം, ഉത്തരവു പിന്വലിച്ചെന്നറിഞ്ഞതില് സന്തോഷമുണ്ടെന്ന് അഖില പ്രതികരിച്ചു. ”ഞങ്ങളുടെ പ്രശ്നങ്ങളിലേക്കു ജനശ്രദ്ധ കിട്ടിയത് എല്ലാ ജീവനക്കാര്‍ക്കും പ്രയോജനപ്പെടും. സിപിഎമ്മിന്റെ തൊഴിലാളി സംഘടനകളും പിന്തുണയറിയിച്ചു” -അവര്‍ കൂട്ടിച്ചേര്‍ത്തു.






