Month: April 2023
-
Kerala
‘എടപ്പാള്‍ ഓട്ടം’ ഓര്‍മ്മപ്പെടുത്തി മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: ‘ദി കേരള സ്റ്റോറി’ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദം കത്തിപ്പടരുന്നതിനിടെ ‘എടപ്പാള്‍ ഓട്ടം’ ഓര്‍മ്മപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്ത്.യഥാര്‍ത്ഥ കേരള സ്റ്റോറി എന്ന ടൈറ്റിലില്‍, എടപ്പാളിലെ ഓട്ടത്തിന്‍റെ ഒരു ചിത്രം പങ്കുവച്ചാണ് ശിവന്‍കുട്ടി രംഗത്തെത്തിയത്. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ക്കിടെ 2019 ല്‍ ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിനിടെയാണ് എടപ്പാള്‍ ഓട്ടം പ്രസിദ്ധമായത്.എടപ്പാള്‍ ജംഗ്ഷനില്‍ ബൈക്കുകളുമായി റാലി നടത്താനെത്തിയ പ്രവർത്തകരെ നാട്ടുകാര്‍ അടിച്ചോടിക്കുകയായിരുന്നു. ബൈക്കുകള്‍ ഉപേക്ഷിച്ച് ആളുകൾ ഓടുന്ന ദൃശ്യങ്ങള്‍ അന്ന് വലിയ രീതിയില്‍ വൈറലായിരുന്നു.
Read More » -
Kerala
നീണ്ട നേരത്തെ കഠിന പരിശ്രമത്തിനുള്ളില്‍ അരീക്കൊമ്പൻ വനംവകുപ്പിന്‍റെ ലോറിയില്‍
ഇടുക്കി:നീണ്ട നേരത്തെ കഠിന പരിശ്രമത്തിനുള്ളില്‍ അരീക്കൊമ്പനെ വനംവകുപ്പിന്‍റെ ലോറിയില്‍ കയറ്റി.അഞ്ച് തവണ മയക്കുവെടിയേറ്റിട്ടും അവസാന നിമിഷം വരെ ചെറുത്തുനില്‍പ്പ് നടത്തിയ അരീക്കൊമ്പനെ കുംകിയാനകള്‍ ലോറിയിലേക്ക് തള്ളിക്കയറ്റുകയായിരുന്നു. ആനയെ പിടികൂടാനുള്ള ശ്രമത്തിന്റെ രണ്ടാം ദിവസം മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് വനംകുപ്പിന്റെ ദൗത്യസംഘത്തിന് വെടിവയ്ക്കാനായത്. ഉച്ചയ്ക്ക് 11.55ന് ആദ്യ മയക്കുവെടി വച്ചു. തുടര്‍ന്നു ബൂസ്റ്റര്‍ ഡോസും നല്‍കിയ ശേഷമാണ് അരിക്കൊമ്ബന്‍ മയങ്ങിയത്. കുന്നിന്‍ മുകളില്‍നിന്ന ആനസമതലപ്രദേശമായ സിമന്റ് പാലത്തിന് സമീപത്തേക്ക് എത്തുന്നതുവരെ കാത്തുനിന്ന ശേഷമാണ് സംഘം വെടിവച്ചത്. തുടര്‍ന്ന് ഇരുവശങ്ങളില്‍ നിന്നും ആനയെ ലോറിയിലേക്ക് തള്ളിക്കയറ്റാനായി കുംകിയാനകള്‍ പലവട്ടം ശ്രമിച്ചിട്ടും അരിക്കൊമ്ബന്‍ വഴങ്ങാന്‍ കൂട്ടാക്കിയിരുന്നില്ല.ഒടുവിൽ അഞ്ച് തവണ മയക്കുവെടി വച്ചാണ് ആനയെ ഒരുവിധം ശാന്തമാക്കിയത്.
Read More » -
Crime
പ്ലാസ്റ്റിക് സര്‍ജറിക്കായി അള്‍സിമേഴ്സ് രോഗിയില്‍ നിന്ന് തിരിച്ചറിയല്‍ രേഖകള്‍ മോഷ്ടിച്ച് പണം കണ്ടെത്തിയ നഴ്സ് പിടിയില്‍
ഫ്ലോറിഡ: 88 വയസ് പ്രായമുള്ള അൾസിമേഴ്സ് രോഗിയിൽ നിന്ന് തിരിച്ചറിയൽ രേഖകൾ മോഷ്ടിച്ച് പ്ലാസ്റ്റിക് സർജറിക്കായി പണം കണ്ടെത്തിയ നഴ്സ് പിടിയിൽ. ഫ്ലോറിഡ സ്വദേശിയായ നഴ്സാണ് പിടിയിലായത്. അൾസിമേഴ്സ് രോഗിയുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ക്രെഡിറ്റ് കാർഡ് എടുത്താണ് പ്ലാസ്റ്റിക് സർജറിക്കുള്ള പണം 31കാരിയായ നഴ്സ് നൽകിയത്. ടിഫാനി ആക്കൂന എന്ന നഴ്സാണ് അറസ്റ്റിലായത്. ഡെൽറ്റോണ സ്വദേശിയായ രോഗിയിക്ക് ഏപ്രിൽ നാലിന് 7160 ഡോളറിൻറെ ബില്ല് എത്തിയപ്പോഴാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ആരുടേയും ഒപ്പ് പോലുമില്ലാത്ത ക്രെഡിറ്റ് കാർഡിൽ നിന്നായിരുന്നു പണം പോയതെന്നത് ശ്രദ്ധിച്ചതോടെ വീട്ടുകാർ സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. വിശദമായ അന്വേഷണത്തിലാണ് 2022 നവംബറിൽ നടന്ന വഞ്ചന പുറത്ത് വരുന്നത്. പ്ലാസ്റ്റിക് സർജറിക്കായാണ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചതെന്ന് പൊലീസിന് മനസിലായി. ചികിത്സാ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് സേവനം ലഭ്യമാക്കിയത് 88 കാരിയായ അൾസിമേഴ്സ് രോഗിയുടെ നഴ്സാണെന്ന് വ്യക്തമായത്. ഏപ്രിൽ 4 ന് സംഭവം പുറത്ത് വന്നതിന് പിന്നാലെ ഇവരെ ആശുപത്രി…
Read More » -
LIFE
എസ്.ഐ: ബിജു പൗലോസിനൊപ്പം അഭിനയിക്കാം, രണ്ടാം ഭാഗത്തിന്‍റെ ഓഡിഷന്‍ ആരംഭിച്ചു
നിവിൻ പോളിയുടെ കരിയറിലെ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു എബ്രിഡ് ഷൈനിൻറെ സംവിധാനത്തിൽ 2016 ൽ പുറത്തെത്തിയ ആക്ഷൻ ഹീറോ ബിജു. കഴിഞ്ഞ വർഷം ജൂലൈയിലാണ് ചിത്രത്തിൻറെ രണ്ടാം ഭാഗം വരുമെന്ന വിവരം നിർമ്മാതാക്കളായ പോളി ജൂനിയർ പിക്ചേഴ്സ് സ്ഥിരീകരിച്ചത്. ഇപ്പോഴിതാ സിനിമാപ്രേമികളെ സന്തോഷിപ്പിക്കുന്ന ഒരു വിവരം പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തിൻറെ ഓഡിഷൻ ഇതിനകം ആരംഭിച്ചു എന്നതാണ് അത്. കൊച്ചിയിൽ നടക്കുന്ന ഓഡിഷൻറെ വിശദാംശങ്ങൾ അണിയറക്കാർ അറിയിച്ചിട്ടുണ്ട്. വിവിധ കഥാപാത്രങ്ങൾക്കായി ജൂനിയർ ആർട്ടിസ്റ്റുകളായി അഭിനയിച്ച് പരിചയം ഉള്ളവരിൽ നിന്ന് അണിയറപ്രവർത്തകർ നേരിട്ടാണ് ഓഡിഷൻ നടത്തുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈറ്റിലയിൽ നിന്ന് പാലാരിവട്ടം പോകുന്ന ഹൈവേയുടെ സമീപത്തുള്ള, ഗീതാഞ്ജലി ജങ്ഷനിലെ പക്കാ പക്കാ ഫിലിംസിന്റെ ഓഫീസിൽ ആണ് ഓഡിഷൻ നടന്നു വരുന്നത്. സംവിധായകൻ എബ്രിഡ് ഷൈൻ നേരിട്ടാണ് നടീനടന്മാരെ തിരഞ്ഞെടുക്കുന്നത്. ശ്യാം ലാൽ ആണ് പ്രൊഡക്ഷൻ കൺട്രോളർ. നാടകപ്രവർത്തകരും മിമിക്രി കലാകാരന്മാരും ഉൾപ്പെടെ നിരവധി പേർ ഒഡിഷനിൽ പങ്കെടുക്കുന്നുണ്ട്, മെയ് 1,2,3 തീയ്യതികളിൽ വീണ്ടും അതേ…
Read More » -
LIFE
മലയാളികളുടെ പ്രിയ താരം സംയുക്ത നായികയായി എത്തിയ പാൻ ഇന്ത്യൻ മിസ്റ്റിക് ത്രില്ലര്‍ ചിത്രം ‘വിരൂപാക്ഷ’ ആദ്യ വാരം നേടിയത്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം സംയുക്ത നായികയായെത്തിയതാണ് ‘വിരൂപാക്ഷ’. സായ് ധരം തേജ് നായകനായ ചിത്രമാണ് ഇത്. കാർത്തിക് ദാന്തു ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. പാൻ ഇന്ത്യൻ മിസ്റ്റിക് ത്രില്ലർ ചിത്രമായിട്ട് എത്തിയ ചിത്രം ഏഴ് ദിവസത്തിനുള്ളിൽ 62.5 കോടി ക്ലബിൽ എത്തിയിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോർട്ട്. ‘വിരൂപാക്ഷ’ എന്ന ചിത്രം തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്ന് 19.8 കോടി രൂപയും കർണാടകയിൽ നിന്ന് ഒരു കോടിയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് 50 ലക്ഷവും വിദേശത്ത് നിന്ന് 1.5 കോടിയും മറ്റ് ഭാഷകളിൽ നിന്ന് 2.2 കോടിയുമായി മൊത്തം 25 കോടിയോളമാണ് പ്രി- റിലീസ് ബിസിനസായി നേടിയിരുന്നത്. കാടിനോട് ചേർന്നുള്ള ഒരു ഗ്രാമത്തിൽ 1990 കാലഘട്ടത്തിൽ നടക്കുന്ന അത്യന്തം സംഭവബഹുലമായ കാര്യങ്ങൾ പറയുന്ന ‘വിരൂപാക്ഷ’യുടെ സംഗീത സംവിധാനം ലോകനാഥ് ആണ് നിർവഹിച്ചിരിക്കുന്നത്. ശ്യാം ദത്ത് ആണ് ഛായാഗ്രാഹണം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഹിന്ദി ഭാഷകളിലായിട്ടെത്തുന്ന ‘വിരൂപാക്ഷ’യിൽ അജയ്, സായ്…
Read More » -
ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാത്തവർക്ക് ജൂൺ 14 വരെ സൗജന്യമായി ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാം
ഇന്ത്യയിൽ ഒരു പൗരന്റെ അടിസ്ഥാന രേഖയാണ് ആധാർ കാർഡ്. സർക്കാരിന്റെതുൾപ്പടെ ഏതൊരു കാര്യത്തിനും ഇപ്പോൾ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്നത് ആധാർ കാർഡാണ്. ആധാർ കാർഡ് എടുത്തിട്ട് പത്ത് വർഷം കഴിഞ്ഞെങ്കിൽ നിരബന്ധമായും അത് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ആധാർ കാർഡ് പുതുക്കണമെങ്കിൽ തീർച്ചയായും പണം നൽകണം. എന്നാൽ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) 2023 മാർച്ച് 15 മുതൽ ജൂൺ 14 വരെ സൗജന്യമായി ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാൻ അനുവദിക്കുന്നു. ജൂൺ 14 കഴിഞ്ഞാൽ ആധാർ കാർഡ് പുതുക്കാൻ പണം നൽകണം. ഒരു വ്യക്തിയുടെ ബയോമെട്രിക്‌സ്, വിലാസം, ഇമെയിൽ, ഫോൺ നമ്പർ, മറ്റ് വിവരങ്ങൾ എല്ലാം പുതുക്കാനുള്ള അവസരമാണ് ഇത്. പത്ത് വർഷത്തിലേറെയായി തങ്ങളുടെ ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാത്തവർ https://myaadhaar.uidai.gov.in എന്ന വിലാസത്തിൽ ഓൺലൈനായി ആധാർ പുതുക്കാം. സാധാരണയായി യുഐഡിഎഐ 50 രൂപ ഫീസ് ഈടാക്കാറുണ്ടെങ്കിലും ജൂൺ 14 വരെ ഇത് ആവശ്യമില്ല. MyAadhaar പോർട്ടലിൽ മാത്രമേ…
Read More » -
Kerala
കാസർകോട് ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് കേടായതിനെത്തുടർന്ന് മൃതദേഹം ചുമന്ന് താഴെയിറക്കിയ സംഭവം: ചോദ്യങ്ങളോട് പ്രതികരിക്കാതെ ആരോഗ്യമന്ത്രി
കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് കേടായതിനെ തുടർന്ന് മൃതദേഹം ചുമന്ന് താഴെയിറക്കിയ സംഭവത്തിൽ പ്രതികരിക്കാതെ ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ചോദ്യങ്ങളോട് ഒഴിഞ്ഞുമാറി. ആവർത്തിച്ച് ചോദിച്ചിട്ടും കൃത്യമായ മറുപടി നൽകിയില്ല. കഴിഞ്ഞ ദിവസം പറഞ്ഞതാണെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി. കാസർകോട് ജനറൽ ആശുപത്രിയിൽ കേടായ ലിഫ്റ്റ് ഇതുവരേയും നന്നാക്കാത്തതിനാൽ രോഗികളുടെ ദുരിതം തുടരുകയാണ്. ആശുപത്രിയിൽ ചികിൽസിയിലിരിക്കെ മരിച്ച ബന്തിയോട് സ്വദേശിയുടെ മൃതദേഹം ചുമന്ന് താഴെ എത്തിച്ചത് ചുമട്ടുതൊഴിലാളികളാണ്. കഴിഞ്ഞ ദിവസം മറ്റൊരു രോഗിയെ ആറാം നിലയിൽ നിന്ന് ചുമന്ന് താഴെ ഇറക്കിയ സംഭവത്തിൽ ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ലിഫ്റ്റ് പ്രവർത്തന രഹിതമായിട്ട് ഒരു മാസമായെങ്കിലും തകരാർ ഇതുവരെ പരിഹരിച്ചിട്ടില്ല. ഓപ്പറേഷൻ തീയറ്റർ, ഐസിയു, ഗൈനക്കോളജി വിഭാഗങ്ങളെല്ലാം പ്രവർത്തിക്കുന്നത് ആശുപത്രിയുടെ അഞ്ച്, ആറ് നിലകളിലാണ്. ആശുപത്രിയിൽ റാമ്പ് സംവിധാനം ഇല്ലാത്തതിനാൽ രോഗികളെ എത്തിക്കുന്നതും മാറ്റുന്നതുമെല്ലാം ഇങ്ങനെ ചുമന്ന് കൊണ്ടാണ്. ലിഫ്റ്റ് തകരാർ പരിഹരിക്കാത്തത് ആശുപത്രി സൂപ്രണ്ടിൻറെ അനാസ്ഥ മൂലമാണെന്ന് എൻഎ നെല്ലിക്കുന്ന് എംഎൽഎ…
Read More » -
LIFE
പഠാന് പിന്നാലെ അടുത്തൊരു വിജയ ചിത്രത്തിനായുള്ള കാത്തിരിപ്പിൽ ബോളിവുഡ്… നേട്ടം തുടര്‍ന്ന് ‘കിസീ കാ ഭായ് കിസീ കി ജാന്‍’; ആദ്യ വാരം നേടിയ കളക്ഷന്‍
ഷാരൂഖ് ഖാൻറെ പഠാന് പിന്നാലെ അടുത്തൊരു വിജയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ്. എന്നാൽ ഓരോ ശ്രദ്ധേയ പ്രോജക്റ്റ് എത്തുമ്പോഴും പ്രതീക്ഷ അർപ്പിക്കുമെങ്കിലും ചലച്ചിത്ര വ്യവസായത്തിന് നിരാശയായിരുന്നു ഫലം. എന്നാൽ ഇപ്പോഴിതാ ഒരു ചിത്രം ബോളിവുഡിന് അവശ്യം വേണ്ടിയിരുന്ന ഒരു ആശ്വാസജയം സമ്മാനിക്കുകയാണ്. സൽമാൻ ഖാൻ നായകനായ കിസീ കാ ഭായ് കിസീ കി ജാൻ ആണ് ആ ചിത്രം. ഭേദപ്പെട്ട ഓപണിംഗ് നേടിയിരുന്ന ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് ആദ്യ വാരം നേടിയ കളക്ഷൻ എത്രയെന്ന വിവരം നിർമ്മാതാക്കൾ പുറത്തുവിട്ടിട്ടുണ്ട്. ആദ്യ വാരാന്ത്യത്തിൽ ഇന്ത്യയിൽ നിന്നു മാത്രം 68.17 കോടി നേടിയ ചിത്രം അതേസമയം ആഗോള ബോക്സ് ഓഫീസിൽ നിന്ന് ഉണ്ടാക്കിയ നേട്ടം 112.80 കോടി ആയിരുന്നു. ഇപ്പോഴിതാ നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുന്ന കണക്ക് പ്രകാരം ആദ്യ വാരം ചിത്രം നേടിയ ആഗോള ബോക്സ് ഓഫീസ് ഗ്രോസ് 151.12 കോടിയാണ്. https://twitter.com/SKFilmsOfficial/status/1651866589166469120?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1651866589166469120%7Ctwgr%5Eed994ea91ae7fec85aa72abf6b3aae24120d343d%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FSKFilmsOfficial%2Fstatus%2F1651866589166469120%3Fref_src%3Dtwsrc5Etfw ലോകമെമ്പാടുമായി 5700 ൽ അധികം സ്ക്രീനുകളിലാണ് ചിത്രം ഏപ്രിൽ…
Read More » -
Kerala
എഐ ക്യാമറ ഇടപാടിലെ തട്ടിക്കൂട്ട് കമ്പനികളും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധം വൈകാതെ പുറത്തുവരും, മുഖ്യമന്ത്രിയുടെ മൗനം ലജ്ജാകരം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: എഐ ക്യാമറ ഇടപാടിലെ തട്ടിക്കൂട്ട് കമ്പനികളും മുഖ്യമന്ത്രിയും തമ്മിൽ ബന്ധമുണ്ടെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ ബന്ധം വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. ഈ ഭരണത്തിൽ ബെനാമികളും വൻകിടക്കാരും അരങ്ങുതകർക്കുന്നു. അവരാണ് ഭരണം നിയന്ത്രിക്കുന്നത്. മന്ത്രിമാർക്ക് സ്വാതന്ത്ര്യമില്ല. അധികാരം മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുന്നു. ഐഎഎസുകാരെ നിയമിക്കാനുള്ള സ്വാതന്ത്ര്യമടക്കം മുഖ്യമന്ത്രിയിലേക്ക് കേന്ദീകരിക്കുന്നു. ഒരേ പാറ്റേണിലുള്ള അഴിമതിയാണ് കേരളത്തിൽ നടക്കുന്നത്. സ്പ്രിംക്ലർ മുതലുള്ള അഴിമതികൾ ഒരേ പാറ്റേണിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. എഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിയുടെ മൗനം ലജ്ജാകരമാണ്. താനുന്നയിച്ച ആരോപണങ്ങൾ പൂർണമായും ശരിയെന്ന് തെളിഞ്ഞു. ആരോപണങ്ങൾ കെൽട്രോണിന്റെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് വ്യവസായ മന്ത്രി പി രാജീവ് ശ്രമിച്ചത്. തോമസ് ഐസക് ധനകാര്യ മന്ത്രിയായിരുന്ന കാലത്ത് കെൽട്രോൺ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ മുൻനിർത്തി വൻകിട പദ്ധതികൾ നടത്തരുതെന്ന് ഉത്തരവുണ്ട്. അതെല്ലാം കാറ്റിൽപ്പറത്തി. എഐ ക്യാമറ സ്ഥാപിക്കാനുള്ള ചുമതല കെൽട്രോണിനെ ഏൽപ്പിച്ചത് പൊതുമേഖലാ സ്ഥാപനമായത് കൊണ്ടാണ്. കെൽട്രോൺ എസ്ആർഐടി ടെണ്ടർ വിവരങ്ങൾ…
Read More » -
Local
പൊന്നാനിയിൽ കപ്പലടുക്കും; തുറമുഖത്തിന്റെ ഡി.പി.ആർ കൈമാറി
മലപ്പുറം: പൊന്നാനിയിൽ തുറമുഖം വരുന്നു.പതിറ്റാണ്ടുകൾക്കപ്പുറം കേരളത്തിന്റെ സുഗന്ധവ്യഞ്ജനങ്ങളും മലബാറിന്റെ രുചിപ്പെരുമയും തേടി പത്തേമാരികൾ നങ്കൂരമിട്ടിരുന്ന പൊന്നാനി തുറമുഖത്ത് ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ തുറമുഖം പണിയാനായി സമഗ്രമായ രൂപരേഖയാണ് തയ്യാറാക്കിയിട്ടുള്ളത്. കേരള മാരിടൈം ബോർഡിന്റെ ആഭിമുഖ്യത്തിൽ പൊന്നാനിയിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന മൾട്ടിപർപ്പസ് വാർഫിന്റെ വിശദമായ പദ്ധതി രേഖ (ഡി.പി.ആർ) കേരള മാരിടൈം ബോർഡിന്റെ ആസ്ഥാനത്ത് ഹാർബർ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെൻറ് ചീഫ് എഞ്ചിനീയർ ജോമോൻ കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ് പിള്ളയ്ക്ക് കൈമാറി. വിഴിഞ്ഞം തുറമുഖം വരുന്നതോടുകൂടി കേരളത്തിൽ ചെറു കപ്പലുകൾ ധാരാളമായി വേണ്ടിവരും.അത്തരത്തിലുള്ള വികസനം മുന്നിൽ കണ്ടുകൊണ്ടാണ് പൊന്നാനി തുറമുഖത്തിന്റെ വികസനം നടപ്പാക്കുന്നത്. മാത്രമല്ല ക്രൂയിസ് ടൂറിസം രംഗത്തും പൊന്നാനിക്ക് നിർണായകമായ ഒരു സ്ഥാനമുണ്ട്.ടൂറിസം ഡിപ്പാർട്ട്മെൻറ് പ്രഖ്യാപിച്ചിരിക്കുന്ന ക്രൂയിസ് ടൂറിസം പദ്ധതിയിൽ പൊന്നാനി തുറമുഖവും ഉൾപ്പെട്ടിട്ടുണ്ട്.ഇതോടൊപ്പം ലക്ഷദ്വീപിലേക്ക് ഉൾപ്പെടെയുള്ള ചരക്ക് ഗതാഗതവും സുഗമമാക്കാൻ തുറമുഖം ഉപകരിക്കപ്പെടും . പൊന്നാനി വാണിജ്യ തുറമുഖത്തിന്റെ വാർഫ് നിർമ്മാണം സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര…
Read More »