Month: April 2023

  • Business

    വായ്പ ലഭിക്കാൻ എളുപ്പം, നടപടികൾ ലളിതം; മികച്ച സ്വർണ്ണ വായ്പ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ

    പണത്തിന് പെട്ടന്ന് ആവശ്യം വരുമ്പോൾ വായ്പ എടുക്കാനുള്ള മികച്ച മാർഗങ്ങളിൽ ഒന്നാണ് ഗോൾഡ് ലോൺ. താരതമ്യേന സ്വർണ പണയ വായ്പ ലഭിക്കാൻ എളുപ്പമാണ്. വളരെ സമയമെടുക്കുന്ന നീണ്ട ഡോക്യുമെന്റേഷൻ പ്രോസസ്സ് ഇതിന് ആവശ്യമില്ല. അതിനാൽ തന്നെ ഗോൾഡ് ലോൺ കൂടുത്തൽ ജനപ്രിയമാണ്. ഇഷ്ടാനുസൃതമാക്കാവുന്ന കാലാവധികളും ന്യായമായ സ്വർണ്ണ വായ്പ പലിശ നിരക്കുകളും ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. സ്വർണ്ണ വായ്പ സ്വർണം ഈട് നൽകി ആവശ്യമുള്ള തുക വായ്പ എടുക്കുന്നതാണ് സ്വർണ പണയ വായ്പ. മിക്ക ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും “സ്വർണ്ണ വായ്പ” എന്ന് വിളിക്കപ്പെടുന്ന സുരക്ഷിത വായ്പകൾ വാഗ്ദാനം ചെയ്യുന്നു. സ്വർണത്തിന്റെ നിലവിലെ വിപണി മൂല്യത്തെ അടിസ്ഥാനമാക്കിയാണ് ബാങ്കുകൾ വായ്പ തുക കണക്കാക്കുന്നത്. അത്തരമൊരു വായ്പയുടെ സഹായത്തോടെ നിങ്ങൾക്ക് വേഗത്തിൽ പണം ലഭിക്കും. ഓരോ ബാങ്കുകളുടെയും സ്വർണ്ണവായ്പകളുടെ പലിശനിരക്കുകൾ വ്യത്യസ്തമായിരിക്കും. വായ്‌പയുടെ മൂല്യത്തിലും വ്യത്യാസമുണ്ട്. മികച്ച സ്വർണ്ണ വായ്പ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ: എച്ച്ഡിഎഫ്സി ബാങ്ക്…

    Read More »
  • Social Media

    വാഴക്കുല കാണിച്ച് ആനയെ പറ്റിച്ചാല്‍ എന്ത് സംഭവിക്കും ? യുവതിയെ തുമ്പിക്കൈ കൊണ്ട് തൂക്കിയെറിയുന്ന കരിവീരൻ – വീഡിയോ

    വാഴക്കുല കാണിച്ച് ആനയെ പറ്റിച്ചാൽ എന്ത് സംഭവിക്കും. ആനയുടെ സ്വഭാവം മാറിയാൽ കൊടുക്കുന്നയാൾക്ക് പരുക്ക് പറ്റുമെന്ന് ഉറപ്പാണ്. ഇങ്ങനൊരു സംഭവമാണ് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദ പങ്കുവച്ചിരിക്കുന്നത്. സംഭവം നടന്ന സ്ഥലത്തേക്കുറിച്ച് കൃത്യമായ സൂചനകൾ ഇല്ലെങ്കിലും വിനോദ സഞ്ചാരിയായ യുവതിയെ ആക്രമിക്കുന്നത് ഏഷ്യൻ ആന ആണ്. പരിശീലനം നൽകിയ ആന ആണെങ്കിലും എല്ലാക്കാലവും ആനയെ പറ്റിക്കാനാവില്ലെന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വാഴക്കുല നീട്ടി നീട്ടീ നൽകിയ ശേഷം പറ്റിക്കുന്ന യുവതിയെ തുമ്പിക്കൈ കൊണ്ട് തൂക്കിയെറിയുന്ന ആനയാണ് ദൃശ്യങ്ങളിലുള്ളത്. പതിനാല് സെക്കൻഡ് മാത്രം ദൈർഘ്യമുള്ളതാണ് വീഡിയോ. കുറ്റിക്കാട്ടിനിടയിൽ നിന്ന് ആനയെ വാഴക്കുലയും വാഴക്കയും കാണിച്ച് യുവതി മുന്നോട്ട് കൊണ്ടുവരുന്നു. ആദ്യത്തെ തവണ വാഴക്കുല നീട്ടിയ ശേഷം ഊരിപ്പോയ ചെരുപ്പ് യുവതി ഇടുന്നു. ഇത് ആനയുടെ തുമ്പിക്കയ്യിൽ തൊട്ടു തൊട്ടില്ലെന്ന രീതിയിലാണ്. പിന്നീട് അൽപം കൂടി പിന്നോട്ട് മാറി ക്യാമറയ്ക്ക് കുറച്ച് കൂടി സൗകര്യപ്രദമായി ഭാഗത്തേക്ക് മാറി നിൽക്കുന്ന യുവതി വീണ്ടും വാഴക്ക നീട്ടുന്നതോടെയാണ്…

    Read More »
  • Crime

    ബൈജൂസിനെതിരെ ഇഡി അന്വേഷണം; ബെംഗളൂരുവിലെ ഓഫീസുകളിലും വീട്ടിലും റെയ്ഡ്, ഡിജിറ്റൽ രേഖകൾ അടക്കം പിടിച്ചെടുത്തു; പതിവ് പരിശോധനയെന്ന് ബൈജൂസ്

    ബെംഗളൂരു: മലയാളിയായ ബൈജു രവീന്ദ്രൻ സ്ഥാപിച്ച പ്രമുഖ എഡ് ടെക് പ്ലാറ്റ്ഫോമായ ബൈജൂസ് കമ്പനിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. ബൈജൂസിന്റെ ബെംഗളൂരു ഓഫീസിൽ ഇഡി സംഘം റെയ്ഡ് നടത്തി. ബൈജു രവീന്ദ്രന്റെ ബെംഗളൂരുവിലെ വീട്ടിലും രണ്ട് ഓഫീസുകളിലുമാണ് റെയ്ഡ് നടന്നത്. വിദേശ ധന വിനിമയ നിയമം അനുസരിച്ചായിരുന്നു പരിശോധന. വിദേശ ഫണ്ട് സ്വീകരിച്ചത് സംബന്ധിച്ചുള്ള പരിശോധനകളാണ് നടന്നത്. ഭവാനി നഗറിലുള്ള ഓഫീസ് സമുച്ചയത്തിലായിരുന്നു റെയ്ഡ്. നിരവധി ഡിജിറ്റൽ രേഖകൾ അടക്കം പിടിച്ചെടുത്തെന്ന് ഇഡി വ്യക്തമാക്കി. സ്വകാര്യ വ്യക്തികൾ നൽകിയ പരാതികളിലാണ് ബൈജൂസിനെതിരെ ഇഡി കേസെടുത്തത്. അന്വേഷണത്തിൻറെ ഭാഗമായി പലതവണ ബൈജു രവീന്ദ്രന് സമൻസ് നൽകിയെങ്കിലും ഹാജരായിരുന്നില്ല. 2011 മുതൽ 2023 വരെ ബൈജൂസിന് നേരിട്ടുള്ള വിദേശ നിക്ഷേപമായി കിട്ടിയത് 28,000 കോടി രൂപയാണ്. വിദേശത്ത് പലയിടങ്ങളിലായി 9754 കോടി രൂപ ബൈജൂസ് നിക്ഷേപിച്ചിട്ടുമുണ്ട്. 2020-21 സാമ്പത്തിക വർഷത്തെ സാമ്പത്തിക രേഖകൾ ബൈജൂസ് സമർപ്പിച്ചിട്ടില്ല. അക്കൗണ്ടുകളിൽ ഓഡിറ്റും നടത്തിയിട്ടില്ലെന്നും ഇഡി വൃത്തങ്ങൾ പറയുന്നു.…

    Read More »
  • Kerala

    വഴിത്തര്‍ക്കത്തിനിടയില്‍ വയറ്റത്ത് ചവിട്ടേറ്റ ഗര്‍ഭിണിയും നവജാതശിശുവും പ്രസവത്തെതുടര്‍ന്ന് മരണപ്പെട്ടു

    കാസർകോട്:വഴിത്തർക്കത്തിനിടയിൽ വയറ്റത്ത് ചവിട്ടേറ്റ ഗര്‍ഭിണിയും നവജാതശിശുവും പ്രസവത്തെതുടര്‍ന്ന് മരണപ്പെട്ടു. ഓട്ടോ ഡ്രൈവറായ ചെമ്മനാട് വള്ളിയോട് ഹൗസില്‍ നാസറിന്റെ ഭാര്യ ഖൈറുന്നീസ(32)യും നവജാത ശിശുവുമാണ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തെതുടര്‍ന്നുണ്ടായ അമിത രക്തസ്രാവത്തെ തുടർന്ന് മരണപ്പെട്ടത്. ഗര്‍ഭിണിയായിരിക്കെ അമ്മക്കും കുഞ്ഞിനുമുണ്ടായ ക്ഷതമാണ് അമിത രക്തസ്രാവത്തിനും മരണത്തിനും കാരണമെന്ന് ആശുപത്രി അധികൃതര്‍ പോലീസിൽ അറിയിച്ചിരുന്നു. ഇന്നലെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഖൈറുന്നീസയെ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു. വൈകീട്ട് 6 മണിയോടെ ഖൈറുന്നീസ പ്രസവിച്ചെങ്കിലും ഗര്‍ഭസ്ഥശിശു മരിച്ച നിലയിലായിരുന്നു. പിന്നാലെ അമിത രക്തസ്രാവത്തെ തുടര്‍ന്ന് ഖൈറുന്നീസയും മരണപ്പെട്ടു. ഖൈറുന്നീസയുടെ കുടുംബത്തിന്റെ പരാതിയിൽ മേല്‍പ്പറമ്പ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.   ഏഴുമാസം ഗര്‍ഭിണിയായിരിക്കെ മാര്‍ച്ച് 7 നാണ് അതിര്‍ത്തി തർക്കത്തെചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയില്‍ അയല്‍വാസികളായ അബിദും സുഹൃത്ത് സല്‍മാനും ഖൈറുന്നീസയെ അക്രമിക്കുകയും വയറ്റത്ത് ചവിട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തത്.

    Read More »
  • Business

    സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു; വെള്ളിയുടെ വിലയിൽ മാറ്റമില്ല

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർദ്ധനവാണ് നിന്നുണ്ടായത്. ഇന്നലെ വിലയിൽ ഇടിവുണ്ടായിരുന്നു. രണ്ട ദിവസത്തിന് ശേഷമാണ് സ്വർണവില ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44680 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ ഉയർന്നു. ഇന്നലെ 20 രൂപ കുറഞ്ഞിരുന്നു. വിപണി വില 5585 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 5 രൂപ ഉയർന്നു. ഇന്നലെ 15 രൂപ കുറഞ്ഞിരുന്നു. വിപണി വില 4635 രൂപയാണ്. അതേസമയം സംസ്ഥാനത്തെ വെള്ളിയുടെ വിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിനമാണ് വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നത്. കഴിഞ്ഞ ദിവസം വെള്ളിവില കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 80 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്. ഏപ്രിലിലെ സ്വർണവില ഒറ്റനോട്ടത്തിൽ ഏപ്രിൽ 01 – സ്വർണവില…

    Read More »
  • Health

    ഓർമ്മശക്തി വർദ്ധിപ്പിക്കണോ? ശ്രദ്ധ കൂട്ടണോ? എങ്കിൽ ഈ നട്സ് കഴിക്കൂ – പഠനം

    ദിവസവും വാൾനട്ട് കഴിക്കുന്നത് ശ്രദ്ധയും ഓർമ്മശക്തിയും വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനം. വാൾനട്ട് പതിവായി കഴിക്കുന്നത് കൗമാരക്കാരുടെ ശ്രദ്ധയിലും ബുദ്ധിശക്തിയിലും നല്ല സ്വാധീനം ചെലുത്തുമെന്ന് ഒരു പഠനം അവകാശപ്പെടുന്നു. വാൾനട്ടിൽ ഗണ്യമായ അളവിൽ ആൽഫ-ലിനോലെനിക് ആസിഡ് (ALA) അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ ഒമേഗ -3 ഫാറ്റി ആസിഡും തലച്ചോറിന്റെ വളർച്ചയിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്നും ഗവേഷകർ പറഞ്ഞു. വാൾനട്ട് പോലെയുള്ള അവശ്യ പോഷകങ്ങൾ അടങ്ങിയ വാൾനട്ട് കഴിക്കുന്നത് ആരോഗ്യകരമായ, സമീകൃതാഹാരം, കൗമാരക്കാരുടെ വൈജ്ഞാനികവും മാനസികവുമായ വികാസത്തിൽ ഗുണം ചെയ്യുമെന്നും പഠനത്തിൽ പറയുന്നു. eClinicalMedicine ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. ‘കൗമാരം മസ്തിഷ്ക വളർച്ചയുടെയും സങ്കീർണ്ണമായ പെരുമാറ്റങ്ങളുടെയും ഒരു കാലഘട്ടമാണ്. അതിനാൽ ഭക്ഷണക്രമം ഉൾപ്പെടെയുള്ള നിരവധി പാരിസ്ഥിതിക, ജീവിതശൈലി ഘടകങ്ങളോട് അത് സംവേദനക്ഷമതയുള്ളതാണ്. അതിൽ നിന്ന് ശരിയായ വികാസത്തിന് ധാരാളം ഊർജ്ജവും പോഷകങ്ങളും ആവശ്യമാണ്…’ – സ്പെയിനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഡി ഇൻവെസ്റ്റിഗാസിയോ സാനിറ്റേറിയ പെരെ വിർജിലി (IISPV) യുടെ ന്യൂറോ എപിയ റിസർച്ച്…

    Read More »
  • LIFE

    കൊറോണ പേപ്പേഴ്സ് ഒടിടിയിലേക്ക്; സ്ട്രീമിംഗ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ മെയ് 5ന് മുതൽ

    പ്രിയദർശൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം കൊറോണ പേപ്പേഴ്സിൻറെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ എത്തുന്ന ചിത്രത്തിൻറെ സ്ട്രീമിംഗ് മെയ് 5 ന് ആരംഭിക്കും. ഏപ്രിൽ 6 ന് ആയിരുന്നു ചിത്രത്തിൻറെ തിയറ്റർ റിലീസ്. ഷെയ്ൻ നിഗം നായകനായ ചിത്രത്തിൽ സിദ്ദിഖ്, ഷൈൻ ടോം ചാക്കോ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. യുവതലമുറ താരങ്ങൾക്കൊപ്പം പ്രിയദർശൻ ആദ്യമായി ഒരുമിക്കുന്ന ചിത്രം എന്ന നിലയിൽ പ്രഖ്യാപന സമയത്തേ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണിത്. തമിഴ് ചിത്രം എട്ട് തോട്ടകളിൽ നിന്നും അതിന് പ്രചോദനമായ അകിര കുറോസാവ ചിത്രം സ്ട്രേ ഡോഗിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ചിത്രം എന്നാൽ അതിൽ നിന്നൊക്കെ വേറിട്ട രീതിയിലാണ് പ്രിയദർശൻ അവതരിപ്പിച്ചിരിക്കുന്നത്. ശ്രീഗണേഷിന്റേതാണ് ചിത്രത്തിൻറെ കഥ. തിരക്കഥയൊരുക്കിയിക്കുന്നതും ഫോർ ഫ്രെയിംസിൻറെ ബാനറിൽ നിർമിച്ചിരിക്കുന്നതും പ്രിയദർശൻ തന്നെയാണ്. എൻ എം ബാദുഷയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. ന്നാ താൻ കേസ് കൊട്…

    Read More »
  • LIFE

    ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്‍പദമാക്കിയൊരുക്കുന്ന പ്രഭാസ് നായകനാകുന്ന ചിത്രം ‘ആദിപുരുഷി’​ന്റെ പുതിയ മോഷൻ പോസ്റ്ററുകള്‍ പുറത്തു

    പ്രഭാസ് നായകനാകുന്ന ചിത്രം ‘ആദിപുരുഷി’നായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്‍പദമാക്കിയൊരുക്കുന്ന ‘ആദിപുരുഷി’ല്‍ പ്രഭാസ് നായകനാകുന്നുവെന്ന കാരണത്താല്‍ പ്രേക്ഷകപ്രതീക്ഷകള്‍ ഏറെയാണ്. പ്രഭാസ് നായകനായ ചിത്രത്തിന്റെ അപ്ഡേറ്റിന് വലിയ സ്വീകാര്യതയാണ് ഓണ്‍ലൈനില്‍ ലഭിക്കുന്നത്. കൃതി സനോണ്‍ ചിത്രം ‘ആദിപുരുഷിന്റെ’ പുതിയ പോസ്റ്ററുകള്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘ആദിപുരുഷ്’ റിലീസ് അറിയിച്ചിരിക്കുന്നത് ജൂണ്‍ 16ന് ആണ്. ‘ആദിപുരുഷ്’ എന്ന ചിത്രം മികച്ച ദൃശ്യ വിസ്‍മയമായിരിക്കും എന്നാണ് പ്രതീക്ഷകള്‍. ‘ആദിപുരുഷി’ല്‍ പ്രഭാസ് ‘രാഘവ’യാകുമ്പോള്‍ ‘ജാനകി’യായി അഭിനയിക്കുന്നത് കൃതി സനോണ്‍ ആണ്. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. सीता राम चरित अति पावन The righteous saga of Siya Ram Jai Siya Ramजय सिया राम జై సీతారాంஜெய் சீதா ராம்ಜೈ ಸೀತಾ ರಾಮ್ജയ് സീതാ റാം#Adipurush #SitaNavmi #Prabhas @omraut #SaifAliKhan pic.twitter.com/sk7LIGUjee — Kriti Sanon (@kritisanon) April 29, 2023 നെറ്റ്ഫ്ലിക്സ്…

    Read More »
  • Local

    വടകര ജില്ലാ ആശുപത്രിയിൽ 13.70 കോടിയുടെ പുതിയ അമ്മയും കുഞ്ഞും ബ്ലോക്ക്

    വടകര: ജില്ലാ ആശുപത്രിയിൽ 13.70 കോടിയുടെ പുതിയ അമ്മയും കുഞ്ഞും ബ്ലോക്കിന്റെയും  പീഡിയാട്രിക് ഐസിയുവിന്റെയും ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോര്‍ജ്  നിർവഹിച്ചു.   മേജർ, മൈനർ ഓപ്പറേഷൻ തീയേറ്ററുകൾ,ഡിജിറ്റൽ എക്സ്റേ യൂണിറ്റ്, സി ടി സ്കാൻ, യുഎസ് ജി സ്കാനിങ്, ഗൈനക്കോളജി  ഒപി, വാർഡുകൾ, ഐസിയു, പോസ്റ്റ് ഓപ്പറേഷൻ വാർഡുകൾ എന്നിവയുൾപ്പെടെ  സ്ത്രീകൾക്കും കുട്ടികൾക്കും ഏറ്റവും മെച്ചപ്പെട്ടതും അത്യാധുനികവുമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഇതുകൂടാതെ ആറ് കിടക്കകളുള്ള പീഡിയാട്രിക് ഐസിയുവും കേന്ദ്രീകൃത ഓക്സിജൻ സംവിധാനമുള്ള 15 കിടക്കുകളോടു കൂടിയുള്ള കുട്ടികളുടെ വാർഡും സജ്ജമാക്കിയിട്ടുണ്ട്.പീഡിയാട്രിക് വാർഡിലേക്ക് ആവശ്യമായ 84.52 ലക്ഷം രൂപയുടെ ഉപകരണങ്ങളും ഇതിന് പുറമെ സജ്ജമാക്കിയിട്ടുണ്ട്.

    Read More »
  • Crime

    പീഡന കേസിലെ പിടികിട്ടാപുള്ളി 11 വർഷത്തിന് ശേഷം നെടുമുടിയിൽ പിടിയിൽ

    ആലപ്പുഴ: പീഡന കേസിൽ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച കേസിലെ പ്രതി 11 വർഷത്തിന് ശേഷം പിടിയിൽ. നെടുമുടി തോട്ടുവാത്തല കാക്കരിയിൽ വീട്ടിൽ, ലിജോ എന്ന മെൽവിൻ ജോസഫ് (34) ആണ് പിടിയിലായത്. 2012ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ജാമ്യം ലഭിച്ചെങ്കിലും കോടതി പല തവണ ആവിശ്യപ്പെട്ടിട്ടും കോടതിയിൽ ഹാജരാകാത്തതിനെത്തുടർന്നാണ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. 2012 ലാണ് പ്രതിയെ പിടികിട്ടാപ്പുള്ളിയായ പ്രഖ്യാപിച്ചത്. ഇതോടെ മുങ്ങിയ പ്രതി പല സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. ഇയാളെ നെടുമുടി ഭാഗത്തു വെച്ചാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്. എസ് എച്ച് ഒ ശ്യാകുമാർ, എസ് ഐ ശ്രീകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മെൽവിൻ ജോസഫിനെ റിമാന്‍റ് ചെയ്തു.

    Read More »
Back to top button
error: