മലപ്പുറം: പൊന്നാനിയിൽ തുറമുഖം വരുന്നു.പതിറ്റാണ്ടുകൾക്കപ്പുറം കേരളത്തിന്റെ
സുഗന്ധവ്യഞ്ജനങ്ങളും മലബാറിന്റെ രുചിപ്പെരുമയും തേടി പത്തേമാരികൾ നങ്കൂരമിട്ടിരുന്ന പൊന്നാനി തുറമുഖത്ത് ആധുനിക സൗകര്യങ്ങളോട് കൂടിയ
പുതിയ തുറമുഖം പണിയാനായി
സമഗ്രമായ രൂപരേഖയാണ് തയ്യാറാക്കിയിട്ടുള്ളത്.
കേരള മാരിടൈം ബോർഡിന്റെ
ആഭിമുഖ്യത്തിൽ പൊന്നാനിയിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന
മൾട്ടിപർപ്പസ് വാർഫിന്റെ വിശദമായ
പദ്ധതി രേഖ (ഡി.പി.ആർ)
കേരള മാരിടൈം ബോർഡിന്റെ
ആസ്ഥാനത്ത് ഹാർബർ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെൻറ് ചീഫ് എഞ്ചിനീയർ
ജോമോൻ കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ് പിള്ളയ്ക്ക് കൈമാറി.
വിഴിഞ്ഞം തുറമുഖം വരുന്നതോടുകൂടി കേരളത്തിൽ ചെറു കപ്പലുകൾ ധാരാളമായി വേണ്ടിവരും.അത്തരത്തിലുള്ള വികസനം മുന്നിൽ കണ്ടുകൊണ്ടാണ് പൊന്നാനി തുറമുഖത്തിന്റെ വികസനം നടപ്പാക്കുന്നത്. മാത്രമല്ല ക്രൂയിസ് ടൂറിസം രംഗത്തും പൊന്നാനിക്ക് നിർണായകമായ ഒരു സ്ഥാനമുണ്ട്.ടൂറിസം ഡിപ്പാർട്ട്മെൻറ് പ്രഖ്യാപിച്ചിരിക്കുന്ന ക്രൂയിസ് ടൂറിസം പദ്ധതിയിൽ പൊന്നാനി തുറമുഖവും ഉൾപ്പെട്ടിട്ടുണ്ട്.ഇതോടൊപ്പം ലക്ഷദ്വീപിലേക്ക് ഉൾപ്പെടെയുള്ള ചരക്ക് ഗതാഗതവും സുഗമമാക്കാൻ തുറമുഖം ഉപകരിക്കപ്പെടും .
പൊന്നാനി വാണിജ്യ തുറമുഖത്തിന്റെ
വാർഫ് നിർമ്മാണം സാഗർമാല
പദ്ധതിയിൽ ഉൾപ്പെടുത്തി
കേന്ദ്ര സഹായം കൂടി ലഭ്യമാക്കി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവിൽ സംസ്ഥാന ബഡ്ജറ്റിൽ രണ്ടര കോടി രൂപ പൊന്നാനി തുറമുഖ നിർമ്മാണത്തിനായി വകയിരുത്തിയിട്ടുണ്ട്. 90 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതി
മൂന്നു ഘട്ടങ്ങളിലായി നിർമ്മാണം.