Month: April 2023

  • NEWS

    വിദേശികള്‍ക്ക് അവരുടെ രാജ്യത്തെ ലൈസന്‍സ് വച്ച്  യുഎഇയില്‍ ഡ്രൈവ് ചെയ്യാം; ഇന്ത്യാക്കാർക്ക് ഇളവില്ല

    അബുദാബി:യുഎഇയിലെ ഡ്രൈവിങ് ലൈസന്‍സ് തേടുന്നവര്‍ക്ക് വലിയ ആശ്വാസമുള്ള വാര്‍ത്തയാണ് വന്നിരിക്കുന്നത്.നാട്ടിലെ ലൈസന്‍സ് മതിയാകും ഇനി യുഎഇയില്‍ വാഹനം ഒടിക്കാന്‍.ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച്‌ ഉത്തരവിറക്കിയത്.ഇവർക്ക് യുഎഇയിൽ‍ റസിഡന്‍സ് പെര്‍മിറ്റ് ഉണ്ടായിരിക്കണംഎന്നാല്‍ എല്ലാ രാജ്യക്കാർക്കും ഈ ഇളവില്ല. നേരത്തെ ഏതാനും ചില രാജ്യക്കാര്‍ക്ക് മാത്രമുണ്ടായിരുന്ന ഇളവാണ് ഇപ്പോള്‍ 43 രാജ്യക്കാര്‍ക്കായി വിപുലീകരിച്ചിരിക്കുന്നത്.താഴെ പറയുന്ന രാജ്യക്കാര്‍ക്ക് അവരുടെ ദേശീയ ലൈസന്‍സ് യുഎഇ ലൈസന്‍സുമായി കൈമാറ്റം ചെയ്യാവുന്നതാണ്. യുഎഇ ഇളവ് നല്‍കിയ രാജ്യങ്ങളുടെ വിവരങ്ങള്‍ ഇങ്ങനെ… എസ്റ്റോണിയ അല്‍ബേനിയ പോര്‍ച്ചുഗല്‍ ചൈന ഹംഗറി ഗ്രീസ് യുക്രൈന്‍ ബള്‍ഗേറിയ സ്ലോവാക് സ്ലോവേനിയ സൈപ്രസ് സെര്‍ബിയ ലാത്വിയ ലക്‌സംബര്‍ഗ് ലിത്വാനിയ മാള്‍ട്ട ഐസ്ലാന്റ് മോണ്ടനഗ്രോ അമേരിക്ക ഫ്രാന്‍സ് ജപ്പാന്‍ ബെല്‍ജിയം സ്വിറ്റ്‌സര്‍ലാന്റ് ജര്‍മനി ഇറ്റലി സ്വീഡന്‍ അയര്‍ലാന്റ് സ്‌പെയിന്‍ നോര്‍വെ ന്യൂസിലാന്റ് റൊമേനിയ സിംഗപ്പൂര്‍ ഹോങ്കോങ് നെതര്‍ലാന്റ്‌സ് ഡെന്മാര്‍ക്ക് ഓസ്ട്രിയ ഫിന്‍ലാന്റ് ബ്രിട്ടന്‍ തുര്‍ക്കി കാനഡ പോളണ്ട് ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയ

    Read More »
  • Business

    മുകേഷ് അംബാനിയുമായുള്ള മത്സരത്തെ ബഹുമാനിക്കുന്നു, ഭയമില്ല: ഇന്ത്യയിൽ പത്താമത്തെ ഫാക്ടറിയുമായി നെസ്‌ലെ

    ദില്ലി: ഗ്ലോബൽ ഫുഡ് ആൻഡ് ബിവറേജസ് കമ്പനിയായ നെസ്‌ലെ ഇന്ത്യയിൽ പത്താമത്തെ ഫാക്ടറി തുറക്കുന്നു. എഫ്‌എംസിജി കമ്പനിക്ക് രാജ്യത്ത് വർദ്ധിച്ചു വരുന്ന ആവശ്യം നിറവേറ്റാനാണ് പുതിയ ഫാക്ടറി നിർമ്മിക്കുന്നത്. ഫാക്ടറി നിർമ്മിക്കാൻ അനുയോജ്യമായ സ്ഥലത്തിനായി അന്വേഷണം നടത്തുകയാണെന്ന് നെസ്‌ലെയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സുരേഷ് നാരായണൻ പറഞ്ഞു. 2025-ഓടെ രാജ്യത്ത് 5,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് നെസ്‌ലെ പ്രഖ്യാപിച്ചിരുന്നു. കിഴക്കേ ഇന്ത്യയിലായിരിക്കും നെസ്‌ലെ പുതിയ ഫാക്ടറി നിർമ്മിക്കുക എന്നാണ് സൂചന. ഇന്ത്യയിൽ ഒരു പുതിയ ഫാക്ടറിയുടെ സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ, പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും നെസ്‌ലെയുടെ പത്താമത്തെ ഫാക്ടറി ആയിരിക്കുമെന്നും സുരേഷ് നാരായണൻ വാർത്ത ഏജൻസിയായ പിടിഐയോട് പറഞ്ഞു. അധികം വൈകാതെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. നെസ്‌ലെയുടെ ഉൽപ്പാദന യൂണിറ്റുകളൊന്നും ഇല്ലാത്ത രാജ്യത്തിൻറെ കിഴക്കൻ സംസ്ഥാനങ്ങളിൽ ആയിരിക്കും പുതിയ ഫാക്ടറി എന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, 5,000 കോടി രൂപയുടെ നിക്ഷേപത്തിന്റെ ഭാഗമായി നെസ്‌ലെ ഇന്ത്യയിലെ ഉത്പാദന ശേഷി വിപുലീകരിക്കുന്നുണ്ട്. നെസ്‌ലെയുടെ…

    Read More »
  • LIFE

    ‘കാക്കിപ്പട’യ്‍ക്ക് മെൽബൻ ഫെസ്റ്റിവലിലേക്ക് ക്ഷണം

    ഷെബി ചൗഘട്ട് സംവിധാനം നിർവഹിച്ച ചിത്രമാണ് ‘കാക്കിപ്പട’. ഹൈദരാബാദിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഒരുക്കിയതായിരുന്നു ‘കാക്കിപ്പട’. ഷെബി ചൗഘട്ട് തന്നെയാണ് കാക്കിപ്പടയുടെ രചന നിർവഹിച്ചിരിക്കുന്നത്. ‘കാക്കിപ്പട’ എന്ന സിനിമയ്‍ക്ക് മെൽബണിൽ നടക്കുന്ന ഐ എഫ് എഫ് എം 2023ലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നുവെന്നാണ് പുതിയ വാര്‍ത്ത. ചിരഞ്‍ജീവിയെ നായകനാക്കി പന്ത്രണ്ടോളം ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച കെ എസ് രാമറാവു ‘കാക്കിപ്പട’യുടെ റീമേക്ക് അവകാശം വൻ തുകയ്ക്ക് സ്വന്തമാക്കിയിരുന്നു. ചിരഞ്‍ജീവി നായകനാകുന്ന ചിത്രത്തിന്റെ ഓഫീസില്‍വെച്ചാണ് റീമേക്ക് അവകാശം രാമറാവുവിന്റെ കമ്പനി സ്വന്തമാക്കിയ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ‘കാക്കിപ്പട’യുടെ തെലുങ്ക് പതിപ്പ് കാണുവാൻ വേണ്ടി കാത്തിരിക്കുകയാണെന്ന് ചിരഞ്‍ജീവി പറഞ്ഞതായി ഷെബി അറിയിക്കുകയും ചെയ്‍തിരുന്നു. ‘കാക്കിപ്പട’യുടെ റീമേക്കില്‍ ആരൊക്കെയായിരിക്കും അഭിനയിക്കുക എന്നതറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകരും. തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ‘കാക്കിപ്പട’ പറയുന്നത്. നിരഞ്‍ജ് മണിയൻപിള്ള രാജു, അപ്പാനി ശരത്ത്, ആരാധികാ,…

    Read More »
  • India

    കഠിന ചൂടിൽ ചുട്ടുപൊള്ളി ബംഗാൾ; മഴ ലഭിക്കാൻ ആൺ- പെൺ തവളകളെ വിവാഹം കഴിപ്പിച്ച് ദക്ഷിണ ബംഗാളിലെ ഗ്രാമവാസികൾ

    കഠിനമായ ചൂടിൽ ചുട്ടുപൊള്ളുകയാണ് ബംഗാൾ. ഉയർന്ന താപനില തുടരുന്നതിനാൽ ദക്ഷിണ ബംഗാളിലെ പല ജില്ലകളിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനിടയിൽ ചൂടിൽ നിന്ന് രക്ഷപ്പെടാൻ മഴ ലഭിക്കാൻ ദൈവങ്ങളെ പ്രീതിപ്പെടുത്താൻ ഉള്ള ശ്രമത്തിലാണ് ദക്ഷിണ ബംഗാളിലെ പല ഗ്രാമങ്ങളിലും ഗ്രാമവാസികൾ. ഇതിനായി വാദ്യാഘോഷങ്ങളോടെ അകമ്പടിയോടെ ആൺ- പെൺ തവളകളെ തമ്മിൽ വിവാഹം കഴിപ്പിച്ചാണ് ഇവർ ദൈവത്തെ പ്രീതിപ്പെടുത്തി മഴ പെയ്യിക്കാൻ ഉള്ള ശ്രമങ്ങൾ നടത്തുന്നത്. ചൂട് കൂടുകയും മഴയുടെ വരവ് വൈകുന്നത് അനിശ്ചിതമായി തുടരുകയും ചെയ്യുന്നതോടെയാണ് പരമ്പരാഗത രീതിയിൽ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഇവിടുത്തെ ഗ്രാമവാസികൾ ശ്രമിക്കുന്നത്. മഴ ലഭിക്കാത്തതിനെ തുടർന്ന് കുടിവെള്ളത്തിനായി ഗ്രാമവാസികൾ ഏറെ ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. കൂടാതെ കാർഷികവിളകൾ എല്ലാം തന്നെ പൂർണ്ണമായും ഉണങ്ങി കഴിഞ്ഞു. പക്ഷിമൃഗാദികളും കുടിവെള്ളം കിട്ടാതെ വലയുകയാണ്. ഇതിനെല്ലാം ഒരു പരിഹാരം കണ്ടെത്താനാണ് ദൈവത്തെ പ്രീതിപ്പെടുത്തി മഴ പെയ്യിക്കാനുള്ള ശ്രമങ്ങളിൽ ഇവർ ഏർപ്പെട്ടിരിക്കുന്നത്. നാദിയയിലെ ശാന്തിപൂർ ഹരിപൂർ പഞ്ചായത്തിലെ സർദാർ…

    Read More »
  • Business

    ഓൺലൈൻ ഭക്ഷണപ്രേമികളുടെ പോക്കറ്റ് കീറും! ഉപയോക്താക്കളിൽ നിന്നും പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കാൻ സ്വിഗ്ഗി

    ഇന്നത്തെക്കാലത്ത് ഓൺലൈനായി ഇഷ്ടഭക്ഷണം ഓർഡർ ചെയ്ത് കഴിക്കാനിഷ്ടപ്പെടുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. കാരണം ജോലിക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമായി വീട് വിട്ട് കഴിയേണ്ടിവരുന്നവർ കൂടുതലായും ഓൺലൈൻ ഭക്ഷണത്തെയാണ് ആശ്രയിക്കുന്നത്. ഇന്ന് നഗരങ്ങളിൽ മാത്രമല്ല ഗ്രാമപ്രദേശങ്ങളിലും ഫുഡ് ഡെലിവറി ചെയ്യുന്നവരെ കാണാം. കൃത്യമായ വിലാസം നൽകിയാൽ നമ്മളിരിക്കുന്ന ഇടത്തേക്ക് പറഞ്ഞ സമയത്തിന് ഭക്ഷണം എത്തിച്ചേരും. മാത്രമല്ല ഹോട്ടലിൽ പോയിരിന്നു കാത്തിരിക്കാതെ സമയവും ലാഭിക്കാം. എന്നാൽ ഈ ലാഭത്തിന് ഇനി മുതൽ അൽപം പണം കൂടുതലായി ചെലവഴിക്കേണ്ടിവരും. രാജ്യത്തെ പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയിൽ നിന്നുമുള്ള ഭക്ഷണങ്ങൾക്ക് ചെലവേറുമെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒരു ഫുഡ് ഓർഡറിന് 2 രൂപ എന്ന നിലയിൽ ‘പ്ലാറ്റ്‌ഫോം ഫീസ്’ ഈടാക്കാൻ ഒരുങ്ങുകയാണ് ഓൺലൈൻ ഭക്ഷണവിതരണ ശൃഖലയായ സ്വിഗ്ഗി. കമ്പനിയുടെ ചെലവ് നിയന്ത്രണത്തിന്റെ ഭാഗമായാണ് രണ്ട് രൂപ പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കുന്നത്. ഓർഡർ മൂല്യം പരിഗണിക്കാതെ, എല്ലാ ഉപഭോക്താക്കളിൽ നിന്നും 2 രൂപ അധിക ഫീസ് ആയി വാങ്ങിക്കാനാണ്…

    Read More »
  • Kerala

    അരീക്കൊമ്പന് വഴിയൊരുക്കാൻ കുമളിയിൽ നിരോധനാജ്ഞ

    കുമളി: ചിന്നക്കനാലിനെ വിറപ്പിച്ച അരീക്കൊമ്പനെ കുമളിയിലേക്ക് മാറ്റും. അരീക്കൊമ്പന് വഴിയൊരുക്കാനായി ‍ കുമളിയിൽ ഇടുക്കി സബ് കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കുമളിയില്‍നിന്ന് 22 കിലോമീറ്റര്‍ അകലെ സീനിയറോട വനമേഖലയിലാണ് അരിക്കൊന്പനെ തുറന്നുവിടുക. ഇതിനായി ഉള്‍ക്കാട്ടിലേക്ക് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ വഴി വെട്ടിയിരുന്നു. അതേസമയം പിടിയിലായ അരിക്കൊന്പനെ റേഡിയോ കോളര്‍ ധരിപ്പിച്ചു. ആനയുടെ പുറത്തുകയറിയാണ് വനപാലകര്‍ റേഡിയോ കോളര്‍ പിടിപ്പിച്ചത്. ഇന്ന് 3.30തോടെയാണ് അരിക്കൊന്പനെ വനംവകുപ്പിന്‍റെ വാഹനത്തില്‍ കയറ്റിയത്.

    Read More »
  • LIFE

    വിജയ് ആന്‍റണി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന പിച്ചൈക്കാരന്‍ 2 ന്‍റെ ട്രെയ്‍ലര്‍ പുറത്ത്

    വിജയ് ആൻറണി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന പിച്ചൈക്കാരൻ 2 ൻറെ ട്രെയ്‍ലർ പുറത്തെത്തി. 2016ൽ പുറത്തെത്തിയ പിച്ചൈക്കാരൻറെ സീക്വൽ ആണിത്. വിജയ് ആൻറണിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്ന പിച്ചൈക്കാരൻറെ രചനയും സംവിധാനവും ഗുരുമൂർത്തി ആയിരുന്നു. തമിഴിന് പുറമെ ‘ബിച്ചഗഡു’ എന്ന പേരിലെത്തിയ തെലുങ്ക് മൊഴിമാറ്റ പതിപ്പും വലിയ ഹിറ്റ് ആയിരുന്നു. തെലുങ്ക്, ഹിന്ദി മൊഴിമാറ്റ പതിപ്പുകൾക്കു പുറമെ ചിത്രം ഒഡിയ, മറാത്തി, കന്നഡ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയുമുണ്ടായി. പിച്ചൈക്കാരൻ 2ൻറെ രണ്ട് മിനിറ്റോളം ദൈർഘ്യമുള്ള ട്രെയ്‍ലർ ആണ് പുറത്തെത്തിയിരിക്കുന്നത്. മികച്ച തിയറ്റർ അനുഭവം പകരുന്ന ചിത്രമായിരിക്കും ഇതെന്ന പ്രതീക്ഷ ഉണർത്തുന്നതാണ് ട്രെയ്‍ലർ. ചിത്രത്തിൻറെ പ്രഖ്യാപനവേളയിൽ ദേശീയ പുരസ്കാരം നേടിയ സംവിധായിക പ്രിയ കൃഷ്‍ണസ്വാമി ചിത്രം സംവിധാനം ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് അവർ പിന്മാറുകയും ‘കോടിയിൽ ഒരുവൻ’ സംവിധായകൻ അനന്ദകൃഷ്‍ണൻ പകരം എത്തുകയും ചെയ്‍തു. ആ തീരുമാനവും മാറ്റിയാണ് വിജയ് ആൻറണി തന്നെ സംവിധാന സ്ഥാനത്തേക്ക് എത്തിയത്. വിജയ് ആൻറണി…

    Read More »
  • Kerala

    ഇടുക്കി അയ്യപ്പന്‍കോവിലില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

    ഇടുക്കി: അയ്യപ്പന്‍കോവിലില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു.ചപ്പാത്ത് പച്ചക്കാട് നടുപ്പറമ്ബില്‍ ബിബിന്‍ ബിജു, റാന്നി മഠത്തുംമൂഴി പൂത്തുറയില്‍ നിഖില്‍ സുനില്‍ എന്നിവരാണ് മരിച്ചത്. പെരിയാറില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കയത്തില്‍ മുങ്ങി പോവുകയായിരുന്നു.പെരിയാറിന്റെ തീരത്തുകൂടിയുള്ള റോഡിലൂടെ നടന്ന് പോയ ഒരാൾ ഇത് കാണുകയും സമീപ വാസികളെ അറിയിക്കുകയും ചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്.നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായില്ല.

    Read More »
  • Kerala

    പത്തൊന്‍പതുകാരിയെ പീഡിപ്പിച്ച ബസ് ഡ്രൈവര്‍ അറസ്റ്റില്‍

    കാസര്‍കോട്: വിവാഹവാഗ്ദാനം നല്‍കി പത്തൊന്‍പതുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. കോളിച്ചാല്‍ പതിനെട്ടാം മൈല്‍ സ്വദേശി റെനില്‍ വര്‍ഗീസിനെ (39 )യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബസില്‍ സ്ഥിരമായി കയറിയിരുന്ന വിദ്യാർത്ഥിനിയുമായി സൗഹൃദം സ്ഥാപിച്ച് ഫോണ്‍ നമ്ബര്‍ കൈക്കലാക്കിയാണ് പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്.വിവാഹവാഗ്ദാനം നൽകിയിരുന്നതായി പരാതിക്കാരി പറയുന്നു.റാണിപുരം റോഡിലെ ക്യാർട്ടേഴ്സിലും വീട്ടിലും കാറിലും ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വച്ച് പീഡനത്തിനിരയാക്കിയെന്നും പെൺകുട്ടി പരാതിപ്പെട്ടിട്ടുണ്ട്. രാജപുരം പൊലീസ് ഇന്‍സ്പെക്ടര്‍ കൃഷ്ണന്‍ കെ. കാളിദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കാഞ്ഞങ്ങാട് – പാണത്തൂര്‍ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവര്‍ ആണ് ഇയാള്‍.

    Read More »
  • Local

    തല ചായ്ക്കാൻ ഇടമില്ലാത്തവർക്കായി കൊച്ചിയിൽ നൈറ്റ് ഷെല്‍റ്റര്‍ ഒരുങ്ങുന്നു

    കൊച്ചി:തല ചായ്ക്കാൻ ഇടമില്ലാത്തവർക്കായി കൊച്ചിയിൽ നൈറ്റ് ഷെല്‍റ്റര്‍ ഒരുങ്ങുന്നു.കോര്‍പറേഷന്റെ നേതൃത്വത്തിലാണ് നൈറ്റ് ഷെല്‍റ്റര്‍ ആരംഭിക്കുന്നത്. മീഡിയനുകളിലും ഫുട്പാത്തുകളിലും കിടന്നുറങ്ങുന്നവരെ പുനരധിവസിപ്പിക്കുകയാണ് ലക്ഷ്യം.കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ഗാന്ധിനഗറിലെ കെട്ടിടമാണ് ഇതിനായി സജ്ജമാക്കുന്നത്.50 പേ‌ര്‍ക്ക് താമസിക്കാം.കിടക്കകളും പ്രഭാതഭക്ഷണവും ലഭിക്കും.പുറത്ത് പോയി ജോലികള്‍ ചെയ്യാം.ശേഷം ഉറങ്ങാനായി ഷെല്‍ട്ടര്‍ ഹോമിലെത്താം.   നിലവിൽ 140 ഓളം പേര്‍ പള്ളുരുത്തിയിലെ ഷെല്‍റ്റര്‍ ഹോമില്‍ താമസിക്കുന്നുണ്ട്. തെരുവില്‍ നിന്ന് എടുത്ത രോഗികളും പരിക്കേറ്റവരുമായ ആളുകളാണവിടെയുമുള്ളത്.ഡിണ്ടിഗല്‍, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവർപോലും അവിടെയുണ്ട്.

    Read More »
Back to top button
error: