Month: April 2023

  • Social Media

    ”ബിഗ് ബോസില്‍ ഏറ്റവും പക്വതയോടെ കളിക്കുന്നു; ഗെയ്മില്‍ വരുന്നിതിനു മുന്‍പുണ്ടായിരുന്ന അമ്മാവന്‍ ഇമേജ് മാറ്റിയെടുത്തു”

    വെട്ടിത്തുറന്നുള്ള അഭിപ്രായപ്രകടനങ്ങളിലൂടെ പ്രശസ്തനാണ് അഖില്‍ മാരാര്‍. പലപ്പോഴും നാട്ടില്‍ നടക്കുന്ന സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ വിഷയങ്ങളില്‍ ഇദ്ദേഹം അഭിപ്രായം പറയാറുണ്ട്. അതെല്ലാം തന്നെ ആരാധകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത് എന്ന് മാത്രമല്ല പലപ്പോഴും ധാരാളം വിമര്‍ശനങ്ങളും ഇദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ നേരെ വരാറുണ്ട്. എങ്കിലും അതൊന്നും ഇദ്ദേഹം ഒരിക്കലും കാര്യമായി എടുക്കാറില്ല എന്നതാണ് വസ്തുത. അതേസമയം, കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങളായി ഇദ്ദേഹം സമൂഹം മാധ്യമങ്ങളില്‍ വളരെ വളരെ സജീവമായിരുന്നു. ചെറിയ കാര്യങ്ങള്‍ക്ക് പോലും വളരെ വലിയ രീതിയില്‍ പൊട്ടിത്തെറിച്ചു കൊണ്ട് ആയിരുന്നു ഇദ്ദേഹം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നത്. അശ്വന്ത് കൊക്ക് എന്ന വ്യക്തിയുമായി വലിയ രീതിയില്‍ സമൂഹം മാധ്യമങ്ങളില്‍ ഏറ്റുമുട്ടലും നടത്തിയിരുന്നു. അഖില്‍ മാരാര്‍ ഈ കാണിക്കുന്നത് എല്ലാം തന്നെ ബിഗ് ബോസില്‍ കയറിപ്പറ്റാന്‍ വേണ്ടിയാണ് എന്ന് അശ്വന്ത് നേരത്തെ തന്നെ പറഞ്ഞിരുന്നു എങ്കിലും പലരും അത് മുഖവിലക്ക് എടുത്തിരുന്നില്ല എന്നതാണ് സത്യം. ഒരു അമ്മാവന്‍ ഇമേജ് ആയിരുന്നു ഇദ്ദേഹത്തിന് പരിപാടിയില്‍ വരുന്നതിനു…

    Read More »
  • Kerala

    ‘അരിക്കൊമ്പന്‍ ഗോബാക്ക്’…പറമ്പിക്കുളത്ത് പ്രതിഷേധം ശക്തം; ഇന്ന് ജനകീയ പ്രതിഷേധ സമരം

    പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള കോടതി ഉത്തരവിന് എതിരെ പ്രതിഷേധം ശക്തം. കാട്ടാന ശല്യം രൂക്ഷമായ സ്ഥലമാണ് അരിക്കൊമ്പന്‍ കൂടി വരുന്നതോടെ ജനജീവിതം ദുസഹമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. അരിക്കൊമ്പന്റെ വരവിനെതിരെ രാവിലെ 10 മണിക്ക് ആനപ്പാടിയില്‍ ജനകീയ പ്രതിഷേധ സമരം ആരംഭിച്ചു. നെന്മാറ എംഎല്‍എ കെ. ബാബു ഉദ്ഘാടനം ചെയ്തു. അരിക്കൊമ്പനെ കൊണ്ടുവരുന്ന നടപടി തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും എംഎല്‍എ കെ ബാബു കത്ത് നല്‍കിയിരുന്നു. പറമ്പിക്കുളത്ത് റേഷന്‍കടയും പലചരക്ക് കടകളും ഉണ്ട്. ആദിവാസികള്‍ ഉള്‍പ്പടെയുളള കുടുംബങ്ങള്‍ ആശങ്കയിലാണെന്നും എംഎല്‍എ പറഞ്ഞു. അതേസമയം, വനംവകുപ്പിന്റെ പക്കല്‍ റേഡിയോ കോളര്‍ ഇല്ലാത്തതിനാല്‍ മിഷന്‍ അരിക്കൊമ്പന്‍ നീണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിപിഎസ് സാറ്റ്‌ലൈറ്റ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന റേഡിയോ കോളറാണ് അരിക്കൊമ്പന് വേണ്ടത്. പറമ്പിക്കുളത്ത് മൊബൈല്‍ ടവറുകള്‍ ഇല്ലാത്തതിനാല്‍ സാധാരണ കോളര്‍ ഉപയോഗിക്കുന്നത് അസാധ്യമാണ്. അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ഹൈക്കോടതി ഉത്തരവ് ബുധനാഴ്ച പുറത്ത് വന്നിരുന്നു. പറമ്പിക്കുളം മുതുവരച്ചാല്‍ മേഖലയിലേക്ക് അരിക്കൊമ്പനെ മാറ്റണമെന്നും ഇതാണ്…

    Read More »
  • Crime

    ഉത്സവം കൂടാനായി അവധിയെടുത്തെത്തി; പോലീസ് മര്‍ദ്ദനത്തില്‍ യുവാവിന്റെ ചെവി തകര്‍ന്നെന്ന് പരാതി

    കൊല്ലം: പോലീസ് മര്‍ദനത്തില്‍ യുവാവിന്റെ ചെവി തകര്‍ന്നെന്ന് പരാതി. കൊല്ലം കണ്ണനല്ലൂര്‍ പോലീസാണ് നെടുമ്പന സ്വദേശി അതുലിന്റെ ചെവിയില്‍ ലാത്തി കൊണ്ടടിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലും കൊല്ലം ജില്ലാ ആശുപത്രിയിലും ചികിത്സ തേടിയ അതുല്‍ ഇപ്പോള്‍ കുണ്ടറ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം ഉത്സവത്തിനിടെ തമ്മില്‍ തല്ലിയവരെ പിരിച്ചു വിടുക മാത്രമാണുണ്ടായതെന്നാണ് പോലീസ് പറയുന്നു. നെടുമ്പന മരുതൂര്‍ ശ്രീഭദ്രകാളി ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. തമ്മില്‍ തല്ലിയവരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. ഇതിനിടെ സുഹൃത്തുക്കള്‍ക്കൊപ്പം ഉത്സവം കാണാനെത്തിയ അതുലിന്റെ ചെവിക്ക് ലാത്തി കൊണ്ടുള്ള അടിയേറ്റു. ഗുരുതരമായ പരുക്കേറ്റ ചെവിയില്‍ നിന്നും രക്തം ഒലിച്ചിറങ്ങി. ആദ്യം തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പിന്നീട് കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ പോയെങ്കിലും വേദന സഹിക്കാന്‍ പറ്റാതായതോടെ ഇന്നലെ കുണ്ടറ താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റായി. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ അതുല്‍ ഉത്സവം കൂടാനാണ് നാട്ടിലെത്തിയത്. ചെവി തകര്‍ന്ന് ചികിത്സയിലായതോടെ കൃത്യസമയത്ത്…

    Read More »
  • Kerala

    കളമശ്ശേരിയിലെ ദത്തു വിവാദം; കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് കൈമാറി

    കൊച്ചി: എറണാകുളം കളമശ്ശേരിയിലെ അനധികൃത ദത്തു വിവാദത്തില്‍ കുട്ടിയെ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് കൈമാറി. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് നടപടി. കുഞ്ഞിനെ കൈമാറുന്നതില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. കുഞ്ഞിന്റെ സംരക്ഷണം എറ്റെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദമ്പതികള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയേയും ഹൈക്കോടതിയേയും സമീപിച്ചിരുന്നു. തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് കുഞ്ഞിനെ കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്ന് യഥാര്‍ത്ഥ മാതാപിതാക്കള്‍ അറിയിച്ചു. തുടര്‍ന്ന് കുഞ്ഞിന്റെ സംരക്ഷണം തൃപ്പൂണിത്തുറയിലെ ദമ്പതികളെ എല്‍പ്പിക്കുന്നതില്‍ തടസ്സമില്ലെന്ന് ചൂണ്ടിക്കാട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മാര്‍ച്ച് 13 ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇക്കാര്യങ്ങള്‍ പരിശോധിച്ചായിരുന്നു കുട്ടിയുടെ സംരക്ഷണം ദമ്പതികള്‍ക്ക് നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.  

    Read More »
  • Crime

    മലയാളി നഴ്‌സിന്റെയും രണ്ടു മക്കളുടെയും കൊലപാതകം; ഭര്‍ത്താവ് കുറ്റം സമ്മതിച്ചു

    ലണ്ടന്‍: ബ്രിട്ടനില്‍ മലയാളി നഴ്‌സ് അഞ്ജുവിനെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതി ഭര്‍ത്താവ് സാജു (52) കുറ്റംസമ്മതിച്ചു. നോര്‍താംപ്ടന്‍ഷര്‍ ക്രൗണ്‍ കോടതിയില്‍ ഹാജരായ പ്രതിയെ ജൂലൈയില്‍ ശിക്ഷ വിധിക്കുന്നത് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് വൈക്കം കുലശേഖരമംഗലം ആറാക്കല്‍ അശോകന്റെ മകള്‍ അഞ്ജു (40), മക്കളായ ജീവ (6), ജാന്‍വി (4) എന്നിവര്‍ കൊല്ലപ്പെട്ടത്. തികച്ചും ദാരുണമായ കേസായിരുന്നുവെന്ന് നോര്‍താംപ്ടന്‍ഷര്‍ പോലീസിലെ സീനിയര്‍ ഇന്‍വെസ്റ്റിഗേറ്റിങ് ഓഫിസറായ സൈമണ്‍ ബാണ്‍സ് പറഞ്ഞു. മൂവരെയും ശ്വാസംമുട്ടിച്ച്‌ െകാലപ്പെടുത്തിയെന്നാണ് നിഗമനം. അഞ്ജുവിനെ വീടിനുള്ളില്‍ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. കുട്ടികളെ പൊലീസ് എയര്‍ ആംബുലന്‍സ് സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് ഇരുവരും മരിച്ചതായി സ്ഥിരീകരിച്ചു. കണ്ണൂര്‍ ഇരിട്ടി പടിയൂര്‍ കൊമ്പന്‍പാറ സ്വദേശിയായ സാജുവുമായി പ്രണയവിവാഹമായിരുന്നു അഞ്ജുവിന്റേത്. 2012 ഓഗസ്റ്റ് 10ന് ഇരുവീട്ടുകാരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം. തുടര്‍ന്ന് 7 വര്‍ഷം അഞ്ജു സൗദിയില്‍ ജോലി ചെയ്തു. സാജു അവിടെ…

    Read More »
  • Crime

    ആറാം ക്ലാസുകാരിയുടെ പുറത്ത് അടിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

    കൊച്ചി: ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. കെഎസ്ആര്‍ടിസി പറവൂര്‍ ഡിപ്പോയിലെ ബസ് ഡ്രൈവര്‍ ആന്റണി വി. സെബാസ്റ്റ്യനെ ആണ് സസ്‌പെന്‍ഡ് ചെയ്തത്. ബസില്‍ കയറിയ ആറാം ക്ലാസുകാരിയുടെ പുറത്ത് ഇയാള്‍ അടിക്കുകയായിരുന്നു. ജനുവരി 30നു വൈകിട്ട് 4ന് പറവൂര്‍ ഡിപ്പോയില്‍ നിന്ന് ചാത്തനാട്ടേക്കുള്ള ബസില്‍ കയറിയ വിദ്യാര്‍ത്ഥിനിക്കാണ് മര്‍ദനമേറ്റത്. മുന്‍പും ഇയാള്‍ കുട്ടിയുടെ പുറത്ത് അടിച്ചിട്ടുണ്ടെന്നും അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതും സര്‍വ്വീസില്‍ നിന്നും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു. ഡ്രൈവര്‍ മര്യാദയില്ലാതെ പ്രവര്‍ത്തിച്ചത് ഗുരുതരമായ കൃത്യവിലോപവും അച്ചടക്ക ലംഘനവും സ്വഭാവ ദൂഷ്യവും ചട്ടലംഘനവുമാണെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുടേതാണ് ഉത്തരവ്.

    Read More »
  • Kerala

    ആഴ്ചകളായി ഭീതി പരത്തിയ കരടി കാപ്പിത്തോട്ടത്തില്‍ ചത്തനിലയില്‍

    വയനാട്: പുല്‍പ്പള്ളി ചീയമ്പം 73 കാപ്പിത്തോട്ടത്തില്‍ കരടിയെ ചത്ത നിലയില്‍ കണ്ടെത്തി. ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് കരടിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. 12 വയസ് പ്രായം തോന്നിക്കുന്ന കരടിയാണ് ചത്തത്. വനപാലകര്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്. ആഴ്ചകളായി പ്രദേശത്ത് കരടിയുടെ ശല്യം രൂക്ഷമായിരുന്നു. നേരത്തെ ചീയമ്പത്തും കോളിമൂല അടക്കമുള്ള പരിസര പ്രദേശങ്ങളിലും കരടിയെ നിരവധി പേര്‍ കണ്ടിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഇതോടെ പ്രദേശവാസികള്‍ ഭീതിയിലായിരുന്നു. ഇതിനിനിടയിലാണ് ഇപ്പോള്‍ കരടിയെ ചത്ത നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. പൂതാടി, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് ചീയമ്പം 73. പൂതാടി ഗ്രാമപഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ നേരത്തെ തന്നെ കരടിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. വാകേരി, പാലക്കുറ്റി, ഗാന്ധിനഗര്‍, ചേമ്പുംകൊല്ലി എന്നിവിടങ്ങളില്‍ നിരവധി പേര്‍ കരടിയെ നേരില്‍ കണ്ടിരുന്നു. അടിക്കടി കരടിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ജനങ്ങള്‍ ആശങ്കയിലായിരുന്നു. കാട്ടാന, കടുവ, കാട്ടുപന്നി എന്നിങ്ങനെ വന്യമൃഗശല്യം രൂക്ഷമാകുന്നതിനിടെയാണ് കരടിയുടെ സാന്നിധ്യം കൂടി ജില്ലയുടെ വിവിധ മേഖലകളില്‍ സ്ഥിരീകരിക്കുന്നത്. വയനാടന്‍ വനമേഖലകളില്‍…

    Read More »
  • NEWS

    ”എനിക്കു തെറ്റിയെന്ന് താങ്കള്‍ തെളിയിച്ചു”… പ്രധാനമന്ത്രിയുടെ കൈപിടിച്ച് ഷാ റഷീദ്

    ന്യൂഡല്‍ഹി: ”എനിക്കു തെറ്റിയെന്ന് താങ്കള്‍ തെളിയിച്ചു” – രാഷ്ട്രപതി ഭവനില്‍ പത്മ പുരസ്‌കാര വിതരണ വേദിയില്‍ കര്‍ണാടകയില്‍നിന്നുള്ള കലാകാരനായ ഷാ റഷീദ് അഹമ്മദ് ഖ്വാദ്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു പറഞ്ഞ വാക്കുകളാണിത്. ഏറെ ഹൃദ്യമായ ആശയവിനിമയത്തിന്റെ വീഡിയോ പുറത്തുവന്നു. രാഷ്ട്രപതി ദൗപ്രതി മുര്‍മുവില്‍നിന്ന് പത്മശ്രീ അവാര്‍ഡ് വാങ്ങിയ ശേഷമാണ് പ്രധാനമന്ത്രിയുമായി സംസാരിച്ചത്. പ്രധാനമന്ത്രി, ഷാ റഷീദ് അഹമ്മദ് ഖ്വാദ്രിയ്ക്ക് ഹസ്തദാനം നല്‍കുന്നതും അവര്‍ തമ്മില്‍ സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. ബിജെപി സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ തനിക്ക് പത്മ അവാര്‍ഡ് ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് ഷാ പ്രധാനമന്ത്രിയോടു പറഞ്ഞു. https://twitter.com/amarprasadreddy/status/1643632866771845122?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1643632866771845122%7Ctwgr%5E209e5d1e4111b26053d3c7a7d2e2e3d06bfec5ba%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2023%2F04%2F06%2Fyou-proved-me-wrong-veteran-craft-artist-to-pm-at-padma-awards.html ”യുപിഎ സര്‍ക്കാരിന്റെ കാലത്ത് പത്മ അവാര്‍ഡ് ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു. പക്ഷേ കിട്ടിയില്ല. താങ്കളുടെ സര്‍ക്കാര്‍ വന്നപ്പോള്‍ ബിജെപി ഭരണകൂടം എനിക്ക് അവാര്‍ഡ് തരുമെന്ന് കരുതിയില്ല. എന്നാല്‍ എനിക്കു തെറ്റിപ്പോയെന്നു താങ്കള്‍ തെളിയിച്ചു. എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു”- ഷാ പറഞ്ഞു. ഒരു ചെറുപുഞ്ചിരിയോടെ നമസ്തേ പറഞ്ഞാണ് പ്രധാനമന്ത്രി ഷായുടെ വാക്കുകള്‍ സ്വീകരിച്ചത്.…

    Read More »
  • India

    ”താജ്മഹല്‍ പൊളിച്ച് ക്ഷേത്രം പണിയണം, ഷാജഹാന്‍-മുംതാസ് പ്രണയം അന്വേഷിക്കണം!”

    ഗുവാഹത്തി: മുഗള്‍ ശേഷിപ്പായ താജ്മഹല്‍ പൊളിച്ച് പകരം ക്ഷേത്രങ്ങള്‍ നിര്‍മിക്കണമെന്ന് അസമിലെ ബി.ജെ.പി. എം.എല്‍.എ. രൂപ്ജ്യോതി കുര്‍മി. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ യഥാര്‍ഥത്തില്‍ മുംതാസിനെ പ്രണയിച്ചിരുന്നോ എന്നകാര്യവും അന്വേഷിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്. ”താജ്മഹലും കുത്തബ്മിനാറും ഉടന്‍ പൊളിക്കണമെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കുന്നു. ഈ രണ്ട് സ്മാരകങ്ങളുടെ സ്ഥാനത്ത് ലോകത്തെ ഏറ്റവും മനോഹരമായ ക്ഷേത്രങ്ങള്‍ പണിയണം. ലോകത്തെ മറ്റ് സ്മാരകങ്ങള്‍ക്കൊന്നും അടുക്കാന്‍ കഴിയാത്തത്ര മികവുള്ള വാസ്തുവിദ്യകളായിരിക്കണം രണ്ട് ക്ഷേത്രങ്ങള്‍ക്കുമുണ്ടായിരിക്കേണ്ടത്”- രൂപ് ജ്യോതി പറഞ്ഞു. മുംതാസിന്റെ മരണശേഷം ഷാജഹാന്‍ വീണ്ടും മൂന്ന് വിവാഹം ചെയ്തിരുന്നു. മുംതാസിനോടത്ര സ്നേഹമുണ്ടായിരുന്നെങ്കില്‍ വീണ്ടുമെന്തിനാണ് വിവാഹം കഴിച്ചത്? ഹിന്ദു രാജകുടുംബത്തിന്റെ സമ്പത്തുപയോഗിച്ചാണ് താജ്മഹല്‍ നിര്‍മിച്ചതെന്നും രൂപ് ജ്യോതി കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം മുഗള്‍ ഭരണകാലത്തെക്കുറിച്ചുള്ള അധ്യായങ്ങള്‍ നീക്കി എന്‍.സി.ഇ.ആര്‍.ടി. പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് എന്‍.സി.ഇ.ആര്‍.ടി. വലിയ വിമര്‍ശനങ്ങള്‍ നേരിട്ടു. ഇതിനു പിന്നാലെയാണ് എം.എല്‍.എ.യുടെ വിവാദ പരാമര്‍ശം.  

    Read More »
  • Kerala

    ഉത്സവ പറമ്പിൽ ശാന്തംപാറ എസ്.ഐയുടെ മാദക നൃത്തം, സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി

     ഇടുക്കി ജില്ലയിലെ  ശാന്തംപാറ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഷാജി, പൂപ്പാറ മാരിയമ്മൻ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നൃത്തം ചെയ്തത് സമുഹ മാധ്യമങ്ങളിൽ വൈറൽ. സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.   പൂപ്പാറ മാരിയമ്മൻ കോവിലിലെ ഉത്സവത്തിനിടെ സബ് ഇൻസ്പെക്ടർ നൃത്തം ചവിട്ടിയത് മദ്യ ലഹരിയിലാണ് എന്നാണ് വിവരം. ഇത്  സംബന്ധിച്ച് വ്യാപക പരാതികൾ ലഭിച്ചതോടെയാണ് സ്പെഷ്യൽ ബ്രാഞ്ച് വിഭാഗം അന്വേഷണം തുടങ്ങിയത്. ശാന്തൻപാറ പോലീസ് സ്റ്റേഷൻ പരിധിയിലെ പൂപ്പാറ ടൗണിലുള്ള മാരിയമ്മൻ കോവിലിൽ ആണ് ഉത്സവത്തോടനുബന്ധിച്ച് ക്രമസമാധാനപാലന ഡ്യൂട്ടിക്കായി എസ്.ഐ ഷാജിയും പോലീസ് സംഘവും എത്തിയത്. രാത്രിയിൽ ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങൾക്കിടയിൽ ‘മാരിയമ്മ കാളിയമ്മ’  എന്ന തമിഴ് ഭക്തിഗാനം ഉച്ചഭാഷിണിയുടെ മുഴങ്ങിയതോടെയാണ് സബ്ബ് ഇൻസ്പെക്ടർ എല്ലാം മറന്ന് നൃത്തം ചവിട്ടിയത്. മാത്രമല്ല നാട്ടുകാരിൽ ചിലരെ ഒപ്പം നൃത്തം ചെയ്യാൻ ക്ഷണിക്കുകയും ചെയ്തു. പോലീസ് യൂണിഫോമിൽ ഒരു എസ് ഐ പൊതുജന മധ്യത്തിൽ നൃത്തം ചവിട്ടുന്നത് പൂപ്പാറ നിവാസികൾ ആദ്യമായി കാണുകയായിരുന്നു. എല്ലാവർക്കും ഏറെ…

    Read More »
Back to top button
error: