Month: April 2023
-
ചിക്കന്‍ കറിയെച്ചൊല്ലി തര്‍ക്കം; അച്ഛന്‍ മകനെ തല്ലിക്കൊന്നു
മംഗളൂരു: ചിക്കന്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിന് ദാരുണാന്ത്യം. 32 വയസുകാരനായ ശിവറാം ആണ് കൊല്ലപ്പെട്ടത്. വീട്ടില്‍ ചിക്കന്‍ കറി ഉണ്ടാക്കിയിരുന്നു. കറി ഉണ്ടാക്കുന്ന സമയം ശിവറാം വീട്ടിലുണ്ടായിരുന്നില്ല. തിരിച്ചെത്തിയപ്പോള്‍ കറി കഴിഞ്ഞു. ഒന്നു രുചിച്ച് നോക്കാന്‍ പോലും കഴിയാത്ത സങ്കടത്തില്‍ ശിവറാം അച്ഛന്‍ ഷീണയുമായി വഴക്കുണ്ടാക്കി. കറി മുഴുവന്‍ ഷീണ കഴിച്ചെന്നായിരുന്നു ഷീണയുടെ ആരോപണം. അച്ഛനും മകനും തമ്മില്‍ വാക്കേറ്റമായി. പിന്നാലെ അത് കൈയ്യാങ്കളിയിലെത്തി. പ്രകോപിതനായ ഷീണ കമ്പ് എടുത്ത് മകന്റെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു. ശിവറാമിനും ഭാര്യയ്ക്കും അവരുടെ രണ്ട് മക്കള്‍ക്കുമൊപ്പമാണ് അച്ഛന്‍ ഷീണ കഴിഞ്ഞിരുന്നത്. പോലീസ് സ്ഥലത്തെത്തി ഷീണയെ അറസ്റ്റ് ചെയ്തു. സുള്ള്യയിലെ ഗട്ടിഗാറില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.
Read More » -
Crime
കെ.സിയുടെ ഫോണ്‍ ഹാക്ക് ചെയ്‌തെന്ന് പരാതി; പണം ചോദിച്ച് നേതാക്കള്‍ക്ക് സന്ദേശം
തിരുവനന്തപുരം: തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. പണവും രേഖകളും ആവശ്യപ്പെട്ടുകൊണ്ട് വിവിധ പിസിസി അധ്യക്ഷന്മാര്‍ക്കും നേതാക്കള്‍ക്കും ഫോണ്‍ സന്ദേശം ലഭിച്ചു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വേണുഗോപാല്‍ തന്നെയാണ് ഫോണ്‍ ഹാക്ക് ചെയ്ത വിവരം വ്യക്തമാക്കിയത്. ചൊവ്വാഴ്ച മുതലാണ് ഇത്തരത്തിലുള്ള കോളുകള്‍ ലഭിക്കാന്‍ തുടങ്ങിയത് എന്നാണ് പറയുന്നത്. തന്റെ നമ്പറില്‍ നിന്ന് സംശയകരമായ കോളുകള്‍ വരികയാണ് റിപ്പോര്‍ട്ട് ചെയ്യണമെന്നും വേണുഗോപാല്‍ ട്വിറ്ററില്‍ കുറിച്ചു. Since yesterday, hackers are using caller ID spoofing and impersonating my phone number and making spam calls. Everyone is alerted to report any suspicious calls and avoid responding to such hackers. My office has filed a complaint with @TheKeralaPolice & I expect swift action. pic.twitter.com/9k8AmVddM8 — K C Venugopal (@kcvenugopalmp) April…
Read More » -
Crime
ഷാരൂഖ് സെയ്ഫിനെ കോഴിക്കോട് എത്തിച്ചത് മതിയായ സുരക്ഷയില്ലാതെ; വാഹനം തകരാറിലായത് രണ്ടു വട്ടം
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷാറൂഖ് സെയ്ഫി(27)യെ കേരളത്തിലെത്തിച്ചു. ഇന്ന് രാവിലെ ആറുമണിയോടെയാണ് പ്രതിയുമായി പോലീസ് സംഘം കോഴിക്കോട്ടെത്തിയത്. വെള്ളിമാടുകുന്ന് മാലൂര്‍കുന്നിലെ സിറ്റി ജില്ലാ പോലീസ് ആസ്ഥാനത്തെത്തിച്ച പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന എഡിജിപി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. വിശദമായ ചോദ്യം ചെയ്യല്‍ ഇവിടെവച്ചുണ്ടാകില്ലെന്നും വൈകാതെ പ്രതിയെ വൈദ്യപരിശോധയ്ക്ക് വിധേയമാക്കുമെന്നുമാണ് അന്വേഷണസംഘം നല്‍കുന്ന വിവരം. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡിയില്‍ വാങ്ങിയ ശേഷമേ വിപുലമായ ചോദ്യം ചെയ്യല്‍ ഉണ്ടാകൂ. ഇതിനായി വിവിധ അന്വേഷണ ഏജന്‍സികള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍നിന്നു പിടിയിലായ ഡല്‍ഹി ഷഹീന്‍ബാഗ് സ്വദേശി ഷാരൂഖ് സെയ്ഫിയെ സ്വകാര്യവാഹനത്തില്‍ റോഡ് മാര്‍ഗമാണ് കേരളത്തിലേക്കു കൊണ്ടുവന്നത്. ഇതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ രണ്ടുതവണ കേടായത് ആശയക്കുഴപ്പം സൃഷ്ടിച്ചു. കോഴിക്കോട്ടേക്ക് വരുന്നതിനിടെ കണ്ണൂര്‍ മാമലക്കുന്നില്‍വച്ചാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ഫോര്‍ച്യൂണര്‍ വാഹനത്തിന്റെ ടയര്‍ പഞ്ചറായത്. പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. ഇതോടെ മറ്റൊരു വാഹനം എത്തിച്ച് പ്രതിയെ…
Read More » -
Movie
‘നദികളിൽ സുന്ദരി യമുന’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
സിനിമ നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘നദികളിൽ സുന്ദരി യമുന’ എന്ന ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. വാട്ടർമാൻ മുരളി അവതരിപ്പിക്കുന്ന ഈ ചിത്രം സിനിമാറ്റിക് ഫിലിംസിന്റെ ബാനറിൽ വിലാസ് മുരളി, സിമി മുരളി എന്നിവരാണ് നിർമ്മിക്കുന്നത്. വടക്കേ മലബാറിന്റെ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലത്തിലൂടെ മുന്നേറുന്ന ഈ ചിത്രം മലബാറിന്റെ നേർ രേഖകൂടിയാണ്. പൂർണ്ണമായും നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ധ്യാൻ ശീനിവാസൻ, അജു വർഗീസ്, കലാഭവൻ ഷാജോൺ, നിർമ്മൽ പാലാഴി, ഉണ്ണിരാജാ, നവാസ് വള്ളിക്കുന്ന് . സോഹൻ സീനുലാൽ, രാജേഷ് അഴീക്കോടൻ, അനീഷ് ഗോപാൽ, താസി ആമി, ദേവരാജൻ കോഴിക്കോട്, ശരത് ലാൽ, ഭാനുമതി പയ്യന്നൂർ, പാർവണാ രേവതി, ഉഷ പയ്യന്നൂർ, എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. മനു മഞ്ജിത്ത്, ഹരി നാരായണൻ എന്നിവരുടെ വരികൾക്ക് അരുൺ മുരളീധരൻ ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം- ഫൈസൽ അലി. എഡിറ്റിംഗ്- രതിൻ രാധാകൃഷ്ണൻ. അസ്സോസ്സിയേറ്റ്…
Read More » -
Business
രണ്ടാമത് ജി 20 വികസന പ്രവർത്തക സമിതി യോഗം ഇന്ന് മുതല്‍ 9 വരെ കുമരകത്ത്
കോട്ടയം: രണ്ടാമത് ജി20 വികസന പ്രവർത്തക സമിതിയുടെ (ഡി.ഡബ്ല്യു.ജി) യോഗം കോട്ടയത്തെ കുമരകത്ത് ഏപ്രില്‍ 6 മുതല്‍ 9 വരെ നടക്കും. ജി20 അംഗങ്ങള്‍, 9 ക്ഷണിത രാജ്യങ്ങള്‍, വിവിധ അന്താരാഷ്ട്ര, പ്രാദേശിക സംഘടനകള്‍ എന്നിവയില്‍ നിന്നുള്ള 80-ലധികം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. ഔപചാരിക ഡി.ഡബ്ല്യു.ജി യോഗത്തിന് മുന്നോടിയായി വികസനത്തിനായുള്ള ഡാറ്റ, പരിസ്ഥിതിക്കുള്ള ജീവിതശൈലി, ഹരിത പരിവര്‍ത്തനങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു പാര്‍ശ്വപരിപാടി 2023 ഏപ്രില്‍ 6-ന് നടക്കും. അന്താരാഷ്ട്ര സംഘടനകള്‍ , തിങ്ക് ടാങ്കുകള്‍, പൗരസമൂഹം എന്നിവയില്‍ നിന്നുള്ള നിരവധി ഉന്നത വിദഗ്ധരും ഇതില്‍ പങ്കെടുക്കും. വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി (ഇക്കണോമിക് റിലേഷൻസ്) ദമ്മു രവി ഏപ്രില്‍ 7-ന് നടപടിക്രമങ്ങൾ ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ ജി20 അദ്ധ്യക്ഷതയുടെ ആശയമായ ”വസുധൈവ കുടുംബകം” അല്ലെങ്കില്‍ ”ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി” എന്ന വിഷയത്തിന് അനുസൃതമായി, ഇന്നത്തെ ആഗോള വൈവിദ്ധ്യ വികസന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനായി എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും…
Read More » -
Movie
ജയസൂര്യ കടമറ്റത്തുകത്തനാരാകുന്ന ശ്രീഗോകുലം മൂവീസിന്റെ ‘കത്തനാർ’ തുടങ്ങി, മലയാളത്തിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രം; 200 ദിവസത്തെ ചിത്രീകരണം
സിനിമ ചരിത്ര താളുകളിൽ ഏറെ സ്ഥാനം പിടിച്ചിട്ടുള്ള ഫാന്റസി കഥയാണ് കടമറ്റത്തു കത്തനാരുടേത്. പ്രേക്ഷകർക്കിടയിൽ ഏറെ സ്വാധീനവും കൗതുകവുമുള്ള ഈ കഥ ആധുനിക സാങ്കേതികവിദ്യകളുടെയും മികച്ച അണിയറ പ്രവർത്തകരുടേയും പിൻബലത്തോടെ ചലച്ചിത്രമാക്കുന്നു. കത്തനാർ (The wild sorcerer ) എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രമെത്തുന്നത്. മലയാള സിനിമയിലെ വമ്പൻ ചലച്ചിത്ര നിർമ്മാണ സ്ഥാപനമായ ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ‘കത്തനാർ’ നിർമ്മിക്കുന്നത്. ഫിലിപ്സ് ആന്റ് മങ്കിപ്പെൻ, ഹോം എന്നീ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ഒരുക്കിയ റോജിൻ തോമസ്സാണ് സംവിധായകൻ. ഏപ്രിൽ 5 ബുധനാഴ്ച കൊച്ചി പൂക്കാട്ടുപടിയിലെ ഗോകുലം ഫ്‌ളോറിൽ വച്ച് ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനു തുടക്കമിട്ടു. ചിത്രത്തിന്റെ അണിയറപ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ലളിതമായ പൂജാ ചടങ്ങോടെയാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. ഗോകുലം ഗോപാലൻ ആദ്യ ഭദ്രദീപം തെളിയിച്ചു. ജയസൂര്യ, റോജിൻതോമസ്, കൃഷ്ണമൂർത്തി, രാഹുൽ സുബ്രഹ്മണ്യൻ, ആർ.രാമാനന്ദ്, രാജീവൻ, ഉത്തരാ മേനോൻ എന്നിവരും ഈ ചടങ്ങിൽ പങ്കാളികളായി. തുടർന്ന് ഗോകുലം ഗോപാലൻ…
Read More » -
Health
ബോഡി മസാജ് ശീലമാക്കൂ, മനസ്സിനും ശരീരത്തിനും അത്ഭുതകരമായ പരിവർത്തനങ്ങൾ നേടു
നിരവധി മാനസിക- ആരോഗ്യഗുണങ്ങള്‍ ബോഡി മസാജുകള്‍ നല്‍കുന്നുണ്ട്. സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കും, പേശികളുടെ പിരിമുറുക്കവും വേദനയും ഒഴിവാക്കും, രക്തചംക്രമണം മെച്ചപ്പെടുത്തും, രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും, മാനസിക വ്യക്തതയും ശ്രദ്ധയും വര്‍ദ്ധിപ്പിക്കും തുടങ്ങിയവയെല്ലാം ഇതിലൂടെ ലഭിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. പതിവ് ബോഡി മസാജുകള്‍ മികച്ച ഉറക്കവും മൊത്തത്തിലുള്ള ശാരീരികവും മാനസികവുമായ ആരോഗ്യവും പ്രോത്സാഹിപ്പിക്കും. ശരീരത്തിലെ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കാന്‍ ബോഡി മസാജുകള്‍ സഹായിക്കുന്നു. ഇത് സമ്മര്‍ദ്ദത്തിന് പ്രതികരണമായി ഉത്പാദിപ്പിക്കുന്ന ഹോര്‍മോണാണ്. കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കുന്നതിലൂടെ, മസാജുകള്‍ സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കാന്‍ സഹായിക്കും. രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും വീക്കം കുറയ്ക്കുകയും എന്‍ഡോര്‍ഫിനുകള്‍ പുറത്തുവിടുകയും ചെയ്യുന്നതിലൂടെ പേശികളുടെ പിരിമുറുക്കവും വേദനയും ഒഴിവാക്കാന്‍ മസാജുകള്‍ സഹായിക്കും. ഉറക്കത്തിനു മുമ്പ് മസാജ് ചെയ്യുന്നത് ആഴത്തിലുള്ള ഉറക്കവും മൊത്തത്തിലുള്ള ഉറക്കത്തിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്താന്‍ സഹായിക്കും. ശരീരത്തിനും മനസ്സിനും വിശ്രമം നല്‍കുന്നതിലൂടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്ന അസ്വസ്ഥത, ഉത്കണ്ഠ, പിരിമുറുക്കം എന്നിവ കുറയ്ക്കാന്‍ മസാജുകള്‍ സഹായിക്കും. വെളുത്ത രക്താണുക്കളുടെ ഉത്പാദനം വര്‍ദ്ധിപ്പിച്ച് സ്ട്രെസ്…
Read More » -
Movie
പ്രിയദർശൻ, ടി ദാമോദരൻ, മോഹൻലാൽ ടീം സംഗമിച്ച ചരിത്രേതിഹാസം ‘കാലാപാനി’ തീയേറ്ററുകളിലെത്തിയിട്ട് ഇന്ന് 27 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ പ്രിയദർശൻ സംവിധാനം ചെയ്ത ചരിത്രേതിഹാസം ‘കാലാപാനി’ക്ക് 27 വർഷപ്പഴക്കം. മോഹൻലാലിന്റെ പ്രണവം ആർട്ട്സ്, ഗുഡ്നൈറ്റ് മോഹന്റെ ഷോഗൺ ഫിലിംസുമായി ചേർന്ന് നിർമ്മിച്ച ഈ സർവ്വതാരപ്രധാന ചിത്രത്തിൽ സംവിധായകന്റെ കഥയ്ക്ക് തിരക്കഥയെഴുതിയത് ടി ദാമോദരൻ. ബ്രിട്ടീഷ് ഭരണകാലത്ത് ആൻഡമാനിലെ ജയിലിൽ അടയ്ക്കപ്പെട്ട സ്വാതന്ത്ര്യ സമരക്കാരുടെ ചരിത്രകഥയാണ് ഒരുപക്ഷെ മലയാളത്തിലെ ആദ്യ പാൻ ഇന്ത്യൻ സിനിമയെന്ന് വിളിക്കാവുന്ന ഈ ചിത്രം. ഏതാണ്ട് 3 കോടി മുതൽമുടക്കിൽ അതുവരെയുണ്ടായിരുന്ന മലയാള ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ നിർമ്മാണച്ചിലവ് വന്ന ചിത്രമായിരുന്നു കാലാപാനി (കറുത്ത വെള്ളം). ഛായാഗ്രഹണത്തിന് സന്തോഷ് ശിവൻ ദേശീയ അവാർഡും കലാസംവിധാനത്തിന് സാബു സിറിൾ ദേശീയ, സംസ്ഥാന അവാർഡുകളും നേടി. ആൻഡമാനിലെ പോർട്ട് ബ്ലെയറിൽ തൂക്കിലേറ്റപ്പെട്ട ഗോവർദ്ധനെ (മോഹൻലാലിന് സംസ്ഥാന അവാർഡ് ലഭിച്ച കഥാപാത്രം) തേടിയുള്ള അനന്തരവന്റെ (വിനീത്) അന്വേഷണത്തിലൂടെയാണ് കഥ വികസിക്കുന്നത്. ട്രെയിനിൽ ബോംബ് വച്ചുവെന്ന കേസിൽ അറസ്റ്റിലായ ഗോവർദ്ധനെ കാത്തിരിക്കുകയാണ് നവവധുകാലം മുതൽ തബ്ബൂ. സെല്ലുലാർ…
Read More » -
India
പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ ധനനയ പ്രഖ്യാപനം നാളെ
ദില്ലി: 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ആദ്യ ധനനയ പ്രഖ്യാപനങ്ങൾ നാളെ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് ഉയർത്തുമെന്നാണ് സൂചന. നിരക്ക് വർദ്ധന താൽക്കാലികമായി നിർത്താനുള്ള” സാധ്യത കുറവാണെന്നാണ് റിപ്പോർട്ട്. 25 ബേസിസ് പോയിന്റിന്റെ വർധനവാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ റിപ്പോ നിരക്ക് 6.5 ശതമാനമാണ്. അതേസമയം, തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ നിരക്ക് വർദ്ധന നിർത്തിവെക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ധന നയ കമ്മിറ്റിയയിലെ ആറ് അംഗങ്ങൾ ഇത്തവണ നിരക്ക് വർധനയെ അനുകൂലിക്കുമോ എതിർക്കുമോ എന്ന് നാളെ അറിയാം. ഏപ്രിൽ മൂന്നിന് ആരംഭിച്ച മോണിറ്ററി പോളിസി മീറ്റിങ് ഇന്ന് അവസാനിക്കും. കഴിഞ്ഞ വർഷം മെയ് മുതൽ, ആർബിഐ തുടർച്ചയായി ആറ് തവണ റിപ്പോ നിരക്ക് വർദ്ധിപ്പിച്ചു. 2023 ഫെബ്രുവരി വരെ മൊത്തം 250 ബിപിഎസ് പോയിന്റാണ് ആർബിഐ ഉയർത്തിയത്. ഇതോടെ റിപ്പോ നിരക്ക് 4 ശതമാനത്തിൽ നിന്ന് നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 6.50 ശതമാനത്തിലേക്ക് ഉയർന്നു. ആഗോള തലത്തിൽ മറ്റ് സെൻട്രൽ ബാങ്കുകൾക്ക്…
Read More » -
LIFE
മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളിയുടെ രണ്ടാം ഭാഗം വലിയ മുതൽ മുടക്കുള്ള സിനിമയെന്ന് ബേസിൽ; വില്ലൻ ആരായിരിക്കും ?
ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങി ഇന്ത്യയൊട്ടാകെ ശ്രദ്ധപിടിച്ചു പറ്റിയ സിനിമയാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം എന്ന ഖ്യാതി സ്വന്തമാക്കിയ ചിത്രത്തിൽ ടൊവിനോ തോമസ് ആണ് കേന്ദ്ര കഥാപാത്രമായി നിറഞ്ഞാടിയത്. വില്ലനായി ഗുരു സോമസുന്ദരവും തകർത്തഭിനയിച്ചു. വിവിധ സിനിമാ മേഖകളിൽ നിന്നും പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നേരത്തെ ബേസിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ആദ്യഭാഗത്തെക്കാൾ വലിയ മുതൽ മുടക്കുള്ള സിനിമ ആകും ‘മിന്നൽ മുരളി 2’ എന്ന് പറയുകയാണ് സംവിധായകൻ. പൂക്കാലം എന്ന ചിത്രത്തിന്റെ പ്രമോഷനിടെ ആയിരുന്നു ബേസിൽ ജോസഫിന്റെ പ്രതികരണം. നെറ്റ്ഫ്ലിക്സിന് രണ്ടാം ഭാഗത്തിൽ പങ്കാളിത്തമുണ്ടോ എന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും ബേസിൽ പറയുന്നു. “ഉറപ്പായും മിന്നൽ മുരളിയെക്കാൾ വലിയ സിനിമ ആയിരിക്കും മിന്നൽ മുരളി 2. അത് സ്കെയിൽ ബേയ്സ് ആണെങ്കിലും ബജറ്റ് പോലുള്ള കാര്യങ്ങളിൽ ആണെങ്കിലും. അതുകൊണ്ട് വലിപ്പത്തിൽ നൂറ് ശതമാനവും വലിയ സിനിമ തന്നെ ആയിരിക്കും”, എന്നാണ്…
Read More »