Month: April 2023

  • Kerala

    സഹോദരൻ ബിജെപിയിൽ ചേർന്നെങ്കിലും താൻ കോൺഗ്രസിനൊപ്പമെന്ന് സൂചിപ്പിച്ച് അനിലിന്റെ സഹോദരൻ അജിതി​ന്റെ ഫെയ്ബുക്ക് പോസ്റ്റ്

    തിരുവനന്തപുരം: സഹോദരൻ ബിജെപിയിൽ ചേർന്നെങ്കിലും താൻ കോൺഗ്രസിനൊപ്പമെന്ന് സൂചിപ്പിച്ച് അനിലിന്റെ സഹോദരൻ അജിത് പോൾ ആന്റണിയുടെ ഫെയ്ബുക്ക് പോസ്റ്റ്. അനിൽ ബിജെപിയിൽ ചേർന്നെന്ന വാർത്ത വന്നതിന് പിന്നാലെയാണ് കൈപ്പത്തി ചിഹ്നം അജിത്ത് ആ​ന്റണി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത്. കോൺഗ്രസിന് വലിയ തിരിച്ചടി നൽകിയാണ് മുതിർന്ന നേതാവ് എ.കെ ആൻറണിയുടെ മകൻ അനിൽ ആൻറണി ബിജെപിയിൽ ചേർന്നത്. പാർട്ടി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേരളത്തിലെ ബിജെപി നേതാക്കളുടെ സാന്നിധ്യത്തിൽ മന്ത്രി പിയൂഷ് ഗോയലിൽ നിന്നും അനിൽ അംഗത്വം സ്വീകരിച്ചു. ഒരു കുടുംബത്തിന് വേണ്ടി നിലകൊള്ളുന്ന കോൺഗ്രസിന് ഭാവിയില്ലെന്നും, രാജ്യത്തിനായി പ്രവർത്തിക്കുന്ന പാർട്ടിയാണ് ബിജെപിയെന്നുമായിരുന്നു അംഗത്വം സ്വീകരിച്ച ശേഷമുള്ള അനിൽ ആൻറണിയുടെ ആദ്യ പ്രതികരണം. നേരത്തെ കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറായിരുന്നു അനിൽ ആൻറണി. ബിബിസി ഡോക്യുമെൻററി വിവാദത്തെ തുടർന്നാണ് അനിൽ ആന്റണി കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞത്.

    Read More »
  • Kerala

    “കോൺഗ്രസ് ഒരു കുടുബത്തിന് വേണ്ടി പണിയെടുക്കുന്നു, ബിജെപി രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു”; ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് അനിൽ ആന്‍റണി

    ദില്ലി: ബിജെപിയിൽ ചേർന്നതിന് പിന്നാലെ കോൺഗ്രസിനെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആൻറണിയുടെ മകൻ അനിൽ ആൻറണി. കോൺഗ്രസ് ഒരു കുടുബത്തിന് വേണ്ടി പണിയെടുക്കുന്നു എന്നായിരുന്നു അനിൽ ആൻറണിയുടെ വിമർശനം. എന്നാൽ, ബിജെപി രാജ്യത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും ഇന്ത്യയെ ഉന്നതങ്ങളിലേക്ക് നയിക്കാനുള്ള കാഴ്ചപ്പാടാണ് മോദിക്കുള്ളതെന്നും അനിൽ ആൻറണി പറഞ്ഞു. ‘ധർമ്മത്തെ രക്ഷിച്ചാൽ ധർമ്മം നമ്മെ കാത്ത് രക്ഷിക്കും’ എന്ന സംസ്‌കൃത ശ്ലോകം ഉദ്ധരിച്ചായിരുന്നു അനിൽ ആൻറണിയുടെ ബിജെപി പ്രവേശനം. കോൺഗ്രസ് നേതാക്കൾ ഒരു കുടുംബത്തിനായി പ്രവർത്തിക്കുമ്പോൾ താൻ രാജ്യത്തിനായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു അനിലിൻറെ വിശദീകരണം. പിതാവിനോടുള്ള സ്നേഹവും ബഹുമാനവും അതുപോലെ നിലനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് വ്യക്തിത്വത്തെ കുറിച്ചുള്ള പ്രശ്നമല്ല. ആശയപരമായ വ്യത്യാസമാണ്. ശരിയായ തീരുമാനമാണ് എടുത്തതെന്ന് ഞാൻ വിശ്വസിക്കുന്നതെന്നും അനിൽ ആൻറണി മാധ്യമങ്ങളോട് പറഞ്ഞു. ബിബിസി ഡോക്യുമെൻററി വിവാദത്തെ തുടർന്നാണ് അനിൽ ആന്റണി കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞത്. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറായിരുന്നു അനിൽ ആൻറണി. ബിബിസിയുടെ…

    Read More »
  • India

    എകെ ആന്‍റണിയുടെ മകൻ അനിൽ ആന്‍റണി ബിജെപിയില്‍

    ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേരളത്തിലെ നേതാക്കളുടെ സാന്നിധ്യത്തില്‍ മന്ത്രി പിയൂഷ് ഗോയല്‍ അനിലിന് അംഗത്വം നല്‍കി. ഒരു കുടുംബത്തിന് വേണ്ടി നിലകൊള്ളുന്ന കോൺഗ്രസിന് ഭാവിയില്ലെന്നും, രാജ്യത്തിനായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നുമായിരുന്നു അംഗത്വം സ്വീകരിച്ച ശേഷമുള്ള അനില്‍ ആന്‍റണിയുടെ ആദ്യ പ്രതികരണം. കോണ്‍ഗ്രസിന് പ്രഹരം നല്‍കി അനില്‍ ആന്‍റണി ബിജെപിയിലേക്ക്. ഇന്ന് ഉച്ചമുതല്‍ അഭ്യൂഹം ശക്തമായിരുന്നു. മൂന്ന് മണിക്ക് ഒരു പ്രമുഖ വ്യക്തിത്വം ബിജെപിയില്‍ ചേരുമെന്ന അറിയിപ്പ് വന്നതോടെ അഭ്യൂഹത്തിന് ശക്തയേറി. ഈ സമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനൊപ്പം അനില്‍ അന്‍റണി പാര്‍ട്ടി ദേശീയ ആസ്ഥാനത്ത് എത്തിയിരുന്നു. മൂന്ന് മണിയോടെ നേതാക്കള്‍ക്കൊപ്പം അനില്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അനിലിന് അംഗത്വം നല്‍കി. ധര്‍മ്മത്തെ രക്ഷിച്ചാല്‍ ധര്‍മ്മം നമ്മെ രക്ഷിക്കുമെന്ന സംസ്കൃത ശ്ലോകം ചൊല്ലിയായിരുന്നു അനിലിന്‍റെ ബിജെപി പ്രവേശം. കോണ്‍ഗ്രസ്…

    Read More »
  • Movie

      ‘ശകുന്തള’യായി സാമന്ത വിഷുവിനു വരും, ഫഹദ് ഫാസിലിനൊപ്പം സിനിമ ചെയ്യാന്‍ താത്പര്യമുണ്ടെന്നും അമ്മ ആലപ്പുഴക്കാരിയാണെന്നും മലയാളം ഇഷ്ടമാണെന്നും താരം

         ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ‘ശാകുന്തള’ത്തിൽ  ശകുന്തളയായി സാമന്തയും ദുഷ്യന്തനായി മലയാളിയായ ദേവ് മോഹനും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് ദേവ് മോഹൻ. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്പദമാക്കിയുള്ള ചിത്രം ഏപ്രില്‍ 14ന് തിയേറ്ററുകളിലെത്തും. അല്ലു അര്‍ജുന്റെ മകള്‍ അര്‍ഹ, സച്ചിന്‍ ഖേഡേക്കര്‍, കബീര്‍ ബേദി, ഡോ. എം മോഹന്‍ ബാബു, പ്രകാശ് രാജ്, മധുബാല, ഗൗതമി, അദിതി ബാലന്‍, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളം, കന്നട, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ‘ശാകുന്തളം’ ത്രീഡിയിലാണ് റിലീസ് ചെയ്യുക. ‘ശകുന്തള’യുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം. കേരളവുമായി വളരെ അടുത്ത ബന്ധമാണുള്ളതെന്ന് ‘ശാകുന്തള’ത്തിന്റെ പ്രചരണ ഭാഗമായി കൊച്ചിയില്‍ സംഘടിപ്പിച്ച പ്രസ്മീറ്റിൽ  സാമന്ത പറഞ്ഞു. ‘അമ്മ ആലപ്പുഴ സ്വദേശിയാണ്. പക്ഷേ  തനിക്ക് മലയാളം സംസാരിക്കാന്‍ അറിയില്ല. അമ്മയോട് മലയാളം പഠിപ്പിച്ചു തരണമെന്ന്…

    Read More »
  • India

    അനില്‍ ആന്റണി ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചേക്കും

    ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയുടെ മകന്‍ അനില്‍ കെ. ആന്റണി ബിജെപിയിലേക്കെന്ന് സൂചന. ഇന്ന് ഔദ്യോഗിക അംഗത്വം സ്വീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ചയും നടത്തും. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ബി.ജെ.പി ആസ്ഥാനത്ത് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്കുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് ഒരു നേതാവ് കൂടി പാര്‍ട്ടിയില്‍ ചേരുമെന്ന് ബിജെപി അറിയിച്ചിരുന്നു. അതേസമയം, ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ നേരത്തേ അനില്‍ ആന്റണി തള്ളിയിരുന്നു. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറും എഐസിസി സോഷ്യല്‍ മീഡിയ കോഓര്‍ഡിനേറ്റുമായിരുന്നു അനില്‍ ആന്റണി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിക്കെതിരെ പ്രതികരിച്ചതോടെ കോണ്‍ഗ്രസുമായി തെറ്റി. തുടര്‍ന്ന് പദവികളെല്ലാം രാജിവയ്ക്കുകയായിരുന്നു. പിന്നീട് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പലതവണ രംഗത്തെത്തി. 2024ലെ പൊതുതെരഞ്ഞെടുപ്പ്, കോണ്‍ഗ്രസിനെ ചവറ്റുകൊട്ടയിലെറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്കുള്ള മികച്ച അവസരമാണെന്ന് അനില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പിന്തുണച്ച് പരസ്യമായി രംഗത്തുവന്നതോടെ, അനിലിന്റെ ബിജെപി പ്രവേശനം കൂടുതല്‍ ചര്‍ച്ചയായി.…

    Read More »
  • Movie

    രജീഷ് മിഥിലയുടെ യോഗി ബാബു ചിത്രം ‘യാനൈ മുഖത്താൻ’ ട്രെയിലർ മില്യനുകൾ പിന്നിട്ട് മുന്നേറുന്നു…!

    സിനിമ സി.കെ അജയ് കുമാർ, പി.ആർ.ഒ യുവ സംവിധായകൻ രജീഷ് മിഥില അണിയിച്ചൊരുക്കുന്ന പ്രഥമ തമിഴ് സിനിമ ‘യാനൈ മുഖത്താൻ’ ഏപ്രിൽ 14 ന് റീലീസ് ചെയ്യും. ഇതിനു മുന്നോടിയായി ചിത്രത്തിൻ്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടു. വൻ സ്വീകരണമാണ് ട്രെയിലറിന് ലഭിച്ചത്. ട്രെയിലർ പുറത്ത് വിട്ട് ഏതാനും മണിക്കൂറുകൾ കൊണ്ട് തന്നെ ഒരു മില്യനിലേറെ കാഴ്ചക്കാരെ നേടി സമൂഹ മാധ്യമങ്ങളിൽ വൈറലായി മുന്നേറ്റം തുടരുകയാണ്. ജാതി മത വർഗ്ഗീയതയെ വിമർശിക്കുന്ന ആക്ഷേപ ഹാസ്യമാണ് സിനിമയുടെ പ്രമേയമെന്ന് ട്രെയിലർ സൂചന നൽകുന്നുണ്ട്. തമിഴിൽ ‘യാനൈ മുഖത്താൻ’ എന്നാൽ ആദ്യന്ത ദൈവമായ ഗണപതിയുടെ വിളിപ്പേരാണ്. മലയാളത്തിൽ ‘വാരിക്കുഴിയിലെ കൊലപാതകം ‘, ‘ ഇന്നു മുതൽ ‘, ‘ ലാൽ ബഹദൂർ ശാസ്ത്രി ‘ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് രജീഷ് മിഥില.യോഗി ബാബുവാണ് ഫാൻ്റസി- ഹ്യൂമർ ചിത്രമായ ‘യാനൈ മുഖത്താ’നിലെ നായകൻ. ഊർവശി, രമേഷ് തിലക്, കരുണാകരൻ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ…

    Read More »
  • Kerala

    ഉത്സവ ഡ്യൂട്ടിക്കിടെ ഭക്തിഗാനം കേട്ടപ്പോള്‍ ‘പരിസരം മറന്ന്’ ഡാന്‍സ്; എസ്ഐക്ക് സസ്പെന്‍ഷന്‍

    ഇടുക്കി: പോലീസ് യൂണിഫോമില്‍ ഡ്യൂട്ടി സമയത്ത് നൃത്തം ചെയ്ത എസ്ഐയെ സസ്പെന്‍ഡ് ചെയ്തു. ഇടുക്കി ശാന്തന്‍പാറ സ്റ്റേഷനിലെ എസ്ഐ കെ.പി ഷാജിയെ ആണ് സസ്പെന്‍ഡ് ചെയ്തത്. എസ്ഐ ഡ്യൂട്ടിക്കിടെ നൃത്തം ചെയ്തതില്‍ സ്പെഷന്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എസ്ഐയുടെ നൃത്തത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ശാന്തന്‍പാറ സ്റ്റേഷന്‍ പരിധിയിലെ പൂപ്പാറ ടൗണിലുള്ള മാരിയമ്മന്‍ കോവിലില്‍ ക്രമസമാധാന ഡ്യൂട്ടിക്ക് എത്തിയതായിരുന്നു എസ്ഐയും സംഘവും. രാത്രിയില്‍ ക്ഷേത്രാചാരങ്ങളുടെ ഭാഗമായി ”മാരിയമ്മ …. കാളിയമ്മ” എന്ന തമിഴ് ഗാനം ഉച്ചഭാഷിണിയിലൂടെ മുഴങ്ങിയതോടെ എസ്‌ഐ എല്ലാം മറന്ന് നൃത്തം ചെയ്യുകയായിരുന്നു. ഇതിനിടെ ഏതാനും പേര്‍ നൃത്തം മൊബൈലില്‍ വീഡിയോ പിടിക്കുകയും ചെയ്തു. ഇതാണ് പിന്നീട് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

    Read More »
  • NEWS

    സെക്‌സ് അതിമനോഹരം, ദൈവത്തിന്റെ വരദാനം: ഫ്രാന്‍സിസ് മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: ലൈംഗീകതയുടെ ഗുണഗണങ്ങളേക്കുറിച്ച് വാചാലനായി ഫ്രാന്‍സിസ് മാര്‍പാപ്പ. ‘മാനവശേഷിക്ക് വേണ്ടി ദൈവം നല്‍കിയ ഏറ്റവും മനോഹരമായ കാര്യം’ എന്നായിരുന്നു അദ്ദേഹം സെക്‌സിനേക്കുറിച്ച് പറഞ്ഞത്. ഡിസ്‌നി പ്രൊഡക്ഷന്റെ ഭാഗമായി ബുധനാഴ്ച പുറത്തിറങ്ങിയ ‘ദി പോപ്പ് ആന്‍സേഴ്‌സ്’ എന്ന ഡോക്യുമെന്ററിയിലാണ് 86 വയസുകാരനായ മാര്‍പാപ്പ ലൈംഗികതയെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. ഒരു വര്‍ഷം മുന്‍പ് ചിത്രീകരിച്ച ഡോക്യുമെന്ററി കൗമാരക്കാരായ 10 പേരുമായി നടത്തുന്ന ചര്‍ച്ചയിലൂടെയാണ് പുരോഗമിക്കുന്നത്. ഇതില്‍, വിശ്വാസം, പോണ്‍ വ്യവസായം, എല്‍ജിബിറ്റിക്യൂ വിഭാഗത്തിന്റെ അവകാശങ്ങള്‍, ഗര്‍ഭച്ഛിദ്രം, കത്തോലിക്ക പള്ളികളില്‍ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ എന്നീ വിഷയങ്ങളും ചര്‍ച്ചയായിട്ടുണ്ട്. ”മനുഷ്യര്‍ക്ക് ദൈവം നല്‍കിയ ഏറ്റവും മനോഹരമായ കാര്യമാണ് ലൈംഗികത. നിങ്ങളെ ലൈംഗികമായി പ്രകടിപ്പിക്കുക എന്നത് സമ്പന്നതയെയാണ് സൂചിപ്പിക്കുന്നത്. അതിനാല്‍ യഥാര്‍ത്ഥ ലൈംഗികാഭിപ്രായത്തില്‍ നിന്ന് വ്യതിചലിക്കുന്ന എന്തും നിങ്ങളെ കുറയ്ക്കുകയും ഈ ഐശ്വര്യത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.” സ്വയംഭോഗത്തെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. എല്‍ജിബിറ്റിക്യു വിഭാഗത്തെ കത്തോലിക്ക സഭ സ്വാഗതം ചെയ്യണമെന്നും അദ്ദേഹം ഡോക്യുമെന്ററിയില്‍ ആവര്‍ത്തിക്കുന്നുണ്ട്.…

    Read More »
  • Movie

    കൗമാരകാല പ്രണയം നർമ മധുരമായി അവതരിപ്പിക്കുന്ന  ‘ഉസ്കൂൾ’ വിഷു റിലീസ്

    ‘കവി ഉദ്ദേശിച്ചത്’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ബോധി മൂവി വർക്സിൻ്റെ ബാനറിൽ പി.എം തോമസ് കുട്ടി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഉസ്കൂൾ’. പ്ലസ് ടു സെൻ്റ് ഓഫ് ഡേയിൽ നടക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കൗമാരകാല പ്രണയം കോമഡിയുടെ മേമ്പൊടിയോടെ പറയുന്ന ചിത്രത്തിൽ അഭിജിത്, നിരഞ്ജൻ, ഷിഖിൽ ഗൗരി, അർച്ചന വിനോദ്, പ്രിയനന്ദ, ശ്രീകാന്ത് വെട്ടിയാർ, ലാലി പി.എം, ജിതിലാൽ തുടങ്ങി നൂറോളം  അഭിനേതാക്കൾ അണിനിരക്കുന്നു. പ്രസൂൺ പ്രഭാകർ ക്യാമറ ചെയ്ത ചിത്രത്തിൻ്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് ഷഹബാസ് അമൻ, സാമുവൽ അബി, ഹിമ ഷിൻജു എന്നിവരാണ്. വരികൾ വിനായക് ശശികുമാർ, മനു മഞ്ജിത്. പാടിയത് ഷഹബാസ് അമൻ, സിയ ഉൾഹഖ്, ഹിമ ഷിൻജു. എഡിറ്റിംങ്ങ് എൽ കട്ട്സ്, കലാസംവിധാനം അനൂപ് മാവണ്ടിയൂർ, മേയ്ക്കപ്പ് സംഗീത് ദുന്ദുഭി, കോസ്റ്റ്യൂംസ് പ്രിയനന്ദ, ഡിസൈൻ: ആൻ്റണി സ്റ്റീഫൻ. പ്രൊജക്റ്റ് ഡിസൈനർ ലിജു തോമസ്,റിലീസിംഗ് ഡിസൈനർ ഷൈബിൻ.ടി. ബോധി മൂവി വർക്സും ചെന്നൈ ഫിലിം ഫാക്ടറിയും ചേർന്ന്…

    Read More »
  • Crime

    കാമുകനെ വിവാഹം കഴിക്കാന്‍ കാനഡയില്‍നിന്ന് ഇന്ത്യയിലെത്തി; കാമുകന്‍ തന്നെ യുവതിയെ വെടിവച്ചു കൊന്നു കുഴിച്ചുമൂടി

    ചണ്ഡീഗഡ്: കാനഡയില്‍നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയതിന് പിന്നാലെ കാണാതായ യുവതിയുടെ മൃതദേഹം വയലില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി. ഹരിയാന സ്വദേശിയായ നീല(23)ത്തിന്റെ മൃതദേഹാവശിഷ്ടമാണ് ഹരിയാണ ഭിവാനിയിലെ വയലില്‍നിന്ന് പോലീസ് കണ്ടെടുത്തത്. കാമുകനായ സുനില്‍ എന്നയാളാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും കൃത്യം നടത്തിയശേഷം ഇയാള്‍ തന്നെയാണ് മൃതദേഹം വയലില്‍ മറവുചെയ്തതെന്നും പോലീസ് പറഞ്ഞു. കേസില്‍ സുനിലിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ജൂണിലാണ് സുനില്‍ കാമുകിയെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നാണ് പോലീസ് നല്‍കുന്നവിവരം. രണ്ടുതവണയാണ് വെടിവെച്ചതെന്നും ഇതിനുശേഷം പത്തടിയോളം ആഴത്തില്‍ കുഴിയെടുത്താണ് മൃതദേഹം മറവുചെയ്തതെന്നും ഇയാള്‍ മൊഴി നല്‍കി. ഐ.ഇ.എല്‍.ടി.എസ് പാസായശേഷം കാനഡയിലേക്ക് ജോലിക്കായി പോയ നീലം കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് നാട്ടിലേക്ക് തിരികെ എത്തിയത്. കാനഡയിലായിരുന്ന നീലത്തെ കാമുകനാണ് നിര്‍ബന്ധിച്ച് നാട്ടിലേക്ക് വരുത്തിയതെന്നാണ് വീട്ടുകാരുടെ പരാതി. എത്രയുംവേഗം വിവാഹം കഴിക്കാമെന്ന് പറഞ്ഞാണ് ഇയാള്‍ യുവതിയെ തിരികെ എത്തിച്ചത്. എന്നാല്‍ നാട്ടിലെത്തിയതിന് ശേഷം യുവതിയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല. ബന്ധുക്കള്‍ ഏറെ തിരച്ചില്‍ നടത്തിയെങ്കിലും സുനിലിനെയും കണ്ടെത്താനായില്ല. ഇതോടെ 2021 ജൂണ്‍…

    Read More »
Back to top button
error: