Month: April 2023

  • Health

    ലോകത്ത് 6 ൽ ഒരാൾക്ക് വന്ധ്യത എന്ന് ലോകാരോഗ്യ സംഘടന, സുരക്ഷിതവും ചെലവ് കുറഞ്ഞതും ഫലപ്രദവുമായ വന്ധ്യതാ ചികിത്സ കുറവെന്നും ഡബ്ല്യു. എച്ച്.ഒ

      ലോകത്താകമാനം ആറിലൊരാൾ ജീവിതകാലം മുഴുവൻ വന്ധ്യത അനുഭവിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന. 17.5 ശതമാനം മുതിർന്ന ആളുകൾ വന്ധ്യത അനുഭവിക്കുന്നുണ്ട്. ജീവിത കാലം മുഴുവൻ നീണ്ടു നിൽക്കുന്ന വന്ധ്യത ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ 17.8 ശതമാനവും വരുമാനം കുറഞ്ഞ രാജ്യങ്ങളിൽ 16.5 ശതമാനവുമാണ്. ഈ കണക്കുകൾ വന്ധ്യതക്ക് ലോക വ്യാപകമായി തന്നെ നല്ല ചികിത്സാ സൗകര്യങ്ങൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രൊസ് അദാനോം ഗബ്രിയേസസ് പറഞ്ഞു. വന്ധ്യതക്ക് സമ്പന്ന രാജ്യങ്ങളെന്നോ ദരിദ്ര രാജ്യങ്ങളെന്നോ വ്യത്യാസമില്ല. അതിനാൽ ഉന്നത നിലവാരമുള്ള, സാധാരണക്കാർക്ക് താങ്ങാവുന്ന വന്ധ്യതാ ചികിത്സക്കായി കൂടുതൽ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ടെന്നും സംഘടനയുടെ റിപ്പോർട്ടിലുണ്ട്. ആരോഗ്യ ഗവേഷണങ്ങളിൽ നിന്നും നയങ്ങളിൽ നിന്നും വന്ധ്യതാ ചികിത്സ ഒഴിവാക്കപ്പെടില്ലെന്ന് ഉറപ്പു വരുത്തുന്നതുവഴി കൂടുതൽ സുരക്ഷിതവും ചെലവ് കുറഞ്ഞതും ഫലപ്രദവുമായ ചികിത്സ കുഞ്ഞുങ്ങളെ ആഗ്രഹിക്കുന്നവർക്ക് ലഭ്യമാക്കാൻ സാധിക്കുമെന്ന് ഡബ്ല്യു. എച്ച്.ഒ പറഞ്ഞു. പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യുത്പാദന ശേഷിയിലുണ്ടാകുന്ന…

    Read More »
  • Kerala

    ഏപ്രിലിൽ ഇനി വരാറുള്ളത് 9 ബാങ്ക് അവധി ദിനങ്ങൾ, കരുതിയിരിക്കാം

    ഇന്ന്, ഏപ്രിൽ 7 ദുഃഖ വെള്ളി ബാങ്ക്കൾക്ക് അവധിയാണ്. ഏപ്രിൽ 8 രണ്ടാം ശനിയും അവധി. ഏപ്രിൽ 9 ഞായർ. അതുകൊണ്ട് തന്നെ ഈ ആഴ്ച അടുപ്പിച്ച് മൂന്ന് ദിവസം ബാങ്ക് അവധിയായിരിക്കും. ഈ ദിനങ്ങളിൽ ബാങ്ക് ഇടപാടുകൾ സാധിക്കില്ല. ഈ മാസം വരാനിരിക്കുന്നത് 9 ബാങ്ക് അവധി ദിനങ്ങൾ. അതിൽ പലതും വെള്ളിയും ശനിയും കൂടി ആയതിനാൽ അടുപ്പിച്ച്‌ രണ്ടോ മുന്നോ ദിവസത്തേക്ക് ബാങ്ക് ഇടപാടുകൾ മുങ്ങും. അതുകൊണ്ട് തന്നെ ഈ ദിവസങ്ങൾ കരുതിയിരിക്കണം. അടുത്ത ആഴ്ച ഏപ്രിൽ 14ന് വെള്ളിയാഴ്ച അംബേദ്കർ ജയന്തിയും ശനിയാഴ്ച ഏപ്രിൽ 15ന് വിഷുവുമാണ്. ഈ രണ്ട് ദിവസവും തൊട്ടടുത്ത ദിവസം ഞായറാഴ്ചയും വന്നതോടെ ഈ ആഴ്ചയും മൂന്ന് ദിവസങ്ങൾ ബാങ്ക് അവധിയാണ്. തൊട്ടടുത്ത ആഴ്ച ഏപ്രിൽ 21ന് ഈദുൽ ഫിത്തർ അവധിയാണ്. ഈ ദിവസം ബാങ്ക് പ്രവർത്തിക്കില്ല. ഏപ്രിൽ 22 ശനിയും ഏപ്രിൽ 23 ഞായറും കൂടി ബാങ്ക് അവധിയായിരിക്കും. പിന്നീട് വരുന്ന…

    Read More »
  • LIFE

    ഞങ്ങള്‍ ഇപ്പോള്‍ ‘കട്ട പ്രണയ’ത്തിലാണ് ! കല്യാണം ഉറപ്പിച്ചതിന്റെ സന്തോഷത്തില്‍ തുള്ളിച്ചാടി അസ്ല മാര്‍ലി

    അസ്ല മാര്‍ലി എന്ന ഹിലയെ മലയാളികള്‍ക്ക് എല്ലാം തന്നെ യൂട്യൂബ് ചാനലിലൂടെ സുപരിചിതമാണ്. നിരവധി ടിപ്‌സുമായി എത്തുന്നതാണ് യൂട്യൂബിലൂടെ അസ്ല. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള കാര്യങ്ങളാണ് അധികവും യൂട്യൂബിലൂടെ സംസാരിക്കാറുള്ളത്. പലരും അറിയാന്‍ ആഗ്രഹിക്കുന്നതും എന്നാല്‍ മറ്റുള്ളവരോട് ചോദിക്കാന്‍ മടിയും ഉള്ള കാര്യങ്ങളെ കുറിച്ചുള്ള വിഷയങ്ങളാണ് അസ്ല അധികവും സംസാരിക്കാറ്. അസ്ല തന്റെ പ്രണയത്തെക്കുറിച്ചും ബ്രേക്ക് അപ്പിനെ കുറിച്ചും സംസാരിച്ചിട്ടുണ്ടായിരുന്നു. വരനെ അന്വേഷിക്കുന്നുണ്ടെന്നും അധികം വൈകാതെ തന്നെ വിവാഹം ഉണ്ടാകും എന്നും അസ്ല ഒരു വീഡിയോയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അസ്ല തന്റെ ലൈഫിലെ ഒരു ടേര്‍നിങ്ങ് പോയിന്റിനെ കുറിച്ചുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ ഈ വീഡിയോ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുകയാണ്. അസ്ല വീഡിയോയില്‍ പറഞ്ഞിരിക്കുന്നത് തന്റെ പെണ്ണുകാണല്‍ വിശേഷത്തെ കുറിച്ചായിരുന്നു. വിവാഹത്തെക്കുറിച്ച് അസ്ല പറഞ്ഞത് ഇത് ഒരു അറേഞ്ച്ഡ് മേരേജ് ആണെന്നാണ്. പെണ്ണു കാണുവാന്‍ വേണ്ടി ചെറുക്കന്‍ വന്നിട്ടില്ലെന്നും അദ്ദേഹം ജോലി സ്ഥലത്താണെന്നും പറഞ്ഞു. വളരെയധികം സന്തോഷം ആണെന്നും പറഞ്ഞു.…

    Read More »
  • Social Media

    വീഡിയോ എടുത്താല്‍ ഫോണ്‍ എറിഞ്ഞ് തകര്‍ക്കും; കട്ടക്കലിപ്പില്‍ നയന്‍സ്

    തന്നെ ശല്യപ്പെടുത്തിയ ആരാധകനോട് കയര്‍ത്ത് നയന്‍താര. കുംഭകോണത്തിന് അടുത്ത മേലവത്തൂര്‍ ഗ്രാമത്തിലെ പുഴയോരത്തെ കാമാച്ചി അമ്മന്‍ ക്ഷേത്രത്തില്‍ വച്ചാണ് സംഭവം നടന്നത്. ക്ഷേത്ര ദര്‍ശനത്തിന് എത്തിയതായിരുന്നു നയന്‍താരയും ഭര്‍ത്താവ് വിഘ്നേഷ് ശിവനും. നടി വരുന്നുണ്ടെന്ന് അറിഞ്ഞ് താരത്തെ കാണാനായി നിരവധി ആരാധകര്‍ തടിച്ചുകൂടുകയായിരുന്നു. ഇതോടെ ദര്‍ശനം നടത്താന്‍ പോലും നയന്താരയ്ക്കു കഴിയാത്ത സ്ഥിതിയായി. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസിന് കഴിയാതെ വന്നതോടെ അവിടെയുള്ളവരോട് അല്‍പനേരം ശാന്തരായിരിക്കാന്‍ വിഘ്നേഷ് ശിവന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ക്ഷേത്രത്തിലെ പൂജകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇരുവരും അടുത്തുള്ള മറ്റൊരു ക്ഷേത്രത്തിലേക്ക് പോയി. ശേഷം റെയില്‍വേ സ്റ്റേഷനിലേക്കും പോയി. എന്നാല്‍ നടിയെ പിന്തുടര്‍ന്ന് ആരാധകരും പാപ്പരാസികളും എത്തുകയായിരുന്നു. ട്രെയിനില്‍ വച്ച് അനുവാദം ഇല്ലാതെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്ന ആളോട് നയന്‍താര ദേഷ്യപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്. ഫോട്ടോ എടുത്താല്‍ താന്‍ സെല്‍ഫോണ്‍ തകര്‍ക്കുമെന്നും നയന്താര മുന്നറിയിപ്പ് നല്‍കി. ഇതിനിടെ താരത്തിനൊപ്പം സെല്‍ഫി എടുക്കവെ ആരാധകരില്‍ ഒരാള്‍ നയന്താരയുടെ തോളില്‍…

    Read More »
  • Crime

    ആ അമ്മ ചോരകുഞ്ഞിനെ ഉപേക്ഷിച്ചതെന്തിന്? യുവതിയുടെ മൊഴി ഇങ്ങനെ…

    പത്തനംതിട്ട: കഴിഞ്ഞ ചൊവ്വാഴ്ചയാണ് നവജാത ശിശുവിനെ ശുചിമുറിയിലെ ബക്കറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. രക്തസ്രാവത്തെ തുടര്‍ന്ന് യുവതി ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. ഉടന്‍ തന്നെ പോലീസ് വീട്ടിലെത്തി പരിശോധന നടത്തുകയും കുഞ്ഞിന്റെ ജീവന്‍ രക്ഷപ്പെടുത്തുകയുമായിരുന്നു. കുഞ്ഞ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ട്. യുവിതിയില്‍ നിന്നും പോലീസ് മൊഴി എടുത്തിരുന്നു. പ്രസവിച്ചപ്പോള്‍ തന്നെ കുട്ടി മരിച്ചെന്നുള്ള ധാരണയാണ് കുഞ്ഞിനെ ബക്കറ്റില്‍ ഉപേക്ഷിക്കാന്‍ കാരണമായതെന്ന് അമ്മ ആറന്മുള പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് മാതാവ്. ഇവിടെ കഴിയുന്ന യുവതിയുമായി ആറന്മുള പോലീസ് നടത്തിയ വിവരശേഖരണത്തിലാണ് ഇക്കാര്യം പറഞ്ഞത്. ചൊവ്വാഴ്ച പുലര്‍ച്ചെ കോട്ടയിലെ വീട്ടില്‍വെച്ച് പ്രസവിച്ചയുടന്‍ കുഞ്ഞ് മരിച്ചെന്ന് തോന്നി. ഇതോടെ ബക്കറ്റിലേക്ക് മാറ്റി. രക്തസ്രാവമുണ്ടായതോടെ താനും അമ്മയും മൂത്തമകനും വീട് അടച്ചിട്ട് ഓട്ടോറിക്ഷയില്‍ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിലേക്ക് എത്തുകയായിരുന്നെന്നുമാണ് യുവതി പോലീസിനോട് പറഞ്ഞത്. അതേ സമയം ഐ.പി.സി. 317, ബാലനീതി നിയമം 75-ാം വകുപ്പ്…

    Read More »
  • LIFE

    പേടിപ്പിച്ചും ത്രില്ലടിപ്പിച്ചും ‘നീലവെളിച്ചം’ ട്രെയിലർ

    കൊച്ചി: വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഒ.പി. എം റെക്കോർഡ്സ് യുട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരെ ത്രസിപ്പിക്കുകയും ഉദ്വേഗം ജനിപ്പിക്കുകയും ചെയ്യുന്ന ട്രെയിലർ പുറത്തിറങ്ങിയത്. ഏപ്രിൽ 20നാണ് ചിത്രം തീയറ്ററുകളിൽ എത്തുക. നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി മലയാളത്തിലെ തന്നെ ആദ്യ ഹൊറര്‍ സിനിമയായ ഭാര്‍ഗവീനിലയം റിലീസ് ചെയ്ത് 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്‌ക്കാരം തയ്യാറാവുന്നത്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1964-ലായിരുന്നു നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി വൈക്കം മുഹമ്മദ് ബഷീര്‍ തന്നെ തിരക്കഥ എഴുതി ഭാര്‍ഗ്ഗവീനിലയം എന്ന സിനിമ പുറത്തുവന്നത്. ഏ.വിന്‍സെന്റ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവരാണ് നീലവെളിച്ചം നിര്‍മ്മിക്കുന്നത്. ഋഷികേശ് ഭാസ്‌ക്കരനാണ്…

    Read More »
  • Kerala

    എ.കെ. ആന്റണിയുടെ മകൻ അനിൽ ആൻറണിയുടെ ബിജെപി പ്രവേശനം നിരാശാജനകമെന്ന് ശശി തരൂർ

    ദില്ലി: മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആൻറണിയുടെ ബിജെപി പ്രവേശനം നിരാശാജനകമായ തീരുമാനമെന്ന് ശശി തരൂർ എംപി. കോൺഗ്രസിനെ ഉള്ളിൽ നിന്ന് ശക്തിപ്പെടുത്താനായി പാർട്ടിയിൽ പ്രവർത്തിക്കാൻ താൻ ആവശ്യപ്പെട്ടിരുന്നു. മതേതര നിലപാടുള്ളവർക്ക് പ്രവർത്തിക്കാൻ ബിജെപി ഒരിക്കലും നല്ല ഇടമാകില്ലെന്നും തരൂർ കൂട്ടിച്ചേർത്തു. കോണ്‍ഗ്രസിന് പ്രഹരം നല്‍കിയാണ് അനില്‍ ആന്‍റണി ബിജെപിയിൽ ചേർന്നത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അനിലിന് അംഗത്വം നല്‍കി. ധര്‍മ്മത്തെ രക്ഷിച്ചാല്‍ ധര്‍മ്മം നമ്മെ രക്ഷിക്കുമെന്ന സംസ്കൃത ശ്ലോകം ചൊല്ലിയായിരുന്നു അനിലിന്‍റെ ബിജെപി പ്രവേശം. കോണ്‍ഗ്രസ് കുടുംബ പാര്‍ട്ടിയാണെന്ന് ബിജെപി അംഗത്വം സ്വീകരിച്ച അനില്‍ ആന്‍റണി പരിഹസിച്ചു. പാര്‍ട്ടി അംഗമായ അനില്‍ ആന്‍റണി പിന്നീട് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയെ സന്ദര്‍ശിച്ചു. അനിലിന് ഏത് പദവി നല്‍കും എന്നതിലടക്കമുള്ള തീരുമാനങ്ങള്‍ വരും ദിവസങ്ങളിലുണ്ടാകും. ദേശീയ തലത്തില്‍ പരിഗണിക്കാന്‍ ആലോചനകളുണ്ടെങ്കിലും, ലോക് സഭ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ബിജെപിയുടെ പരിഗണനയിലുണ്ട്. മകന്റെ ബിജെപി പ്രവേശനത്തോട്…

    Read More »
  • Crime

    പ്രവാസ ജീവിതം അവസാനിപ്പിച്ച് വാഹന മോഷണം തൊഴിലാക്കി; തൃശൂർ സ്വദേശികളായ രണ്ട് പേർ പാലക്കാട് പിടിയിൽ

    പാലക്കാട്: പ്രവാസ ജീവിതം അവസാനിപ്പിച്ച് വാഹന മോഷണം തൊഴിലാക്കിയ രണ്ട് പേർ ചാലിശ്ശേരി പൊലീസിന്റെ പിടിയിലായി. തൃശൂർ തലപ്പള്ളി സ്വദേശികളായ സി കെ ഉമ്മർ, അബ്ദുൽ ഗഫൂർ എന്നിവരെയാണ് ഏറെ നാളത്തെ അന്വേഷണത്തിനൊടുവിൽ പൊലീസ് പിടികൂടിയത്. വാഹനങ്ങൾ മോഷ്ടിച്ച് കൊണ്ടുപോയി ആക്രിവാഹനങ്ങളാക്കി മാറ്റി വിൽപ്പന നടത്തുകയായിരുന്നു പ്രതികളുടെ രീതി. രണ്ട് വർഷത്തിനിടെ ഇരുപതിലേറെ ബൈക്കുകളും ഒരു കാറും ആറോളം പെട്ടി ഓട്ടോറിക്ഷകളുമാണ് പ്രതികൾ മോഷ്ടിച്ച് ആക്രി വിൽപ്പന നടത്തിയത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് രണ്ട് വർഷം മുൻപാണ് ഇവർ നാട്ടിലെത്തി വാഹന മോഷണത്തിലേക്ക് കടന്നത്. ആളില്ലാത്ത ഇടങ്ങളിൽ നിർത്തിയിട്ട ഇരുചക്രവാഹനങ്ങൾ കണ്ടെത്തിയ ശേഷം പെട്ടി ഓട്ടോയിലെത്തി വാഹനം കടത്തിക്കൊണ്ടുപോവുകയായിരുന്നു ഇരുവരുടെയും മോഷണ രീതി. ഈ രീതിയിലുള്ള മോഷണങ്ങൾ വർദ്ധിച്ചതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. സിസിവിടി ക്യാമറാ ദൃശ്യങ്ങൾ ശേഖരിച്ചും പട്ടാമ്പി ഓങ്ങല്ലൂരിലെ ആക്രി കടകൾ കേന്ദ്രീകരിച്ചും പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും കുറിച്ചുള്ള സൂചനകൾ പൊലീസിന് ലഭിച്ചത്. തൃശൂർ വരവൂർ ഭാഗത്ത്…

    Read More »
  • LIFE

    ആദ്യരാത്രി ആ സത്യം മനസ്സിലാക്കി, 2 തവണ ഭര്‍ത്താവിനാല്‍ റേപ്പ് ചെയ്യപ്പെട്ടു, ഒടുവില്‍ കഞ്ചാവ് കേസും! ഞെട്ടിപ്പിക്കുന്ന ജീവിതകഥ പറഞ്ഞു ശോഭാ വിശ്വനാഥ്

    ബിഗ് ബോസ് അഞ്ചാമത്തെ സീസണ്‍ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. മത്സരാര്‍ത്ഥികള്‍ക്ക് എല്ലാം തന്നെ അവരുടെ കഥ പറയുവാനുള്ള ഒരു അവസരം ബിഗ് ബോസ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ശോഭ വിശ്വനാഥ് ആണ് അവരുടെ ജീവിതകഥ പറഞ്ഞു കൊണ്ട് രംഗത്തെത്തുന്നത്. ഒരു സംരംഭക എന്ന നിലയിലാണ് ഇവര്‍ ശ്രദ്ധിക്കപ്പെടുന്നത്. തമിഴ് വേരുകള്‍ ഉള്ള കുടുംബത്തില്‍ നിന്നും ആണ് ഇവര്‍ വരുന്നത്. ഇളയ മകള്‍ ആയിട്ടായിരുന്നു ജനിച്ചത് എന്നതുകൊണ്ട് തന്നെ അതിന്റെ ധാരാളം സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു എന്നാണ് ഇവര്‍ പറയുന്നത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ ഇവരുടെ വിവാഹം നടത്തുകയായിരുന്നു. ജാതകത്തിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഇവരെ പെട്ടെന്ന് തന്നെ വിവാഹം ചെയ്തു വിട്ടത്. ഒരു ഓണക്കാലത്ത് തന്നെ വീട്ടില്‍ വിളിച്ചു വരുത്തി വിവാഹം നടത്തി വിടുകയായിരുന്നു എന്നാണ് ശോഭ പറയുന്നത്. എന്നാല്‍, ആദ്യരാത്രി ആയിരുന്നു താരം ആ സത്യം മനസ്സിലാക്കുന്നത്. ഭര്‍ത്താവ് മദ്യത്തിന് അടിമയായിരുന്നു. അയാളുടെ വീട്ടുകാര്‍ ബിസിനസും മറ്റും ഏറ്റെടുക്കണം എന്നു പറഞ്ഞിരുന്നു. ഇതോടെ…

    Read More »
  • Crime

    ടെക്നീഷ്യൻ പഠനം ഉപയോഗിച്ച് സിസിടിവിയെ കബളിപ്പിച്ചു, കൊച്ചിയിൽ എടിഎം തകർത്തു; ഒടുവിൽ 20 കാരൻ പിടിയിൽ

    കൊച്ചി: കൊച്ചിയിൽ എടിഎം തകർത്ത് മോഷണം നടത്താൻ ശ്രമിച്ച ഇരുപതുകാരൻ പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണ പുലാമന്തോൾ പാലത്തിങ്കൽ വീട്ടിൽ ഷഫീറിനെ (20) യാണ് എറണാകുളം ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി പനമ്പിളളി നഗർ മനോരമ ജംഗ്ഷനിലുളള സ്റ്റേറ്റ് ബാങ്ക് എടിഎം തകർത്ത് മോഷണം നടത്താൻ ശ്രമിച്ച സംഭവത്തിലാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ക്യാബിനുളളിൽ കടന്ന രണ്ടുപേർ അലാറം ഓഫ് ചെയ്ത് ഗ്യാസ് കട്ടറും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് മെഷീൻ തകർക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ബാങ്കിന്റെ മുബൈയിലുളള കൺട്രോൾ റൂമിൽ കവർച്ചയുടെ മുന്നറിയിപ്പ് കിട്ടിയതിനെ തുടർന്ന് ഇവർ കേരള പൊലീസിന് വിവരം കൈമാറി. ഉടൻ പൊലീസ് സംഘം സ്ഥലത്ത് എത്തിയെങ്കിലും പ്രതികൾ കടന്ന് കളയുകയായിരുന്നു. കൗണ്ടറിലെ സി ഡി എം മെഷീനിന്റെ പകുതി തകർത്ത നിലയിലായിരുന്നു. തുടർന്ന് എറണാകുളം അസിസ്റ്റൻറ് കമ്മീഷ്ണർ പി രാജ്കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം…

    Read More »
Back to top button
error: